വിദ്യാര്‍ഥികളുടെ ഭാവിവച്ച് രാഷ്ട്രീയം കളിക്കരുത്; ഗവര്‍ണറോട് സുപ്രീം കോടതി; സര്‍ക്കാരും ചാന്‍സലറും ഒന്നിച്ചുപോകണം; സ്ഥിരം വിസിമാര്‍ വരുന്നതുവരെ താത്കാലിക വിസിമാര്‍ക്കു തുടരാം

ന്യൂഡല്‍ഹി: താല്‍കാലിക വിസി നിയമനം സംബന്ധിച്ച ഗവര്‍ണറുടെ ഹര്‍ജിയില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. വിസി നിയമനം നീളുന്നത് വിദ്യാര്‍ഥികളെയാണ് ബാധിക്കുന്നതെന്ന് കോടതി പറഞ്ഞു. ചാന്‍സലറും സര്‍ക്കാരും ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരും ചാന്‍സലറും കൂടി ആലോചിച്ച് സ്ഥിരം വിസി നിയമനത്തിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഷയങ്ങള്‍ ഒരു കോടതിയിലും എത്തരുതെന്നാണ് കരുതുന്നത്
ഗവര്‍ണറുടെ ഹര്‍ജി തള്ളിയാല്‍ എന്താകും സംഭവിക്കുകയെന്നു കോടതി ചോദിച്ചു. സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചപ്പോള്‍ അതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് നേടിയെന്ന് എജി പറഞ്ഞു. സര്‍ക്കാരും ചാന്‍സിലറും തമ്മിലുളള തര്‍ക്കത്തില്‍ അനുഭവിക്കുന്നത് വിദ്യാര്‍ത്ഥികള്‍ എന്ന് നിരീക്ഷിച്ച കോടതി, ദയവായി രാഷ്ട്രീയം കൊണ്ടുവരുതെന്നും നിര്‍ദേശിച്ച. സര്‍ക്കാര്‍ സഹകരിച്ച് പോകണം. സര്‍ക്കാര്‍ പറയുന്നത് ചാന്‍സലറും കേള്‍ക്കണമെനുന്നും കോടതി ആവശ്യപ്പെട്ടു
കെടിയു, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ സ്ഥിരം വിസി നിയമനം നടത്തണം എന്ന് സുപ്രീം കോടതി പറഞ്ഞു സ്ഥിരം വിസി നിയമനത്തിന് യോജിച്ച് പ്രവര്‍ത്തിക്കണം. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഇതിന് തുടക്കം കുറിയ്ക്കണം. പുതിയ വിസിമാരെ നിയമിക്കുന്നത് വരെ നിലവിലുള്ള താല്‍കാലിക വിസിമാര്‍ തുടരുന്നതില്‍ വിഞ്ജാപനം ഇറക്കാന്‍ ചാന്‍സിലറോട് കോടതി നിര്‍ദേശിച്ചു
കുട്ടികളുടെ ഭാവിവെച്ച് രാഷ്ട്രീയം കളിക്കരുതെന്നും സര്‍വകലാശാലകളെ രാഷ്ട്രീയ വേദിയാക്കരുതെന്നും കോടതി പറഞ്ഞു. താത്കാലിക വി.സി നിയമനം സര്‍ക്കാര്‍ പട്ടികയില്‍ നിന്നാകണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് ചാന്‍സലര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. താത്കാലിക വി.സി നിയമനത്തില്‍ ചാന്‍സലര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചും സിംഗിള്‍ ബെഞ്ചും തള്ളിയിരുന്നു. താത്കാലികമായി വി.സിമാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് ചാന്‍സലര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നാകണം വി.സിമാരുടെ നിയമനമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. അതേസമയം ആറുമാസത്തില്‍ അധികം വി.സിയുടെ കസേരകള്‍ ഒഴിച്ചിടാന്‍ ആവില്ലെന്നും യു.ജി.സി ചട്ടങ്ങള്‍ പ്രകാരം ചാന്‍സലര്‍ക്ക് വി.സി നിയമനത്തിനുള്ള അധികാരമുണ്ടെും രാജേന്ദ്ര ആര്‍ലേക്കര്‍ വാദിച്ചിരുന്നു. ഈ വാദങ്ങളെല്ലാം തള്ളിയ ശേഷമാണ് സിംഗിള്‍ ബെഞ്ച് വി.സി നിയമനം റദ്ദാക്കിയത്.
ചാന്‍സലര്‍ നിയമിച്ച താത്കാലിക വി.സിമാരുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയതോടെ ഡിജിറ്റല്‍ സര്‍വകലാശാല താത്കാലിക വി.സി ഡോ. കെ. ശിവപ്രസാദിനും സാങ്കേതിക സര്‍വകലാശാല താത്കാലിക വി.സി സിസ തോമസിനും അധികാരം നഷ്ടമായിരുന്നു. നിലവില്‍ പുതിയ നിയമനമുണ്ടാകുന്നതുവരെ ഇവര്‍ക്ക് വി.സി സ്ഥാനത്ത് തുടരാനാകും.






