Breaking NewsCrimeLead NewsNEWS
തലസ്ഥാനത്ത് അരുംകൊല; യുവതിയെ സഹോദരന്‍ അടിച്ചു കൊന്നു

തിരുവനന്തപുരം: മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ അടിച്ചു കൊന്നു. പോത്തന്‍കോട് സ്വദേശി ഷെഫീന (33) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് മണ്ണന്തല മുക്കോലയിലാണ് നാടിനെ നടുക്കിയ സംഭവം.
ഷെഫീനയുടെ സഹോദരന്‍ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തി സഹോദരിയെ ഷംസാദ് മര്‍ദ്ദിക്കുകയായിരുന്നു. പ്രതിക്കൊപ്പം വൈശാഖ് എന്നയാളുമുണ്ടായിരുന്നു. ഇയാളേയും പൊലീസ് കസ്റ്റഡിയിലെടുത്തു.