Month: June 2025

  • Breaking News

    1.26 കിലോഗ്രാം ഭാരമുള്ള, വലത് അഡ്രീനൽ ഗ്രന്ഥിയെ പൊതിഞ്ഞ വലിയ റിട്രോ പെരിറ്റോണിയൽ മുഴ നീക്കം ചെയ്ത് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, ഇനി മുതൽ അഡ്വാൻസ്ഡ് റോബോട്ടിക്സ് ആൻഡ് ലേസർ യൂറോളജി സെന്റർ സേവനവും

    കോഴിക്കോട്: ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ പുതുതായി റോബോട്ടിക്സ് & ലേസർയൂറോളജി സെന്റർ ആരംഭിച്ചു. സെന്റർ ഉദ്ഘാടനം ബേബിമെമോറിയൽ ഹോസ്പിറ്റൽസ് ഗ്രൂപ്പ്‌ ചെയർമാൻ ഡോ. കെജി അലക്സാണ്ടർ നിർവഹിച്ചു. റോബോട്ടിക് സർജറിയിൽ നിരവധി മേന്മകളുണ്ട്. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഗ്രൂപ്പ്‌ വളർച്ചയുടെ പാതയിലാണ്. രോഗികൾക്ക് ഏറ്റവും ആധുനികവും ഫലപ്രദവുമായ ചികിത്സ ലഭ്യമാകുമെന്ന് ഡോ. കെജി അലക്സാണ്ടർ പറഞ്ഞു. മൂത്രനാളി, പുരുഷ പ്രത്യുത്പാദന വ്യവസ്ഥ എന്നിവ കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്ര ശാഖയായ യൂറോളജി സമീപ വർഷങ്ങളിൽ വിപ്ലവകരമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. അവയിൽ, റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയ ഒരു ഗെയിം- ചേഞ്ചറായി വേറിട്ടുനിൽക്കുന്നു, പ്രത്യേകിച്ച് ഡാവിഞ്ചി സർജിക്കൽ സിസ്റ്റത്തിന്റെ വരവോടെയെന്ന് സിഇഒ ഡോ. അനന്ത് മോഹൻ പൈ പറഞ്ഞു റോബോട്ടിക് സർജറി എന്താണ്? മെച്ചപ്പെട്ട കൃത്യത, വഴക്കം, നിയന്ത്രണം എന്നിവയോടെ സങ്കീർണ്ണമായ നടപടിക്രമങ്ങൾ നടത്താൻ ശസ്ത്രക്രിയാ വിദഗ്ധരെ അനുവദിക്കുന്ന കമ്പ്യൂട്ടർ സഹായത്തോടെയുള്ള ശസ്ത്രക്രിയാ സംവിധാനത്തിന്റെ ഉപയോഗം റോബോട്ടിക് സർജറിയിൽ ഉൾപ്പെടുന്നു. ഇൻറ്റ്യുട്ടീവ് സർജിക്കൽ വികസിപ്പിച്ചെടുത്ത ഡാവിഞ്ചി…

    Read More »
  • Crime

    നവജാത ശിശുക്കളെ കൊന്ന് കുഴിച്ചിട്ടു, അസ്ഥികളുമായി പോലീസ് സ്റ്റേഷനില്‍; അവിവാഹിതരായ മാതാപിതാക്കള്‍ കസ്റ്റഡിയില്‍

    തൃശ്ശൂര്‍: നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി കുറ്റസമ്മതം നടത്തി അവിവാഹിതരായ മാതാപിതാക്കള്‍. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കുട്ടികളുടെ അസ്ഥികളുമായി തൃശ്ശൂര്‍ പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. മൂന്നുവര്‍ഷം മുമ്പ് ആദ്യത്തെ പ്രസവത്തിലെ കുട്ടിയെ യുവതിയുടെ വീട്ടിലും രണ്ടുവര്‍ഷം മുന്‍പ് രണ്ടാമത്തെ കുട്ടിയെ പുതുക്കാടും കുഴിച്ചുമൂടിയെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. ആമ്പലൂര്‍ സ്വദേശിയായ ഭവിന്‍ (25) കുട്ടിയുടെ അസ്ഥികൂടവുമായി പുതുക്കാട് പോലീസ് സ്റ്റേഷനില്‍ പുലര്‍ച്ചെ രണ്ടുമണിക്ക് എത്തുകയായിരുന്നു. വെള്ളിക്കുളങ്ങര സ്വദേശിയായ അനീഷ (22) എന്ന യുവതിയാണ് കുഞ്ഞുങ്ങളുടെ അമ്മ എന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. പ്രസവിച്ചയുടന്‍ കുഴിച്ചുമൂടിയെന്നും കര്‍മം ചെയ്യാനായി അസ്ഥികള്‍ സൂക്ഷിച്ചുവെന്നും യുവാവ് പറയുന്നു. സംഭവത്തില്‍ യുവതിയേയും യുവാവിനെയും പോലീസ് ചോദ്യംചെയ്തുവരികയാണ്. അനീഷയുമായി ഫേയ്സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. ഇവര്‍ തമ്മില്‍ പ്രണയത്തിലാകുകയും 2021-ല്‍ യുവതി പ്രസവിക്കുകയും ചെയ്തു. വീട്ടിലെ ശൗചാലയത്തില്‍ വെച്ചായിരുന്നു പ്രസവം നടന്നത്. ജനിച്ച ആണ്‍കുഞ്ഞ് മരിച്ചു എന്നാണ് യുവതി ഭവിനെ അറിയിച്ചത്. തുടര്‍ന്ന് യുവതിയുടെ വീടിന് സമീപം…

    Read More »
  • Crime

    യുവതി അടുത്തു താമസിക്കുന്ന വീട്ടമ്മയുമായി ‘അടുപ്പത്തില്‍’; ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് പോയി

    എറണാകുളം: പെരുമ്പാവൂരില്‍ അസം സ്വദേശിനിയായ യുവതിയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ ട്വിസ്റ്റ്. ഭാര്യയുടെ കാമുകനെ കുറിച്ച് അന്വേഷണം നടത്തിയ പൊലീസ് കണ്ടെത്തിയതാകട്ടെ, കൂട്ടുകാരിക്കൊപ്പം താമസമാക്കിയ യുവതിയെ. 20 വയസുള്ള യുവതിയെ തിരികെ ഭര്‍ത്താവിന്റെ അടുത്തെത്തിക്കാനുള്ള പരിശ്രമം പരാജയപ്പെട്ടു. കൂട്ടുകാരിയെ വിട്ടുപിരിയാന്‍ കഴിയില്ലെന്ന യുവതിയുടെ ഉറച്ചനിലപാടില്‍ പൊലീസിനും പിന്നീട് കോടതിക്കും ശ്രമം ഒഴിവാക്കേണ്ടി വന്നു. അതിനിടെ ഭാര്യയെയും കൂട്ടുകാരിയെയും സംരക്ഷിച്ചുകൊള്ളാമെന്ന് അറിയിച്ച് പരാതിക്കാരന്‍ രംഗത്തെത്തിയെങ്കിലും കൂട്ടുകാരിക്കൊപ്പം കഴിഞ്ഞാല്‍ മതിയെന്ന നിലപാടില്‍ ഭാര്യ ഉറച്ചുനിന്നു. മൂന്നുപേരും അസം സ്വദേശികളാണ്. വാഴക്കുളം ചെറുവേലിക്കുന്നിലാണ് ഭര്‍ത്താവും ഭാര്യയും താമസിച്ചിരുന്നത്. വിവാഹശേഷം ഒരുകൊല്ലം മുന്‍പാണ് ഇവര്‍ ജോലി തേടി പെരുമ്പാവൂരിലെത്തിയത്. അതിനിടെ ഭാര്യ അടുത്തുതാമസിക്കുന്ന വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ അസം സ്വദേശിനായ 24 വയസുകാരിയുമായി അടുപ്പത്തിലായി. പിരിയാന്‍ കഴിയാത്തവിധം അടുത്തപ്പോള്‍ ഇരുവരും ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് നെല്ലിമോളത്തെ പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി കണ്ടെത്തി താമസം അങ്ങോട്ടുമാറ്റി. 24 വയസുകാരിയുടെ കുട്ടിയും ഇവരോടൊപ്പമുണ്ട്.  

    Read More »
  • Crime

    കൊല്‍ക്കത്ത കൂട്ടബലാത്സംഗം; പ്രതികള്‍ പെണ്‍കുട്ടിയെ വലിച്ചിഴയ്ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

    കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് കല്‍ക്കട്ട ലോ കോളേജില്‍ വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. കോളേജില്‍നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ വിദ്യാര്‍ഥിനിയുടെ പരാതിയിലെ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്നതായി പോലീസ് അറിയിച്ചു. ഇരയായ വിദ്യാര്‍ഥിനിയെ പ്രതികള്‍ കോളേജിലെ സുരക്ഷാ ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴയ്ക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. മൂന്ന് പ്രതികളുടെയും സുരക്ഷാ ജീവനക്കാരന്റെയും ഇരയുടെയും നീക്കങ്ങള്‍ ലഭിച്ച ദൃശ്യങ്ങളിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇവ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. വിദ്യാര്‍ഥി യൂണിയന്‍ മുറിയില്‍ നിന്നും ശുചിമുറിയില്‍ നിന്നും സുരക്ഷാ ജീവനക്കാരന്റെ മുറിയില്‍ നിന്നും മുടിയിഴകള്‍, ഹോക്കി സ്റ്റിക്ക് തുടങ്ങിയ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. മൂന്ന് മുറികളിലും ബലപ്രയോഗത്തിന്റെ വ്യക്തമായ സൂചനകളുണ്ട്. സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സംഭവത്തില്‍ കഴിഞ്ഞ ദിവസം പ്രധാന പ്രതിയുടെ ഫോണില്‍നിന്ന് കുറ്റകൃത്യത്തിന്റെ വീഡിയോ കണ്ടെടുത്തതായി പോലീസ് അറിയിച്ചിരുന്നു. ലഭിച്ച ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലൈംഗികാതിക്രമം പ്രതി ഫോണില്‍…

    Read More »
  • India

    ‘പുലിവാല്‍ കല്യാണം’ പാര്‍ട്ടിക്ക് നാണക്കേടായി; മുന്‍ എംഎല്‍എയെ പുറത്താക്കി ബിജെപി

    ഡഹ്‌റാഡൂണ്‍: രണ്ടാം വിവാഹം വിവാദമായതിനു പിന്നാലെ, മുന്‍ എംഎല്‍എ സുരേഷ് റാത്തോഡിനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ബിജെപി. സഹാറന്‍പൂര്‍ സ്വദേശിയായ നടി ഊര്‍മിള സനവാറിനെ തന്റെ രണ്ടാം ഭാര്യയായി പരിചയപ്പെടുത്തുന്ന സുരേഷ് റത്തോഡിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നാലെ ഇക്കാര്യത്തില്‍ സുരേഷ് റത്തോഡിനോട് ബിജെപി വിശദീകരണം ചോദിച്ചിരുന്നു. ജനുവരിയില്‍ സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയ ഏകീകൃത സിവില്‍ കോഡ് ബഹുഭാര്യത്വം കുറ്റകരമാക്കുന്നതിനാല്‍ സുരേഷ് റാത്തോഡിന്റെ ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്യാതെയുള്ള രണ്ടാം വിവാഹം പാര്‍ട്ടിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. ”നിങ്ങളുടെ വിശദീകരണത്തില്‍ പാര്‍ട്ടി നേതൃത്വം തൃപ്തരല്ല. നിങ്ങള്‍ പാര്‍ട്ടി അച്ചടക്കവും സാമൂഹിക പെരുമാറ്റ മാനദണ്ഡങ്ങളും തുടര്‍ച്ചയായി ലംഘിച്ചു. വിവാഹമോചനം നടത്താതെ വീണ്ടും വിവാഹം: ഏകസിവില്‍കോഡ് നടപ്പിലാക്കിയ ഉത്തരാഖണ്ഡിലെ ബിജെപി മുന്‍ എംഎല്‍എ വിവാദത്തില്‍ പ്രദേശ് ബിജെപി പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം നിങ്ങളെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നു” സംസ്ഥാന ബിജെപി ജനറല്‍ സെക്രട്ടറി രാജേന്ദ്ര ബിഷ്ത്…

    Read More »
  • Crime

    കതൃക്കടവിലെ ബാറില്‍ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു കുത്തി; സിനിമാ താരങ്ങളും പിന്നണി ഗായകരും സ്ഥലത്ത്

    കൊച്ചി: ഒരു വര്‍ഷം മുന്‍പു വെടിവയ്പു നടന്ന കതൃക്കടവിലെ ബാറില്‍ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു കുത്തി പരുക്കേല്‍പിച്ചു. ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണു സംഭവം. കതൃക്കടവ് തമ്മനം റോഡിലെ ഇടശേരി മാന്‍ഷന്‍ ഹോട്ടലിന്റെ മില്ലേനിയല്‍ ബാറില്‍ ഇന്നലെ രാത്രി പത്തരയോടെയാണു സംഘര്‍ഷമുണ്ടായത്. ബാറിന്റെ കൗണ്ടറിലുണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നു. യുവാവുമായി തര്‍ക്കിച്ച യുവതി ബിയര്‍ കുപ്പി പൊട്ടിച്ച് കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്. ഉദയംപേരൂര്‍ സ്വദേശിയായ ഇരുപത്തിയൊന്‍പതുകാരിയെ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. ബാര്‍ ഹോട്ടലില്‍ സംഘര്‍ഷമുണ്ടായ വിവരമറിഞ്ഞു നാട്ടുകാര്‍ തടിച്ചുകൂടി. സംഭവം നടക്കുമ്പോള്‍ ചില സിനിമാ താരങ്ങളും പിന്നണി ഗായകരും ഉള്‍പ്പെടെ ഇവിടെ ഉണ്ടായിരുന്നു എന്നാണ് വിവരം. കൊച്ചിയിലെ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം, ഒരാള്‍ക്ക് കുത്തേറ്റു; ആക്രമിച്ചത് യുവതിയെന്ന് വിവരം നോര്‍ത്ത് സ്റ്റേഷനില്‍നിന്നും കണ്‍ട്രോള്‍ റൂമില്‍നിന്നും വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയാണു തടിച്ചുകൂടിയവരെ നീക്കിയത്. സംഭവത്തെ തുടര്‍ന്നു കതൃക്കടവ് തമ്മനം റോഡില്‍ ഗതാഗത…

    Read More »
  • LIFE

    സിദ്ധാര്‍ത്ഥിന്റെയും ഷെഹാലിയുടെയും വിയോഗത്തില്‍ സമാനതകള്‍!

    ബോളിവുഡ് നടിയും മോഡലുമായ ഷെഹാലി ജാരിവാലയുടെ അപ്രതീക്ഷിത വിയോഗത്തില്‍ നടുങ്ങി സുഹൃത്തുക്കള്‍. ഹൃദയാഘാതം മരണകാരണം എന്നാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്.2019 ല്‍ ബിഗ് ബോസ് 13 എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തതോടെ ഷെഹാലി എറെ ശ്രദ്ധ നേടി.ബിഗ് ബോസ് 13 വിജയ് ആയിരുന്ന സിദ്ധാര്‍ത്ഥ് ശുക്‌ള 2021ല്‍ മരിച്ചതും ഹൃദയാഘതത്തെ തുടര്‍ന്നായിരുന്നു. സിദ്ധാര്‍ത്ഥും ഷെഹാലിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെങ്കിലും ഒരു ഘട്ടത്തില്‍ ഇരുവരും പിരിഞ്ഞു. നാല്‍പ്പതുകള്‍ പിന്നിടുമ്പോഴാണ് സിദ്ധാര്‍ത്ഥിന്റെയും ഷെഹാലിയുടെയും വിയോഗം. മൂന്നുദിവസം മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ തന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ഷെഹാലി പങ്കുവച്ചിരുന്നു. കുഴഞ്ഞുവീണതിനെതുടര്‍ന്ന് മുംബയ്യിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ഭര്‍ത്താവും നടനുമായ പരാഗ് ത്യാഗി ആണ് ആശുപത്രിയില്‍ എത്തിച്ചത്. ഷെഹാലിയുടെ വിയോഗം അറിഞ്ഞ് ആശുപത്രിക്കു മുന്നില്‍ പരാഗ് ത്യാഗി പൊട്ടിക്കരഞ്ഞു. 42 കാരിയായ ഷെഹാലിക്ക് ഇന്‍സ്റ്റഗ്രാമില്‍ 33 ലക്ഷം ആരാധകരുണ്ട്. റീമിക്‌സ് ആല്‍ബങ്ങളിലൂടെയും ഷെഹാലി പ്രശസ്തയായി. 2002 ല്‍ റിലീസ് ചെയ്ത കാന്താലഗാ എന്ന മ്യൂസിക്…

    Read More »
  • Kerala

    ‘രോഗികള്‍ ശസ്ത്രക്രിയ കാത്തിരിക്കുന്നു, ഓഗസ്റ്റ് അവസാനം വരെ വെയിറ്റിങ് ലിസ്റ്റ്’; വെളിപ്പെടുത്തലില്‍ ഉറച്ച് ഡോ. ഹാരിസ്

    തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവമുണ്ടെന്ന വെളിപ്പെടുത്തലില്‍ ഉറച്ച് നില്‍ക്കുന്നതായി ഡോ. ഹാരിസ് ചിറക്കല്‍. പോസ്റ്റില്‍ രാഷ്ട്രീയമില്ല. പറഞ്ഞത് യാഥാര്‍ഥ്യമാണെന്നും ഡോ. ഹാരിസ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ഉപകരണങ്ങളുടെ അഭാവം മൂലം ഇപ്പോഴും നിരവധിപേര്‍ ശസ്ത്രക്രിയകാത്തിരിക്കുന്നുണ്ട്. ഓഗസ്റ്റ് അവസാനം വരെ നീളുന്ന വെയിറ്റിങ് ലിസ്റ്റ് ഇപ്പോള്‍ തന്നെയുണ്ടെന്നും ഡോ. ഹാരിസ് ചൂണ്ടിക്കാട്ടുന്നു. ഉപകരണങ്ങളുടെ അഭാവം സംബന്ധിച്ച് ആരോഗ്യ മന്ത്രി നടത്തിയ പ്രസ്താവനയെ കുറിച്ച് അറിയില്ല. മന്ത്രിയെ ഇക്കാര്യം നേരിട്ട് അറിയിക്കാന്‍ മാത്രം ബന്ധങ്ങള്‍ തനിക്കില്ല. എന്നാല്‍ തന്റെ മേലധികാരികളെ വിഷയങ്ങള്‍ യഥാസമയം അറിയിച്ചിട്ടുണ്ട്. ഉപകരണങ്ങളുടെ അഭാവം സംബന്ധിച്ച് ഒരു വര്‍ഷം മുന്‍പ് തന്നെ അധികൃതരെ അറിയിച്ചിരുന്നു. ആരോഗ്യ മന്ത്രിയുടെ പിഎസിനെയും നേരിട്ട് കണ്ട് വിവരം അറിയിച്ചിരുന്നു. പരിഹരിക്കാന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കുകയും ചെയ്തു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് ഒപ്പമായിരുന്നു ആരോഗ്യ മന്ത്രിയുടെ പി എസിനെ കണ്ടത്. എന്നാല്‍ പിന്നീട് ഒരു പരിശോധനയും ഉണ്ടായിട്ടില്ല. ഇപ്പോഴുള്ള പ്രിന്‍സിപ്പല്‍ വന്നിട്ട്…

    Read More »
  • NEWS

    ഹമാസ് നേതാവ് ഹകം മുഹമ്മദ് ഇസ കൊല്ലപ്പെട്ടു; ഒക്ടോബര്‍ 7 ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം

    ടെല്‍ അവീവ്: പലസ്തീന്‍ സായുധ സംഘടനയായ ഹമാസ് സഹസ്ഥാപകന്‍ ഹകം മുഹമ്മദ് ഇസ അല്‍ ഇസയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം. ഗാസ നഗരത്തിലെ സാബ്ര പ്രദേശത്ത് വെള്ളിയാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് ഇസ അല്‍ ഇസ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പ്രസ്താവനയില്‍ അറിയിച്ചു. ഇസ്രയേല്‍ സുരക്ഷാ ഏജന്‍സിയും (ഐഎസ്എ) ഐഡിഎഫും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ അതിര്‍ത്തിയില്‍ കയറി ഹമാസ് നടത്തിയ ആക്രമണത്തിന്റെയും കൂട്ടക്കൊലയുടെയും സുപ്രധാന പങ്കാളിയായിരുന്നു ഇസ അല്‍ ഇസയെന്ന് ഇസ്രയേല്‍ സൈന്യം ആരോപിക്കുന്നു. ഇതിന്റെ ആസൂത്രണത്തിലും നടപ്പാക്കലിലും അല്‍ ഇസയ്ക്ക് പ്രധാന പങ്കുണ്ട്. 1,200-ലധികം ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. 250-ലധികം ആളുകളെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു. അടുത്തിടെ ഇസ്രയേല്‍ സൈനികര്‍ക്കും സിവിലിയന്മാര്‍ക്കും നേരെ ആക്രമണം ആസൂത്രണം ചെയ്തതില്‍ പങ്കാളിയുമാണ് അല്‍ ഇസ. ഗാസ യുദ്ധത്തോടെ തകര്‍ന്ന ഹമാസിന്റെ സംഘടനാ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ഇയാളെന്നും ഇസ്രയേല്‍ സേന പറഞ്ഞു. ഹമാസിന്റെ സഹസ്ഥാപകനും സൈനികവിഭാഗം…

    Read More »
  • Crime

    അവിഹിതം ആരോപിച്ച് പീഡനം: യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് വസ്ത്രം അഴിപ്പിച്ചു, തല മൊട്ടയടിച്ചു, 14 പേര്‍ കസ്റ്റഡിയില്‍

    ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് വസ്ത്രം അഴിച്ച് തല്ലിച്ചതച്ചു. അവിഹിത ബന്ധം ആരോപിക്കപ്പെട്ട് യുവതിയേയും കാമുകനെയും പിടികൂടിയ ശേഷമായിരുന്നു മര്‍ദ്ദനം. പ്രതികള്‍ യുവതിയുടെ തല മൊട്ടയടിച്ചു. സ്വകാര്യ ഭാഗങ്ങളില്‍ ചോരയൊലിപ്പിച്ച നിലയിലാണ് പ്രതികള്‍ യുവതിയെ ഉപേക്ഷിച്ചത്. സ്ത്രീ യാചിച്ചിട്ടും പീഡനം തുടര്‍ന്നുവെന്നാണ് വിവരം. അഞ്ച് ദിവസം മുന്‍പ് നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. 10 വര്‍ഷം മുന്‍പ് വിവാഹിതനായ യുവാവ് മൂന്ന് കുട്ടികളുടെ പിതാവാണ്. വിവാഹിതയും ബന്ധുവുമായ യുവതിയുമായി ഇയാള്‍ വിവാഹേതര ബന്ധം പുലര്‍ത്തി. സംഭവത്തിനു പത്തു ദിവസം മുന്‍പ് ഇരുവരെയും കാണാതാവുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ ദമ്പതികള്‍ ഗ്രാമത്തിലേക്ക് തിരികെ എത്തിയപ്പോഴാണ് പീഡനത്തിന് ഇരയായത്. തുടര്‍ന്ന്, യുവാവിനെയും യുവതിയേയും ഗ്രാമവാസികള്‍ കെട്ടിയിടുകയായിരുന്നു. പ്രതികളായ 14 പേര്‍ കസ്റ്റഡിയിലുണ്ടെന്ന് വാറങ്കല്‍ പൊലീസ് അറിയിച്ചു.

    Read More »
Back to top button
error: