CrimeNEWS

ഭര്‍ത്താവിനൊപ്പം അത്താഴം കഴിച്ചശേഷം ഒറ്റയ്ക്ക് വീട്ടിലേക്ക്; വനിതാ പൈലറ്റിന് നേരെ ലൈംഗികാതിക്രമം, ഊബര്‍ ഡ്രൈവര്‍ക്കര്‍ക്കെതിരേ കേസ്

മുംബൈ: വനിതാ പൈലറ്റിനുനേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ഊബര്‍ ഡ്രൈവര്‍ക്കും മറ്റു രണ്ടു പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. നാവിക സേനാ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനൊപ്പം വ്യാഴാഴ്ച രാത്രി അത്താഴം കഴിച്ചശേഷം ദക്ഷിണ മുംബൈയില്‍നിന്ന് യുവതി ഒറ്റയ്ക്ക് ഊബറില്‍ ഘാട്‌കോപ്പറിലെ വീട്ടിലേക്കു പോകുമ്പോഴാണു സംഭവം.

യാത്രയ്ക്കിടെ ഡ്രൈവര്‍ കാര്‍ വഴിതിരിച്ചുവിടുകയും മറ്റു രണ്ടു പേരെ ഒപ്പം കയറാന്‍ അനുവദിക്കുകയും ചെയ്തു. ഇതില്‍ പിന്‍സീറ്റില്‍ കയറിയ ആള്‍ മോശമായി ശരീരത്തില്‍ പിടിച്ചെന്നും തടഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. അതിക്രമം ഊബര്‍ ഡ്രൈവര്‍ തടഞ്ഞില്ലെന്നും വനിതാ പൈലറ്റ് ആരോപിച്ചു. യാത്രയ്ക്കിടെ പൊലീസ് പട്രോളിങ് കണ്ട് രണ്ടുപേരും കാറില്‍നിന്ന് ഇറങ്ങി ഓടിയെന്നും തുടര്‍ന്ന് ഡ്രൈവര്‍ ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തിച്ചെന്നും യുവതി പറഞ്ഞു. എന്തുകൊണ്ട് മറ്റു പുരുഷന്‍മാരെ കാറില്‍ കയറ്റി എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് ഡ്രൈവര്‍ മറുപടി നല്‍കിയില്ലെന്നും അവര്‍ പറഞ്ഞു.

Signature-ad

പൈലറ്റിന്റെ ഭര്‍ത്താവ് കൊളാബയിലെ നാവിക ആസ്ഥാനത്താണ് താമസിക്കുന്നത്. ഇവര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് ലഭിക്കാന്‍ വൈകുന്നതിനാല്‍ യുവതി ഘാട്‌കോപ്പറിലാണ് താമസം.

Back to top button
error: