
ചെന്നൈ: ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെ ഓഫീസില്‍ക്കയറി മര്‍ദിച്ച് ഭാര്യ. ചെന്നൈയിലാണ് സംഭവം. ഓഫീസിലെത്തിയ യുവതി ഭര്‍ത്താവിനെ മര്‍ദിക്കുകയും വലിയ ബഹളമുണ്ടാക്കുകയും ചെയ്തു. മാരാമണി എന്ന സ്ത്രീയാണ് തന്റെ ഭര്‍ത്താവ് സെന്തിലിനെ ക്രൂരമായി മര്‍ദിച്ചത്. ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെക്കൂടാതെ അയാളുടെ സഹപ്രവര്‍ത്തകരേയും സ്ത്രീ മര്‍ദിക്കുതു പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. യുവതി ബഹളം വെച്ച് ഓഫീസുള്ളിലുള്ളവരെയെല്ലാം തലങ്ങും വിലങ്ങും മര്‍ദിക്കുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വീഡിയോയില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയും പിന്നീടത് കയ്യാങ്കളിയില്‍ കലാശിക്കുന്നതുമാണ് കാണാന്‍ സാധിക്കുന്നത്. ഓഫീസിലുണ്ടായിരുന്ന മറ്റുള്ളവര്‍ തടിച്ചുകൂടി ഇടപെടാന്‍ ശ്രമിച്ചു. അവര്‍ മാരാമണിയെ തടയാന്‍ ശ്രമിക്കുന്നതും തിരിച്ചടിക്കുന്നതും കാണാം. രൂക്ഷമാകുന്നതിനിടെ അവര്‍ അമ്മയ്‌ക്കൊപ്പം ഓഫീസ് വിട്ടു.

സംഭവത്തിന് ശേഷം, അനൈറിലെ വികലാംഗ സംഘടനയില്‍ സെന്തില്‍ നാഥന്‍ പരാതി നല്‍കി. ഇരുവരും തമ്മില്‍ വിവാഹമോചനകേസ് നടക്കുന്നുണ്ടെന്നാണ് സൂചന. ഭാര്യയ്ക്ക് മകനെ വേണ്ടെന്നും പണം മാത്രം മതിയെന്നും യുവാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഭാര്യ പ്രതിമാസം 40,000 രൂപ ആവശ്യപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. ബന്ധപ്പെട്ട അധികാരികളില്‍ നിന്നും നീതി വേണമന്നും ആവശ്യപ്പെട്ടു. സ്ത്രീക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഭാര്യയും കുടുംബാംഗങ്ങളും പത്ത് ദിവസമായി ഒളിവിലാണെന്ന് നഥാന്‍ പറഞ്ഞു. തനിക്ക് സുരക്ഷിതത്വം തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.