Month: June 2025
-
Breaking News
ജാഗ്രതാ നിർദ്ദേശം: കപ്പലിലെ കണ്ടെയ്നറുകളിൽ മാരക വിഷപദാർങ്ങളും സ്ഫോടക വസ്തുക്കളും, ഇവ കേരള തീരത്ത് അടിയാൻ സാധ്യത
കോഴിക്കോട്: വാൻ ഹായ് 503 കപ്പലിൽ നിന്ന് കടലിൽ പതിച്ച കണ്ടെയ്‌നറുകൾ നാളെയും മറ്റന്നാളും (തിങ്കൾ, ചൊവ്വ) മുതൽ കേരളത്തിന്റെ വിവിധ തീരങ്ങളിൽ അടിയും. ഇക്കാര്യം അറിയിച്ചത് ദുരന്തനിവാരണ അതോറിറ്റിയാണ്. എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും, ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായാണ് ഈ കണ്ടെയ്നറുകൾ വന്നടിയുക. കോസ്റ്റ് ഗാര്‍ഡ്, ഐടിഒപിഎഫ് എന്നിവയുടെ വിലയിരുത്തല്‍ പ്രകാരമാണ് കണ്ടെയ്‌നറുകള്‍ എത്താനിടയുള്ള തീരങ്ങള്‍ വിലയിരുത്തിയത്. കണ്ടെയ്‌നറുകള്‍ തീരത്ത് എത്തുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ പൊതുജനങ്ങള്‍, കപ്പലില്‍ നിന്ന് വീണതെന്നു സംശയിക്കുന്ന ഏതു വസ്തു കടല്‍ തീരത്ത് കണ്ടാലും സ്പര്‍ശിക്കാന്‍ ശ്രമിക്കരുതെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം വസ്തുക്കളില്‍ നിന്നും 200 മീറ്റര്‍ എങ്കിലും അകലം പാലിച്ച് നില്‍ക്കുക. മാത്രമല്ല ഉടന്‍ തന്നെ 112 ല്‍ വിളിച്ച് അറിയിക്കണം എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നു. അതെസമയം തീപിടിച്ച വാന്‍ ഹായ് 503 കപ്പലിൽ പടരുന്ന അഗ്നി കഴിഞ്ഞ ദിവസങ്ങളിലെ തീവ്ര പ്രയത്നത്തിനൊടുവിൽ നിയന്ത്രണ…
Read More » -
Breaking News
2600 കിലോമീറ്റര്‍ ഓടിയശേഷം കൊലയാളിയെ ഹൃദയം ചതിച്ചു; പടിയൂര്‍ ഇരട്ടക്കൊല കേസില്‍ പ്രതി പ്രേംകുമാറിനായി പോലീസ് നടത്തിയത് സിനിമയെ വെല്ലുന്ന അന്വേഷണം; പരിശോധിച്ചത് തിരുവനന്തപുരം മുതല്‍ ഡല്‍ഹി വരെയുള്ള സിസിടിവികള്‍; ഒടുവില്‍ ഹൃദയാഘാതം
തൃശൂര്‍: പടിയൂര്‍ ഇരട്ടക്കൊലക്കേസിലെ പ്രതിയും കേദാര്‍ നാഥില്‍വച്ചു മരിക്കുകയും ചെയ്ത പ്രേംകുമാര്‍ പോലീസിനെ വട്ടംചുറ്റിച്ചത് 2600 കിലോമീറ്റര്‍. ജൂണ്‍ രണ്ടിന് ഉച്ചയോടെ ഭാര്യ രേഖയെയും അമ്മ മണിയെയും ശ്വാസംമുട്ടിച്ചു കൊന്നശേഷം പ്രേംകുമാര്‍ എവിടേക്കു മുങ്ങിയെന്നും എങ്ങനെ മുങ്ങിയെന്നുമുള്ള വിവരങ്ങളാണു പുറത്തുവന്നത്. ആദ്യ ഭാര്യ ഉദയംപേരൂര്‍ സ്വദേശി വിദ്യയെ കൊലപ്പെടുത്തിയശേഷമാണു രേഖയെ വിവാഹം കഴിച്ചത്. ഇരിങ്ങാലക്കുടയ്ക്കു സമീപമുള്ള പടിയൂരില്‍നിന്ന് പ്രേംകുമാര്‍ എങ്ങനെ രക്ഷപ്പെട്ടു മുങ്ങി? ഠ സിസിടിവി തന്നെ തുണ ജൂണ്‍ രണ്ടിന് ഉച്ചയ്ക്കാണു കൊല നടന്നതെങ്കിലും പോലീസ് അറിയുന്നത് ജൂണ്‍ നാലിനാണ്. കൊലയാളി വേഗത്തിലാണു നീങ്ങിയത്. പോലീസ് അറിഞ്ഞപ്പോഴേക്കും 48 മണിക്കൂര്‍ അകലെയെത്തിയിരുന്നു പ്രേം കുമാര്‍. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവിയാണ് ആദ്യം പരിശോധിച്ചത്. പടിയൂരില്‍നിന്നു തൃശൂരിലെത്താനുള്ള സമയം നോക്കിയാണ് ക്യാമറകള്‍ പരതിയത്. തിരുവനന്തപുരത്തേയ്ക്കുള്ള ട്രെയിനില്‍ പ്രേംകുമാര്‍ കയറി പോകുന്നത് കണ്ടു. പിന്നെ, തിരുവനന്തപുരം വരെയുള്ള എല്ലാ പ്രധാനപ്പെട്ട റയില്‍വേ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകളും തിരഞ്ഞു. തിരുവനന്തപുരത്തുനിന്ന് പ്രേംകുമാര്‍ വീണ്ടും കണ്ണൂരിലേക്കു…
Read More » -
Breaking News
‘വരാനിരിക്കുന്നതു വച്ചുനോക്കിയാല്‍ ഇപ്പോള്‍ സംഭവിച്ചത് ഒന്നുമല്ല; അയൊത്തൊള്ളയുടെ എല്ലാ കേന്ദ്രങ്ങളും തകര്‍ക്കും’; സംയമന ആഹ്വാനങ്ങള്‍ തള്ളി ഇസ്രയേല്‍; സംഘര്‍ഷം ആഴ്ചകള്‍ നീണ്ടേക്കും; ഹമാസിനെയും ഹിസ്ബുള്ളയെയും ആദ്യം തകര്‍ത്തത് ഇറാന്റെ ചിറകരിയാന്‍; മിസൈലുകള്‍ പ്രതിരോധിക്കാന്‍ അമേരിക്കന്‍ സഹായം
ജറുസലേം/ദുബായ്: അയൊത്തൊള്ള ഖൊമേനി ഭരണകൂടത്തിന്റെ എല്ലാ കേന്ദ്രങ്ങളെയും ഞങ്ങള്‍ ലക്ഷ്യമിടുമെന്നും ഇപ്പോള്‍ അവര്‍ അറിഞ്ഞ കാര്യങ്ങളെക്കാള്‍ രൂക്ഷമാണു വരാനിരിക്കുന്നതെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്റെ ആണവ പദ്ധതികളെ വര്‍ഷങ്ങള്‍ പിന്നോട്ടടിക്കാന്‍ കഴിഞ്ഞു. ആക്രമണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നു പറഞ്ഞ നെതന്യാഹു, സംയമനം പാലിക്കാനുള്ള ആഹ്വാനങ്ങള്‍ തള്ളിക്കളഞ്ഞു. ഇറാനിലുടനീളം ഇസ്രയേലിന്റെ ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഏറ്റവുമൊടുവിലത്തെ ആക്രമണം വ്യക്തമാക്കുന്നത്. ഇസ്രായേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ ഇറാന്റെ ആകാശം കടക്കുന്നതിനുമുമ്പ് ഇറാനില്‍ സ്ഥാപിച്ചിരുന്ന ഡ്രോണുകള്‍ അവരുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെയാകെ തകര്‍ത്തിരുന്നു. യാതൊരു പ്രതിരോധവും നേരിടാതെയാണ് ഇസ്രായേല്‍ പോര്‍ വിമാനങ്ങള്‍ ഇറാന്റെ ആകാശം കടന്നത്. ഇതു വ്യക്തമാക്കുന്ന വീഡിയോകളും ഇസ്രയേല്‍ ഡിഫന്‍ ഫോഴ്‌സ് (ഐഡിഎഫ്) പുറത്തുവിട്ടിട്ടുണ്ട്. Iran posted this video to show the world how powerful they are. We showed the world what happens when you mistake propaganda for strength. The Iranian Chief of…
Read More » -
Breaking News
ഫാല്‍ക്കണ്‍ റോക്കറ്റിലെ പിഴവു കണ്ടെത്തിയത് ഐഎസ്ആര്‍ഒ; ആദ്യം സ്‌പേസ് എക്‌സ് അവഗണിച്ചു; ഓക്‌സിജന്‍ ചോര്‍ച്ച പരിഹരിച്ചത് ശുഭാംശുവിനെ പിന്‍വലിക്കുമെന്ന് അറിയിച്ചപ്പോള്‍; വിക്ഷേപണം മാറ്റിയത് ഐഎസ്ആര്‍ഒ ചെയര്‍മാന്റെ ഇടപെടലില്‍; ഒഴിവായത് വന്‍ ബഹിരാകാശ ദുരന്തം; ഞെട്ടിച്ച് വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല ഉള്‍പ്പെടെ ബഹിരാകാശ യാത്രികരെ ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്ന സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റിലെ ഗുരുതര വീഴ്ച കണ്ടെത്തിയത് ഐഎസ്ആര്‍ഒ. ഓക്‌സിഡൈസര്‍ ലൈനില്‍ വിള്ളല്‍ കണ്ടെത്തിയത് ഒഴിവാക്കിയത് വന്‍ ദുരന്തം. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍ കൃത്യമായ പരിശോധന ആവശ്യപ്പെട്ടതിനു പിന്നാലെയാണു തകരാര്‍ കണ്ടെത്തിയത്. ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായി നാല് ബഹിരാകാശ യാത്രികരെയാണു ഫാല്‍ക്കണ്‍-9 റോക്കറ്റില്‍ ബഹികാശത്ത് എത്തിക്കുന്നത്. അവിടെ 14 ദിവസം ചെലവഴിച്ചു പരിശോധനകളും പരീക്ഷണങ്ങളും നടത്തുകയാണു പദ്ധതി. ചോര്‍ച്ചയടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച സാഹചര്യത്തില്‍ ജൂണ്‍ 19ന് ദൗത്യം നടക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇതിനുമുമ്പ് അഞ്ചുവട്ടമാണ് ദൗത്യം മാറ്റിവച്ചത്. ദ്രവീകൃത ഇന്ധനം പെട്ടെന്നു തീപിടിക്കുമെന്നതിനാല്‍ തകരാര്‍ കണ്ടെത്തിയിരുന്നില്ലെങ്കില്‍ പറന്നുയരുന്ന ഉടന്‍തന്നെ വലിയ ദുരന്തമുണ്ടാകുമായിരുന്നെന്ന് സുരക്ഷ വിലയിരുത്തിയ വിദഗ്ധര്‍ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. പറന്നുയരാന്‍ നിശ്ചയിച്ചതിന് ഒരു ദിവസംമുമ്പാണ് ഫാല്‍ക്കണ്‍ റോക്കറ്റിന്റെ ബൂസ്റ്ററില്‍ ലിക്വിഡ് ഓക്‌സിജന്‍ ചോര്‍ച്ച കണ്ടെത്തിയത്. നവീകരണ സമയത്തു ബൂസ്റ്റര്‍ പൂര്‍ണമായും നന്നാക്കിയിട്ടില്ലെന്നും…
Read More » -
Breaking News
ഇസ്രയേലിന്റെ മൂന്നാമത്തെ എഫ്–35 യുദ്ധവിമാനവും വെടിവച്ചിട്ടു, പൈലറ്റിനെ പിടികൂടി- ഇറാൻ, വാർത്ത അടിസ്ഥാന രഹിതം!! ഇറാൻ മാധ്യമങ്ങൾ വ്യാജവാർത്ത പടച്ചുവിടുന്നു, ഇസ്രയേൽ
ടെൽ അവീവ്: ഇസ്രയേലിന്റെ മൂന്നാമത്തെ എഫ്–35 യുദ്ധവിമാനം വെടിവച്ചിട്ടെന്ന അവകാശ വാദവുമാമായി ഇറാൻ. കൂടാതെ പൈലറ്റിനെ ഇറാൻ സൈന്യം അറസ്റ്റ് ചെയ്തെന്നും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വാർത്ത ഇസ്രയേൽ സൈന്യം നിഷേധിച്ചു. ഇറാന്റെ അവകാശവാദം അടിസ്ഥാനരഹിതമാണെന്നും ഇറാൻ മാധ്യമങ്ങൾ വ്യാജവാർത്ത പടച്ചുവിടുകയാണെന്നും ഇസ്രയേൽ സൈനിക വക്താവ് അവിചായ് അദ്രയി എക്സിൽ പ്രതികരിച്ചു. നേരത്തെ മറ്റു രണ്ട് എഫ്–35 വിമാനങ്ങൾ കൂടി വെടിവച്ചിട്ടെന്ന് ഇറാൻ അവകാശപ്പെട്ടിരുന്നു. അതേസമയം ഇറാനെ ലക്ഷ്യമിട്ട് ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെയാണ് മൂന്നാമത്തെ വിമാനവും വെടിവച്ചിട്ടെന്ന അവകാശവാദവുമായി ഇറാനുമെത്തിയത്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഇസ്രയേൽ വൻ വ്യോമാക്രമണം നടത്തിയത്. വെള്ളിയാഴ്ച ടെഹ്റാൻ നഗരത്തിലും പരിസരങ്ങളിലും വ്യോമാക്രമണം നടത്തി 24 മണിക്കൂറിനുള്ളിലാണ് രണ്ടാമത്തെ ആക്രമണം. ടെഹ്‌റാനിലെ നൂറുകണക്കിന് ആണവ, സൈനിക കേന്ദ്രങ്ങൾ ഇസ്രയേൽ ലക്ഷ്യം വച്ചതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഇറാന്റെ മൂന്ന് ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി…
Read More » -
Breaking News
വാഹന പരിശോധനയ്ക്കിടെ നിർത്താതെ കാർ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ ദേഹത്തുകൂടി കയറ്റിയിറക്കി, ഗുരുതരമായി പരുക്കേറ്റ എസ്ഐയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി, രണ്ടുപേർക്കെതിരെ വധശ്രമത്തിന് കേസ്
കൊച്ചി: മൂവാറ്റുപുഴയിൽ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമം. കദളിക്കാട് വച്ച് ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ഇഎം മുഹമ്മദിന് നേരെയാണ് ആക്രമണം നടന്നത്. ഗുരുതരമായി പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചയുടൻതന്നെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. വാഹന പരിശോധനയ്ക്കിടെ നിർത്താനാവശ്യപ്പെട്ട മുഹമ്മദിന്റെ ദേഹത്തുകൂടെ കാർ കയറ്റിയിറക്കുകയായിരുന്നു. രണ്ട് പേരാണ് കാറിലുണ്ടായിരുന്നത്. സംഭവത്തിൽ ഇരുവർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. എസ്ഐയെ ഇടിച്ചിട്ട് കടന്നുകളഞ്ഞ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
വനം വകുപ്പ് കള്ളക്കേസിൽ കുടുക്കി അറസ്റ്റു ചെയ്തു, ജയിലിൽ കിടന്നത് 35 ദിവസം: ഭാര്യ വിവാഹമോചനം നേടി, പക്ഷേ പരിശോധനയിൽ ‘മ്ലാവിറച്ചി’ ‘പോത്തിറച്ചി’യായി
വനം വകുപ്പിൻ്റെ ഗുണ്ടാവിളയാട്ടം അതിരു ലംഘിക്കുന്നു എന്നാണ് ഓരോ ദിവസവും പുറത്തു വരുന്ന വാർത്തകൾ തെളിയിക്കുന്നത്. ആര്യങ്കാവ് സ്വദേശി സന്ദീപിനെ ഫോറസ്റ്റ് സ്റ്റേഷനിൽ തടഞ്ഞുവെച്ച് അകാരണമായി സെല്ലിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച സംഭവം പുറത്തു വന്നത് അടുത്തിടെയാണ്. സന്ദീപ് ചോരയൊലിപ്പിച്ച് സെല്ലിൽ നിൽക്കുന്നതിന്റെ ദൃശ്യങ്ങളും ജനം കണ്ടു.. കോന്നിയിൽ അന്യായമായി കസ്റ്റഡിയിൽ വെച്ച ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ മോചിപ്പിച്ച ജനീഷ് കുമാര്‍ എംഎൽഎ, നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കാനാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് ആരോപിച്ചിരുന്നു. ഒടുവിലിതാ മ്ലാവിറച്ചിയെന്ന പേരിൽ തൃശൂർ മുപ്ലിയത്ത് വനം ഉദ്യോഗസ്ഥർ പിടികൂടിയായ നിരപരാധികളായ 2 പേർ 35 ദിവസമാണ് ജയിലിൽ കിടന്നത്. ഒടുവിൽ മ്ലാവിറച്ചി ഫൊറൻസിക് പരിശോധനയിൽ പോത്തിറച്ചിയായി. ചാലക്കുടി മേച്ചിറ സ്വദേശികളായ ചുമട്ടു തൊഴിലാളികൾ, സുജേഷും സുഹൃത്ത് ജോബിനുമാണ് കേസിൽ അകപ്പെട്ടത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മ്ലാവിറച്ചി കഴിച്ചെന്നു പറഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇരുവരെയും അറസ്റ്റ് ചെയ്തത്. 35 ദിവസത്തെ ജയിൽ…
Read More » -
Breaking News
കെനിയയില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം ഞായാറാഴ്ച നാട്ടിലെത്തിക്കും; മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് യെല്ലോ ഫീവര്‍ സര്‍ട്ടിഫിക്കറ്റില്‍ ഇളവ്
തിരുവനന്തപുരം: കെനിയയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മരിച്ച മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കൊച്ചി വഴിയാണ് മൃതദേഹം എത്തിക്കുക. മൃതദേഹത്തെ അനുഗമിക്കുന്നവർക്ക് യെല്ലോ വാക്സിൻ നിർബന്ധം എന്ന വ്യവസ്ഥയിൽ ഇളവ് നൽകി. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് ഇളവ് നൽകിയത്. മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ ( ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗസ് (ഏഴ്) എന്നിവരുടെ മൃതദേഹങ്ങളാണ് നാളെ രാവിലെ 8.45ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുന്നത്. കെനിയയിൽ നിന്നു ഖത്തറിലേക്കു വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂർ മുൻപ് മാത്രമാണ് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് അനിവശ്യമാണെന്ന് ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കിയത്. ഇതോടെ ഭൗതിക ശരീരങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകുമെന്ന ആശങ്ക ഉയർന്നു. കെനിയയിലെ ലോക കേരള സഭാംഗങ്ങൾ അടിയന്തിര ഇടപെടൽ തേടി നോർക്ക റൂട്ട്സിനെ…
Read More » -
Breaking News
പല ജാതി പെട്ടികളിലാണല്ലോ മരുമകനും മകൾക്കുമെല്ലാം സാധനം വരുന്നത്, പെട്ടിയോട് ഒരു താൽപര്യം ഇവർക്കുണ്ട്, പെട്ടിയെന്നു കേട്ടാൽ മുഖ്യമന്ത്രി ഏത് ഉറക്കത്തിൽ നിന്നും എഴുന്നേൽക്കും- പരിഹസിച്ച് പിവി അൻവർ
നിലമ്പൂർ: ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനത്തിലെ പെട്ടിപോലീസ് പരിശോധിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർഥി പിവി അൻവർ. സ്ഥാനാർഥികളുടെ പെട്ടി പരിശോധിക്കാൻ പറഞ്ഞതു മുഖ്യമന്ത്രിയുടെ അറിവോടെയാകുമെന്നും പെട്ടി എന്ന് കേട്ടാൽ മുഖ്യമന്ത്രി ഉറക്കത്തിൽനിന്നു പോലും എഴുന്നേൽക്കുമെന്നും പിവി അൻവർ പറഞ്ഞു. ‘‘ഇവർക്ക് വേറൊന്നും പറയാനും ചെയ്യാനുമില്ലാത്തതിനാലാണു പെട്ടിയുടെ പുറകെ പോകുന്നത്. പല ജാതി പെട്ടികളിലാണല്ലോ മരുമകനും മകൾക്കുമെല്ലാം സാധനം വരുന്നത്. പെട്ടിയോട് ഒരു താൽപര്യം ഇവർക്കുണ്ട്. പിണറായിസം അവസാനിക്കണമെന്ന് ഗോവിന്ദൻ മാഷടക്കം ആഗ്രഹിക്കുന്നു. സ്വരാജിനെ കൊല്ലാൻ കൊണ്ടുവന്നതാണ്. മുഖ്യമന്ത്രിയുടെ ചിത്രം സ്വരാജിന്റെ പോസ്റ്ററിലില്ല. ഇവിടെ ജനമാണ് ജയിക്കാൻ പോകുന്നത്. നാട്ടിലെ വിഷയങ്ങൾ പറയാതെ ഘോരഘോരം പ്രസംഗിക്കുന്ന നേതാക്കളെ ജനം തള്ളിപ്പറയും’’ – അൻവർ പറഞ്ഞു. ‘‘താൻ കൃത്യമായ നിരീക്ഷണത്തിന്റെയും വീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് 75,000 വോട്ടിൽ കുറയാതെ നേടി ജയിക്കുമെന്നു പറയുന്നത്. മലയോര കർഷകരുടെ പ്രശ്നത്തിന് എന്താണു പരിഹാരമെന്നോ, എഡിജിപി അജിത് കുമാറിനെതിരെയും സുജിത്ത്…
Read More »
