Month: June 2025
-
Breaking News
ദേശീയഗാനത്തിനിടെ വിദ്യാർഥിനികൾ ക്ലാസിൽ നിന്ന് പുറത്തിറങ്ങി, വിദ്യാർഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് ഏത്തമിടിയിച്ചു, സ്കൂൾ ബസ് മിസായതിനാൽ ബസ് കാശ്‍ പോയത് പ്രധാനാധ്യാപികയുടെ പോക്കറ്റിൽ നിന്ന്, ഒടുവിൽ ഖേദപ്രകടനം
തിരുവനന്തപുരം: വിദ്യാർഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് അധ്യാപിക ഏത്തമിടിയിച്ചതായി പരാതി. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്എസ്എസിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. സ്കൂളിലെ അധ്യാപികക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവം ഇങ്ങനെ- ചൊവ്വാഴ്ച വൈകിട്ട് ദേശീയഗാനത്തിനിടെ ക്ലാസിൽ നിന്ന് വിദ്യാർത്ഥിനികൾ പുറത്തിറങ്ങിയതിനെ തുടർന്ന് അധ്യാപിക വിദ്യാർഥിനികളെ ക്ലാസിൽ പൂട്ടിയിട്ടു. ശിക്ഷയായി ഏത്തമിടാൻ നിർദ്ദേശിച്ചു. എല്ലാം കഴിഞ്ഞ് സ്കൂളിൽ നിന്ന് ഇറങ്ങാൻ വൈകിയ കുട്ടികൾക്ക് സ്കൂൾ ബസ് കിട്ടിയില്ല. ഇതോടെ പരാതിയുമായി രക്ഷിതാക്കൾ രംഗത്തെത്തി. ഒടുവിൽ പ്രധാനാധ്യാപിക കുട്ടികൾക്ക് ബസ് ടിക്കറ്റിന് പണം നൽകി പറഞ്ഞുവിടുകയായിരുന്നു. സംഭവത്തിൽ മാതാപിതാക്കളുടെ ഭാഗത്തുനിന്ന് പരാതി ഉയർന്നതോടെ അധ്യാപിക ഖേദം പ്രകടിപ്പിച്ചു. അധ്യാപിക കുട്ടികളെ ഏത്തമിടിയിച്ചുള്ള ശിക്ഷ നൽകിയത് സ്കൂളിലെ പ്രധാനാധ്യാപിക സ്ഥിരീകരിക്കുകയും ചെയ്തു.
Read More » -
Breaking News
ഫോണിലൂടെ മാത്രം പരിചയം, പ്രവാസിയെ ഹണിട്രാപ്പിൽപ്പെടുത്തി ആക്രമിച്ചു!! മൂന്നംഗ സംഘം ആവശ്യപ്പെട്ടത് 5 ലക്ഷം, ഒരുലക്ഷം കൊടുത്തതോടെ ബാലൻസ് തുകയ്ക്ക് തട്ടിയെടുത്തത് ഥാർ- രണ്ടുപേർ അറസ്റ്റിൽ
കോഴിക്കോട്: പ്രവാസിയെ ഹണി ട്രാപ്പിൽ കുടുക്കി ഥാർ കാറും ഒരുലക്ഷത്തിലേറെ രൂപയും കവർന്ന മൂന്നംഗ സംഘത്തിലെ രണ്ട് പേർ പിടിയിൽ. തലശ്ശേരി ധർമ്മടം ചിറക്കാനി സ്വദേശി നടുവിലോനി അജിനാസ് (35), പള്ളൂർ പാറാൽ സ്വദേശിനി പുതിയ വീട്ടിൽ തെരേസ നൊവീന റാണി (37) എന്നിവരെയാണ് പ്രവാസിയുടെ പരാതിയിൽ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം ചാലപ്പുറം സ്വദേശി ഒതയോത്ത് സിറാജിന്റെ പരാതിയിലാണ് നടപടി. സംഘത്തിലെ പ്രധാനിയായ മുക്കാളി റെയിൽവേ അടിപ്പാതയ്ക്ക് സമീപം വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തലശ്ശേരി സ്വദേശിനി റുബൈദ (38)യെയും സംഘത്തെയും കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഫോണിലൂടെയാണ് റുബൈദ സിറാജുമായി സൗഹൃദം സ്ഥാപിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഇവർ സിറാജിനോട് വാടക വീട്ടിൽ എത്താൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം ഇവിടെയെത്തിയ സിറാജിനെ വാടക വീട്ടിലുണ്ടായിരുന്ന സംഘം ആക്രമിക്കുകയും ബലം പ്രയോഗിച്ച് വസ്ത്രങ്ങൾ അഴിപ്പിച്ച് യുവതിയോടൊപ്പം നിർത്തി ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പിന്നീട് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. തന്നെ സംഘം…
Read More » -
Breaking News
മൂടിക്കെട്ടിയ ലോറിയില്‍ നിറയെ നായ്ക്കളുമായി അഞ്ചംഗസംഘം; തടഞ്ഞുവച്ച് നാട്ടുകാര്‍, പ്രതിഷേധം
കൊല്ലം: കൊട്ടാരക്കര മേലില പഞ്ചായത്തിലെ മാക്കന്നൂരില്‍ ലോറിയില്‍ നായ്ക്കളുമായി എത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. വെള്ളിയാഴ്ച രാവിലെ ആയിരുന്നു മാക്കന്നൂര്‍ കിണറ്റിന്‍കര മേഖലയില്‍ മൂടിക്കെട്ടിയ ലോറിയില്‍ നായ്ക്കളുമായി സ്ത്രീകള്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘം എത്തിയത്. പ്രദേശത്തെ ആളൊഴിഞ്ഞതും കാടുമൂടിയതുമായ പറമ്പില്‍ നായ്ക്കളെ ഉപേക്ഷിക്കാന്‍ എത്തിയെന്നാരോപിച്ച് നാട്ടുകാര്‍ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നും ഒഴിപ്പിച്ച നായ്ക്കളെയാണ് മേലിലയില്‍ എത്തിച്ചത്. മേലില സ്വദേശിയായ സ്ത്രീ നായകള്‍ക്കായി സുരക്ഷിത ഇടം നല്‍കാമെന്ന വാഗ്ദാനത്തെ തുടര്‍ന്നാണ് ഇവരെത്തിയത് എന്നും കേസില്‍പ്പെട്ടു കിടക്കുന്ന പതിമ്മൂന്നേക്കറോളം സ്ഥലത്ത് ഇവയെ തുറന്നുവിടാനുള്ള നീക്കമായിരുന്നു എന്നും നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ കോന്നിയിലേക്കു നായ്ക്കളെ കൊണ്ടുപോകുന്നതിനിടെ ഗൂഗിള്‍മാപ്പ് ഉപയോഗിച്ചപ്പോള്‍ വഴിതെറ്റിയാണ് മേലിലയില്‍ എത്തിയതെന്നാണ് ഇവരുടെ വാദം. ഇടുങ്ങിയ പാതയില്‍ കുടുങ്ങിയ ലോറിയില്‍ നിന്നും പെട്ടിയോട്ടോയിലേക്ക് നായ്ക്കളെ മാറ്റുന്നതിനിടെ കുറച്ചെണ്ണം ചാടിപ്പോവുയും ചെയ്തതോടെ നാട്ടുകാര്‍ കൂട്ടംകൂടി പ്രതിഷേധിച്ചു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് എബി ഷാജിയും കുന്നിക്കോട് പൊലീസും സ്ഥലത്തെത്തി. തുറന്നുവിട്ട…
Read More » -
Breaking News
ദിസ് ടൈം ഫോര്‍ ആഫ്രിക്ക! ഒസീസ് വീണു; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ദക്ഷിണാഫ്രിക്കയ്ക്ക്; 27 വര്‍ഷത്തിന് ഇടയിലെ ആദ്യ ഐസിസി കിരീടം; ജയം അഞ്ചു വിക്കറ്റിന്
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്. നിലവിലെ ചാംപ്യന്‍മാരായ ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് തോല്‍പിച്ചാണ് കന്നി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം ഉയര്‍ത്തിയത്. എയ്ഡന്‍ മാര്‍ക്രത്തിന്‍റെ സെഞ്ചുറി നിര്‍ണായകമായി. ഓസ്ട്രേലിയ ഉയർത്തിയ 282 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സ്കോർ: ഓസ്ട്രേലിയ– 212, 207. ദക്ഷിണാഫ്രിക്ക–138, അഞ്ചിന് 282. റബാദ രണ്ടിന്നിങ്സിലുമായി 9 വിക്കറ്റുകള്‍ നേടി. പേസ് ബോളർമാരുടെ തകർപ്പൻ പ്രകടനത്തിനൊപ്പം, ഉജ്വല സെഞ്ചറിയുമായി കരുത്തുകാട്ടിയ ഓപ്പണർ എയ്ഡൻ മാർക്രം, ഉറച്ച പിന്തുണ നൽകിയ ക്യാപ്റ്റൻ ടെംബ ബാവുമ എന്നിവരുടെ ഇന്നിങ്സുകളാണ് ദക്ഷിണാഫ്രിക്കൻ വിജയത്തിന്റെ അടിത്തറ. മാര്‍ക്രം 207 പന്തിൽ 14 ഫോറുകൾ സഹിതം 136 റൺസെടുത്തു. ക്യാപ്റ്റൻ ടെംബ ബാവുമ 134 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 66 റൺസെടുത്തു പുറത്തായി. ഡേവിഡ് ബേഡിങ്ങാമും (49 പന്തിൽ 21), കൈൽ വെരെയ്നെയും (13 പന്തിൽ നാല്) പുറത്താകാതെനിന്നു. 56 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 213 റൺസുമായി…
Read More » -
Breaking News
എന്തു ശുദ്ധ അസംബന്ധമാണ് പാർട്ടി സെക്രട്ടറി എഴുന്നൊള്ളിക്കുന്നത്, വർഗീയ വിവേചനമുണ്ടാക്കി രാഷ്ട്രീയലാഭമുണ്ടാക്കാനാണ് എം.വി ഗോവിന്ദനും സഖാക്കളും ശ്രമിക്കുന്നത്, പഹൽഗാം ഭീകരാക്രമണം നടന്നപ്പോൾ അപലപിച്ചില്ലെന്ന പ്രസ്താവനയിൽ നിയമനടപടിയിലേക്ക് ജമാ അത്തെ ഇസ്‌ലാമി
കോഴിക്കോട്: പഹൽഗാം ഭീകരാക്രമണം നടന്നപ്പോൾ ജമാ അത്തെ ഇസ്‌ലാമി അപലപിച്ചില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ ആരോപണത്തിനെതിരേ നിയമനടപടിയുമായി സംഘടന. വർഗീയ വിവേചനമുണ്ടാക്കി രാഷ്ട്രീയലാഭമുണ്ടാക്കാൻ എം.വി ഗോവിന്ദനും സഖാക്കളും പച്ചക്കള്ളമാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് ജമാ അത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂർ വ്യക്തമാക്കി. ‘പഹൽഗാമിൽ ഭീകരാക്രമണം നടന്നപ്പോൾ ജമാഅത്തെ ഇസ്ലാമി പ്രതികരിച്ചില്ലെന്നുള്ള ശുദ്ധ അസംബന്ധമാണ് ഇപ്പോൾ പാർട്ടി സെക്രട്ടറി എഴുന്നെള്ളിച്ചിരിക്കുന്നത്. സമൂഹത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ വ്യാജം പ്രചരിപ്പിക്കുന്ന സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ്. മുസ്ലിം സമുദായത്തെക്കുറിച്ചും മലപ്പുറം ജില്ലയെ സംബന്ധിച്ചും ഇടതുപക്ഷം കാലങ്ങളായി രൂപപ്പെടുത്തിയ വംശീയ ബോധത്തിന്റെ തുടർച്ചയാണ് പാർട്ടിസെക്രട്ടറിയുടെ ഈ പ്രസ്താവനയും. മുസ്ലിം സമുദായത്തെയും സംഘടനകളെയും അപരവത്കരിക്കുകയും ഭീകരവത്കരിക്കുകയും ചെയ്യുന്ന ആഖ്യാനങ്ങളാണ് കേരളത്തിൽ സിപിഎം ഓരോ തെരഞ്ഞെടുപ്പുകളിലും ഉയർത്തുന്നത്. ഇസ്ലാമോഫോബിയ നാൾക്കുനാൾ കേരളത്തിൽ ബലപ്പെട്ടുവരുന്നതിൽ സിപിഎം നൽകുന്ന സംഭാവന വളരെ വലുതാണ്’, എം.വി. ഗോവിന്ദന്റെ ആരോപണത്തിന് മറുപടി നൽകിക്കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിൽ ഷിഹാബ് പൂക്കോട്ടൂർ വ്യക്തമാക്കി. കൂടാതെ…
Read More » -
Breaking News
മതസൗഹാര്‍ദത്തിന്റെ അജന്‍ഡ മുന്നോട്ടു വയ്ക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയെ എന്തിനു തള്ളിപ്പറയണം? അന്‍വര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവന്‍; ഫോണ്‍ റെക്കോഡ് ചെയ്യുന്നയാളെ എങ്ങനെ വിശ്വസിക്കുമെന്നും വി.ഡി. സതീശന്‍; അന്‍വറിനെ ക്ഷണിച്ച് മുസ്ലിം ലീഗിന്റെ പോഷക സംഘടന; മുഖ്യമന്ത്രിയെ പിന്തുണച്ച് സമസ്ത; രാഷ്ട്രീയം തിളച്ച് നിലമ്പൂര്‍
കൊച്ചി: മതസൗഹാര്‍ദത്തിന്റെ അജന്‍ഡ മുന്നോട്ടുവയ്ക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയെ എന്തിനു തള്ളിപ്പറയണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അവര്‍ കേരളത്തില്‍ യാതൊരു അക്രമവും നടത്തിയിട്ടില്ല. ന്യൂനപക്ഷ വിരുദ്ധത സൃഷ്ടിച്ച് ഭൂരിപക്ഷത്തിന്റെ വോട്ടു നേടാനുള്ള അവസാന കളിയാണ് സിപിഎമ്മിന്റേതെന്നും സിപിഎം പ്രവര്‍ത്തകര്‍ വീടുകളിലെത്തി വര്‍ഗീയത പറയുകയാണെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വി.ഡി. സതീശന്‍ പറഞ്ഞു. അന്‍വര്‍ പൂര്‍ണമായും വിശ്വസിക്കാന്‍ കൊള്ളാത്തവനാണ്. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയതാണ് പ്രശ്‌നം. ഫോണ്‍ വിളിക്കുമ്പോള്‍ റെക്കോഡ് ചെയ്യുന്നയാളെ എങ്ങനെ വിശ്വസിക്കും? പി.കെ. കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും അടക്കമുള്ളവര്‍ പലവട്ടം വിളിച്ചതാണ്. രാജിവച്ചശേഷം മത്സരിക്കുന്നത് എന്തിനാണെന്ന് അന്‍വര്‍ ആദ്യം വിശദീകരിക്കണമെന്നും സതീശന്‍ പറഞ്ഞു. മുസ്ലിം ലീഗ് പോഷക സംഘടനയായ കെഎംസിസിയുടെ പരിപാടിയിലേക്ക് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറിനും ക്ഷണം. കോഴിക്കോട് തിരുവമ്പാടിയില്‍ സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിലാണ് പി.വി. അന്‍വര്‍ പങ്കെടുക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, കോണ്‍ഗ്രസ്…
Read More » -
Kerala
സീതയുടെ മരണം കൊലപാതകം: കാട്ടാന ആക്രമണം എന്ന് ഭര്‍ത്താവ് ബിനു പ്രചരിപ്പിച്ചത് നുണ, ഭർത്താവ് പൊലീസ് കസ്‌റ്റഡിയില്‍
പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. പോസ്റ്റ് മോർട്ടം പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. പ്ലാക്കത്തടം സ്വദേശി സീത (42) ആണ് കൊല്ലപ്പെട്ടത്. സീതയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി എന്നായിരുന്നു ഭർത്താവ് ബിനു പറഞ്ഞത്. വന്യമൃഗ ആക്രമണത്തിൻ്റെ ലക്ഷണങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയില്ല. സീതയുടെ ശരീരത്തിൽ ഗുരുതര പരിക്കുകളുണ്ട്. മുഖത്തും കഴുത്തിലും മൽപ്പിടുത്തത്തിൻ്റെ പാടുകൾ കണ്ടെത്തി. ഭർത്താവ് ബിനു പൊലീസ് കസ്‌റ്റഡിയിലാണ്. സീതയുടെ തലയുടെ വലതു ഭാഗം പലതവണ പരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചിട്ടുണ്ട്. തലയുടെ ഇടത് വശത്തും ക്ഷതമുണ്ട്. ഇത് മരത്തിൽ ഇടിപ്പിച്ചതാകാം എന്നാണ് സൂചന. തലയുടെ പിന്നിലെ പരിക്ക് വീഴ്‌ചയിൽ സംഭവിച്ചതാകാം എന്നാണ് കരുതുന്നത്.
Read More » -
Breaking News
രാത്രി ഉറങ്ങാറില്ല, ഇഷ്ട വിനോദം ആരാന്റെ പോസ്റ്റുകൾക്കു താഴെ കുത്സിത കമന്റുകൾ ഇടാൻ, ഇരകൾ സ്ത്രീകൾ മുതൽ മുൻ മന്ത്രിവരെ, പവി ആനന്ദാശ്രമം ഫേസ്ബുക്കിൽ 4000 ത്തിൽ അധികം ഫോളോവേഴ്സ്, പലപ്പോഴും മദ്യപിച്ച് ഓഫിസിലെത്തുമെന്ന് സഹപ്രവർത്തകർ
കാസർകോഡ്: ഫേസ്ബുക്കിലൂടെ മലയാളി നഴ്സ് രഞ്ജിതയ്ക്കെതിരെ അശ്ലീല കമന്റിട്ട വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസിലെ ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ സമൂഹമാധ്യമത്തിലൂടെ ഫോളോ ചെയ്യുന്നത് 4000 ത്തിൽ അധികം വരും. പവി ആനന്ദാശ്രമം എന്നാണ് പവിത്രന്റെ ഫേസ്ബുക്ക് പ്രൊഫൈൽ. ഇയാളുടെ പ്രൊഫൈലിൽ കയറിനോക്കിയാൽ ഇഷ്ടന് പോസ്റ്റിടുന്നത് അത്ര താൽപര്യമുള്ള സംഗതിയല്ലെന്നു മനസിലാകും. മാത്രമല്ല ഏറെ പ്രിയം ആരാന്റെ പോസ്റ്റിനു താഴെ ചില കുത്സിത കമന്റുകളിടാനാണെന്നു തിരിയും. ഇതിനായി ഉറക്കം വരെ വേണ്ടെന്നു വയ്ക്കും പവിത്രൻ. സമൂഹമാധ്യമത്തിലെ ഇത്തരം എന്റർടൈൻമെന്റിന് എ. പവിത്രനു കിട്ടിയത് രണ്ട് സസ്പെൻഷനും അറസ്റ്റും രണ്ടു വട്ടം താക്കീതും. പക്ഷെ നേരിട്ടുള്ള ഇടപെടലിൽ പവിത്രൻ സൗമ്യനും ശാന്തനുമാണെന്ന് സുഹൃത്തുക്കൾ. അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി രഞ്ജിത ജി. നായരെ അപമാനിച്ചതിന് റിമാൻഡിലാണ് വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസിലെ ജൂനിയർ സൂപ്രണ്ട് എ. പവിത്രൻ ഇപ്പോൾ. കഴിഞ്ഞ ദിവസം വിമാനാപകടത്തിൽ മരിച്ച രഞ്ജിതയെക്കുറിച്ചുള്ള ഒരു പോസ്റ്റിനു കമന്റായാണ് അശ്ലീല പരാമർശം നടത്തിയത്. വ്യാഴാഴ്ച…
Read More » -
Breaking News
‘ഏഴുവർഷം കാത്തിരുന്ന് കിട്ടിയിട്ട്, ഇപ്പോൾ ഞങ്ങളെ ഒറ്റയ്ക്കാക്കിയില്ലേ’ നെഞ്ചുപൊട്ടി അമ്മ, പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ടവൾക്ക് സ്കൂളിലെത്തുമ്പോൾ സർപ്രൈസ് നൽകാൻ കേക്കുമായി കൂട്ടുകാരികൾ, വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു
ചിറ്റൂർ: ആച്ഛന്റേയും അമ്മയുടേയും ഏഴുവർഷത്തെ കാത്തിരിപ്പായിരുന്നു ചിറവട്ടം രാജന്റെയും ബിന്ദുവിന്റെയും ഏകമകൾ ശ്രേയ എന്ന 18 വയസുകാരി. പ്രിയപ്പെട്ടവർ അവൾക്കായി കേക്കുമായി കാത്തിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളേയും തകർന്ന് ശ്രേയ യാത്രയായി… വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ശ്രേയ കുഴഞ്ഞുവീണ് മരിച്ചത്. കുളിമുറിയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടനെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസമയത്ത് ബിന്ദു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാജൻ കോഴിക്കോട്ട് ജോലിസ്ഥലത്തായിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡോക്ടർമാർ അറിയിച്ചതായി പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വെള്ളിയാഴ്ച വൈകീട്ട് പട്ടഞ്ചേരി വാതകശ്മശാനത്തിൽ സംസ്‌കരിച്ചു. നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് 90% മാർക്കോടെ പ്ലസ് ടു പാസായശേഷം ബിരുദപ്രവേശനത്തിന് കാത്തിരിക്കയായിരുന്നു ശ്രേയ. ശ്രേയയുടെ പിറന്നാൾദിനമായ വെള്ളിയാഴ്ച, ടിസി വാങ്ങുന്നതിനായി കുട്ടി സ്‌കൂളിൽ എത്തുന്നുണ്ടെന്നറിഞ്ഞ കൂട്ടുകാരും അധ്യാപകരും ശ്രേയയ്ക്ക് സ്‌കൂളിൽ സർപ്രൈസ് നൽകാനുള്ള ഒരുക്കത്തിലായിരുന്നു. കേക്കിൽ പുതിയ ഡിസൈനിൽ പേരെഴുതി ശ്രേയയ്ക്കായി കാത്തിരുന്ന…
Read More » -
Breaking News
ഇസ്രായേലിന്റെ ആത്യന്തിക ലക്ഷ്യം ഇറാനിലെ ഭരണകൂട അട്ടിമറി; സൈനിക, ശാസ്ത്ര മേധാവികളെ ലക്ഷ്യമിട്ടതും ആക്രമണങ്ങളുടെ വ്യാപ്തിയും നല്‍കുന്നത് വ്യക്തമായ സൂചനകള്‍; എഴുന്നേറ്റുനിന്ന് ശബ്ദം ഉയര്‍ത്താനുള്ള അവസരമെന്ന് നെതന്യാഹു; ലക്ഷ്യം മറ്റൊന്നല്ലെന്ന് വിദഗ്ധരും
ജറുസലേം/വാഷിംഗ്ടണ്‍: ഇറാന്റെ ആണവ പദ്ധതികള്‍ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തിലാണ് ഇസ്രയേല്‍ ടെഹ്‌റാനില്‍ ആക്രമണങ്ങള്‍ നടത്തിയതെന്നു പറയുന്നെങ്കിലും ആത്യന്തിക ലക്ഷ്യം ഭരണകൂട അട്ടിമറിയെന്ന് സൂചന. അതിന്റെ വ്യാപ്തിയും ലക്ഷ്യങ്ങളുടെ തെരഞ്ഞെടുപ്പും ഇസ്രായേല്‍ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങളും പരിശോധിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണങ്ങള്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളെയും മിസൈല്‍ ഫാക്ടറികളെയും മാത്രമല്ല, രാജ്യത്തിന്റെ സൈനിക ശൃംഖലയിലെ പ്രധാന വ്യക്തികളെയും ആണവ ശാസ്ത്രജ്ഞരെയും ലക്ഷ്യമിട്ടു. ഇറാന്റെ വിശ്വാസ്യതയും ശക്തിയും സഖ്യകക്ഷികള്‍ക്കിടയില്‍ അസ്ഥിരപ്പെടുത്തുന്നതിനൊപ്പം ഇറാനിയന്‍ നേതൃത്വത്തെയും അസ്ഥിരമാക്കുകയെന്ന ലക്ഷ്യവും ഇസ്രയേലിനുണ്ടെന്നു വിദഗ്ധര്‍ പറയുന്നു. ‘അവര്‍ ഒരു ഭരണമാറ്റം പ്രതീക്ഷിക്കുന്നു’ എന്നാണു മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷിന്റെ കീഴിലുണ്ടായിരുന്ന മുന്‍ ഉദ്യോഗസ്ഥനും വാഷിംഗ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നിയര്‍ ഈസ്റ്റ് പോളിസിയിലെ വിദഗ്ധനുമായ മൈക്കല്‍ സിംഗ് പറയുന്നത്. ‘ഇറാനിലെ ജനങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പു കാണാന്‍ ആഗ്രഹിക്കുന്നു’ എന്നും പരിമിതമായ സിവിലിയന്‍ നാശങ്ങളും വിശാലമായ ലക്ഷ്യത്തെയാണു ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിനു പിന്നാലെ ഇസ്രയേല്‍…
Read More »