IndiaNEWS

‘പുലിവാല്‍ കല്യാണം’ പാര്‍ട്ടിക്ക് നാണക്കേടായി; മുന്‍ എംഎല്‍എയെ പുറത്താക്കി ബിജെപി

ഡഹ്‌റാഡൂണ്‍: രണ്ടാം വിവാഹം വിവാദമായതിനു പിന്നാലെ, മുന്‍ എംഎല്‍എ സുരേഷ് റാത്തോഡിനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ബിജെപി. സഹാറന്‍പൂര്‍ സ്വദേശിയായ നടി ഊര്‍മിള സനവാറിനെ തന്റെ രണ്ടാം ഭാര്യയായി പരിചയപ്പെടുത്തുന്ന സുരേഷ് റത്തോഡിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നാലെ ഇക്കാര്യത്തില്‍ സുരേഷ് റത്തോഡിനോട് ബിജെപി വിശദീകരണം ചോദിച്ചിരുന്നു.

ജനുവരിയില്‍ സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയ ഏകീകൃത സിവില്‍ കോഡ് ബഹുഭാര്യത്വം കുറ്റകരമാക്കുന്നതിനാല്‍ സുരേഷ് റാത്തോഡിന്റെ ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്യാതെയുള്ള രണ്ടാം വിവാഹം പാര്‍ട്ടിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. ”നിങ്ങളുടെ വിശദീകരണത്തില്‍ പാര്‍ട്ടി നേതൃത്വം തൃപ്തരല്ല. നിങ്ങള്‍ പാര്‍ട്ടി അച്ചടക്കവും സാമൂഹിക പെരുമാറ്റ മാനദണ്ഡങ്ങളും തുടര്‍ച്ചയായി ലംഘിച്ചു.

വിവാഹമോചനം നടത്താതെ വീണ്ടും വിവാഹം: ഏകസിവില്‍കോഡ് നടപ്പിലാക്കിയ ഉത്തരാഖണ്ഡിലെ ബിജെപി മുന്‍ എംഎല്‍എ വിവാദത്തില്‍

Signature-ad

പ്രദേശ് ബിജെപി പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം നിങ്ങളെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നു” സംസ്ഥാന ബിജെപി ജനറല്‍ സെക്രട്ടറി രാജേന്ദ്ര ബിഷ്ത് ഒപ്പിട്ട കത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: