Breaking NewsCrimeKeralaNEWS

വിദ്യാർഥിനിയെ ചേംബറിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചു, കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവി അറസ്റ്റിൽ

തലശ്ശേരി: വിദ്യാർഥിനിയെ ചേംബറിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ച കണ്ണൂർ സർവകലാശാല അധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിൽ വച്ചും പിന്നീട് ലോഡ്ജ് മുറിയിലെത്തിച്ചു വിദ്യാർഥിനിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പാലയാട് ക്യാംപസ് ഇംഗ്ലീഷ് വിഭാഗം മേധാവി, കുറ്റ്യാടി സ്വദേശി കെ.കെ. കുഞ്ഞമ്മദിനെയാണ് ധർമടം പോലീസ് അറസ്റ്റ് ചെയ്തത്.

ക്യാംപസിലെ വിദ്യാർഥിനി നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. അധ്യാപകൻ തന്റെ ചേംബറിലും തലശ്ശേരിയിലെ ഒരു ലോഡ്ജ് മുറിയിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് വിദ്യാർഥിനിയുടെ പരാതി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Back to top button
error: