Month: June 2025
-
Crime
എസ്ഐയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ കസ്റ്റഡിയില്‍
എറണാകുളം: മൂവാറ്റുപുഴ കല്ലൂര്‍ക്കാട് എസ്ഐയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളുടെ മൂന്ന് സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് ഇവരാണെന്നാണ് സൂചന. എസ്ഐയെ ആക്രമിക്കാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് തിരിച്ചറിഞ്ഞു. പ്രതികളായ തൊടുപുഴ സ്വദേശികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. എറണാകുളം റൂറല്‍ പൊലീസ് പരിധിയില്‍ കല്ലൂര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഇ.എം. മുഹമ്മദിന് (55) ആണ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. വലത്കാലിനും തോളിനും സാരമായി പരിക്കേറ്റു. തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്ഐയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. കല്ലൂര്‍ക്കാട്-നാഗപ്പുഴ-തൊടുപുഴ റോഡില്‍ വഴിയാംചിറ ഭാഗത്ത് ഇന്നലെ വൈകിട്ട് 4.15നായിരുന്നു സംഭവം. വാഹന പരിശോധന നടത്തുകയായിരുന്ന എസ്ഐ റോഡിന് സമീപം ആളൊഴിഞ്ഞ ഭാഗത്ത് കിടന്ന സാന്‍ട്രോ കാറിന് മുന്നില്‍ പൊലീസ് ജീപ്പ് നിറുത്തിയിട്ട് യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേര്‍ പുറത്തിറങ്ങാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് താക്കോല്‍ ഊരിയെടുക്കാന്‍ എസ്ഐ ശ്രമിച്ചപ്പോള്‍ പെട്ടെന്ന് പിന്നോട്ടെടുത്ത കാര്‍ മുഹമ്മദിന്റെ പാദത്തിലൂടെ കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു. നിലത്ത്…
Read More » -
Kerala
ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവേ കാര്‍ തോട്ടില്‍ വീണു; യുവാവിന് ദാരുണാന്ത്യം, രണ്ടുപേര്‍ രക്ഷപ്പെട്ടു
ആലപ്പുഴ: കാര്‍ തോട്ടില്‍ വീണുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ആലപ്പുഴയിലാണ് സംഭവം. തത്തംപള്ളി സ്വദേശി ബിജോയി ആന്റണി (32) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ടുപേര്‍ രക്ഷപ്പെട്ടു. മാരുതി സ്വിഫ്ട് കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. പുന്നമട ഭാഗത്തുനിന്ന് ആലപ്പുഴയിലേയ്ക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ആലപ്പുഴയിലെ രാജീവ് ബോട്ടുജെട്ടിക്ക് സമീപമാണ് അപകടമുണ്ടായത്. വളവില്‍ നിയന്ത്രണംവിട്ട് കാര്‍ വെള്ളത്തിലേയ്ക്ക് പതിക്കുകയായിരുന്നു. കാറില്‍ നിന്ന് രക്ഷപ്പെട്ട രണ്ടുപേര്‍ പുറത്തിറങ്ങി വിവരം നാട്ടുകാരെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് ബിജോയിയെ കാറില്‍ നിന്ന് പുറത്തെത്തിച്ചത്. തുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവേയാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടം നടന്ന സ്ഥലത്തിന് സമീപമാണ് ബിജോയിയുടെ വീട്.
Read More » -
Kerala
അതിശക്തമായ മഴ: വെള്ളപ്പൊക്ക സാധ്യത, നദി തീരങ്ങളില്‍ ജാഗ്രത മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ നദികളുടെ കരയിലുള്ളവര്‍ ജാഗ്രത മുന്നറിയിപ്പ്. പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, കാസര്‍കോട് ജില്ലയിലെ കരിയങ്കോട്, നീലേശ്വരം, മൊഗ്രാല്‍ എന്നീ നദികളുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ വിവിധ നദികളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട- അച്ചന്‍കോവില്‍ (കോന്നി ജിഡി സ്റ്റേഷന്‍), കാസര്‍കോട് – കരിയങ്കോട് (ഭീമനദി സ്റ്റേഷന്‍), നീലേശ്വരം (ചായ്യോം റിവര്‍ സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് മുന്നറിയിപ്പുള്ളത്. യാതൊരു കാരണവശാലും ഈ നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കണമെന്നുമാണ് നിര്‍ദേശം. കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം സംസ്ഥാനത്തെ ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് (ഓറഞ്ച് അലര്‍ട്ട്: അടുത്ത മൂന്നു മണിക്കൂര്‍ മാത്രം) ജില്ലകളില്‍ ഇടത്തരം മഴയ്ക്കും…
Read More » -
Breaking News
കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചയ്ക്കു പിന്നില്‍ ‘കോടാലി’ സംഘം? മുഖം മൂടി ധരിച്ചു, മലയാളം സംസാരിച്ചത് തെളിവായി
കോയമ്പത്തൂര്‍: ദേശീയപാതയില്‍ ലോറി കുറുകെയിട്ടു കാര്‍ തടഞ്ഞു ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി 1.25 കിലോ സ്വര്‍ണവും 60,000 രൂപയും കവര്‍ന്ന സംഭവത്തില്‍ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. കവര്‍ച്ചയ്ക്കു പിന്നില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കോടാലി ശ്രീധരന്റെ സംഘമെന്ന സംശയത്തിലാണു പൊലീസ്. കാറിനെ പിന്തുടരുകയും കവര്‍ച്ച നടത്തുകയും ചെയ്ത രീതിയാണ് ഈ നിഗമനത്തിനു കാരണം. മുഖം മറച്ചെത്തിയ സംഘം പരസ്പരം തൃശൂര്‍ ശൈലിയിലാണ് സംസാരിച്ചത്. ലോറി ഓടിച്ച ആളുടെ മുഖം മറ്റൊരു കാറിന്റെ ഡാഷ്‌ബോര്‍ഡ് ക്യാമറയില്‍ നിന്നു പൊലീസിനു ലഭിച്ചു. മധുക്കര ഭാഗത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ലോറി രാത്രിയോടെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ലോറിയുടെ നമ്പര്‍ വ്യാജമെന്നു കണ്ടെത്തി. എട്ടിമട മാകാളിയമ്മന്‍ ക്ഷേത്രത്തിനു സമീപം ഇന്നലെ രാവിലെ ആറരയോടെയാണു തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മാണ സ്ഥാപനമായ ജെപി ജ്വല്ലറിയുടെ ഉടമ ജെയ്‌സണ്‍ ജേക്കബ് (55), ജീവനക്കാരന്‍ എസ്.വിഷ്ണു (20) എന്നിവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് അഞ്ചംഗ സംഘം കവര്‍ച്ച നടത്തിയത്. ചെന്നൈയിലെ ജ്വല്ലറികള്‍ക്കു…
Read More » -
Breaking News
കഴുത്തില്‍ കുരുക്കിട്ടു, അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ പൂച്ച ചത്തു; നാദിര്‍ഷയുടെ പരാതിയില്‍ പെറ്റ് ഹോസ്പിറ്റലിനെതിരെ കേസ്
കൊച്ചി: സംവിധായകന്‍ നാദിര്‍ഷയുടെ പൂച്ചയെ കൊന്ന സംഭവത്തില്‍ എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ കേസെടുത്ത് പൊലീസ്. പാലാരിവട്ടം പൊലീസാണ് നാദിര്‍ഷയുടെ പരാതിയില്‍ ആശുപത്രിക്കെതിരെ കേസെടുത്തത്. നാദിര്‍ഷയുടെ ഗ്രൂം ചെയ്യിക്കാനെത്തിയ പൂച്ചയാണ് ശനിയാഴ്ച ചത്തത്. എറണാകുളം മാമംഗലത്തുള്ള പെറ്റ് ഹോസ്പിറ്റലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മറ്റൊരു സ്ഥാപനത്തിലായിരുന്നു പൂച്ചയെ ഗ്രൂമിങ് ചെയ്തിരുന്നത്. അനസ്‌തേഷ്യ നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് പൂച്ചയെ എറണാകുളത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. അനസ്‌തേഷ്യ എടുത്തതിന് പിന്നാലെ പൂച്ച ചാവുകയായിരുന്നു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലമാണ് പൂച്ച ചത്തതെന്നാണ് നാദിര്‍ഷയുടെ ആരോപണം. പൂച്ചയുടെ കഴുത്തില്‍ കുരുക്കിട്ട ശേഷമാണ് ജീവനക്കാര്‍ അനസ്‌തേഷ്യ നല്‍കാനായി പൂച്ചയെ കൊണ്ടുപോയതെന്നും അശാസ്ത്രീയമായ രീതിയിലുള്ള ചികിത്സയാണ് പൂച്ച ചാകാന്‍ കാരണമായതെന്നും നാദിര്‍ഷ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് നാദിര്‍ഷ പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് പ്രാഥമികമായ പരിശോധന നടത്തി. എന്നാല്‍ അനസ്‌തേഷ്യ നല്‍കുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നാദിര്‍ഷയുടെ കുടുംബത്തോട് പറഞ്ഞ് മനസിലാക്കിയിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Read More » -
Breaking News
റൈസിങ് ലയണ്‍: അര്‍ധരാത്രിയില്‍ അടി, തിരിച്ചടി; ഇറാന്‍ ആണവകേന്ദ്രത്തില്‍ വന്‍ നാശമെന്നു കാട്ടുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്; എണ്ണപ്പാടവും തകര്‍ത്തു; ഇസ്രായേലില്‍ എട്ടുനില കെട്ടിടം തകര്‍ത്ത് ഇറാന്റെ മിസൈല്‍; ഇതുവരെ 300 പേര്‍ക്കു പരിക്ക്; 35 പേരെ കാണാനില്ല
ടെഹ്‌റാന്‍: ഇസ്രായേലിന്റെ ഇറാന്‍ ആക്രമണത്തില്‍ വന്‍ നാശമെന്നു വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്. ഇറാന്റെ നതാന്‍സ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിനാണു വന്‍ നാശമുണ്ടായത്. ഇറാനിലെ എണ്ണപ്പാടവും ആക്രമണത്തിന് ഇരയായി. ബുഷഹ്ര്‍ പ്രവിശ്യയിലെ പാര്‍സ് റിഫൈനറിയാണ് ആക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണിത്. പുലര്‍ച്ചെ ഇസ്രയേലിലെ ടെല്‍അവീവില്‍ അടക്കം ഇറാന്‍ വീണ്ടും ആക്രമണം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. നതാന്‍സ് യുറേനിയം ആണവകേന്ദ്രത്തില്‍ നാശനഷ്ടങ്ങളുണ്ടായതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ മാക്‌സര്‍ ടെക്‌നോളജിയാണ് പുറത്തുവിട്ടത്. ജനുവരി 24, ജൂണ്‍ 14 എന്നീ ദിവസങ്ങളിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇറാന്റെ ആണവപദ്ധതികള്‍ക്കു നേരെയാണ് റൈസിങ് ലയണ്‍ എന്ന പേരില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നത്. ഇറാന്റെ തിരിച്ചടിയില്‍ ഇസ്രയേലില്‍ ആറുപേര്‍ മരിച്ചു. സംഭരണം മുതല്‍ ഉല്‍പാദനം വരെ നടത്തുന്ന ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. അണുബോംബ് ഉള്‍പ്പെടെ സൈനിക ആവശ്യങ്ങള്‍ക്കാണ് ഇറാന്‍ ആണവപദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു. ഊര്‍ജോല്‍പാദനം ഉള്‍പ്പെടെ സമാധാനപരമായ ആവശ്യങ്ങള്‍ക്കാണ് അണുശക്തി…
Read More » -
Breaking News
പ്രത്യാക്രമണവുമായി ഇസ്രയേല്‍; ഇറാന്റെ പ്രതിരോധ മന്ത്രാലയ ആസ്ഥാനം ലക്ഷ്യമിട്ട് ശക്തമായ ആക്രമണം
ടെഹ്‌റാന്‍: വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയും ഇസ്രയേലിലേക്ക് ഇറാന്‍ നടത്തിയ ശക്തമായ ആക്രമണത്തിനു പിന്നാലെ തിരിച്ചടി നല്‍കി ഇസ്രയേല്‍. ഞായറാഴ്ച ഇറാന്റെ ഊര്‍ജ്ജ വ്യവസായത്തെയും പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെയും ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. ഇറാനിലെ ബുഷഹ്ര് പ്രവിശ്യയിലെ പാര്‍സ് റിഫൈനറിയും ഇസ്രയേല്‍ ആക്രമിച്ചു. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണിത്. ടെഹ്റാനിലെ നൊബാനിയാദില്‍ സ്ഥിതിചെയ്യുന്ന പ്രതിരോധ മന്ത്രാലയ കെട്ടിടത്തിന് നേരേയാണ് ഇസ്രയേലിന്റെ ആക്രമണമുണ്ടായത്. ഇറാനിലെ ‘ഓര്‍ഗനൈസേഷന്‍ ഓഫ് ഡിഫന്‍സീവ് ഇന്നോവേഷന്‍ ആന്‍ഡ് റിസര്‍ച്ച്’ ആസ്ഥാനം ആക്രമിച്ചതായും ഇസ്രയേല്‍ അവകാശപ്പെട്ടു. ടെഹ്റാനിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെ ഒരു കെട്ടിടത്തിന് സാരമായ നാശനഷ്ടം സംഭവിച്ചതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനിടെ, തങ്ങളുടെ പ്രധാനപ്പെട്ട രണ്ട് എണ്ണപ്പാടങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചതായി ഇറാന്‍ സ്ഥിരീകരിച്ചു. തെക്കന്‍ ബുഷേഹര്‍ പ്രവിശ്യയിലെ സൗത്ത് പാര്‍സ്, ഫജര്‍ ജാം എണ്ണപ്പാടങ്ങള്‍ക്ക് നേരേയാണ് ഇസ്രയേലിന്റെ ശക്തമായ ആക്രമണമുണ്ടായത്. വടക്കുപടിഞ്ഞാറന്‍ ടെഹ്റാനിലെ എണ്ണ സംഭരണശാലകളും ഇസ്രയേല്‍ തകര്‍ത്തു. അതിവേഗം പുരോഗമിക്കുന്ന ടെഹ്‌റാന്റെ ആണവ…
Read More » -
Breaking News
യുവതി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍; വിവാഹം കഴിഞ്ഞത് ഒരു വര്‍ഷം മുന്‍പ്
തിരുവനന്തപുരം: ആര്യനാട് ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തോളൂര്‍ മേരിഗിരി മരിയ നഗര്‍ ഹൗസ് നമ്പര്‍ 9ല്‍ അപര്‍ണയെ (24) ആണു കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുര്യാത്തി സ്വദേശിനി ശശിധരന്‍ നായരുടെയും രമാകുമാരിയുടെയും മകളാണ് അപര്‍ണ. വെള്ളിയാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. മുറി അടച്ചിരിക്കുന്നത് കണ്ടു സംശയം തോന്നിയ ഭര്‍തൃവീട്ടുകാര്‍ ഫോണ്‍ വിളിച്ചെങ്കിലും എടുക്കാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോഴാണ് അപര്‍ണയെ മരിച്ച നിലയില്‍ കണ്ടത്. ഒരു വര്‍ഷം മുന്‍പാണ് അപര്‍ണയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എന്‍ജിനീയറായി ജോലി ചെയ്യുകയാണ്. മരണകാരണത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ആര്യനാട് പോലീസ് അറിയിച്ചു.
Read More » -
Breaking News
തിരുവനന്തപുരം വിമാനത്താവളത്തില്‍ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ്
തിരുവനന്തപുരം: വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി ബ്രിട്ടീഷ് യുദ്ധവിമാനം. 100 നോട്ടിക്കല്‍മൈല്‍ അകലെയുള്ള യുദ്ധകപ്പലില്‍നിന്നും പറന്നുയര്‍ന്ന വിമാനത്തിന് കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരികെ പറക്കാന്‍ കഴിഞ്ഞില്ല. പിന്നാലെ ഇന്ധനം കുറവായതിനാല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് ആവശ്യപ്പെടുകയായിരുന്നു. ശനിയാഴ്ച രാത്രി ഒന്‍പതരയോടെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പ്രതിരോധ വകുപ്പിന്റെ നടപടികള്‍ക്ക് ശേഷം ഇന്ധനം നിറച്ച് വിമാനം തിരിച്ചുപറക്കും.
Read More » -
Breaking News
മലാപ്പറമ്പ് പെണ്‍വാണിഭം: പ്രതികളായ പൊലീസുകാര്‍ മുങ്ങി; വീട്ടില്‍ പരിശോധന, പാസ്‌പോര്‍ട്ട് കണ്ടെടുത്തു
കോഴിക്കോട്: മലാപ്പറമ്പിലെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തില്‍ അറസ്റ്റ് ചെയ്ത ആദ്യ 3 പ്രതികളെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. പ്രതികളായ വയനാട് ഇരുളം സ്വദേശി ബിന്ദു, ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് സ്വദേശി ഉപേഷ് എന്നിവരെയാണ് സ്റ്റേഷനില്‍ എത്തിച്ചു മൊഴിയെടുത്തത്. കേസില്‍ പ്രതി ചേര്‍ത്ത, പൊലീസ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് സേന ഡ്രൈവര്‍മാരായ സീനിയര്‍ സിപിഒ ഷൈജിത്ത്, സിപിഒ സനിത്ത് എന്നിവര്‍ മുങ്ങിയ സാഹചര്യത്തിലാണു കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ചോദ്യം ചെയ്തത്. തുടര്‍ന്നു പൊലീസുകാരുടെ വീടുകളില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തി. ഷൈജിത്തിന്റെ വീട്ടില്‍ നിന്നു പാസ്‌പോര്‍ട്ട് കണ്ടെടുത്തു. മറ്റു രേഖകളുമായാണ് ഇയാള്‍ മുങ്ങിയതെന്നു പൊലീസ് പറഞ്ഞു. സനിത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും രേഖകളൊന്നും കിട്ടിയില്ല. ഇവര്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം നടത്തി നടപടിക്രമം പൂര്‍ത്തിയായാല്‍ മുങ്ങിയ പൊലീസുകാര്‍ക്കെതിരെ തിരച്ചില്‍ സര്‍ക്കുലര്‍ ഇറക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കു റിപ്പോര്‍ട്ട് നല്‍കുമെന്ന് ഉന്നത…
Read More »