Month: June 2025
-
Crime
വാളയാറില്‍ പൊലീസ് വേഷത്തില്‍ 5 അംഗം സംഘത്തിന്റെ അഴിഞ്ഞാട്ടം; ട്രെയിന്‍ യാത്രക്കാരെ മര്‍ദിച്ചു, കവര്‍ന്നത് 25 ലക്ഷം
പാലക്കാട്: വാളയാറില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ 5 അംഗ സംഘം ട്രെയിന്‍ യാത്രക്കാരായ വ്യാപാരികളെ കബളിപ്പിച്ചും ട്രെയിനില്‍ നിന്ന്, ഇറക്കി കാറില്‍ കയറ്റി മര്‍ദിച്ചും 25 ലക്ഷം രൂപ കവര്‍ന്നു. മലപ്പുറം കുറ്റിപ്പുറം സ്വദേശി അബൂബക്കര്‍ (43), പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബദറുദ്ദീന്‍ (34) എന്നിവരില്‍ നിന്നാണു പണം കവര്‍ന്നത്. ബദറുദ്ദീനില്‍ നിന്നു 17 ലക്ഷം രൂപയും അബൂബക്കറില്‍ നിന്ന് 8 ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. പണം കോയമ്പത്തൂരില്‍ ആഭരണം വിറ്റു ശേഖരിച്ചതാണെന്നും വ്യാപാര ആവശ്യത്തിനായി ഇതു കൊണ്ടുപോവുകയായിരുന്നു എന്നുമാണ് കവര്‍ച്ചയ്ക്ക് ഇരയായവര്‍ പൊലീസിനു നല്‍കിയ വിവരം. ഇവര്‍ വിദേശ നിര്‍മിത ചോക്ലേറ്റ് കേരളത്തിലെത്തിച്ചു വ്യാപാരം ചെയ്യുന്നവരാണ്. ദേശീയപാതയില്‍ വാഹനങ്ങള്‍ ആക്രമിച്ചുള്ള കവര്‍ച്ചയ്ക്കു പിന്നാലെ ഇതാദ്യമായാണു വാളയാര്‍ മേഖലയില്‍ ട്രെയിനിലും കവര്‍ച്ച നടക്കുന്നത്. കഴിഞ്ഞ ദിവസം ദേശീയപാത കോയമ്പത്തൂര്‍ മധുക്കരയില്‍ കാര്‍ യാത്രക്കാരെ ആക്രമിച്ച് 1.25 കിലോഗ്രാം സ്വര്‍ണവും 60,000 രൂപയും കവര്‍ന്നിരുന്നു. തമിഴ്‌നാട് പൊലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. ഇത്തരം…
Read More » -
Breaking News
മകളെ കലാവഴിയിലെത്തിച്ച സുപ്രിയ ടെക്സ്റ്റൈല്‍സ് ഉടമ; വിവാഹമോചന പ്രതിസന്ധിയെ അതിജീവിച്ചതും ആ പിന്തുണയില്‍; രണ്ടാം വിവാഹവിവാദങ്ങളിലും ചേര്‍ത്ത് നിര്‍ത്തി; നീലേശ്വരത്തെ പി. മാധവന്‍ സിനിമാക്കാര്‍ക്കെല്ലാം മാധവേട്ടന്‍
കൊച്ചി: കാവ്യാ മാധവനെ അറിയപ്പെടുന്ന നടിയാക്കിയത് അച്ഛന്‍ പി മാധവന്റെ ഉറച്ച പിന്തുണയുടെ ഫലമായിരുന്നു. മകളെ എന്നും ചേര്‍ത്ത് നിര്‍ത്തിയ അച്ഛന്‍. പ്രതിസന്ധികളില്‍ എല്ലാം കൂടെ നിന്ന രക്ഷകര്‍ത്താവ്. കാവ്യയെ അറിയുന്നവര്‍ക്കൊപ്പം മാധവന്‍, മാധവന്‍ ചേട്ടനായിരുന്നു. കലോത്സവ വേദികളില്‍ എല്ലാം മകള്‍ക്കൊപ്പം നിഴലായി എന്നും മാധവന്‍ ചേട്ടനും ഉണ്ടായിരുന്നു. എല്ലാം തിരക്കുകളും മാറ്റിവച്ചു മകള്‍ക്കൊപ്പം ചേര്‍ന്ന് നടക്കാന്‍ എപ്പോഴും മാധവന്‍ ഒപ്പം ഉണ്ടാകാറുണ്ടായിരുന്നു. കാവ്യ ചെന്നൈയിലേക്ക് താമസം മാറിയപ്പോള്‍ അങ്ങോട്ടും മാറി. അമ്മ ശ്യാമളയും അച്ഛന്‍ മാധവനും ആണ് തന്റെ നട്ടെല്ല് എന്ന് കാവ്യയും പറഞ്ഞിരുന്നു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം സംഭവിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നും മകന്‍ മിഥുന്‍ എത്തുന്നത് വരെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നിരവധി ആളുകള്‍ ആണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തുന്നത്. നടി കാവ്യ മാധവന്റെ പിതാവ് കാസര്‍കോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈല്‍സ് ഉടമയുമായിരുന്നു. 75-ാം വയസ്സിലാണ് അന്ത്യം. സംസ്‌കാരം കൊച്ചിയില്‍ നടക്കും. ഭാര്യ: ശാമള.…
Read More » -
Breaking News
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! പുറപ്പെടും മുന്‍പ് അന്വേഷിക്കണം; കണ്ണൂരില്‍നിന്നുള്ള ദുബായ്, ഷാര്‍ജ വിമാനങ്ങള്‍ റദ്ദാക്കി
കണ്ണൂര്‍: വ്യോമപാതകള്‍ അടച്ചതുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ കാരണം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ചില വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. കണ്ണൂരില്‍ നിന്ന് ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള രണ്ട് സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. യാത്ര ചെയ്യുന്നവര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സര്‍വീസുകളുടെ സ്ഥിതി അന്വേഷിക്കണമെന്ന് വിമാനത്താവള അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ നല്‍കിയ അറിയിപ്പില്‍ പറയുന്നു. ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ വ്യോമപാത താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ വ്യോമപാതയില്‍ നേരത്തെ തന്നെ വിലക്കുണ്ട്. ഈ സാഹചര്യത്തില്‍ പല വിമാനങ്ങളും ഒമാന്‍ വ്യോമപാതയാണ് ഉപയോഗിക്കുന്നത്. ഈ വ്യോമപാതയില്‍ തിരക്കേറിയതോടെയാണ് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതമായത്. ഗള്‍ഫിലെ വേനല്‍ അവധി കൂടിയായതിനാല്‍ നാട്ടിലേക്ക് വരാന്‍ കാത്തിരുന്ന പ്രവാസികളെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
Read More » -
Breaking News
മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിലെ പൊലീസുകാര്‍ പിടിയില്‍; കുടുങ്ങിയത് ഒളിയിടം തേടി പായുന്നതിനിടെ
കോഴിക്കോട്: മലാപ്പറമ്പിലെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തില്‍ യഥാര്‍ഥ നടത്തിപ്പുക്കാരായി പ്രതിചേര്‍ക്കപ്പെട്ട രണ്ടു പൊലീസുകാര്‍ പിടിയില്‍. പൊലീസ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡ്രൈവര്‍മാരായ പെരുമണ്ണ സ്വദേശി സീനിയര്‍ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ താമരശ്ശേരിയില്‍ കോരങ്ങാട് വച്ചാണ് ഇരുവരും പിടിയിലാതെന്നാണു പ്രാഥമിക വിവരം. താമരശ്ശേരിയില്‍ ആള്‍താമസമില്ലാത്ത ഒരു കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് ഇരുവരും ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവിടെനിന്നും മറ്റൊരു ഒളിയിടം തേടി പോകുന്നതിനിടെയാണ് പിടിയിലായത്. ഒന്നാം പ്രതി ബിന്ദുവിന്റെ ഭര്‍ത്താവിന്റെ പേരിലുള്ള സ്വിഫ്റ്റ് കാറിലാണ് ഷൈജിത്തും സനിത്തും സഞ്ചരിച്ചിരുന്നത്. മൊബൈല്‍ നെറ്റ്വര്‍ക്ക് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടിക്കൂടാന്‍ സാധിച്ചതെന്നു പൊലീസ് വ്യക്തമാക്കി. ഇവരെ നഗരത്തില്‍ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. നടക്കാവ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും. 2020 ലാണ് ബിന്ദുവുമായി പൊലീസുകാര്‍ അടുപ്പം സ്ഥാപിക്കുന്നത്. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന പൊലീസുകാരന്‍ മറ്റൊരു കേസിന്റെ…
Read More » -
Breaking News
ഇറാന്റെ വാര്‍ത്താ ചാനല്‍ കെട്ടിടത്തിന്റെ മറവില്‍ പ്രവര്‍ത്തിച്ചത് സായുധ സൈന്യം; ആക്രമണം മുന്നറിയിപ്പ് നല്‍കിയ ശേഷമെന്നും ഇസ്രയേല്‍; മൂന്നിലൊന്നു മിസൈലുകളും അമ്പതോളം ഫൈറ്റര്‍ ജെറ്റുകളും തകര്‍ത്തു; ആണവ കേന്ദ്രത്തിലെ വൈദ്യുതി നിലച്ചു; 15,000 സെന്‍ട്രിഫ്യൂഗുകള്‍ക്ക് കേടുപാട്; ഇറാന്‍ വെടിനിര്‍ത്തലിന് അമേരിക്കയോട് ആവശ്യപ്പെട്ടെന്നും വെളിപ്പെടുത്തല്‍
ടെല്‍അവീവ്: ഇസ്രയേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ ബോംബ് ആക്രമണത്തിലൂടെ തകര്‍ത്ത ഇറാന്റെ ഔദേ്യാഗിക ടെലിവിഷന്‍ ചാനലായ ഐആര്‍ഐബി കെട്ടിടം ഇറാനിയന്‍ സായുധ സൈന്യം ഉപയോഗിച്ചിരുന്നെന്നു വെളിപ്പെടുത്തല്‍. കമ്യൂണിക്കേഷന്‍ സെന്ററിന്റെ മറവില്‍ ഇറാനിയന്‍ സൈന്യം ഉപയോഗിക്കുന്നെന്ന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമിച്ചതെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വ്യക്തമാക്കി. BREAKING NEWS 7787 പുതിയ വോട്ടര്‍മാര്‍ ആര്‍ക്കു ചെയ്യും? ആദ്യം സ്വരാജിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയ ഇന്റലിജന്‍സ് നിലപാടു മാറ്റി; ശക്തമായ മത- സാമുദായിക അടിയൊഴുക്കെന്നും പ്രവചനാതീതമെന്നും പുതിയ റിപ്പോര്‍ട്ട്; നിലമ്പൂരില്‍ മുള്‍മുനയില്‍ മുന്നണികള്‍ ആക്രമണത്തിനു മുമ്പ് സമീപത്തുള്ളവര്‍ക്കു ഫോണ്‍കോള്‍ അടക്കം നല്‍കി മുന്നറിയിപ്പു നല്‍കിയെന്നും ഐഡിഎഫ് വ്യക്തമാക്കി. ഏറ്റവുമൊടുവില്‍ എക്‌സിലൂടെ നല്‍കിയ വിശദീകരണത്തിലാണ് ഈ വിവരം. ഇറാന്റെ പ്രൊപ്പഗന്‍ഡ സംവിധാനങ്ങള്‍ തകര്‍ക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണ് രൂക്ഷമായ ആക്രമണമുണ്ടായത്. BREAKING NEWS അന്തിമ യുദ്ധത്തിന് ഒരുങ്ങാന്‍ നെതന്യാഹുവിന്റെ നിര്‍ദേശം; ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണ കേന്ദ്രം ലക്ഷ്യമിട്ട് നീക്കം; ടെല്‍അവീവില്‍ മിസൈലുകള്‍ പതിച്ചതോടെ അടിയന്തര…
Read More » -
Breaking News
പൂര്‍ണ യുദ്ധത്തിലേക്ക് പശ്ചിമേഷ്യ; ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ തകര്‍ത്ത് ഇസ്രായേല്‍; ഇറാന്റെ പ്രചാരണത്തിന്റെ മുഖം തകര്‍ക്കുമെന്ന് മുന്നറിയിപ്പിന് പിന്നാലെ നടപടി; ഐആര്‍ബിഐ ആസ്ഥാനത്ത് ലൈവ് ഷോയ്ക്കിടെ ബോംബ് വര്‍ഷം; ഇറാന്റെ തിരിച്ചടി വന്നാല്‍ സര്‍വ നാശത്തിലേക്കോ?
ടെഹ്‌റാന്‍: ഇറാനെതിരേ അവസാന യുദ്ധത്തിന് ആഹ്വാനം നല്‍കിയതിനു പിന്നാലെ ടെഹ്‌റാനിലെ ഇറാന്റെ ഔദ്യോഗിക ചാനലായ ഐആര്‍ബിഐയുടെ ഓഫീസുകളില്‍ ബോംബു വര്‍ഷിച്ച് ഇസ്രായേല്‍ പോര്‍ വിമാനങ്ങള്‍. യുദ്ധത്തില്‍ മാധ്യമ സ്ഥാപനങ്ങളെ ഒഴിവാക്കണമെന്ന ലോക മര്യാദകള്‍ ലംഘിച്ചാണ് ഇസ്രായേലിന്റെ ആക്രണം. തത്സമയ സംപ്രേഷണത്തിനിടെ ബോംബു വര്‍ഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത്. ടെഹ്‌റാനിലെ ഐആര്‍ഐബി ഓഫീസുകളിലെ ലൈവ് ഷോയ്ക്കിടെയാണു ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ടിവി സംപ്രേഷണം തടസപ്പെടുന്നതും അവതാരക സ്റ്റുഡിയോയില്‍നിന്ന് ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആക്രമണത്തെത്തുടര്‍ന്ന്, സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററിന് മുന്‍കൂട്ടി റെക്കോര്‍ഡുചെയ്ത ഒരു പ്രോഗ്രാമിലേക്ക് മാറേണ്ടിവന്നു. ഇറാന്റെ പ്രചാരണങ്ങള്‍ക്ക് അന്ത്യം കുറിക്കുമെന്നു ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞതിനു പിന്നാലെയാണ് ഔദ്യോഗിക ടെലിവിഷനെതിരേ ആക്രമണം. ‘ഇറാനിയന്‍ പ്രചാരണത്തിന്റെയും പ്രേരണയുടെയും മുഖപത്രം അപ്രത്യക്ഷമാകാന്‍ പോകുന്നു’ എന്നായിരുന്നു കാറ്റ്‌സ് പറഞ്ഞത്. ഇസ്രായേല്‍ സൈന്യമായ ഐഡിഎഫും നേരത്തേ ടെഹ്‌റാനില്‍നിന്ന് ഒഴിയണമെന്നു ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. ഇറാന്റെ സ്‌റ്റേറ്റ് ടിവിയിലൂടെ ടെഹ്‌റാനും മുന്നറിയിപ്പു നല്‍കിയിരുന്നു. ഇറാന്റെ സ്റ്റേറ്റ് ടിവി, പോലീസ് ആസ്ഥാനം,…
Read More » -
Breaking News
അന്തിമ യുദ്ധത്തിന് ഒരുങ്ങാന്‍ നെതന്യാഹുവിന്റെ നിര്‍ദേശം; ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണ കേന്ദ്രം ലക്ഷ്യമിട്ട് നീക്കം; ടെല്‍അവീവില്‍ മിസൈലുകള്‍ പതിച്ചതോടെ അടിയന്തര നീക്കം; വിയറ്റ്‌നാം തീരത്തടുക്കാനുള്ള പദ്ധതി റദ്ദാക്കി അമേരിക്കന്‍ യുദ്ധക്കപ്പലും ഇറാന്‍ തീരത്തേക്ക്; ആണവ കരാറില്‍നിന്ന് പിന്‍മാറുന്നെന്ന് ടെഹ്‌റാന്‍; പശ്ചിമേഷ്യ കാണാനിരിക്കുന്നത് തീമഴയോ?
ടെല്‍ അവീവ്/ദുബായ്/വാഷിംഗ്ടണ്‍ (റോയിട്ടേഴ്‌സ്): ഇറാനില്‍നിന്നുള്ള മിസൈലുകള്‍ ഇസ്രയേലില്‍ നിരന്തരമായി പതിച്ചതിനു പിന്നാലെ ‘ഭീഷിണകള്‍’ ഇല്ലാതാക്കാനുള്ള അവസാന പോരാട്ടത്തിന് ഒരുങ്ങിയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആണവ ഭീഷണിയും മിസൈല്‍ സംവിധാനങ്ങളെയും തകര്‍ക്കാനുള്ള അവസാന പോരാട്ടത്തിന് തയാറെന്ന സൂചനയാണ് ഇസ്രയേല്‍ നല്‍കുന്നതെന്നു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ചയും ഇറാനില്‍നിന്നുള്ള മിസൈലുകള്‍ ടെല്‍ അവീവിലടക്കം പതിച്ചതോടെ വന്‍ നാശമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതു തുടരാന്‍ കഴിയില്ലെന്ന സൂചനയാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കരുതിയിരിക്കാന്‍ ഇറാനിലെ ഇസ്രയേല്‍ ഓപ്പറേറ്റീവുകള്‍ക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് നെതന്യാഹുവിന്റെ പ്രസ്താവനയെ വിലയിരുത്തുന്നത്. BREAKING NEWS പൂര്‍ണ യുദ്ധത്തിലേക്ക് പശ്ചിമേഷ്യ; ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ തകര്‍ത്ത് ഇസ്രായേല്‍; ഇറാന്റെ പ്രചാരണത്തിന്റെ മുഖം തകര്‍ക്കുമെന്ന് മുന്നറിയിപ്പിന് പിന്നാലെ നടപടി; ഐആര്‍ബിഐ ആസ്ഥാനത്ത് ലൈവ് ഷോയ്ക്കിടെ ബോംബ് വര്‍ഷം; ഇറാന്റെ തിരിച്ചടി വന്നാല്‍ സര്‍വ നാശത്തിലേക്കോ? സംഘര്‍ഷം തുടര്‍ച്ചയായ നാലാം ദിവസത്തിലേക്കു കടന്നതോടെ ആണവ നിര്‍വ്യാപന ഉടമ്പടി (എന്‍പിടി)…
Read More » -
Breaking News
ജിയോ നെറ്റ് വര്‍ക്ക് സ്തംഭിച്ചു; ജിയോ മൊബൈല്‍, ജിയോ ഫൈബര്‍ സേവനങ്ങളില്‍ തടസമെന്ന് ഉപയോക്താക്കള്‍; ഉച്ചമുതല്‍ തടസം
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്വര്‍ക്ക് കേരളത്തില്‍ ഉള്‍പ്പടെ പ്രവര്‍ത്തനരഹിതമായി. ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. ഇന്ന് ഉച്ച മുതലാണ് ജിയോ സേവനങ്ങള്‍ തകരാറിലായത്. ജിയോ നെറ്റ്വര്‍ക്ക് ഡൗണായതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ നിരവധി പേര്‍ പോസ്റ്റ് ചെയ്തിരിക്കുന്നതും കാണാം ജിയോയുടെ കാള്‍, ഇന്റര്‍നെറ്റ് സേവനങ്ങളാണ് പ്രവര്‍ത്തനരഹിതമായത്. ജിയോയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിരവധിപേരാണ് പരാതിയുമായി എത്തിയിരിക്കുന്നത്. അതേ സമയം റിലയന്‍സ് ജിയോ കേരളത്തില്‍ ശക്തമായ വളര്‍ച്ച തുടരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഠഞഅക) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2025 ഏപ്രിലില്‍ 76,000 പുതിയ മൊബൈല്‍ വരിക്കാരെ ചേര്‍ത്തുകൊണ്ട് പുതിയ വരിക്കാരുടെ എണ്ണത്തില്‍ ജിയോ മുന്നിലെത്തി. കേരളത്തിലെ മൊത്തം പുതിയ വരിക്കാരുടെ എണ്ണം ഏപ്രില്‍ മാസത്തില്‍ 1.11 ലക്ഷം വര്‍ധിച്ചു.
Read More » -
Breaking News
നഗ്ന ചിത്രങ്ങൾ അയച്ചില്ലെങ്കിൽ കുടുംബത്തേയും കുട്ടികളേയും പൂജ ചെയ്ത് അപകടത്തിൽപ്പെടുത്തും!! പൂജാ രസീതിലെ നമ്പറിൽ വിളിച്ച് യുവതിക്കു ഭീഷണി, 25000 രൂപ ആവശ്യപ്പെട്ടു, കേരളത്തിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം, കർണാടക സ്വദേശിനിയുടെ പരാതിയിൽ പൂജാരി അറസ്റ്റിൽ
പെരിങ്ങോട്ടുകര: കർണാടക സ്വദേശിനിയുടെ പീഡന-ബ്ലാക്ക്മെയിൽ പരാതിയിൽ പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രത്തിലെ പൂജാരി അറസ്റ്റിൽ. കർണാടക സ്വദേശിനിയുടെ പരാതിയിലാണ് പൂജാരി അരുൺ അറസ്റ്റിലായത്. ക്ഷേത്രത്തിൽ പൂജയ്ക്കായി എത്തിയ യുവതിയെ നിരന്തരം വാട്സാപ്പിലൂടെ വീഡിയോ കോൾ ചെയ്യുകയും സന്ദേശങ്ങൾ അയച്ച് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കാൻ ശ്രമിച്ചതായുമാണ് പരാതി. തന്റെ നഗ്ന ചിത്രങ്ങൾ അയച്ചുകൊടുത്തില്ലെങ്കിൽ കുടുംബത്തെയും കുട്ടികളെയും അപകടപ്പെടുത്തന്ന രീതിയിൽ പൂജ ചെയ്യുമെന്നും യുവതിയെ ഭീഷണിപ്പെടുത്തി. ഇത്തരത്തിൽ നഗ്ന വീഡിയോ അയച്ചു നൽകാനായി യുവതിയെ നിരന്തരം വിളിച്ചു ശല്യം ചെയ്തു. പൂജ ചെയ്യുന്നതിനായി 25000 രൂപ ആവശ്യപ്പെടുകയും ചെയ്തതായി പരാതി. കാനാടിക്കാവ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ ക്ഷേത്രത്തിലാണ് സംഭവം. സംഭവത്തിൽ മുഖ്യപ്രതിയായ ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ ഉണ്ണി ഒളിവിലാണ്. നഗ്ന വീഡിയോ അയച്ചില്ലെങ്കിൽ കുടുംബത്തെ അപകടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. നിർബന്ധിച്ച് കേരളത്തിൽ എത്തിച്ച ശേഷം കാറിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. സംഭവത്തിൽ കർണാടക പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വീഡിയോ കോൾ ചെയ്തതിന്റെ രേഖകൾ അടക്കമാണ്…
Read More » -
Breaking News
ബസിന്റെ വാതിൽ തുറന്നിട്ടു, വളവുതിരിഞ്ഞപ്പോൾ പുറത്തേക്ക് തെറിച്ചുവീണ് സ്പെഷ്യൽ സ്കൂൾ വിദ്യാർഥിക്കു ദാരുണാന്ത്യം
തൃശ്ശൂർ: എളനാട്ടിൽ സ്വകാര്യ ബസിൽ നിന്ന് വീണ് പരുക്കേറ്റ സ്പെഷ്യൽ സ്കൂൾ വിദ്യാർഥിയായ യുവാവിന് ദാരുണാന്ത്യം. എളനാട് തേക്കിൻകാട് വീട്ടിൽ അനൂജ്(27) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ബസിന്റെ ഡോർ തുറന്നിട്ടിരിക്കുകയായിരുന്നുവെന്നാണ് വിവരം. സ്കൂളിലേക്ക് പോകുന്നതിനായി ബസിൽ കയറിയ യുവാവ് പുറത്തേക്ക് വീഴുകയായിരുന്നു. വളവുതിരിഞ്ഞപ്പോഴാണ് വിദ്യാർഥി തെറിച്ചുവീണത്. അനൂജിന് വീഴ്ചയിൽ തലയിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടനെ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരണം സംഭവിച്ചു.
Read More »