Breaking NewsKeralaNEWS

വാഹന പരിശോ​ധനയ്ക്കിടെ നിർത്താതെ കാർ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ ദേഹത്തുകൂടി കയറ്റിയിറക്കി, ​ഗുരുതരമായി പരുക്കേറ്റ എസ്ഐയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി, രണ്ടുപേർക്കെതിരെ വധശ്രമത്തിന് കേസ്

കൊച്ചി: മൂവാറ്റുപുഴയിൽ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമം. കദളിക്കാട് വച്ച് ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ഇഎം മുഹമ്മദിന് നേരെയാണ് ആക്രമണം നടന്നത്.

ഗുരുതരമായി പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചയുടൻതന്നെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. വാഹന പരിശോധനയ്ക്കിടെ നിർത്താനാവശ്യപ്പെട്ട മുഹമ്മദിന്റെ ദേഹത്തുകൂടെ കാർ കയറ്റിയിറക്കുകയായിരുന്നു. രണ്ട് പേരാണ് കാറിലുണ്ടായിരുന്നത്. സംഭവത്തിൽ ഇരുവർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. എസ്ഐയെ ഇടിച്ചിട്ട് കടന്നുകളഞ്ഞ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

Back to top button
error: