Month: July 2025

  • Breaking News

    മദര്‍തെരേസയെയും കയ്യാമംവച്ചേനെ; കന്യാസ്ത്രീകളെ പോലീസിന് മുന്നിലിട്ട് മര്‍ദിച്ചു, അപമാനിച്ചു; ജയിലില്‍ സന്ദര്‍ശിച്ച് ഇടത് സംഘം

    റായ്പുര്‍: ഛത്തീസ്ഗഢില്‍ റിമാന്‍ഡിലായ മലയാളി കന്യാസ്ത്രീകളെ ഇടത് പ്രതിനിധി സംഘം ജയിലിലെത്തി സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെ ദുര്‍ഗ് ജില്ലാ ജയിലിലെത്തിയാണ് ഇടത് നേതാക്കള്‍ കന്യാസ്ത്രീകളെ സന്ദര്‍ശിച്ചത്. സിപിഎം നേതാവ് വൃന്ദ കാരാട്ട്, സിപിഐ നേതാവ് ആനി രാജ, എം.പി.മാരായ ജോസ് കെ. മാണി, പി.പി. സുനീര്‍, എ.എ. റഹീം, കെ. രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് ഇടത് സംഘത്തിലുണ്ടായിരുന്നത്. ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകള്‍ പൂര്‍ണമായും നിരപരാധികളാണെന്നും അവര്‍ക്കെതിരായ എഫ്ഐആര്‍ പിന്‍വലിക്കണമെന്നും കന്യാസ്ത്രീകളെ സന്ദര്‍ശിച്ചശേഷം വൃന്ദാ കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു. കന്യാസ്ത്രീകള്‍ രണ്ടുപേരും ആരോഗ്യപ്രശ്നങ്ങളുള്ളവരാണ്. അവരുടെ ആരോഗ്യം മോശമായി. ജയിലില്‍ തറയില്‍ കിടന്നുറങ്ങേണ്ടിവന്നു. അവര്‍ നിരപരാധികളാണ്. ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ബിജെപി അജണ്ടയെത്തുടര്‍ന്നാണ് രണ്ടുപേരും ജയിലിലായത്. അവരെ പോലീസിന് മുന്നിലിട്ടാണ് മര്‍ദിച്ചത്. അവരെ അപമാനിച്ചു. തങ്ങള്‍ ഇന്ത്യയിലെ പൗരന്മാരല്ലേ എന്നാണ് അവര്‍ ചോദിക്കുന്നത്. അവര്‍ക്കെതിരായ എഫ്ഐആര്‍ പിന്‍വലിക്കണം. എത്രയുംവേഗം അവരെ വിട്ടയക്കണം. നിയമം കൈയിലെടുത്തവരെ ശിക്ഷിക്കണമെന്നും വൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു. കന്യാസ്ത്രീകള്‍ക്കെതിരായ എഫ്ഐആര്‍ റദ്ദാക്കി ഭരണകൂടം മാപ്പുപറയണമെന്ന്…

    Read More »
  • Breaking News

    കാര്യം നിസാരം… മുലയൂട്ടുന്ന യുവതികള്‍ ദിവസം സമ്പാദിക്കുന്നത് 86,000 രൂപ! ആവശ്യക്കാരേറെയും ‘ജിമ്മന്മാര്‍’!

    ഒന്നിലധികം വരുമാനമാര്‍ഗം തേടുന്നവരാണ് ഇന്ന് ഭൂരിഭാഗവും. ജോലിയില്‍ നിന്ന് ലഭിക്കുന്ന ശമ്പളം കൊണ്ടുമാത്രം ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം. മാത്രമല്ല, ദൈനംദിന ചെലവുകളും അവശ്യസാധനങ്ങളുടെ വിലവദ്ധനവും ഓരോരുത്തരെയും ഇതിന് നിര്‍ബന്ധിക്കുന്നു. ഇന്ത്യയിലെ മാത്രമല്ല, പല വിദേശരാജ്യങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ഇത്തരത്തില്‍ അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളിലെ അമ്മമാര്‍ ചെയ്യുന്ന പുതിയ ബിസിനസാണ് ലോകമെമ്പാടും ശ്രദ്ധയാകര്‍ഷിക്കുന്നത്. അവര്‍ തങ്ങളുടെ മുലപ്പാല്‍ സംഭരിച്ച് ഓണ്‍ലൈനായി വില്‍പ്പന നടത്തിയാണ് വന്‍ തുക സമ്പാദിക്കുന്നത്. ഇതിനെ തമാശയായോ നിസാരമായോ തള്ളിക്കളയാനാകില്ല. മറ്റ് അമ്മമാര്‍ക്ക് മാത്രമല്ല, ബോഡി ബില്‍ഡര്‍മാര്‍ക്ക് പോലും വില്‍പ്പന നടത്തുകയാണ്. ഒരു ദിവസം 1000 ഡോളറില്‍ കൂടുതല്‍ അതായത് 86,628 രൂപയിലധം പണം സമ്പാദിക്കുന്നുണ്ട്. മുലപ്പാല്‍ കുടിക്കുന്നതിലൂടെ ശരീരഘടന മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് ബോഡി ബില്‍ഡര്‍മാര്‍ വിശ്വസിക്കുന്നത്. മുലപ്പാല്‍ ബിസിനസ് യുഎസിലെ അറ്റ്‌ലാന്റയില്‍ നിന്നുള്ള 31കാരിയായ നഴ്സ് കെയ്റ വില്യംസ് തന്റെ മുലപ്പാല്‍ വില്‍ക്കുന്നുണ്ട്. ഇതുവരെ 103 ലിറ്ററിലധികം മുലപ്പാല്‍ അവര്‍ വിറ്റു. ഒരു…

    Read More »
  • Breaking News

    വയറ്റില്‍ ചവിട്ടി, നിരന്തരം മര്‍ദനം, അമ്മായിയമ്മയുടെ തെറിവിളി; ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണി ജീവനൊടുക്കി; ഭര്‍ത്താവ് കസ്റ്റഡിയില്‍

    തൃശൂര്‍: ഭര്‍ത്താവിന്റെ പീഡനത്തെത്തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണി ജീവനൊടുക്കി. 23 കാരിയായ ഫസീല ആണ് മരിച്ചത്. ഭര്‍ത്താവിന്റെ ഉപദ്രവമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കാട്ടി ഫസീല അവസാനമായി മാതാവിന് അയച്ച സന്ദേശവും പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെ ഭര്‍ത്താവ് വലിയകത്ത് നൗഫലിനെ (29) ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിലെടുത്തു. ഗര്‍ഭിണിയായ തന്നെ വയറ്റില്‍ ചവിട്ടിയെന്നും നിരന്തരം മര്‍ദിക്കുമായിരുന്നു എന്നുമാണ് ഫസീല ഉമ്മയ്ക്കയച്ച വാട്സാപ്പ് സന്ദേശത്തില്‍ പറയുന്നത്. ഭര്‍തൃമാതാവ് തെറി വിളിച്ചുവെന്നും അവര്‍ തന്നെ കൊല്ലുമെന്നും ഫസീല പറയുന്നുണ്ട്. ആത്മഹത്യയ്ക്ക് പിന്നാലെ പൊലീസില്‍ പരാതി നല്‍കിയ ഫസീലയുടെ കുടുംബത്തോട് നൗഫലിന്റെ വീട്ടുകാര്‍ വളരെ മോശമായാണ് സംസാരിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഫസീലയുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷവും ഒമ്പത് മാസവുമേ ആയിട്ടുള്ളു. ദമ്പതികള്‍ക്ക് ഒരു കുഞ്ഞുണ്ട്. യുവതി രണ്ടാമതും ഗര്‍ഭിണിയായിരുന്നു എന്ന വിവരം മരിക്കാന്‍ പോകുന്നുവെന്ന സന്ദേശം വന്നപ്പോഴാണ് വീട്ടുകാര്‍ അറിഞ്ഞത്. കൊടുങ്ങല്ലൂര്‍ കോതപറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന പതിയാശേരി സ്വദേശി കാട്ടുപറമ്പില്‍ അബ്ദുള്‍ റഷീദിന്റെയും സെക്കീനയുടെയും മകളാണ് ഫസീല. മൃതദേഹം…

    Read More »
  • Breaking News

    ക്ഷേത്രത്തില്‍നിന്ന് 20 പവന്‍ കവര്‍ന്ന കേസില്‍ മേല്‍ശാന്തി അറസ്റ്റില്‍; തട്ടിപ്പ് നടത്തിയത് സ്വര്‍ണത്തിന് പകരം മുക്കുപണ്ടം വെച്ച്

    കൊല്ലം: പെരുമ്പുഴ യക്ഷിക്കാവ് ദേവീക്ഷേത്രത്തില്‍നിന്ന് 20 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്്ടിച്ച കേസില്‍ മേല്‍ശാന്തിയെ പരവൂര്‍ പോലീസ് അറസ്റ്റുചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയും പാരിപ്പള്ളി കിഴക്കനേല പുതിയാടത്ത് ഇല്ലത്ത് താമസക്കാരനുമായ ഈശ്വരന്‍ നമ്പൂതിരി(42)യാണ് പിടിയിലായത്. സ്വര്‍ണത്തിനു പകരമായി മുക്കുപണ്ടം വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്നതിനാല്‍ മോഷണം ആരും തിരിച്ചറിഞ്ഞിരുന്നില്ല. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ പാരിപ്പള്ളി, കല്ലമ്പലം, കൊട്ടിയം എന്നിവിടങ്ങളിലെ ജൂവലറികളിലാണ് വില്‍പ്പന നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. അഞ്ചുപവന്‍ തൂക്കംവരുന്ന മൂന്ന് കിരീടം, രണ്ടരപ്പവന്റെ രണ്ട് കിരീടം എന്നിവയാണ് ക്ഷേത്രത്തില്‍നിന്ന് കാണാതായത്. 11 മാസംമുന്‍പാണ് ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി എത്തിയത്. പലതവണയായാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. 15 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ക്ഷേത്രത്തിനുണ്ടായത്. പുതിയ ഭരണസമിതി ഒരാഴ്ചമുന്‍പ് ചുമതലയേറ്റതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ക്ഷേത്രത്തിലെ സ്വത്തുവകകളും സ്വര്‍ണവും പരിശോധിച്ചപ്പോഴാണ് ദേവിയുടെ സ്വര്‍ണക്കിരീടങ്ങള്‍ കാണാനില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് പരവൂര്‍ പോലീസില്‍ പരാതിനല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഈശ്വരന്‍ നമ്പൂതിരി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  

    Read More »
  • Breaking News

    കാസര്‍കോഡ് പത്താം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ പ്രസവിച്ച സംഭവം; ഗള്‍ഫിലേക്ക് കടന്ന പിതാവ് അറസ്റ്റില്‍; പിടികൂടിയത് മംഗളൂരു വിമാനത്താവളത്തിലെത്തി ട്രെയിനില്‍ നാട്ടിലേക്കു വരുന്നതിനിടെ

    കാസര്‍കോഡ്: പത്താം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പിതാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഗള്‍ഫിലേക്ക് കടന്നു കളയുക ആയിരുന്നു. കുടക് സ്വദേശിയായ 48 വയസ്സുകാരനാണ് അറസ്റ്റിലായത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം വാടകവീട്ടിലായിരുന്നു ഇയാള്‍ താമസം. പിടിക്കപ്പെടുമെന്ന് തോന്നിയതോടെ ഒരു മാസം മുന്‍പു ഗള്‍ഫിലേക്കു കടന്നു. പിതാവാണു പ്രതിയെന്നു കണ്ടെത്തിയ പൊലീസ് ഇയാളോടു നാട്ടിലേക്കു വരാന്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം മംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രതി ട്രെയിനില്‍ നാട്ടിലേക്കു വരുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. ഒരാഴ്ച മുന്‍പാണു 15 വയസ്സുകാരിയായ പെണ്‍കുട്ടി വീട്ടില്‍ പ്രസവിച്ചത്. ആരുമറിയാതിരിക്കാന്‍ വീട്ടില്‍ തന്നെ പ്രസവം നടത്തിയെങ്കിലും രക്തസ്രാവത്തെ തുടര്‍ന്നു കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക ആയിരുന്നു. പെണ്‍കുട്ടിയുടെയും മാതാവിന്റെയും മൊഴിയെടുത്തെങ്കിലും പ്രതിയാരാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നില്ല. തുടര്‍ന്ന്, അന്വേഷണത്തില്‍ പിതാവാണു പ്രതിയെന്നു പോലിസ് കണ്ടെത്തുകയായിരുന്നു. പ്രതിയില്‍നിന്ന് ഡിഎന്‍എ പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്…

    Read More »
  • Breaking News

    തൃശൂരില്‍ അച്ഛനെ കൊന്ന് ചാക്കിലാക്കിയത് സ്വര്‍ണമാലക്ക് വേണ്ടി; പട്ടിക കൊണ്ട് തലക്കടിച്ചെന്ന് മകന്റെ മൊഴി

    തൃശൂര്‍: മുളയത്ത് മകന്‍ പിതാവിനെ കൊലപ്പെടുത്തിയത് സ്വര്‍ണ്ണമാലക്ക് വേണ്ടിയെന്ന് പൊലീസ്. കൂട്ടാല സ്വദേശി സുന്ദരനാണ് മകന്‍ സുമേഷിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ചെന്ന് പ്രതി കുറ്റസമ്മതം നടത്തി. ഇന്നലെയാണ് ആളൊഴിഞ്ഞ പറമ്പില്‍ സുന്ദരന്റെ മൃതദേഹം ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്. നിരന്തരം പിതാവിനോട് പണം ചോദിച്ച് സുമേഷ് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇന്നലെ സുന്ദരനുമായി തര്‍ക്കം ഉണ്ടാവുകയും മാല ആവശ്യപ്പെടുകയും ചെയ്തു. മാല നല്‍കാതായതോടെ പട്ടിക കൊണ്ട് തലക്കടിച്ചു എന്നും പ്രതിയുടെ കുറ്റസമ്മതം. പിന്നീട് കയ്യും കാലും കെട്ടി ചാക്കില്‍ ആക്കി പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. മാല പണയം വച്ചെന്നും പൊലീസിന് സുമേഷ് മൊഴി നല്‍കി. പിടികൂടുന്ന സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നാണ് പൊലീസ് അറിയിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കൊലപാതകം നടന്നതായുള്ള വിവരം നാട്ടുകാര്‍ അറിയുന്നത്. വീട്ടിലുള്ള സുന്ദരന്റെ ഇളയമകന്‍ ഉള്‍പ്പെടെ ജോലിക്ക് പോയ സമയത്താണ് കൊലപാതകം നടന്നത്. സുന്ദരന്റെ ഭാര്യ ഉള്‍പ്പെടെ വീട്ടിലില്ലാത്ത തക്കം…

    Read More »
  • Business

    ഓണവിപണിയിലെ രാജാവ്! സ്വര്‍ണനിറവും തേനൂറും രുചിയും! ചെങ്ങാലിക്കോടനെ അറിയാമോ?

    തൃശൂര്‍: സ്വര്‍ണനിറവും തേനൂറും രുചിയുമുള്ള ചെങ്ങാലിക്കോടന്‍ കാഴ്ചക്കുലകളിലെ രാജാവാണെന്നാണു അറിയിപ്പെടുന്നത്. ഓണവിപണിയില്‍ ചെങ്ങാലിക്കോടന്‍ കഴിഞ്ഞേ മറ്റിനങ്ങള്‍ക്കു സ്ഥാനമുള്ളൂ. 2014ല്‍ ഭൗമസൂചിക പദവി കൂടി ലഭിച്ചതോടെ ചെങ്ങാലിക്കോടന്റെ പ്രാധാന്യമേറി. അത്തം മുതലാണ് നാട്ടിന്‍പുറങ്ങളിലെ തോട്ടങ്ങളില്‍നിന്ന് മൂത്തുപാകമെത്തിയ ചെങ്ങാലിക്കോടന്‍ കുലകള്‍ വിപണിയിലെത്താറുള്ളത്. സ്വര്‍ണ നിറമാണെങ്കിലും ചെങ്ങാലിക്കോടന്‍ പാകമാകുന്തോറും തൊലിയില്‍ ചുവന്ന നിറം പ്രത്യക്ഷപ്പെട്ടു തുടങ്ങും. തടിച്ചുരുണ്ട നിലയിലാണ് പഴുത്ത കായുടെ രൂപം. ഉത്രാടനാളില്‍ ഗുരുവായൂരപ്പനു കാഴ്ചക്കുലക്കായി സമര്‍പ്പിക്കപ്പെടുന്നതും ചെങ്ങാലിക്കോടന്‍ കുലകളാണ്. ലക്ഷണമൊത്ത ഒരു ചെങ്ങാലിക്കോടന്‍ നേന്ത്രക്കുലയ്ക്ക് 14മുതല്‍ 16കിലോഗ്രാം വരെ തൂക്കമുണ്ടാകും. ചെങ്ങാലിക്കോടന്‍ നേന്ത്രപ്പഴത്തിന് കഴിഞ്ഞ തവണ ഓണക്കാലത്ത് 100 രൂപ കടന്നിരുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ കുലശേഖരരാജാക്കന്മാരുടെ പതനത്തിനുശേഷം വിവിധനാട്ടുരാജ്യങ്ങള്‍ ഉദയം ചെയ്തപ്പോള്‍ ഉണ്ടായ ഒരു നാട്ടുരാജ്യമായിരുന്നു തലപ്പിള്ളി. തലപ്പിള്ളിക്കരികില്‍ ചെങ്ങഴി നമ്പ്യാന്മാരുടെ കീഴിലുണ്ടായിരുന്ന ചെങ്ങഴിക്കോട് നാട്ടുരാജ്യത്താണ് ഈ വാഴക്കൃഷി ആദ്യമായി തുടങ്ങിയത് അങ്ങനെ ഇതിന് ചെങ്ങഴിക്കോടന്‍ എന്ന പേരു കിട്ടി. ചെങ്ങഴിക്കോടന്‍ പിന്നീട് ചെങ്ങാലിക്കോടനായി എന്നും കഥയുണ്ട്. ഉരുണ്ട് ഏണുകളില്ലാത്ത നീണ്ട കായകളായിരിക്കും.…

    Read More »
  • Crime

    കാമുകകനെ കാക്കാന്‍ ആദ്യം കള്ളമൊഴി; പോക്‌സോ കേസില്‍ 75-കാരന്‍ ജയിലില്‍ കിടന്നത് 285 ദിവസം; പെണ്‍കുട്ടി സത്യം പറഞ്ഞതോടെ കാമുകനും പ്രതിയായി

    ആലപ്പുഴ: ആണ്‍സുഹൃത്തിനെ രക്ഷിക്കാന്‍ അതിജീവിത നല്‍കിയ മൊഴിയില്‍ 75-കാരന്‍ ജയിലില്‍ കഴിഞ്ഞത് 285 ദിവസം. വിചാരണവേളയില്‍ അതിജീവിത സത്യം തുറന്നുപറഞ്ഞതോടെയാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് പോക്‌സോ പ്രത്യേക കോടതി വയോധികനെ വെറുതെ വിട്ടത്. അതിജീവിതയുടെ പുതിയ മൊഴിയില്‍ ആണ്‍സുഹൃത്ത് പ്രതിയായി. 2022 ഓഗസ്റ്റ് മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അച്ഛന്‍ ഉപേക്ഷിച്ച് പോയ കുട്ടി അമ്മയ്ക്കൊപ്പമായിരുന്നു താമസം. ഇവര്‍ രണ്ടാളും മാത്രമേ വീട്ടില്‍ താമസം ഉണ്ടായിരുന്നുള്ളൂ. ഇതേ സമയം കുട്ടി പഠിക്കുന്ന സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ വയോധികന്‍ ഈ കുടുംബവുമായി അടുപ്പത്തിലായി. സ്‌കൂളിലെ സഹപാഠികളോടാണ് കുട്ടി പീഡനത്തെക്കുറിച്ചുള്ള വിവരം ആദ്യം പറഞ്ഞത്. സംഭവം അറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ ആലപ്പുഴ നോര്‍ത്ത് പോലീസില്‍ വിവരം അറിയിച്ചു. പിന്നാലെ, അവര്‍ വയോധികനെ അറസ്റ്റ് ചെയ്തു. ജാമ്യം ലഭിക്കാതെ വയോധികന്‍ റിമാന്‍ഡില്‍ കഴിയവേ 2023-ലാണ് കേസില്‍ വിചാരണ തുടങ്ങിയത്. കേസില്‍ ഒന്നാം സാക്ഷിയായി കുട്ടി മൊഴി നല്‍കി. പ്രതിഭാഗം ക്രോസ് വിസ്താരം നടത്തുന്നതിനിടയിലാണ് പൊട്ടിക്കരഞ്ഞുകൊണ്ട് കുട്ടി,…

    Read More »
  • Breaking News

    ഇന്‍ഫോ പാര്‍ക്കിലെ വനിത ശുചിമുറിയില്‍ ഒളി കാമറ; അന്വേഷണം തുടങ്ങി

    കൊച്ചി: ഇന്‍ഫോപാര്‍ക്കിലെ ശുചിമുറിയില്‍ ഒളികാമറ വെച്ചതായി കണ്ടെത്തി. പാര്‍ക്ക് സെന്റര്‍ കെട്ടിടത്തിലെ വനിതാ ശുചിമുറിയിലാണ് കാമറ കണ്ടെത്തിയത്. പാര്‍ക്ക് സെന്റര്‍ ഡെപ്യൂട്ടി മാനേജര്‍ നല്‍കിയ പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസ് എടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഇന്‍ഫോ പാര്‍ക്ക് പൊലീസ് അറിയിച്ചു.

    Read More »
  • Breaking News

    എന്താണ് ബാബ്വേട്ടാ!!! എന്റെ ചികിത്സയ്ക്കായി മോഹന്‍ലാല്‍ നല്‍കിയ പണം കൊണ്ട് സ്വന്തം ജപ്തി ഒഴിവാക്കി; സ്ത്രീകളുടെ പ്രായം പുള്ളിക്ക് പ്രശ്നമല്ല; തട്ടിപ്പ് നടത്തിയ കാരണം ദുബായില്‍ പോകാനാവില്ല; ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ആകാന്‍ പറ്റിയ ആളല്ല ബാബുരാജെന്ന് സരിത എസ് നായര്‍

    കൊച്ചി: താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന നടന്‍ ബാബുരാജ് ആരോപണവിമുക്തനാകും വരെ മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് നടനും നിര്‍മ്മാതാവുമായ വിജയ ബാബു രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പ് മുറുകും തോറും ആരോപണ-പ്രത്യാരോപണങ്ങള്‍ ഏറുകയാണ്. ബാബുരാജ് ചതിയനാണെന്നും അമ്മയുടെ ജനറല്‍ സെക്രട്ടറി ആകാന്‍ പറ്റിയ ആളല്ലെന്നും അഭിപ്രായപ്പെട്ട് സരിത എസ് നായര്‍ കുറിപ്പിട്ടു. തന്റെ ചികിത്സാ സഹായത്തിന് മോഹന്‍ലാല്‍ നല്‍കിയ തുക ബാബുരാജ് വകമാറ്റിയെന്നും സ്വന്തം ലോണ്‍ കുടിശ്ശിക അടച്ചു തീര്‍ത്തെന്നും സരിത ആരോപിക്കുന്നു. ദുബായിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതു കാരണമാണ് ബാബുരാജ് അവിടേക്ക് പോകാത്തത് എന്നും സരിത കുറിച്ചു. സരിതയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: അമ്മ (എ എം എം എ) സിനിമാതാരങ്ങളുടെ ‘അമ്മ’ എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തെക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണല്ലോ? അതില്‍ എനിക്കെന്താ റോള് എന്നായിരിക്കും ഇപ്പോള്‍ ചോദ്യം വരുന്നതെന്നറിയാം. ആ സംഘടനയില്‍ എനിക്ക് യാതൊരു റോളും ഇല്ല. ഞാനൊരു സിനിമ പ്രേക്ഷക മാത്രമാണ്.…

    Read More »
Back to top button
error: