LIFELife Style

‘മലയാള സിനിമയില്‍ നിന്നുണ്ടായ അനുഭവം, നോക്കേണ്ടത് മാത്രം നോക്കൂയെന്ന് ആ … പറഞ്ഞു’

ഹനടി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് കൃപ. പ്രധാന കഥാപാത്രങ്ങളുടെ സഹോദരി വേഷങ്ങളിലാണ് കൃപയെ സിനിമകളില്‍ കണ്ടിട്ടുള്ളത്. ഏറെക്കാലമായി അഭിനയ രംഗത്ത് കൃപ സജീവമല്ല. ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് ബിഹൈന്റ് വുഡ്‌സ് തമിഴില്‍ കൃപ സംസാരിക്കുന്നുണ്ട്. നടിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

ശ്രീ കേരള വര്‍മ കോളേജില്‍ റിസേര്‍ച്ച് ആന്റ് പിജി ഡിപാര്‍ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസറായായി വര്‍ക്ക് ചെയ്യുന്നു. പിഎച്ച്ഡി കഴിഞ്ഞ ശേഷം ഡാന്‍സിംഗ് കരിയര്‍ റീ സ്റ്റാര്‍ട്ട് ചെയ്യണമെന്നുണ്ട്. തമിഴ് ഇന്‍ഡസ്ട്രിയെക്കുറിച്ച് ഞാന്‍ കേട്ടത് ഇവിടെ ആരും പരസ്പരം അടുപ്പമില്ല, പ്രൊഫഷണലാണ്, ഹൈറാര്‍ക്കി ഉണ്ടെന്നാണ്. എന്നാല്‍ എനിക്ക് വളരെ വ്യത്യസ്ത അനുഭവമായിരുന്നു തമിഴില്‍. ഊഷ്മളമായ സ്വീകാര്യത ലഭിച്ചു. തമിഴ് സംസാരിക്കാന്‍ അധികം അറിയില്ലായിരുന്നു. നാസര്‍ സാറും ശരണ്യ മാമും എന്നെ സഹായിച്ചു. എം മഗന്‍ എന്ന സിനിമയില്‍ തനിക്ക് നല്ല അനുഭവമായിരുന്നെന്നും കൃപ പറയുന്നു.

Signature-ad

അമ്മ നേരിട്ട പ്രശ്‌നങ്ങള്‍ ഞാനും നേരിടരുതെന്ന് അമ്മയ്ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് മറ്റേതെങ്കിലും കരിയര്‍ തെരഞ്ഞെടുക്കാന്‍ അമ്മ എന്നെ പ്രോത്സാഹിപ്പിച്ചത്. തമിഴില്‍ നിന്നും ഗ്ലാമറസായി അഭിനയിക്കാന്‍ എനിക്ക് ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ അത് വേണ്ടെന്ന് വെച്ചു. സിനിമ കരിയറാക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ലായിരുന്നു. അങ്ങനെയുണ്ടായിരുന്നെങ്കില്‍ ചെയ്‌തേനെ. ആക്ടിം?ഗ് എന്റെ പാഷനായിരുന്നു. ജീവിതത്തിന്റെ സങ്കീര്‍ണതകളൊന്നും എനിക്കറിയില്ലായിരുന്നു.

പക്ഷെ എന്റെ മാതാപിതാക്കള്‍ക്ക് ഈ മേഖലയുടെ മോശം വശവും അറിയാം. ചെറിയ പ്രായമായതിനാല്‍ ട്രൈ ചെയ്ത് നോക്കിയേനെ. അമ്മയുമായി ഇതിന് വഴക്കിട്ടിട്ടുണ്ട്. അത് നിനക്ക് പറ്റിയതല്ലെന്ന് അവര്‍ പറഞ്ഞു. ഇന്ന് ഞാനത് മനസിലാക്കുന്നു. അമ്മയെന്ന ഉരുക്കു വനിതയോട് എനിക്കതില്‍ നന്ദിയുണ്ട്. ഒരുപാട് ഓഫറുകള്‍ക്ക് എന്നെക്കൊണ്ട് നോ പറയിപ്പിച്ചു. അച്ഛനും അമ്മയും എന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നെന്നും കൃപ പറയുന്നു.

ഒരു മലയാള സിനിമയില്‍ തനിക്കുണ്ടായ മോശം അനുഭവവും കൃപ പങ്കുവെക്കുന്നുണ്ട്. ഒരു സിനിമ ഞാന്‍ കമ്മിറ്റ് ചെയ്തു. ആ സിനിമ മറ്റൊന്നായി മാറി. ഞാന്‍ ഒരുപാട് വിവാദങ്ങള്‍ അഭിമുഖീകരിച്ചു. തമിഴില്‍ അങ്ങനെയാെന്നും ഉണ്ടായിട്ടില്ല. തമിഴ് സിനിമാ ലോകം എനിക്ക് ബഹുമാനം തന്നു. ഞാനും അവരെ ബഹുമാനിച്ചു. എല്ലാം പെര്‍ഫെക്ട് ആയിരുന്നെന്നും കൃപ വ്യക്തമാക്കി. സിനിമാ രം?ഗത്ത് മോശം സമീപനങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ചില മോശം നോട്ടങ്ങള്‍ ഉണ്ടാകും. ഞാന്‍ അവ?ഗണിച്ചു. നോക്കേണ്ടത് മാത്രം നോക്കൂയെന്നാണ് ശരണ്യ മാം എപ്പോഴും പറഞ്ഞിരുന്നതെന്നും കൃപ ഓര്‍ത്തു.

Back to top button
error: