Month: June 2025

  • India

    ഒരു ദിവസം സ്‌കൂളിന്റെ മേല്‍ക്കൂരയില്‍; വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ 162 വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി

    റാഞ്ചി: കനത്തമഴയെത്തുടര്‍ന്ന് ജാര്‍ഖണ്ഡിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ രക്ഷപ്പെടുത്തി. ജാര്‍ഖണ്ഡിലെ കിഴക്കന്‍ സിംഗ്ഭും ജില്ലയിലെ പണ്ടര്‍സോളി ഗ്രാമത്തിലെ ലവകുഷ് റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് 162 വിദ്യാര്‍ത്ഥികള്‍ കുടുങ്ങിപ്പോയത്. ഒരു രാത്രി നീണ്ട രക്ഷാപ്രവര്‍ത്തനം പുലര്‍ച്ചയോടെയാണ് ഫലം കണ്ടത്. കനത്തമഴയില്‍ സ്‌കൂളില്‍ വെള്ളംകയറിയിരുന്നു. ഒരുനിലക്കെട്ടിടത്തിന്റെ മുക്കാല്‍ ഭാഗത്തോളം വെള്ളമെത്തിയതോടെ സ്‌കൂളിന്റെ മേല്‍ക്കൂരയിലേക്ക് അധ്യാപകര്‍ കുട്ടികളെ കയറ്റിയിരുത്തി. രക്ഷാപ്രവര്‍ത്തകരെത്തും വരെ പെരുമഴയത്ത് ഒരു ദിവസത്തോളം വിദ്യാര്‍ത്ഥികളും അധ്യാപകരും കഴിച്ചുകൂട്ടിയത് ഈ മേല്‍ക്കൂരയിലാണ്. മേല്‍ക്കൂരയോളം വെള്ളമെത്തുന്ന സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തര്‍ അവിടെയെത്തുന്നത്. ശനിയാഴ്ച രാത്രി മുതല്‍ വിദ്യാര്‍ത്ഥികള്‍ ലവ്കുഷ് റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടികള്‍ കുടുങ്ങിക്കിടക്കുന്ന വിവരം നാട്ടുകാരാണ് അധികൃതരെ അറിയിച്ചത്. അനധികൃതമായാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും വിവരമുണ്ട്.

    Read More »
  • India

    ചര്‍മം സംരക്ഷിക്കാന്‍ സ്ഥിരമായി മരുന്ന്; മരണദിവസം വീട്ടില്‍ പ്രത്യേക പൂജകള്‍, ഉച്ചഭക്ഷണം കഴിക്കാതെ കുത്തിവയ്പ്

    മുംബയ്: നടിയും മോഡലുമായ ഷെഫാലി ജാരിവാലയുടെ (42) മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചര്‍മസംരക്ഷണത്തിന് ഷെഫാലി സ്ഥിരമായി മരുന്ന് കഴിച്ചിരുന്നതായും എല്ലാ മാസവും കുത്തിവയ്പ്പെടുത്തിരുന്നതായും ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. മരണം നടന്ന ദിവസം വീട്ടില്‍ പ്രത്യേക പൂജ നടത്തിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. പൂജയ്ക്കായി പ്രത്യേകം ഉപവാസം എടുത്ത നടി ഉച്ചഭക്ഷണം കഴിക്കാതെ കുത്തിവയ്പ് എടുത്തെന്നാണ് സൂചന. ബന്ധുക്കളടക്കം എട്ടുപേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. ആന്റി ഏജന്റിംഗ് മരുന്നുകള്‍, സ്‌കിന്‍ ഗ്ലോ മരുന്നുകള്‍, വിറ്റാമിന്‍ മരുന്നുകള്‍ എന്നിവ അടങ്ങിയ രണ്ടുപെട്ടികള്‍ പൊലീസ് നടിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഡോക്ടറുടെ നിര്‍ദേശം ഇല്ലാതെയാണ് ഷെഫാലി മരുന്ന് കഴിച്ചിരുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നടിയുടെ ചിതാഭസ്മം ഇന്നലെ ജുഹു ബീച്ചില്‍ നിമജ്ജനം ചെയ്തു. ഭര്‍ത്താവും നടനുമായ പരാഗ് ത്യാഗിയാണ് കര്‍മങ്ങള്‍ നിര്‍വഹിച്ചത്. ജൂണ്‍ 27ന് രാത്രി മുംബയ് അന്ധേരിയിലെ വീട്ടില്‍ ബോധം നഷ്ടപ്പെട്ട നിലയില്‍ ഷെഫാലിയെ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് പരാഗ് ത്യാഗിയും വീട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും…

    Read More »
  • NEWS

    പ്രവാസികള്‍ക്ക് സുവര്‍ണാവസരം; മാസ ശമ്പളം 11 ലക്ഷം വരെ, ദുബായില്‍ സര്‍ക്കാര്‍ ജോലി ഒഴിവുകള്‍

    ദുബായ്: യുഎഇയിൽ സർക്കാർ ജോലി തേടുന്നവർക്ക് സുവർണാവസരം. നിർമ്മാണം, ബാങ്കിംഗ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്കുള്ള ആവശ്യം ശക്തമായി തുടരുന്നതിനാൽ വിദേശികളെ നിയമിക്കാൻ ഒരുങ്ങുകയാണ് ദുബായ്. dubaicareers.ae എന്ന വെബ്‌സൈറ്റിൽ വിശദവിവരങ്ങൾ ലഭ്യമാണ്. ചില തസ്തികകളിലെ നിയമനത്തിന് 50,000 ദിർഹം (11 ലക്ഷത്തോളം ഇന്ത്യൻ രൂപ) വരെ മാസ ശമ്പളം ലഭിക്കും. യുഎഇ പരമ്പരാഗതമായി സർക്കാർ ജോലികളിൽ എമിറാത്തികളെയാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും, നിലവിലെ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നഗര ആസൂത്രണം, ആരോഗ്യ സംരക്ഷണം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, വ്യോമയാന സുരക്ഷ, സാംസ്‌കാരിക സംരക്ഷണം എന്നിവയിൽ ആഗോള വൈദഗ്ധ്യത്തിന് നൽകുന്ന മൂല്യം എടുത്തുകാണിക്കുന്നു. വിദേശികൾക്ക് അപേക്ഷിക്കാവുന്ന ജോലികൾ 1, പോളിസി അഡൈ്വസർ – പബ്ലിക് സെക്ടർ അസറ്റ്സ് ആൻഡ് പ്രോപ്പർട്ടി മാനേജ്‌മെന്റ് ശമ്പളം- 30,001 – 40,000 ദിർഹം യോഗ്യത- ബിരുദം 2, സീനിയർ സ്പീച്ച് തെറാപ്പിസ്റ്റ് ശമ്പളം – 10,0001- 20, 000 ദിർഹം യോഗ്യത- ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം…

    Read More »
  • Kerala

    മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു, 5 പേര്‍ അറസ്റ്റില്‍; കാറിന് നമ്പറില്ല, ഉള്ളില്‍ വാക്കിടോക്കി

    കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേര്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു. ഞായറാഴ്ച കണ്ണൂരില്‍നിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്നു മുഖ്യമന്ത്രി. ഞായറാഴ്ച രാത്രി പത്തേകാലോടെ വെങ്ങാലി പാലം മുതല്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെട്ട ആംബുലന്‍സിനെ ഇവര്‍ കാറില്‍ പിന്തുടരുകയായിരുന്നു. രജിസ്‌ട്രേഷന്‍ നമ്പര്‍ പതിക്കാത്ത ഇസുസു വാഹനത്തിലായിരുന്നു ഇവരുടെ സഞ്ചാരം. കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്. വാഹനവ്യൂഹത്തിനിടയില്‍ കയറി ഇവരോട് പോലീസ് മാറിപ്പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. കോഴിക്കോട് ചുങ്കത്തുവെച്ച് പോലീസ് ഇവരുടെ വാഹനം തടയുകയും അഞ്ച് പേരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു. ഇവര്‍ കണ്ണൂര്‍, മലപ്പുറം, പാലക്കാട് സ്വദേശികളാണ്. വാഹനം ഇപ്പോഴും നടക്കാവ് പോലീസ് സ്റ്റേഷനിലാണുള്ളത്.

    Read More »
  • Crime

    ഹേമചന്ദ്രന്റെ മൃതദേഹം കത്തിക്കാനും പ്രതികള്‍ ശ്രമിച്ചു, പഞ്ചസാര വിതറി; തീ ആളിപ്പടര്‍ന്നപ്പോള്‍ ഭയന്ന് കെടുത്തി

    കോഴിക്കോട്: തമിഴ്നാട് ചേരമ്പാടിയിലെ വനത്തില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വയനാട് സ്വദേശി ഹേമചന്ദ്രനെ കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനമേഖലയില്‍ കുഴിച്ചുമൂടുന്നതിന് മുന്‍പ് കത്തിക്കാനും പ്രതികള്‍ ശ്രമിച്ചതായി പൊലീസ് പറയുന്നു. പഞ്ചസാരയും പ്രതികള്‍ മൃതദേഹത്തില്‍ വിതറി. തീ ആളിപ്പടര്‍ന്നതോടെ ആരെങ്കിലും കാണുമെന്ന് കരുതി ഉടന്‍ തന്നെ കെടുത്തി കുഴിച്ചുമൂടുകയായിരുന്നുവെന്ന് പ്രതികള്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. ഉറവകളും തണുപ്പും മറ്റുമുള്ള അന്തരീക്ഷമായതിനാലാണ് പതിനഞ്ചുമാസത്തോളം ചതുപ്പ് പ്രദേശത്ത് മണ്ണിട്ട് മൂടിയിട്ടും ശരീരഭാഗങ്ങള്‍ കൂടുതല്‍ ദ്രവിക്കാതിരുന്നതെന്നാണ് നിഗമനം. ഗള്‍ഫിലുള്ള മുഖ്യ പ്രതി നൗഷാദിനെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. തെളിവ് നശിപ്പിക്കാനും മറ്റും പ്രതികള്‍ക്ക് കൂടുതല്‍ പേരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് പ്രതികളുടെ സുഹൃത്തിന്റെ സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടില്‍ വെച്ചാണെന്നാണ് പുറത്തുവരുന്ന വിവരം. ആള്‍താമസമില്ലാത്തിനാലാണ് പ്രതികള്‍ ഈ വീട് തെരഞ്ഞെടുത്തത്. കോഴിക്കോട്ട് നിന്ന് തട്ടിക്കൊണ്ടുപോയ ഹേമചന്ദ്രനെ നേരെ എത്തിച്ചത് സുല്‍ത്താന്‍…

    Read More »
  • Crime

    അസ്ഥികള്‍ സൂക്ഷിച്ചത് ബന്ധം തകരുമ്പോള്‍ ഭീഷണിപ്പെടുത്താന്‍! അനീഷയുടെ ഫോണ്‍ ‘ബിസി’യായത് പ്രകോപനമായി!

    തൃശൂര്‍: നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം പുറത്തെത്താന്‍ കാരണമായത് അവിവാഹിതരായ യുവതീ യുവാക്കള്‍ തമ്മിലുള്ള ബന്ധം തകര്‍ന്നത്. 2020-ല്‍ ഫെയ്‌സ്ബുക്ക് വഴിയാണ് ഭവിന്‍ അനീഷയുമായി പരിചയത്തിലാകുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലെ ശൗചാലയത്തില്‍ 2021 നവംബര്‍ ആറിനാണ് ആദ്യത്തെ പ്രസവം നടന്നത്. ആണ്‍കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയതിനെത്തുടര്‍ന്ന് മരിച്ചിരുന്നതായാണ് അനീഷ ആദ്യം പോലീസിനോട് പറഞ്ഞത്. താന്‍തന്നെ വീട്ടുപറമ്പില്‍ രഹസ്യമായി മൃതദേഹം കുഴിച്ചിട്ടെന്നും അനീഷ പറഞ്ഞു. എട്ടുമാസത്തിനുശേഷം കുഞ്ഞിന്റെ അസ്ഥി, കര്‍മങ്ങള്‍ ചെയ്ത് കടലില്‍ നിമജ്ജനം ചെയ്യാമെന്ന് പറഞ്ഞ് ഭവിന്‍ വാങ്ങി. എപ്പോഴെങ്കിലും പിരിയേണ്ട ഘട്ടമുണ്ടായാല്‍ ഇതുപയോഗിച്ച് ഭീഷണിപ്പെടുത്താമെന്ന് ഭവിന്‍ കരുതിയിരുന്നതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. 2024 ഏപ്രില്‍ 29-ന് അനീഷയുടെ വീട്ടില്‍വച്ചുതന്നെയാണ് രണ്ടാമത്തെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആ കുട്ടിയും മരിച്ചെന്ന് അനീഷ യുവാവിനെ അറിയിച്ചു. കുട്ടിയുടെ മൃതദേഹം സ്‌കൂട്ടറില്‍ ഭവിന്റെ ആമ്പല്ലൂരിലെ വീട്ടില്‍ എത്തിച്ചു. മൃതദേഹം ഭവിന്റെ വീടിന് സമീപത്ത് കുഴിച്ചിട്ടു. ജനിച്ചയുടന്‍ കുട്ടി കരഞ്ഞതു പുറത്തുകേള്‍ക്കാതിരിക്കാന്‍ മുഖം പൊത്തിപ്പിടിച്ചതിനെത്തുടര്‍ന്ന് ശ്വാസംമുട്ടി…

    Read More »
  • Breaking News

    ഈരാറ്റുപേട്ടയില്‍ ദമ്പതികള്‍ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍; മൃതദേഹത്തിനു സമീപം സിറിഞ്ച്

    കോട്ടയം: ഈരാറ്റുപേട്ട പനയ്ക്കപാലത്ത് ദമ്പതികളെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാമപുരം കൂടപ്പലം രാധാഭവനില്‍ വിഷ്ണു, ഭാര്യ രശ്മി എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈരാറ്റുപേട്ട സണ്‍റൈസ് ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടായിരുന്നു രശ്മി. വിഷ്ണു കരാര്‍ പണികള്‍ എടുത്ത് നടത്തി വരികയായിരുന്നു. ആറുമാസമായി ദമ്പതികള്‍ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ വിഷ്ണുവിന്റെ മാതാവ് ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല. പിന്നാലെ മാതാവ് വീട്ടിലേക്ക് എത്തിയപ്പോള്‍ വീടിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. എന്നാല്‍, ഇവരുടെ കിടപ്പുമുറി ഉള്ളില്‍നിന്നു പൂട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിനു സമീപത്തുനിന്നു സിറിഞ്ച് കണ്ടെത്തി. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ ആരംഭിച്ചു.

    Read More »
  • Kerala

    റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

    തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവിയാകും. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പട്ടികയില്‍ ഒന്നാമനായ നിധിന്‍ അഗര്‍വാളിനെ മറികടന്നാണ് റവാഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി നിയമിക്കുന്നത്. 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നിന്നാണ് റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവി ആയി എത്തുന്നത്. ഡിഐജിയായിരിക്കെയാണ് അദ്ദേഹം കേന്ദ്ര ഡപ്യൂട്ടേഷനിലേക്കു പോയത്. ഇന്റലിജന്‍സ് ബ്യൂറോ (ഐബി)യുടെ സ്‌പെഷല്‍ ഡയറക്ടറും ആയിരുന്നു. പട്ടികയില്‍ ഒന്നാമനായ നിധിന്‍ അഗര്‍വാള്‍ നിലവില്‍ സംസ്ഥാന റോഡ് സുരക്ഷാ കമ്മിഷണറാണ്. ഡിജിപിമാരില്‍ ഏറ്റവും സീനിയറായ നിധിന്‍ അഗര്‍വാളിനും സാധ്യത കല്‍പ്പിച്ചിരുന്നു. പട്ടികയില്‍ മൂന്നാമനായ യോഗേഷ് ഗുപ്തയ്ക്കു സര്‍ക്കാരുമായുള്ള ബന്ധം മോശമായതാണ് തിരിച്ചടിയായത്. സംസ്ഥാനത്തിന്റെ നാല്‍പത്തിയൊന്നാമത്തെ ഡിജിപിയാണ് റവാഡ ചന്ദ്രശേഖര്‍. ഇന്ന് വൈകിട്ടാണ് നിലവിലെ ഡിജിപി എസ്. ദര്‍വേഷ് സാഹിബ് സ്ഥാനമൊഴിയുന്നത്. നിലവില്‍ ഡല്‍ഹിയിലുള്ള റവാഡ ചന്ദ്രശേഖര്‍ വൈകിട്ടോടെ തിരുവനന്തപുരത്ത് എത്താന്‍ ശ്രമിക്കുന്നുണ്ട്. കേന്ദ്ര അനുമതി ലഭിച്ചാല്‍ ഉച്ചയ്ക്ക്…

    Read More »
  • Kerala

    ഇന്നലെ ഇതേ റെസ്‌റ്റോ ബാറില്‍ എനിക്ക് മോശം അനുഭവം ഉണ്ടായി; എന്നെ എടീ. പോടീ എന്ന് വിളിച്ചു; അവിടുത്തെ ബൗണ്‍സേഴ്സിന്റേത് ഗുണ്ടായിസമാണ്; വീഡിയോ പോസ്റ്റ് ചെയ്ത് ഡോ. ഷിനു ശ്യാമളന്‍; മില്ലേനിയന്‍സ് ബാറില്‍ സംഭവിക്കുന്നത് എന്ത്?

    കൊച്ചി: സാമൂഹികമാധ്യമങ്ങളിലെ കുറിപ്പുകളിലൂടെ ശ്രദ്ധേയയായ വനിതാ ഡോക്ടറാണ് ഷിനു ശ്യാമളന്‍. എരുമേലി സ്വദേശിയാണ്. കേരളം ഏറെ ചര്‍ച്ച ചെയ്ത ഷിനു ശ്യാമളന്റെ പുതിയ സോഷ്യല്‍ മീഡിയാ വീഡിയോ പോസ്റ്റ് ചര്‍ച്ചയാവുകായണ്. ഇപ്പോള്‍ ഒരു ന്യൂസ് വന്നു. എറണാകുളത്തെ റെസ്റ്റോ ബാറില്‍ കത്തി കുത്തുണ്ടായി എന്ന്. ഇതേ റെസ്റ്റോ ബാറില്‍ ഇന്നലെ എനിക്ക് മോശം അനുഭവം ഉണ്ടായി. എന്നെ എടീ.. പോടീ എന്ന് വിളിച്ചു. വലിയ ഇന്‍സള്‍ട്ട് ആയി. അവിടുത്തെ ബൗണ്‍സേഴ്സ് ഗുണ്ടായിസമാണ്. ഗുണ്ടായിസം ബോംബെയിലും മറ്റ് സംസ്ഥാനങ്ങളിലും മതി. അവിടെ ഗുണ്ടായിസമാണ്. ഗുണ്ടായിസം എറണാകുളത്ത് വേണ്ട. ഈ റെസ്റ്റോ ബാര്‍ പൂട്ടിക്കെട്ടണം. ഇത് പോലീസ് അന്വേഷിക്കണം-ഇതാണ് പോസ്റ്റ്. ജെ പാര്‍ട്ടിക്കിടെ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റത് കതൃക്കടവ് തമ്മനം റോഡിലെ മില്ലേനിയന്‍സ് ബാറിലാണ്. ശനിയാഴ്ച രാത്രി പത്തരയ്ക്കുണ്ടായ സംഭവത്തില്‍ തൊടുപുഴ സ്വദേശിയായ യുവാവിനാണ് കുത്തേറ്റത്. ഡിജെ പാര്‍ട്ടിക്ക് എത്തിയ ഉദയംപേരൂര്‍ സ്വദേശി ജിനിഷ സാഗറിനോട് തൊടുപുഴ സ്വദേശി രാമന്‍കുളത്ത് വീട്ടില്‍ ബഷീര്‍…

    Read More »
  • Crime

    ലഹരി മതിയാകാതെ മാനസിക രോഗ ഗുളികകളും! തൃശൂരില്‍ പൊലീസിനെ ആക്രമിച്ച് വിളയാടിയ ഗൂണ്ടാസംഘത്തില്‍ കൊലക്കേസ് പ്രതിയും; സഹികെട്ട് പരാതി നല്‍കിയത് പ്രതികളിലൊരുവന്റെ അമ്മയും

    തൃശൂര്‍: നഗരത്തിന് അടുത്ത് നല്ലെങ്കരയില്‍ ലഹരി പാര്‍ട്ടിക്കിടെ ഉണ്ടായ അടിപിടി അന്വേഷിക്കാന്‍ എത്തിയ പൊലീസിനെ ആക്രമിച്ച ഗുണ്ടാസംഘം നടത്തിയിരുന്നത് കടുത്ത ലഹരി പ്രയോഗങ്ങള്‍. സംഘത്തില്‍പ്പെട്ട യുവാവിന്റെ ജന്മദിനാഘോഷത്തിനിടെ ഉണ്ടായ കൂട്ടയടി നിയന്ത്രിക്കാനെത്തിയ പൊലീസുകാരെയാണ് ലഹരിക്കടമപ്പെട്ടവര്‍ ആക്രമിച്ചത്. അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. മൂന്നു പൊലീസ് ജീപ്പുകള്‍ ഗുണ്ടാസംഘം തകര്‍ത്തു. ആറു ഗുണ്ടകളെ പൊലീസ് സാഹസികമായി കീഴടക്കി അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ 2.30തോടെയായിരുന്നു ഗുണ്ടകളുടെ വിളയാട്ടം. രണ്ടു മണിക്കൂറോളം ആക്രമണം തുടര്‍ന്നു. ഒന്‍പത് ഗുണ്ടകള്‍ക്കായി തെരച്ചില്‍ തുടരുന്നു. പൊലീസിനെ ആക്രമിച്ച ഗുണ്ടകള്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ കഴിക്കുന്ന മരുന്നുകള്‍ ഉപയോഗിച്ചതായി കണ്ടെത്തല്‍. മാനസികാരോഗ്യ ചികില്‍സ തേടുന്നവര്‍ക്കു നല്‍കുന്ന ഗുളികകള്‍ സ്ഥലത്തു നിന്ന് കണ്ടെടുത്തു. ഈ ഗുളിക കഴിച്ചാല്‍ രോഗികള്‍ തളര്‍ന്നുറങ്ങുകയാണ് പതിവ്. മദ്യത്തിനും കഞ്ചാവിനുമൊപ്പം ലഹരി കിട്ടാന്‍ ഈ ഗുളിക കൂടി കഴിച്ചാണ് സ്വബോധം നഷ്ടപ്പെട്ട് പൊലീസിനെ ആക്രമിച്ചത്. ഗുണ്ടാസംഘാംഗത്തില്‍പ്പെട്ട കാട്ടുപറമ്പില്‍ അല്‍ അഹദിലിന്റെ ജന്മദിന പാര്‍ട്ടിക്കാണ് ഗൂണ്ടാസംഘം ഒത്തുചേര്‍ന്നത്. ഇയാളുടെ വീടിനടുത്തുള്ള…

    Read More »
Back to top button
error: