Month: June 2025

  • Breaking News

    പതിറ്റാണ്ട് പിന്നിട്ടപ്പോള്‍ വീണ്ടും നിലമ്പൂര്‍ ജയിച്ചു കയറി ‘ആര്യാടന്‍’; സ്വരാജ് എത്തിയിട്ടും അഞ്ചക്കം കടന്ന് ഭൂരിപക്ഷം

    മലപ്പുറം: മണ്ഡലരൂപീകരണത്തിന്റെ ആറാം പതിറ്റാണ്ട് പിന്നിടുന്ന വര്‍ഷമാണ് നിലമ്പൂരില്‍ ഇത്. പി വി അന്‍വര്‍ രാജിവച്ച ഒഴിവിലേക്ക് നടന്ന ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പിലൂടെ സഭയിലേക്ക് വീണ്ടും ആര്യാടന്‍ ജയിച്ച് കയറിവരികയാണ്. നിലമ്പൂരിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം കാലം ജനപ്രതിനിധിയായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ഷൗക്കത്ത് തന്റെ രണ്ടാമത് മത്സരത്തില്‍ നിലമ്പൂരില്‍ വിജയിച്ചിരിക്കുകയാണ്. പിതാവ് ജീവിച്ചിരുന്ന കാലത്ത് 2016ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വിജയിക്കാനാകാത്തത് വലിയ വിഷമം അദ്ദേഹത്തിനുണ്ടാക്കി. അന്ന് ഇടത് സ്വതന്ത്രനായ പിവി അന്‍വറിനോട് 11,504 വോട്ടുകള്‍ക്കാണ് ഷൗക്കത്ത് പരാജയപ്പെട്ടത്. എന്നാല്‍, ഇത്തവണ 11,417 വോട്ടുകള്‍ക്ക് ഷൗക്കത്ത് മിന്നുന്ന വിജയം നേടിയപ്പോള്‍ അതുകാണാന്‍ പിതാവില്ല എന്ന ദുഃഖവും അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തോളമായി അന്‍വറിലൂടെ ഇടതുപക്ഷവും പ്രത്യേകിച്ച് സിപിഎമ്മും കൈവശം വച്ച നിലമ്പൂര്‍ മണ്ഡലത്തില്‍ സിപിഎം സംസ്ഥാന സമിതിയംഗം സ്ഥാനാര്‍ത്ഥിയായിട്ടും അവര്‍ക്ക് പിടിച്ചുനിര്‍ത്താനായില്ല എന്ന വലിയ നാണക്കേട് ഉണ്ടായിരിക്കുകയാണ്. ഷൗക്കത്തിന്റെ പതിനൊന്നായിരം കടന്ന ഭൂരിപക്ഷവും രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട പി.വി അന്‍വറിന് ലഭിച്ച 19,946 എന്ന…

    Read More »
  • Breaking News

    നന്ദിയുണ്ട് മാഷേ..! നിലമ്പൂരിലെ തോല്‍വിക്കു പിന്നാലെ വിവാദ പരാമര്‍ശത്തില്‍ എം.വി. ഗോവിന്ദന് ഒളിയമ്പുമായി റെഡ് ആര്‍മി; വോട്ട് കൂടുതല്‍ കിട്ടിയത് എല്‍ഡിഎഫില്‍ നിന്നെന്ന് പി.വി. അന്‍വര്‍; ജയം വര്‍ഗീയ ശക്തികളുടെ വോട്ടുകൊണ്ടെന്ന് എം.വി. ഗോവിന്ദന്‍

    കണ്ണൂര്‍: നിലമ്പൂരിലെ എല്‍ഡിഎഫ് തോല്‍വിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നേരെ ഒളിയമ്പെയ്ത് കണ്ണൂരിലെ റെഡ് ആര്‍മി ഫേസ്ബുക്ക് പേജ് . നന്ദിയുണ്ട് മാഷേ എന്നായിരുന്നു എഫ്ബി പോസ്റ്റ്. ആര്‍എസ്എസുമായി സഹകരിച്ചുവെന്ന എം.വി. ഗോവിന്ദന്റെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് മുന്‍പ് പി.ജെ. ആര്‍മി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന റെഡ് ആര്‍മിയുടെ ഒളിയമ്പ്. അതേസമയം, ഭരണവിരുദ്ധവികാരമെന്ന് പറയാനാകില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് പ്രതികരിച്ചു. സ്വന്തം പഞ്ചായത്തില്‍ ലീഡില്ലെന്ന വിമര്‍ശനം അരാഷ്ട്രീയം. പരാജയം ഉള്‍ക്കൊള്ളുന്നുവെന്നും വര്‍ഗീയവാദികളുടെ വോട്ട് കിട്ടാത്തതില്‍ സന്തോഷമെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു. നിലമ്പൂരില്‍ അതിശക്തമായ ഭരണവിരുദ്ധ വികാരമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ വിധിയെഴുത്താണ് ഉണ്ടായത്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ഇത് കണ്ടിട്ടെങ്കിലും പാഠം പഠിക്കണം. യുഡിഎഫ് വോട്ട് അന്‍വറിന് പോയോ എന്ന് പരിശോധിക്കുമെന്നും വാതില്‍ അടച്ചിട്ടില്ല എന്ന് പൊതുവായി പറഞ്ഞതാണെന്നും സണ്ണി ജോസഫ് കണ്ണൂരില്‍ പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി നേടിയ…

    Read More »
  • Breaking News

    ‘ഒരു വര്‍ഗീയവാദിയുടെയും പിന്തുണ ഒരുകാലത്തും ആവശ്യമില്ല, അതിന്റെ പേരില്‍ ഇനിയുമെത്ര പരാജയപ്പെട്ടാലും നിലപാടില്‍ മാറ്റമില്ല’; തോല്‍വിയുടെ പാഠങ്ങളില്‍നിന്ന് ഉള്‍ക്കൊണ്ട് മുന്നോട്ടുപോകും; എല്ലാ തെരഞ്ഞെടുപ്പിലും മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം ജനം ഉള്‍ക്കൊള്ളണമെന്നില്ല: എം. സ്വരാജ്

    നിലമ്പൂര്‍: ജനങ്ങളെയും നാടിനെയും ബാധിക്കുന്ന പ്രശ്നങ്ങള്‍ മാത്രമാണ് നിലമ്പൂരില്‍ തങ്ങള്‍ ചര്‍ച്ച ചെയ്തതെന്നും ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ കരുത്തോടെ ഈ തെരഞ്ഞെടുപ്പില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടമായി വികസിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. ഉയര്‍ന്ന ജനാധിപത്യ സംവാദം എന്നനിലയില്‍ മുന്നോട്ട് പോകാന്‍ സാധിച്ചു. അതില്‍ അഭിമാനമുണ്ട്. ജനങ്ങളെയും നാടിനെയും ബാധിക്കുന്ന പ്രശ്നമാണ് എല്ലായ്‌പ്പോഴും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചത്. ഞങ്ങളെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തിയ വിവാദങ്ങളില്‍ പിടികൊടുത്തില്ല. വികസനമാണ് ചര്‍ച്ചയാക്കിയത്. സ്വാഭാവികമായും വരും ദിവസങ്ങളില്‍ സൂക്ഷ്മ പരിശോധന നടത്തും. ഉള്‍കൊള്ളേണ്ടവ ഉള്‍ക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തും. ഭരണത്തിന്റെ വിലയിരുത്തലായി തെരഞ്ഞെടുപ്പിനെ കാണാന്‍ കഴിയില്ല. അങ്ങനെയായാല്‍ സര്‍ക്കാരിന്റെ ഭരണ പരിഷ്‌കാരങ്ങളും നടപടികളുമെല്ലാം ജനം തള്ളിക്കളഞ്ഞെന്ന് പറയേണ്ടിവരും. അങ്ങനെയില്ല. എല്‍ഡിഎഫ് സര്‍ക്കാരാണ് ലോഡ്‌ഷെഡിങ് ഇല്ലാതാക്കിയത്. അത് തിരിച്ചുവരണമെന്ന് ജനങ്ങള്‍ ആ?ഗ്രഹിക്കില്ലല്ലോ. പെന്‍ഷന്‍ 1600 ആയി ഉയര്‍ത്തി വിതരണം ചെയ്യുന്നതിനും ജനം എതിരല്ലല്ലോ. ഇത്തരം കാര്യത്തെ വിലയിരുത്തിയാണോ…

    Read More »
  • Kerala

    ‘കണ്ണടച്ച് ഇരുട്ടാക്കാതെ കണ്ണു തുറന്ന് കാണാന്‍ യുഡിഎഫ് തയാറാകണം; പിടിച്ചത് എല്‍ഡിഎഫ് വോട്ടുകള്‍’

    മലപ്പുറം: പിണറായിസത്തിനെതിരായ വോട്ടാണ് താന്‍ പിടിക്കുന്നതെന്ന് പി.വി. അന്‍വര്‍. എല്‍ഡിഎഫ് ക്യാംപില്‍ നിന്നാണ് വോട്ട് പിടിക്കുന്നത്. യുഡിഎഫ് വോട്ടാണ് താന്‍ പിടിക്കുന്നതെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അന്‍വര്‍ പറഞ്ഞു. വന്യജീവി പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ 2026 ല്‍ ആര്‍ക്കും എളുപ്പത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും അന്‍വര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞാല്‍ മലയോര സംഘടനകളെ കൂട്ടി ശക്തമായ ഇടപെടല്‍ നടത്തും. 130 കര്‍ഷക സംഘടനകളുടെ കോര്‍ഡിനേഷന്‍ ഉണ്ടാക്കിയിട്ടുണ്ട്. മന്ത്രിമാരും എംപിമാരും തലകുത്തി മറിഞ്ഞ് അയ്യായിരത്തിന് അപ്പുറം വോട്ട് അന്‍വര്‍ പിടിക്കില്ലെന്നാണ് പറഞ്ഞത്. മലയോര ജനതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറുപതോളം മണ്ഡലങ്ങളില്‍ സജീവമാണെന്നും അന്‍വര്‍ പറഞ്ഞു. യുഡിഎഫിനൊപ്പം മുന്നോട്ടുപോകാനുള്ള സാഹചര്യമുണ്ടായാല്‍ അവരുമായി മുന്നോട്ടുപോകും. ഒരുപാട് സാമൂഹിക സംഘടനകള്‍ പിന്തുണ അറിയിച്ചു കൊണ്ടിരിക്കുകയാണ്. കണ്ണടച്ച് ഇരുട്ടാക്കാതെ കണ്ണു തുറന്നു കാണാന്‍ യുഡിഎഫ് നേതൃത്വം തയാറാകണം. യുഡിഎഫ് പ്രവേശനം ആലോചിക്കാന്‍ സമയമുണ്ട്. പിണറായിസത്തിനെതിരെയും ജനകീയസത്തിനെതിരെയുമുള്ള പോരാട്ടമാണ് നടക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.

    Read More »
  • India

    മാസം 40,000 രൂപ വേണം; ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെ ഓഫീസില്‍ക്കയറി മര്‍ദിച്ച് ഭാര്യ

    ചെന്നൈ: ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെ ഓഫീസില്‍ക്കയറി മര്‍ദിച്ച് ഭാര്യ. ചെന്നൈയിലാണ് സംഭവം. ഓഫീസിലെത്തിയ യുവതി ഭര്‍ത്താവിനെ മര്‍ദിക്കുകയും വലിയ ബഹളമുണ്ടാക്കുകയും ചെയ്തു. മാരാമണി എന്ന സ്ത്രീയാണ് തന്റെ ഭര്‍ത്താവ് സെന്തിലിനെ ക്രൂരമായി മര്‍ദിച്ചത്. ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെക്കൂടാതെ അയാളുടെ സഹപ്രവര്‍ത്തകരേയും സ്ത്രീ മര്‍ദിക്കുതു പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. യുവതി ബഹളം വെച്ച് ഓഫീസുള്ളിലുള്ളവരെയെല്ലാം തലങ്ങും വിലങ്ങും മര്‍ദിക്കുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോയില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയും പിന്നീടത് കയ്യാങ്കളിയില്‍ കലാശിക്കുന്നതുമാണ് കാണാന്‍ സാധിക്കുന്നത്. ഓഫീസിലുണ്ടായിരുന്ന മറ്റുള്ളവര്‍ തടിച്ചുകൂടി ഇടപെടാന്‍ ശ്രമിച്ചു. അവര്‍ മാരാമണിയെ തടയാന്‍ ശ്രമിക്കുന്നതും തിരിച്ചടിക്കുന്നതും കാണാം. രൂക്ഷമാകുന്നതിനിടെ അവര്‍ അമ്മയ്‌ക്കൊപ്പം ഓഫീസ് വിട്ടു. സംഭവത്തിന് ശേഷം, അനൈറിലെ വികലാംഗ സംഘടനയില്‍ സെന്തില്‍ നാഥന്‍ പരാതി നല്‍കി. ഇരുവരും തമ്മില്‍ വിവാഹമോചനകേസ് നടക്കുന്നുണ്ടെന്നാണ് സൂചന. ഭാര്യയ്ക്ക് മകനെ വേണ്ടെന്നും പണം മാത്രം മതിയെന്നും യുവാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഭാര്യ പ്രതിമാസം 40,000 രൂപ ആവശ്യപ്പെട്ടതായും അദ്ദേഹം…

    Read More »
  • Breaking News

    സുഹൃത്തുക്കളുമായി വീഡിയോകോള്‍, ഷഹീന ദാമ്പത്യജീവിതം നശിപ്പിച്ചെന്ന് സഹോദരന്‍; കൊലപാതകത്തിന് സുഹൃത്തും സഹായിച്ചു

    തിരുവനന്തപുരം: മണ്ണന്തലയില്‍ സഹോദരന്‍ സഹോദരിയെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വിശദാംശങ്ങള്‍ പുറത്ത്. ഷഹീനയുടെ മറ്റു ബന്ധങ്ങള്‍ ചോദ്യംചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് എഫ്‌ഐആര്‍. രണ്ടാം പ്രതി വിശാഖിന്റെ സഹായത്തോടെയാണ് സഹോദരന്‍ ഷംഷാദ് കൊലപാതകം നടത്തിയതെന്നും പോലീസ് കണ്ടെത്തി. പ്രതികളെ കോടതിയില്‍ ഞായറാഴ്ച ഹാജരാക്കും. യാതൊരു കുറ്റബോധവുമില്ലാതെയാണ് ഷംഷാദ് സഹോദരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കാര്യം പോലീസിന് മുമ്പില്‍ സമ്മതിച്ചത്. ചോരയില്‍ കുളിച്ചുകിടക്കുന്ന മകളെ രക്ഷിക്കാന്‍ ശ്രമിച്ച മാതാപിതാക്കളെ തടഞ്ഞതും ഷംഷാദാണ്. സഹോദരിയുടെ സൗഹൃദങ്ങള്‍ തന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നെന്ന് പ്രതി പോലീസിനോട് പറഞ്ഞു. സുഹൃത്തുക്കളെ നിരന്തരം വീഡിയോ കോള്‍ ചെയ്തിരുന്ന ഷഹീന, ദാമ്പത്യജീവിതം സ്വയം നശിപ്പിച്ചതാണെന്നും ഷംഷാദ് വിശ്വസിച്ചു. ഇതിലെ തര്‍ക്കം മര്‍ദ്ദനത്തിലേക്കും തുടര്‍ന്ന് കൊലപാതകത്തിലേക്കും നയിച്ചെന്നാണ് പോലീസ് എഫ്‌ഐആര്‍. കഴിഞ്ഞ ആറുമാസമായി ഷഹീന വിവാഹബന്ധം ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു. രണ്ടാംപ്രതി ചെമ്പഴന്തി സ്വദേശി വിശാഖിന്റെ അറിവോടെയാണ് കൊലപാതകം നടന്നെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കൊലപാതകം നടന്ന മണ്ണന്തലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഫോറന്‍സിക് സംഘം പരിശോധന…

    Read More »
  • Crime

    ഭര്‍ത്താവിനൊപ്പം അത്താഴം കഴിച്ചശേഷം ഒറ്റയ്ക്ക് വീട്ടിലേക്ക്; വനിതാ പൈലറ്റിന് നേരെ ലൈംഗികാതിക്രമം, ഊബര്‍ ഡ്രൈവര്‍ക്കര്‍ക്കെതിരേ കേസ്

    മുംബൈ: വനിതാ പൈലറ്റിനുനേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ഊബര്‍ ഡ്രൈവര്‍ക്കും മറ്റു രണ്ടു പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. നാവിക സേനാ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനൊപ്പം വ്യാഴാഴ്ച രാത്രി അത്താഴം കഴിച്ചശേഷം ദക്ഷിണ മുംബൈയില്‍നിന്ന് യുവതി ഒറ്റയ്ക്ക് ഊബറില്‍ ഘാട്‌കോപ്പറിലെ വീട്ടിലേക്കു പോകുമ്പോഴാണു സംഭവം. യാത്രയ്ക്കിടെ ഡ്രൈവര്‍ കാര്‍ വഴിതിരിച്ചുവിടുകയും മറ്റു രണ്ടു പേരെ ഒപ്പം കയറാന്‍ അനുവദിക്കുകയും ചെയ്തു. ഇതില്‍ പിന്‍സീറ്റില്‍ കയറിയ ആള്‍ മോശമായി ശരീരത്തില്‍ പിടിച്ചെന്നും തടഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. അതിക്രമം ഊബര്‍ ഡ്രൈവര്‍ തടഞ്ഞില്ലെന്നും വനിതാ പൈലറ്റ് ആരോപിച്ചു. യാത്രയ്ക്കിടെ പൊലീസ് പട്രോളിങ് കണ്ട് രണ്ടുപേരും കാറില്‍നിന്ന് ഇറങ്ങി ഓടിയെന്നും തുടര്‍ന്ന് ഡ്രൈവര്‍ ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തിച്ചെന്നും യുവതി പറഞ്ഞു. എന്തുകൊണ്ട് മറ്റു പുരുഷന്‍മാരെ കാറില്‍ കയറ്റി എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് ഡ്രൈവര്‍ മറുപടി നല്‍കിയില്ലെന്നും അവര്‍ പറഞ്ഞു. പൈലറ്റിന്റെ ഭര്‍ത്താവ് കൊളാബയിലെ നാവിക ആസ്ഥാനത്താണ് താമസിക്കുന്നത്. ഇവര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് ലഭിക്കാന്‍ വൈകുന്നതിനാല്‍ യുവതി ഘാട്‌കോപ്പറിലാണ് താമസം.

    Read More »
  • Kerala

    നിലമ്പൂരിൽ ‘ആര്യാടൻ’ തന്നെ: സ്വരാജ് രണ്ടാമത്, പിന്നിൽ അൻവർ

    നിലമ്പൂർ യുഡിഎഫിന്. ആര്യാടൻ ഷൗക്കത്ത്  11,077 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ചു.. യുഡിഎഫ് സ്ഥാനാർഥി ഷൗക്കത്തിന് 69,932 വോട്ടും എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 59,140 വോട്ടും അൻവറിന് 17,873 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 7593 വോട്ടും ലഭിച്ചു. 2016നുശേഷം ഇപ്പോഴാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നത്. എൽഡിഎഫിന് മണ്ഡലത്തിൽ വീണ്ടും അടിതെറ്റി. സ്വതന്ത്രനും സിറ്റിങ് എംഎൽഎയുമായിരുന്ന പി.വി.അൻവറിനും വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. മൂത്തേടം, വഴിക്കടവ്, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകളിൽ യുഡിഎഫിന് ലീഡ് ലഭിച്ചു. നിലമ്പൂർ നഗരസഭയിലും യുഡിഎഫിന് ലീഡ് കിട്ടി. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയുടെ പഞ്ചായത്തായ പോത്തുകല്ലിൽ ഇടയ്ക്ക് സ്വരാജ് ലീഡ് ചെയ്തെങ്കിലും അവസാനം യുഡിഎഫ് പിടിച്ചു. എം.സ്വരാജിന്റെ സ്വന്തം പഞ്ചായത്തായ പോത്തുകല്ലിൽ യുഡിഎഫിനു 800 വോട്ട് ലീഡ്. കഴിഞ്ഞ തവണ 506 വോട്ടിനു എൽഡിഎഫ് ലീഡ് ചെയ്തിരുന്നു. പഞ്ചായത്ത് ഭരിക്കുന്നതും എൽഡിഎഫാണ്. വഴിക്കടവിൽ മാത്രമാണ് പ്രതീക്ഷിച്ച വോട്ടുകൾ യുഡിഎഫിന് ലഭിക്കാത്തത്. ലീഡ് പതിനായിരം കഴിഞ്ഞതോടെ…

    Read More »
  • Breaking News

    ഇറാന്‍ നേരിടുന്നത് പതിറ്റാണ്ടുകളായി നടത്തിയ നിഴല്‍ യുദ്ധങ്ങളുടെ തിരിച്ചടി? ബലഹീനതകള്‍ നിരവധിയുണ്ടായിട്ടും ശക്തരെന്നു വിശ്വസിച്ചു; രഹസ്യ ശക്തികളെ കെട്ടിപ്പടുത്തു; ഒരിക്കലും ഭീഷണിയല്ലാതിരുന്നിട്ടും അമേരിക്കന്‍ സഖ്യ രാജ്യങ്ങളെ ആക്രമിച്ചു; ചുവടുകള്‍ പിന്നോട്ടു വച്ചില്ലെങ്കില്‍ ഇറാനെ കാത്തിരിക്കുന്നത് ഭരണമാറ്റം

    ന്യൂയോര്‍ക്ക്: പതിറ്റാണ്ടുകളായി സ്വന്തം ജനതയെയും ഗള്‍ഫ് മേഖലകളെയും ഭയപ്പെടുത്തിയ ഇറാന്റെ ഇസ്ലാമിക ഭരണകൂടം കണക്കെടുപ്പിനെ നേതിരിടുകയാണ്. തീവ്രവാദത്തിനായി ഇറാന്‍ ഉപയോഗിക്കുമായിരുന്ന ആണവായുധ ഭീഷണിയും ഇപ്പോള്‍ തിരിച്ചടി നേരിടുന്നു. അതിന്റെ ചില മേഖലകള്‍ ഇസ്രയേല്‍ നേരത്തേ ബോംബിട്ടു. ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളായ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവ ഇപ്പോള്‍ അമേരിക്കയുടെയും ആക്രമണത്തിന് ഇരയായി. ഫോര്‍ദോ ആണവ കേന്ദ്രത്തിലേക്ക് അമേരിക്ക പന്ത്രണ്ടോളം ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വിക്ഷേപിച്ചെന്നാണു കണക്ക്. ഇത് ഇറാനിയന്‍ ആണവ പദ്ധതികളെ ഗണ്യമായി പിന്നോട്ടടിച്ചിട്ടുണ്ട്. ഇറാന്‍ ആണവ പദ്ധതി വേഗത്തിലാക്കുമെന്നായിരുന്നു ആക്രമങ്ങളെ എതിര്‍ത്തിരുന്നവരുടെ ഭയം. എന്നാല്‍, മുന്‍നിര ശാസ്ത്രജ്ഞരെയടക്കം വധിച്ചതോടെ അടുത്തകാലത്തൊന്നും ആണവായുധമെന്ന നേട്ടത്തിലെത്താന്‍ കഴിയില്ലെന്നാണു വിലയിരുത്തല്‍. ആക്രമണത്തിനു മുമ്പുതന്നെ ഇറാന്റെ നിഴലായിരുന്ന ഹിസ്ബുള്ള, ഹമാസ് എന്നിവയെ ഇസ്രയേല്‍ നിരായുധരാക്കി. ഹൂത്തികള്‍ നിലനില്‍ക്കുന്നു എങ്കിലും ദുര്‍ബലരാണ്. ലെബനനിലെ അവരുടെ മറ്റു പിന്തുണക്കാരും ക്ഷീണിതരാണ്. അവരുടെ സിറിയന്‍ ഏകാധിപതി ബാഷര്‍ അല്‍-അസദിനു മോസ്‌കോയിലേക്ക് ഒളിച്ചോടേണ്ടിവന്നു. വസ്ത്രങ്ങള്‍പോലും മാറാന്‍ കഴിയാതെയാണ് അസദിന്റെ പലായനം. ഠ…

    Read More »
  • Breaking News

    സയണിസ്റ്റ് ശക്തികള്‍ക്കുള്ള തിരിച്ചടി തുടരും; ബങ്കറില്‍നിന്ന് ഖമേനിയുടെ ആദ്യ പ്രതികരണം പുറത്ത്; ഇസ്രയേലിനു പുറമേ അമേരിക്കയ്ക്കും ഭീഷണി; ഇറാനു പിന്തുണയുമായി റഷ്യയും ചൈനയും പാകിസ്താനും രംഗത്ത്‌

    ടെഹ്‌റാന്‍: ഇസ്രയേലിനൊപ്പം ചേര്‍ന്ന് അമേരിക്കയും ഇറാനില്‍ ആക്രമണം തുടങ്ങിയതോടെ രാജ്യത്തെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയി ആദ്യപ്രതികരണവുമായി രംഗത്ത്. സയണിസ്റ്റ് ശത്രുവിനുള്ള ശിക്ഷ തുടരുമെന്നാണ് ഖമനയി പ്രതികരിച്ചത്. ഇറാനില്‍ സ്ഫോടനം നടത്തിയതിനു പ്രതികാരം നടത്തിയാല്‍ കാര്യങ്ങള്‍ നിയന്ത്രിക്കാനാവില്ലെന്ന് യുഎസ് ഭീഷണി വന്നതിനു പിന്നാലെയാണ് ബങ്കറിലിരുന്ന് ഖമനയി പ്രതികരിച്ചത്. ടെഹ്റാനിലെ സുപ്രധാനമായ മൂന്ന് പ്രധാന ആണവകേന്ദ്രങ്ങള്‍ യുഎസ് ബോംബാക്രമണത്തില്‍ നശിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് പരമോന്നത നേതാവിന്റെ പ്രതികരണം. സയണിസ്റ്റ് ശത്രു നടത്തിയത് വലിയ കുറ്റവും പിഴവുമാണ്. അതിനു ശിക്ഷ ലഭിക്കണം, ശിക്ഷ ലഭിച്ചുകൊണ്ടിരിക്കുന്നു, ശിക്ഷ ലഭിച്ചുകൊണ്ടേയിരിക്കും’എന്നാണ് ഖമനയി യുഎസിനെ ലക്ഷ്യമിട്ട് പറഞ്ഞത്. അതേസമയം അമേരിക്കന്‍ ആക്രമണത്തിനെതിരെ യുഎന്നില്‍ ഇറാന് പിന്തുണയുമായി റഷ്യയും ചൈനയും പാക്കിസ്ഥാനും രംഗത്തെത്തി. നിരുത്തരവാദപരവും അപകടകരവുമായ യുഎസ് നടപടിയെ അപലപിക്കുന്നുവെന്ന് റഷ്യയും യുഎസ് രാജ്യാന്തരനിയമങ്ങള്‍ ലംഘിച്ചെന്ന് ചൈനയും ആരോപിച്ചു. മേഖലയില്‍ അടിയന്തരവെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് മൂന്ന് രാജ്യങ്ങളും രംഗത്തെത്തി. ഇറാന്റെ ഭീഷണി തടയാനായിരുന്നു ആക്രമണമെന്നായിരുന്നു രക്ഷാസമിതിയില്‍ യുഎസ് പ്രതികരണം. അതിനിടെ, രാത്രിയില്‍…

    Read More »
Back to top button
error: