Month: July 2025
-
Breaking News
‘ബെസ്റ്റ് ഫ്രണ്ടാ, എട്ടിൻ്റെ പണിയാ തന്നത്..!!…!! ‘ ഇന്ത്യയ്ക്ക് പ്രഹരം, പാക്കിസ്ഥാന് തലോടല്‍..! ശേഷം പാക്കിസ്ഥാന്റെ എണ്ണ ശേഖരം വികസിപ്പിക്കുമെന്നും കരാര്‍ ഒപ്പിട്ടതായും ട്രംപ്; തീരുമാനം ഇന്ത്യയ്ക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം
വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് 25 ശതമാനം തീരുവയും അധിക പിഴയും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച (പ്രാദേശിക സമയം) പാകിസ്ഥാനുമായി ഒരു വ്യാപാര കരാര്‍ പ്രഖ്യാപിച്ച് രംഗത്തെത്തി. പാക്കിസ്ഥാന്റെ കയ്യിലുള്ള എണ്ണ ശേഖരം വികസിപ്പിക്കാന്‍ യു.എസ് തയ്യാറാണെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഈ കാര്യത്തില്‍ പാക്കിസ്ഥാനെ സഹായിക്കുന്നതിനായി ഒരു കരാര്‍ ഒപ്പിട്ടതായും ട്രംപ് പറഞ്ഞു. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ”പാക്കിസ്ഥാനുമായി ഞങ്ങള്‍ ഒരു കരാര്‍ ഒപ്പിട്ടു. അതിലൂടെ പാക്കിസ്ഥാനും അമേരിക്കയും അവരുടെ വമ്പിച്ച എണ്ണ ശേഖരം വികസിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കും. ഈ പങ്കാളിത്തത്തിന് നേതൃത്വം നല്‍കുന്ന എണ്ണ കമ്പനിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലാണ് ഞങ്ങള്‍. ആര്‍ക്കറിയാം, ഒരുപക്ഷേ അവര്‍ ഒരു ദിവസം ഇന്ത്യയ്ക്ക് എണ്ണ വിറ്റേക്കും.”-ട്രംപ് കുറിച്ചു. അതേസമയം കരാര്‍ പ്രകാരം ഏത് കമ്പനിയ്ക്കാണ് ഇതിന്റെ ചുമതല നല്‍കേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഒരു ദിവസം പാക്കിസ്ഥാന്‍…
Read More » -
Breaking News
തെരുവു നായ്ക്കളെ ദയാവധം ചെയ്യാനാകില്ല; സര്‍ക്കാര്‍ തീരുമാനം മരവിപ്പിച്ച് ഹൈക്കോടതി; എബിസി നിയമം ദയാവധത്തിന് എതിരെന്നും വിധി
കൊച്ചി: അപകടകാരികളായ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. ദയാവധത്തിന് എതിരെ കോടതി ഉത്തരവുകള്‍ നിലവിലുണ്ടെന്നും എബിസി നിയമം ദയാവധത്തിന് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെയാണ് ആനിമൽ ഹസ്ബൻഡറി പ്രാക്ടീസസ് ആൻഡ് പ്രൊസീജേർസ് റൂൾസ് സെക്‌ഷൻ 8 (എ) പ്രകാരം പ്രഖ്യാപിച്ച ദയാവധം തടഞ്ഞത്. സംസ്ഥാനത്ത് കൂടിവരുന്ന തെരുവുനായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു മൃഗങ്ങളെ ദയാവധത്തിന് വിധേയമാക്കാമെനുള്ള തദ്ദേശവകുപ്പുപ്പിന്‍റെ തീരുമാനം. അതേസമയം, തെരുവുനായകളുടെ കടിയേറ്റവർക്കുള്ള നഷ്ടപരിഹാരം നിർണയിക്കാൻ സർക്കാർ മുന്നോട്ടുവച്ച കമ്മിറ്റി കോടതി അംഗീകരിച്ചു. തെരുവുനായകൾ ഉയർത്തുന്ന ഭീഷണി മറികടക്കാന്‍ എബിസി നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി.
Read More » -
Breaking News
മനുഷ്യക്കടത്ത് ആരോപണം ആരോപണം നിലനില്‍ക്കില്ല; രണ്ടു കന്യാസ്ത്രീകള്‍ അടക്കം അഞ്ചുപേരെ വിചാരണയില്ലാതെ കുറ്റമുക്തരാക്കി തൃശൂര്‍ സെഷന്‍സ് കോടതി; പെണ്‍കുട്ടികളെ കൊണ്ടുവന്നത് ജാര്‍ഖണ്ഡില്‍നിന്ന്
തൃശൂർ : ഛത്തീസ്ഗഡിലേതിനു സമാനമായി മനുഷ്യക്കടത്ത് ആരോപിച്ച് 2021–ൽ റെയിൽവേ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ നിന്നു രണ്ടു കന്യാസ്ത്രീകളെ അടക്കം അഞ്ച് പേരെ ഒന്നാം അഡിഷനൽ സെഷൻസ് കോടതി വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി. വിചാരണയിലേക്കു കടക്കാൻ പാകത്തിനുള്ള തെളിവുകളില്ലാത്തതിനാൽ മനുഷ്യക്കടത്ത് ആരോപിച്ചുള്ള കേസ് നിലനിൽക്കില്ലെന്ന നിരീക്ഷണത്തോടെയാണു കോടതി പ്രതിപ്പട്ടികയിൽ നിന്നു ഇവരെ പ്രഥമദൃഷ്ട്യാ ഒഴിവാക്കിയത്. കേസിലെ നാലും അഞ്ചും പ്രതികളായിരുന്നു തൃശൂരിലെ വ്യത്യസ്ത മഠങ്ങളിലുണ്ടായിരുന്ന കന്യാസ്ത്രീകൾ. 2021 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ജാർഖണ്ഡിൽ നിന്നു ആലപ്പുഴ–ധൻബാദ് എക്സ്പ്രസിൽ തൃശൂരില്‍ റെയിൽവേ സ്റ്റേഷനിലെത്തിച്ച മൂന്ന് പെൺകുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപ്പെട്ട് റെയിൽവേ പൊലീസിനു കൈമാറിയിരുന്നു. തൃശൂരിലെ കന്യാസ്ത്രീ മഠങ്ങളിലേക്ക് സഹായികളായി എത്തിച്ചതായിരുന്നു ഇവരെ. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ല്യുസി) പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. എന്നാൽ മികച്ച ജീവതത്തിനു വേണ്ടിയാണ് കുട്ടികൾ മതാപിതാക്കളുടെ സമ്മതത്തോടൊപ്പം വന്നതെന്നു പ്രതിസ്ഥാനത്തുള്ളവർ കോടതിയെ ബോധിപ്പിച്ചു. ഇതോടെയാണ് മനുഷ്യക്കടത്ത് കുറ്റം…
Read More » -
Business
വീട്ടിലെ ടിവി ഇനി കമ്പ്യൂട്ടറാകും, ജിയോപിസി എത്തി, ഇന്ത്യയിലെ ആദ്യ എഐ ക്ലൗഡ് കംപ്യൂട്ടർ
ജിയോപിസി ലോഞ്ച് ചെയ്ത് റിലയൻസ് ജിയോ. ടെക്‌നോളജി രംഗത്തെ വിപ്ലവാത്മകമായ രീതിയിൽ മാറ്റിമറിക്കുന്നതാണ് ജിയോപിസി എന്ന ക്ലൗഡ് അധിഷ്ഠിത വെർച്വൽ ഡെസ്‌ക്ടോപ് പ്ലാറ്റ്‌ഫോം. എഐ അധിഷ്ഠിത, സുരക്ഷിത കംപ്യൂട്ടിംഗ് സംവിധാനമാണ് ജിയോപിസി. എല്ലാ ഇന്ത്യൻ വീടുകളിലും എഐ റെഡി, സുരക്ഷിത കമ്പ്യൂട്ടിംഗ് എത്തിക്കുന്ന വിപ്ലവകരമായ ക്ലൗഡ് അധിഷ്ഠിത വെർച്വൽ ഡെസ്‌ക്ടോപ്പ് പ്ലാറ്റ്ഫോമാണ് ജിയോപിസി. സീറോ മെയിന്റനൻസ് സൗകര്യത്തോടെ എത്തുന്ന ജിയോപിസി ഇന്ത്യയുടെ ഡിജിറ്റൽ യാത്രയിൽ പുതിയ വിപ്ലവമായി മാറും. 50,000 രൂപ മൂല്യമുള്ള ഒരു ഹൈ എൻഡ് പിസിയുടെ എല്ലാവിധ പെർഫോമൻസും ഫീച്ചേഴ്‌സും പ്രത്യേക നിക്ഷേപമൊന്നുമില്ലാതെ ലഭ്യമാകും. പ്രതിമാസം 400 രൂപ എന്ന നിരക്കിൽ ലഭ്യമാകുന്ന ജിയോപിസിക്ക് ലോക്ക് ഇൻ പിരിയഡ് ഇല്ല. ഏത് സ്‌ക്രീനിനെയും വില കൂടിയ ഹാർഡ് വെയറോ മറ്റ് അപ്‌ഗ്രേഡുകളോ ഇല്ലാതെ പൂർണ കംപ്യൂട്ടറായി മാറ്റാൻ ജിയോപിസിക്ക് സാധിക്കും. ക്ലൗഡ്-പവേർഡ്, പുതുതലമുറ, എഐ പിസി അനുഭവം വാഗ്ദാനം ചെയ്തുകൊണ്ട് ജിയോപിസി വ്യക്തിഗത കമ്പ്യൂട്ടിംഗിനെ പുനർനിർവചിക്കുകയാണ്. പ്രധാന ഫീച്ചറുകൾ…
Read More » -
Business
തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ മുട്ടുമാറ്റിവയ്ക്കലിന് റോബോട്ടിക് സംവിധാനം; കേരളത്തിൽ ഇതാദ്യം; നേതൃത്വം വഹിക്കുക ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജ്
തൊടുപുഴ: അതിനൂതന റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്കമായി. ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള ശസ്ത്രക്രിയ കേരളത്തിൽ ആദ്യമായാണ് തുടങ്ങുന്നത്. ലണ്ടൻ ഹെൽത്ത് സെന്‍റർ പ്രതിനിധി ഡോ. ജെയിംസ് എൽ ഹോവാഡും ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജും ചേർന്ന് റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ സംവിധാനത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോ. ഒ.ടി. ജോർജിന്‍റെ നേതൃത്വത്തിലാണ് റോബോട്ടിക് സംവിധാനം പ്രവർത്തിക്കുക. ഏറ്റവും കൃത്യമായും സൂക്ഷ്‌മതയോടെയും ശസ്ത്രക്രിയ നടത്താമെന്നതാണ് റോബോട്ടിക് സംവിധാനത്തിന്‍റെ മെച്ചം. ചെറിയ മുറിവുകളെ ഉണ്ടാകുന്നുള്ളൂ. ഇതുവഴി രക്തനഷ്ടം, വേദന, ഇൻഫെക്ഷൻ എന്നിവ പരമാവധി കുറയ്ക്കാനും സമയനഷ്ടം ഒഴിവാക്കി ആശുപത്രിവാസം കുറയ്ക്കാനും പറ്റുന്നു. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കു കൂടി പ്രയോജനപ്പെടുന്നതാണ് റോബോട്ടിക്ക് മുട്ടുമാറ്റിവയ്ക്കൽ. ബിഎംഎച്ച് തൊടുപുഴ സിഇഒ ഡോ. ജെയ് കിഷൻ. കെ.പി, മെഡിക്കൽ സൂപ്രണ്ട് ഡോ. ടോമി മാത്യു തുടങ്ങിയവർ…
Read More » -
Breaking News
ഇറ്റലിയിലുണ്ടായ അപകടത്തില്‍ ബാര്‍ബി പാവകളുടെ ഡിസൈനര്‍മാരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം; മരണം കവര്‍ന്നത് പാവകളുടെ ലോകത്ത് മായാജാലം തീര്‍ത്ത പ്രതിഭാശാലികളെ
റോം:ലോകമെങ്ങും ആരാധകരുള്ള ബാര്‍ബി പാവകളുടെ രൂപകല്പകരായ മാരിയോ പഗലിനോ, ജിയാനി ഗ്രോസി എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ചു. ഇറ്റലിയില്‍ ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിലാണ് ജീവിത പങ്കാളികളായിരുന്ന ഇരുവരും കൊല്ലപ്പെട്ടത്. കളിപ്പാട്ടങ്ങളുടെ രാജകുമാരിയായ ബാര്‍ബി പാവകളെ പല രൂപങ്ങളില്‍ ആരാധകരിലേക്കെത്തിച്ച ഇവര്‍ പാവകളുടെ ലോകത്ത് മായാജാലം തീര്‍ത്ത പ്രതിഭാശാലികളായിരുന്നു. ഞായറാഴ്ചയാണ് അപകടമുണ്ടായത്. മാരിയോ, ജിയാനി, സുഹൃത്തുക്കളായ അമോഡിയോ വലേരിയോ ഗിയര്‍ണി, ഇദ്ദേഹത്തിന്റെ ഭാര്യ സില്‍വിയ എന്നിവര്‍ സഞ്ചരിച്ച വാഹനത്തിലേക്ക് തെറ്റായ ദിശയില്‍ വന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. 82 കാരനായ എഗിഡിയോ സെറിയാനോ ആണ് ഈ വാഹനം ഓടിച്ചിരുന്നത്. മാരിയോക്കും ജിയാനിക്കും പുറമേ അമോഡിയോയും 82കാരനും മരിച്ചു. സില്‍വിയയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1999 ല്‍ മാറിയോയും ജിയാനിയും ഒരുമിച്ച് തുടങ്ങിയ മാഗിയ2000 എന്ന കമ്പനി പിന്നീട് ബാര്‍ബി പാവകളുടെ രൂപനിര്‍മിതിയിലൂടെ ലോകപ്രശസ്തമാവുകയായിരുന്നു. 1959 ല്‍ ലോകത്തിനു മുന്നില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട ബാര്‍ബി പാവകള്‍ക്ക് ഇന്നും ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്തതില്‍ ഇരുവരും വലിയ പങ്കുവഹിച്ചിട്ടുണ്ട്. കൗമാര…
Read More » -
Breaking News
ഭൗമനിരീക്ഷണ ഉപഗ്രഹം നിസാര്‍ വിക്ഷേപിച്ചു; ഇന്ത്യ-യു.എസ് സംയുക്ത സംരംഭം, ചെലവേറിയ ദൗത്യം
ശ്രീഹരിക്കോട്ട:ഭൗമനിരീക്ഷണ ഉപഗ്രഹം നിസാര്‍ വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയുടെയും അമേരിക്കയുടെയും ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങള്‍ സംയുക്തമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമാണ് നിസാര്‍ (നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് ആപ്പര്‍ച്ചര്‍ റഡാര്‍. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്‌സ് സെന്ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഭൗമോപരിതലത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും സൂക്ഷ്മമായി നിരീക്ഷിച്ച് വിവരം കൈമാറുകയാണ് നിസാറിന്റെ പ്രധാന ദൗത്യം. ഐഎസ്ആര്‍ഒയും നാസയും സംയുക്തമായി നടത്തുന്ന ആദ്യ ഉപഗ്രഹ വിക്ഷേപണമാണിത്. ഇന്ത്യയുടെ ജിഎസ്എല്‍വി-എഫ് 16 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 743 കിലോമീറ്റര്‍ അകലെയുള്ള സൗര-സ്ഥിര ഭ്രമണപഥത്തിലൂടെയാണ് നിസാര്‍ ഭൂമിയെ ചുറ്റുക. ഭൗമോപരിതലത്തിലെ ഓരോ സ്ഥലത്തിന്റെയും വിവരങ്ങള്‍ 12 ദിവത്തെ ഇടവേളയില്‍ രേഖപ്പെടുത്താന്‍ നിസാറിലെ നിരീക്ഷണ ഉപകരണങ്ങള്‍ക്ക് കഴിയും. ലോകത്ത് തന്നെ ഏറ്റവും ചെലവേറിയ ഉപഗ്രഹ വിക്ഷേപണങ്ങളിലൊന്നാണ് നിസാറിന്റേത്. 150 കോടി ഡോളറാണ് (13,000 കോടി രൂപ) ചെലവ്. ഇതില്‍ 788 കോടി രൂപയാണ് ഇന്ത്യ മുടക്കുന്നത്. ഏറ്റവും വലിയ ഇന്‍ഡോ-യുഎസ് ഉപഗ്രഹ ദൗത്യങ്ങളില്‍ ഒന്നാണിത്. ഭൂമിയുടെ അഭൂതപൂര്‍വമായ വിശദാംശങ്ങളോടുകൂടിയ…
Read More » -
Breaking News
‘ഗാസയിലെ ഭരണം അവസാനിപ്പിച്ച് ആയുധങ്ങള്‍ പാലസ്തീന്‍ അതോറിറ്റിക്ക് കൈമാറണം’; ഹമാസിനോട് ഭരണം വിട്ടുപോവാന്‍ അറബ് രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും
ലണ്ടന്‍: ഇസ്രയേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെങ്കില്‍ ഗാസയിലെ ഭരണം ഉപേക്ഷിക്കാന്‍ ഹമാസ് തയ്യാറാവണമെന്ന് അറേബ്യന്‍ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടു. സൗദി അറേബ്യ, ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് ഹമാസിനോട് ഭരണം വിട്ടുപോവാന്‍ നിര്‍ദേശിച്ചത്. ഇസ്രയേലിനും പലസ്തീനുമിടയില്‍ ദ്വിരാഷ്ട്ര പരിഹാരം പുനരുജ്ജീവിപ്പിക്കുന്നത് സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ സമ്മേളനത്തില്‍ അംഗീകരിച്ച ഏഴ് പേജുള്ള രേഖയിലാണ് ഈ രാജ്യങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. നിര്‍ദേശത്തെ അറബ് ലീഗും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെ പതിനേഴ് രാജ്യങ്ങള്‍ പിന്തുണച്ചു. നിലവിലെ യുദ്ധത്തിന് കാരണമായ, 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തെ യുഎന്‍ പ്രമേയം അപലപിക്കുകയും ചെയ്തു. ‘ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, പാലസ്തീന്‍ രാഷ്ട്രം എന്ന ലക്ഷ്യത്തിനു വേണ്ടി, ഗാസയിലെ ഭരണം ഹമാസ് അവസാനിപ്പിക്കുകയും ആയുധങ്ങള്‍ പലസ്തീന്‍ അതോറിറ്റിക്ക് കൈമാറുകയും വേണം.’ യുഎന്‍ അംഗീകരിച്ച പ്രഖ്യാപനത്തില്‍ പറയുന്നു. ഇസ്രയേലും ഹമാസും ഗാസ വിട്ടുപോകണമെന്നും പലസ്തീന്‍ അതോറിറ്റിക്ക് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അവസരം നല്‍കണമെന്നും യുഎന്നിലെ പലസ്തീന്‍ പ്രതിനിധി സംഘം ആവശ്യപ്പെട്ടതിനെ…
Read More » -
Breaking News
ഝാര്‍ഖണ്ഡില്‍ നിന്നും പെണ്‍കുട്ടികളെ തൃശൂരില്‍ എത്തിച്ചത് ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസില്‍: കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത മനുഷ്യക്കടത്ത് കേസില്‍ കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി
തൃശൂര്‍: മനുഷ്യക്കടത്ത് ആരോപിച്ച് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ട് കന്യാസ്ത്രീകളെ തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കി. റെയില്‍വേ പൊലീസ് 2021 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവുണ്ടായത്. ഝാര്‍ഖണ്ഡില്‍ നിന്നും പെണ്‍കുട്ടികളെ ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസ്സില്‍ തൃശൂരില്‍ എത്തിച്ചതാണ് കേസിന് ആധാരം. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസില്‍ മൂന്ന് പെണ്‍കുട്ടികളെ കന്യാസ്ത്രീകള്‍ കടത്തിക്കൊണ്ടുവന്നെന്ന പരാതിയെ തുടര്‍ന്നാണ് നടപടി എടുത്തിരുന്നത്. റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന സിഡബ്ല്യുസി ഡസ്‌കിന് നല്‍കിയ പരാതി റെയില്‍വേ പൊലീസിന് കൈമാറുകയായിരുന്നു. ഐപിസി 370 ഉള്‍പ്പെടെ മനുഷ്യക്കടത്തിന്റെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പെണ്‍കുട്ടികളെ അവരുടെ സമ്മതത്തോടെയും രക്ഷിതാക്കളുടെ സമ്മതത്തോടെയും കൊണ്ടുവന്നതാണെന്ന് കോടതി നിരീക്ഷിച്ചു. വീട്ടുജോലിക്കെന്ന വ്യാജേനെയാണ് പെണ്‍കുട്ടികളെ കൊണ്ടുവന്നതെന്നായിരുന്നു പരാതി നല്‍കിയ ആളുടെ ആരോപണം. വിചാരണ വേളയില്‍ ബലപ്രയോഗം, ലൈംഗികമോ മറ്റേതെങ്കിലും വിധത്തിലുള്ളതോ ആയ ചൂഷണം അല്ലെങ്കില്‍ നിര്‍ബന്ധിത തൊഴില്‍ എന്നിവയ്ക്ക് തെളിവുകളൊന്നും ലഭിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Read More » -
Breaking News
ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിവെച്ചത് ഏതെങ്കിലും രാജ്യവുമായുള്ള വ്യാപാരവുമായി ബന്ധപ്പെട്ടല്ല: ഇന്ത്യ തിരിച്ചടിച്ചപ്പോള്‍ ഒട്ടേറെ രാജ്യങ്ങളില്‍ നിന്ന് വിളി വന്നു; മൂന്നാം കക്ഷി ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി എസ്. ജയ്ശങ്കര്‍
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനുമായി വെടിനിര്‍ത്തല്‍ ഉണ്ടായതില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് രാജ്യസഭയില്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിവെച്ചത് ഏതെങ്കിലും രാജ്യവുമായുള്ള വ്യാപാരവുമായി ബന്ധപ്പെട്ടല്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പാകിസ്താന്‍ ആക്രമണം നടത്തി. തിരിച്ചടിയായി പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുകൊണ്ട് ഇന്ത്യ പ്രത്യാക്രമണം നടത്തി. ഇതിനുശേഷം, പാകിസ്താന്‍ ഇപ്പോള്‍ യുദ്ധം നിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിച്ച് വിവിധ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയ്ക്ക് ഫോണ്‍ കോളുകള്‍ വന്നു തുടങ്ങിയെന്ന് രാജ്യസഭയില്‍ ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ജയശങ്കര്‍ പറഞ്ഞു. രാജ്യങ്ങളുടെ പേരുകള്‍ പരാമര്‍ശിച്ചില്ലെങ്കിലും സൗദി അറേബ്യ ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളുമായി ഇന്ത്യ നയതന്ത്രബന്ധം പുലര്‍ത്തിയിരുന്നുവെന്ന് ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ മധ്യസ്ഥത സ്വീകരിക്കില്ലെന്നും വെടിനിര്‍ത്തലിനുള്ള ഏത് അഭ്യര്‍ത്ഥനയും ഔദ്യോഗിക സൈനിക മാര്‍ഗങ്ങളിലൂടെ വരണമെന്നും ബന്ധപ്പെട്ട എല്ലാ കക്ഷികളോടും വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. ”പോരാട്ടം നിര്‍ത്തണമെങ്കില്‍, അത് പാകിസ്ഥാന്റെ ഡിജിഎംഒ…
Read More »