CrimeNEWS

യുവതി അടുത്തു താമസിക്കുന്ന വീട്ടമ്മയുമായി ‘അടുപ്പത്തില്‍’; ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് പോയി

എറണാകുളം: പെരുമ്പാവൂരില്‍ അസം സ്വദേശിനിയായ യുവതിയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ ട്വിസ്റ്റ്. ഭാര്യയുടെ കാമുകനെ കുറിച്ച് അന്വേഷണം നടത്തിയ പൊലീസ് കണ്ടെത്തിയതാകട്ടെ, കൂട്ടുകാരിക്കൊപ്പം താമസമാക്കിയ യുവതിയെ. 20 വയസുള്ള യുവതിയെ തിരികെ ഭര്‍ത്താവിന്റെ അടുത്തെത്തിക്കാനുള്ള പരിശ്രമം പരാജയപ്പെട്ടു. കൂട്ടുകാരിയെ വിട്ടുപിരിയാന്‍ കഴിയില്ലെന്ന യുവതിയുടെ ഉറച്ചനിലപാടില്‍ പൊലീസിനും പിന്നീട് കോടതിക്കും ശ്രമം ഒഴിവാക്കേണ്ടി വന്നു.

അതിനിടെ ഭാര്യയെയും കൂട്ടുകാരിയെയും സംരക്ഷിച്ചുകൊള്ളാമെന്ന് അറിയിച്ച് പരാതിക്കാരന്‍ രംഗത്തെത്തിയെങ്കിലും കൂട്ടുകാരിക്കൊപ്പം കഴിഞ്ഞാല്‍ മതിയെന്ന നിലപാടില്‍ ഭാര്യ ഉറച്ചുനിന്നു. മൂന്നുപേരും അസം സ്വദേശികളാണ്.

Signature-ad

വാഴക്കുളം ചെറുവേലിക്കുന്നിലാണ് ഭര്‍ത്താവും ഭാര്യയും താമസിച്ചിരുന്നത്. വിവാഹശേഷം ഒരുകൊല്ലം മുന്‍പാണ് ഇവര്‍ ജോലി തേടി പെരുമ്പാവൂരിലെത്തിയത്. അതിനിടെ ഭാര്യ അടുത്തുതാമസിക്കുന്ന വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ അസം സ്വദേശിനായ 24 വയസുകാരിയുമായി അടുപ്പത്തിലായി. പിരിയാന്‍ കഴിയാത്തവിധം അടുത്തപ്പോള്‍ ഇരുവരും ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് നെല്ലിമോളത്തെ പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി കണ്ടെത്തി താമസം അങ്ങോട്ടുമാറ്റി. 24 വയസുകാരിയുടെ കുട്ടിയും ഇവരോടൊപ്പമുണ്ട്.

 

Back to top button
error: