Month: June 2025

  • Crime

    ദമ്പതികളും 15കാരനായ മകനും കാറിനുള്ളില്‍ മരിച്ച നിലയില്‍, സംഭവത്തില്‍ ദുരൂഹത

    ചണ്ഡീഗഡ്: വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ ദമ്പതികളുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പഞ്ചാബിലെ പട്യാല ജില്ലയില്‍ തെപ്ലാ ബാനൂറില്‍ ദേശീയ പാതയോട് ചേര്‍ന്നാണ് ഫോര്‍ച്യൂണര്‍ കാറിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടത്. മൊഹാലിയിലെ റിയല്‍എസ്‌റ്റേറ്റ് ബിസിനസ്‌കാരനായ സന്ദീപ് സിംഗ് (45), ഭാര്യ മന്‍ദീപ് കൗര്‍ (42), മകന്‍ അഭയ് (15) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവം ആത്മഹത്യയെന്ന് സംശയിക്കുന്നെന്നും എല്ലാ വഴിയിലൂടെയുള്ള അന്വേഷണവും നടത്തുമെന്നും പൊലീസ് അറിയിച്ചു. വിഴിയാത്രക്കാരാണ് പാര്‍ക്ക് ചെയ്ത വാഹനവും അതില്‍ മൃതദേഹങ്ങളും ആദ്യം കണ്ടത്. ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൂവരുടെയും ശരീരത്തില്‍ വെടിയേറ്റതിന്റെ പാടുകളുണ്ട്. വാഹനത്തിലാകെ ചോര തെറിച്ചിട്ടുമുണ്ട്. ഡ്രൈവര്‍ സീറ്റിലായിരുന്നു സന്ദീപിന്റെ മൃതദേഹം. തൊട്ടടുത്ത സീറ്റില്‍ ഭാര്യ മന്‍ദീപിന്റെ മൃതദേഹവും കണ്ടു. അഭയുടെ മൃതദേഹം പിന്‍സീറ്റിലാണ് ഉണ്ടായിരുന്നത്. പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക നിരീക്ഷണം അനുസരിച്ച് ഭാര്യയെയും മകനെയും വെടിവച്ച് കൊന്നശേഷം സന്ദീപ് സിംഗ് ആത്മഹത്യ ചെയ്തതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭട്ടിന്‍ഡയിലെ സിഖ്വാല സ്വദേശിയാണ് സന്ദീപ്.…

    Read More »
  • Breaking News

    ‘ചുരുളിയുടെ തെറി പതിപ്പ് റിലീസ് ചെയ്യുമ്പോള്‍ പറയേണ്ടത് മര്യാദയായിരുന്നു, കേസ് വന്നത് എനിക്ക്, പ്രതിഫലവും കിട്ടിയില്ല’

    ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചുരുളിയില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്ന കാര്യം തുറന്നുപറഞ്ഞ് നടന്‍ ജോജു ജോര്‍ജ്. ചിത്രം രണ്ട് വേര്‍ഷനുകളില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും തെറി പ്രയോഗമുള്ള ഭാഗം അവാര്‍ഡിനേ അയക്കൂ എന്നായിരുന്നു പറഞ്ഞിരുന്നതെന്നും തെറി പ്രയോഗമുള്ള വേര്‍ഷന്‍ റിലീസ് ചെയ്യുന്ന കാര്യം മര്യാദയുടെ പേരില്‍ പോലും ആരും വിളിച്ച് ചോദിച്ചില്ലെന്നും അഭിമുഖത്തില്‍ ജോജു വ്യക്തമാക്കി. ജോജുവിന്റെ വാക്കുകളിലേക്ക്… ”തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുകയുള്ളൂ എന്ന് പറഞ്ഞാണ് അഭിനയിച്ചത്. അതിന്റെ തെറി ഇല്ലാത്ത ഒരു ഭാഗമുണ്ട്. പക്ഷേ, അവര്‍ അത് റിലീസ് ചെയ്തു. അതും ചുമന്നുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ നടക്കുന്നത്. അത് റിലീസ് ചെയ്യുന്നുണ്ടെങ്കില്‍ ഒന്ന് പറയേണ്ട മര്യാദ കാണിക്കണമായിരുന്നു. ഒരു പണം പോലും ചുരുളിയില്‍ അഭിനയിച്ചതിന് ലഭിച്ചില്ല. ഇക്കാര്യം ഞാന്‍ നേരിട്ട് പ്രകടിപ്പിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ കേസ് വന്നത് എനിക്കാണ്. ഒരു മര്യാദയുടെ പേരില്‍ പോലും ആരും വിളിച്ച് ചോദിച്ചിട്ടില്ല. പക്ഷേ, ഞാന്‍ ജീവിക്കുന്ന നാട്ടില്‍ ഇതൊക്കെ…

    Read More »
  • LIFE

    വിവാഹം കഴിച്ചത് മുഖ്യമന്ത്രിയുടെ മകനെ; 11 ാം നാള്‍ ഭര്‍ത്താവിന്റെ മരണം, നടിക്ക് സംഭവിച്ചത്…

    വെള്ളിത്തിരയിലെ സൂപ്പര്‍ താരങ്ങളുടെ ജീവിതത്തെ അസൂയയോടെയും ആരാധനയോടെയും ആളുകള്‍ നോക്കിക്കാണാറുണ്ട്. സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയില്‍ ആയിരിക്കും അവരുടെ ജീവിത ശൈലി. എന്നാല്‍ ചിലരുടെയെങ്കിലും ജീവിതവും അതിലെ സംഭവങ്ങളും ദുരന്തപൂര്‍ണവുമാകാറുണ്ട്. അങ്ങനെ വര്‍ഷങ്ങളായി ദുഖം പേറി ജീവിക്കുന്ന ഒരു പഴയ സൂപ്പര്‍താരമുണ്ട് ബോളിവുഡില്‍. മുഖ്യമന്ത്രിയുടെ മകനെ വിവാഹം കഴിച്ച ആ ബോളിവുഡ് നടിയുടെ ജീവിതത്തില്‍ അപ്രതീക്ഷിത സംഭവങ്ങളാണ് നടന്നത്. വിവാഹത്തിന്റെ പതിനൊന്നാം നാള്‍ ഈ നടിയുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. 70 കളിലും 80 കളിലും ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച നടിയാണ് ലീന ചന്ദവാര്‍ക്കര്‍. കര്‍ണാടകയിലെ ഒരു പട്ടാള കുടുംബത്തിലാണ് ലീന ജനിച്ചത്. 1968 ല്‍ പുറത്തിറങ്ങിയ ‘മാ കാ മീത്ത്’ എന്ന ചിത്രത്തിലൂടെയാണ് ലീന ചന്ദവാര്‍ക്കര്‍ നടിയായി അരങ്ങേറ്റം കുറിച്ചത്. വിനോദ് ഖന്നയാണ് നായകനായി അഭിനയിച്ചത്. ചിത്രം പുറത്തിറങ്ങിയപ്പോള്‍ തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു. പിന്നീട് ഒറ്റരാത്രികൊണ്ട് ലീന പ്രശസ്തിയിലേക്ക് ഉയര്‍ന്നു, മുന്‍നിര നടന്മാരായ രാജേഷ് ഖന്ന,…

    Read More »
  • Crime

    ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് യുവതിയുടെ ആത്മഹത്യ: മാതാവിന്റെ പരാതിയില്‍ കഴമ്പില്ലെന്ന് നിഗമനം, രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍

    കണ്ണൂര്‍: ആള്‍ക്കൂട്ടവിചാരണയെത്തുടര്‍ന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ രണ്ട് പ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. പറമ്പായിയില്‍ റസീന മന്‍സിലില്‍ റസീന(40) യുടെ സുഹൃത്ത് മയ്യില്‍ കൊളച്ചേരി പള്ളിപ്പറമ്പ് പേരിക്കണ്ടി പി.റഹീസിന്റെ പരാതി പ്രകാരമാണ് പാടിയില്‍ സുനീര്‍ (30), പൊന്ന്യത്ത് സക്കറിയ (30) എന്നിവരെക്കൂടി പ്രതിചേര്‍ത്തത്. ഇരുവരും ഒളിവിലാണെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. പറമ്പായി സ്വദേശികളായ എം.സി.മന്‍സിലില്‍ വി.സി.മുബഷീര്‍ (28), കണിയാന്റെവളപ്പില്‍ കെ.എ.ഫൈസല്‍ (34), കൂടത്താന്‍കണ്ടിയില്‍ വി.കെ.റഫ്‌നാസ് (24) എന്നിവരെ ആത്മഹത്യാപ്രേരണക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി നേരത്തേ അറസ്റ്റുചെയ്തിരുന്നു. ശനിയാഴ്ച പിണറായി പോലീസ് സ്റ്റേഷനിലെത്തിയാണ് റഹീസ് പരാതി നല്‍കിയത്. ഇദ്ദേഹത്തെ വിശദമായി ചോദ്യംചെയ്ത പോലീസ്, മട്ടന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് വിട്ടയച്ചത്. റസീനയുടെ മാതാവ് സി.കെ.ഫാത്തിമ തലശ്ശേരി എഎസ്പിക്ക് നല്‍കിയ പരാതിയിലെ പരാമര്‍ശങ്ങളെക്കുറിച്ചും റഹീസില്‍നിന്ന് വിവരം തേടി. വിവാഹവാഗ്ദാനത്തിലൂടെ മകളില്‍നിന്ന് റഹീസ് സ്വര്‍ണവും പണവും കൈക്കലാക്കിയതായും സ്വകാര്യചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി നിരന്തരം ഭീഷണിപ്പെടുത്തിയതായും…

    Read More »
  • Breaking News

    പ്രതീക്ഷയോടെ വിദേശത്തേക്ക്; ഏജന്‍സിയുടെ ചതിയില്‍ ജയിലില്‍; മലയാളി അസോസിയേഷന്റെ ഇടപെടലില്‍ മോചനം; നാട്ടിലേക്ക് എത്താനിരിക്കേ മകന്റെ അപ്രതീക്ഷിത മരണം; ഷാനറ്റിന്റെ മാതാവ് ജിനു ഇന്നു നാട്ടിലെത്തും

    ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരിച്ച ഷാനറ്റിന്‍റെ മാതാവ് ജിനു ഇന്ന് നാട്ടിലെത്തും. മകന്‍റെ മരണവാര്‍ത്തയറിഞ്ഞിട്ടും നാട്ടിലെത്താന്‍ കഴിയാതെ കുവൈറ്റില്‍ കുടുങ്ങിയ അമ്മയുടെ വാര്‍ത്ത നാടിന് വേദനയായിരുന്നു. ജനപ്രതിനിധികളുടെ സമയോചിതമായ ഇടപെടല്‍ അവസാനമായി ആ അമ്മയ്ക്ക് മകനെ ഒന്ന് കാണാന്‍ വഴിയൊരുക്കി. ഇന്നുരാവിലെ 11.15-ന് ജിനു നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് ഷാനറ്റിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. 11 മണിയോടെ മൃതദേഹം വീട്ടിൽ കൊണ്ടുവരുമെന്നാണ് വിവരം. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ തമിഴ്നാട്ടില്‍ നിന്ന് ഏലത്തോട്ടത്തിലേക്ക് തൊഴിലാളികളുമായി വരുന്ന വാഹനമിടിച്ചാണ് ഷാനറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അലനും അപകടത്തില്‍ മരണപ്പെട്ടിരുന്നു. അലന്‍റെ അമ്മയും വിദേശത്തായിരുന്നു. അവര്‍ നാട്ടിലെത്തിയ പിന്നാലെ അലന്‍റെ സംസ്കാരം നടത്തി. എന്നാല്‍ ഷാനറ്റിന്‍റെ അമ്മ കുവൈറ്റില്‍ കുടുങ്ങി. രണ്ടരമാസം മുമ്പാണ് ജിനു കുവൈറ്റിലെ ഒരു വീട്ടിൽ കുട്ടിയെ നോക്കാനുള്ള ജോലിക്ക് പോയത്. എന്നാൽ ജോലി ഭാരവും ആരോഗ്യ പ്രശ്നങ്ങളും മൂലം അവിടെ തുടരാൻ പറ്റാത്ത സ്ഥിതിയായി. വാഗ്ദാനം ചെയ്ത ശമ്പളവും…

    Read More »
  • Crime

    ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്തു; ജാമ്യത്തില്‍ ഇറങ്ങിയ യുവാവ് തൂങ്ങിമരിച്ചു

    ലക്‌നൗ: ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ 32 കാരന്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ഫിറോസാബാദ് സൗത്ത് മേഖലയിലെ ഹുമയൂണ്‍പുരില്‍ നിന്നുള്ള ശിവം എന്ന തനുവിനെയാണു ശനിയാഴ്ച രാത്രി വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ തനു വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ തനുവിന് ജൂണ്‍ 17ന് കോടതി ജാമ്യം നല്‍കിയിരുന്നു. വീട്ടിലെത്തിയ തനു വിഷാദത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

    Read More »
  • Breaking News

    ഇറാന്റെ ഭീഷണി നേരിടാന്‍ റഷ്യക്കൊപ്പം ചേര്‍ന്ന് ഇന്ത്യ; ഹോര്‍മൂസ് കടലിടുക്ക് അടച്ചാല്‍ എണ്ണ മുടങ്ങില്ല; സംഘര്‍ഷം മുന്‍കൂട്ടിക്കണ്ട് ഇറക്കുമതിയും വര്‍ധിപ്പിച്ചു; വിലയും പിടിച്ചുകെട്ടും

    ന്യൂഡല്‍ഹി/മോസ്‌കോ/ടെഹ്‌റാന്‍: ഇറാനെതിരെയുള്ള യുഎസ് ആക്രമണത്തിന് ശേഷം കടുത്ത തീരുമാനങ്ങളിലേക്ക് കടന്ന് ഇറാന്‍. മധ്യേഷ്യയില്‍ നിന്നുള്ള എണ്ണ വിതരണത്തിന്‍റെ പ്രധാന റൂട്ടായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. ഇറാന്‍റെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗീകാരം കൂടി ലഭിച്ചല്‍ ഹോര്‍മൂസ് അടയ്ക്കും. മധ്യേഷ്യയില്‍ നിന്നുള്ള എണ്ണ വിതരണത്തിന്‍റെ വാതിലായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്‍റെ തീരുമാനം എണ്ണ വിതരണം തടസപ്പെടുത്തുമെന്നാണ് ആശങ്ക. ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ സമുദ്ര ഇടനാഴിയായ ഹോർമുസ് കടലിടുക്കാണ് ഗൾഫിനെ അറേബ്യൻ കടലുമായി ബന്ധിപ്പിക്കുന്നത്. സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ്, യുഎഇ, ഖത്തർ, ഇറാൻ തുടങ്ങിയ എണ്ണ ഉൽപാദക രാജ്യങ്ങൾ അസംസ്കൃത എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകവും (എൽഎൻജി) കയറ്റുമതി ചെയ്യാനായി ഉപയോഗിക്കുന്നത് ഹോർമുസ് കടലിടുക്കാണ്. ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്ന മിഡിൽ ഈസ്റ്റിലെ എണ്ണ ഉൽപ്പാദക രാജ്യങ്ങില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്. മൊത്തം ഇറക്കുമതിയുടെ 40% ത്തിലധികം ഈ രാജ്യങ്ങളിൽ നിന്നാണ്. ഇന്ത്യയുടെ ദ്രവീകൃത പ്രകൃതിവാതക…

    Read More »
  • Breaking News

    വഴിതെളിച്ച് വഴിക്കടവ്; നിലമ്പൂരില്‍ യുഡിഎഫ് വിജയത്തിലേക്ക്? ആര്യാടന്‍ ഷൗക്കത്തിന് 5500 വോട്ടുകള്‍ക്കു മുകളില്‍ ലീഡ്; ആദ്യഘട്ടത്തില്‍ അന്‍വറിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌

    നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നാല് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് 5000 ലേറെ വോട്ടിന്റെ ഭൂരിപക്ഷം. എം സ്വരാജ് രണ്ടും പി.വി. അന്‍വര്‍ മൂന്നും സ്ഥാനങ്ങളിലാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഷൗക്കത്തായിരുന്നു മുന്നില്‍. ആദ്യം എണ്ണിയത് വഴിക്കടവിലെ വോട്ടാണ്. യു‍ഡിഎഫിന് ആധിപത്യമുള്ള മേഖലയായിട്ടും പ്രതീക്ഷിച്ച മുന്‍തൂക്കം കിട്ടിയില്ല. മൂത്തേടത്തെ നിലയും സമാനമായിരുന്നു. യുഡിഎഫിന് ഭീഷണിയായി പിവി അന്‍വര്‍ വോട്ട് പിടിച്ചതും അല്‍പം ക്ഷീണമായി. ഇതോടെ ആദ്യ റൗണ്ടില്‍ യുഡിഎഫിന് പ്രതീക്ഷിച്ചത്ര വോട്ട് കിട്ടിയില്ല. അന്‍വര്‍ നേടിയ വോട്ടുകളാണ് യുഡിഎഫിന് വെല്ലുവിളിയാകുന്നത്. വഴിക്കടവിലെ 14 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 419 വോട്ടുകളാണ് ആര്യാടന്‍ ഷൗക്കത്തിന്‍റെ ലീഡ്. ഷൗക്കത്ത്- 3,614, സ്വരാജ്- 3,195, അന്‍വര്‍– 1588, മോഹന്‍ ജോര്‍ജ്– 401 എന്നിങ്ങനെയാണ് വോട്ടുനില. ആദ്യ റൗണ്ടില്‍ അന്‍വര്‍ കരുത്തുകാട്ടിയെന്ന് വ്യക്തം. 263 ബൂത്തുകളില്‍ 19 റൗണ്ട് വോട്ടുകളാണ് എണ്ണുന്നത്. നാലു ടേബിളുകളിലായി പോസ്റ്റല്‍ വോട്ടെണ്ണല്‍ ക്രമീകരിച്ചു. അഞ്ച് പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റും എണ്ണും.…

    Read More »
  • Breaking News

    അമേരിക്കന്‍ ആക്രമണം: ഫോര്‍ദോ ആണവ നിലയത്തില്‍ ആറു വന്‍ ഗര്‍ത്തങ്ങളെന്ന് ഉപഗ്രഹ ചിത്രങ്ങള്‍; നീക്കം മുന്നില്‍കണ്ട് വെള്ളിയാഴ്ചയോടെ മുഴുവന്‍ യുറേനിയവും ഇറാന്‍ മാറ്റിയെന്നും സൂചന; രണ്ടു ദിവസങ്ങളില്‍ അസാധാരണ വാഹന പ്രവാഹം; ഒരുമുഴം മുമ്പേ നീങ്ങിയെന്ന് സൂചന നല്‍കി ഇറാനിയന്‍ വിദഗ്ധരും

    വാഷിംഗ്ടണ്‍: അമേരിക്കന്‍ ആക്രമണത്തില്‍ ഇറാനിലെ ഫോര്‍ദോ ന്യൂക്ലിയര്‍ പ്ലാന്റില്‍ വന്‍ നാശമെന്നു സൂചന നല്‍കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്. ഗുരുതരമായ നാശമോ പൂര്‍ണനാശമോ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ വിദഗ്ധരായവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. അമേരിക്ക അവകാശപ്പെടുന്നതുപോലെയൊരു ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ നിലയത്തിന്റെ പ്രവര്‍ത്തനം താറുമാറാകാന്‍ സാധ്യതയുണ്ടെന്നു മുന്‍ യുഎന്‍ ന്യൂക്ലിയര്‍ ഇന്‍സ്‌പെക്ടറും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ഇന്റേണല്‍ സെക്യൂരിറ്റി മേധാവിയുമായ ഡേവിഡ് ആല്‍ബ്രൈറ്റ് പറഞ്ഞു. മാസീവ് ഓര്‍ഡന്‍സ് പെനിട്രേറ്റര്‍ (എംഒപി) ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് ഇവിടെ ഇട്ടത്. എന്നാല്‍ എത്രത്തോളം ആഴത്തില്‍ സ്‌ഫോടനങ്ങള്‍ സംഭവിച്ചെന്നു വ്യക്തമാകണമെങ്കില്‍ ഇനിയും കാത്തിരിക്കണമെന്നു സാറ്റലൈറ്റ് ചിത്രങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ വിദഗ്ധനും സിഎന്‍എ കോര്‍പറേഷനില്‍ അസോസിയേറ്റ് ഗവേഷകനുമായ ഡെക്കര്‍ എവലത്ത് പറഞ്ഞു. ALSO READ   കണ്ടതൊന്നുമല്ല ‘മിഡ്‌നൈറ്റ് ഹാമറി’ല്‍ സംഭവിച്ചത്; ഓപ്പറേഷനില്‍ പങ്കെടുത്തത് ആരുമറിയാതെ 18 മണിക്കൂര്‍ പറന്ന ഏഴ് ബി-2 സ്റ്റെല്‍ത്ത് അടക്കം 125 വിമാനങ്ങള്‍;…

    Read More »
  • Breaking News

    പോക്സോ പ്രതി, നാട്ടിലെത്തി ഒളിവില്‍; വിദേശത്തേയ്ക്ക് മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ പിടിയില്‍

    ആലപ്പുഴ: പോക്സോ കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍. തൃക്കുന്നപ്പുഴ മരയ്ക്കാര്‍ പറമ്പില്‍ ഷാനവാസിനെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തും മറ്റ് ജില്ലകളിലുമായി ഒളിവിലായിരുന്ന ഷാനവാസിനായി പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. നാട്ടിലെത്തി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി കരിപ്പൂര്‍ വിമാനത്താവളം വഴി വീണ്ടും വിദേശത്തേക്ക് കടക്കാന്‍ ശ്രമം നടത്തുകയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  

    Read More »
Back to top button
error: