Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsTechTRENDING

ഖമേനിയിലേക്ക് എത്തിയ വഴി: ട്രാഫിക് ക്യാമറകള്‍ ഹാക്ക് ചെയ്തു; സുരക്ഷാ ഉദ്യോഗസ്ഥരുടെ കാറുകള്‍ ട്രാക്ക് ചെയ്തു; ടവര്‍ തകര്‍ത്ത് ഖമേനിയുടെ ബര്‍ണര്‍ ഫോണ്‍ ‘ബിസി’യാക്കി; ആക്രമണത്തിന് സ്പാരോ മിസൈലുകള്‍; ഓപ്പറേഷന്‍ വെറും 60 സെക്കന്‍ഡ്!

ഏതാണ്ട് 20 വര്‍ഷം മുമ്പ് മൊസാദ് തങ്ങളുടെ തന്ത്രത്തില്‍ വലിയ മാറ്റം വരുത്തിയതായി മെല്‍മാന്‍ പറഞ്ഞു. ഇറാനിലെ പ്രാദേശിക വ്യക്തികളെ ഏജന്റുകളായി റിക്രൂട്ട് ചെയ്യാനും അവര്‍ക്ക് അത്യാധുനിക ഉപകരണങ്ങളും മികച്ച പരിശീലനവും നല്‍കാനും അവര്‍ തീരുമാനിച്ചു.

ടെല്‍അവീവ്: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധം ഇസ്രയേലിന്റെ പതിറ്റാണ്ടുകളുടെ രഹസ്യാന്വേഷണത്തിന്റെ വിജയം. ഇറാനിയന്‍ ഭരണകൂടത്തിന്റെ ‘തല’യറുക്കാന്‍ ആറുമാസമായി സിഐഎ അടക്കമുള്ള അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ നിര്‍ണായക സാങ്കേതിക സംവിധാനങ്ങളും മനുഷ്യ ശക്തിയും ഉപയോഗിച്ചു നടത്തിയ ശക്തമായ ആക്രമണമായിരുന്നു ഇതെന്നാണ് ഇസ്രായേലിലെയും യുഎസിലെയും വിദഗ്ധര്‍, വിരമിച്ച ചാരന്മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പറയുന്നത്.

വിദേശ രാജ്യങ്ങളില്‍ കൊലപാതകങ്ങള്‍ നടത്തുന്നതില്‍ ഇസ്രായേലിന് നീണ്ട ചരിത്രമുണ്ടെങ്കിലും രാഷ്ട്രത്തലവനെ വധിക്കുന്നത് ആദ്യം. ഇസ്രായേല്‍ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്‍ തലവന്‍ ആമോസ് യാദ്ലിന്‍ പറഞ്ഞത്, ഈ ആക്രമണം ഒരു ‘തന്ത്രപരമായ അമ്പരപ്പ്’ (tactical surprise) ആയിരുന്നു എന്നാണ്. ജൂണിലെ 12 ദിവസത്തെ യുദ്ധത്തിന് തുടക്കമിട്ടതുപോലെ ഇസ്രായേല്‍ ഇരുട്ടില്‍ ആക്രമിക്കുമെന്നായിരുന്നു പൊതുവായ പ്രതീക്ഷ. എന്നാലിതു വ്യത്യസ്തമായി.

Signature-ad

ശനിയാഴ്ച രാവിലെ തെഹ്റാനിലെ കെട്ടിട സമുച്ചയത്തില്‍ ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടക്കുമെന്ന സിഐഎയുടെ വിവരമാണ് ഖമേനിയെ വധിക്കാനുള്ള സമയം നിശ്ചയിക്കാന്‍ കാരണമായത്. ഖമേനി ആ സ്ഥലത്തുണ്ടാകുമെന്നും യോഗത്തിന്റെ സമയവും ഇസ്രായേലിനെ അറിയിക്കാന്‍ സിഐഎയ്ക്ക് കഴിഞ്ഞെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ ചാരന്മാര്‍ ഖമേനിയെ വര്‍ഷങ്ങളായി പിന്തുടരുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ദിനചര്യകള്‍, കുടുംബാംഗങ്ങള്‍, സഹായികള്‍, സുരക്ഷാ ചുമതലയുള്ളവര്‍ എന്നിവരെക്കുറിച്ച് വിശദമായ ഫയലുകള്‍ തയാറാക്കി.

‘ഇതൊരു വലിയ ജിഗ്സോ പസില്‍ പോലെയാണ്. വിവരങ്ങളുടെ എല്ലാ അംശങ്ങളും നിങ്ങള്‍ ഒന്നിപ്പിക്കുന്നു. വിശ്വസനീയമായ ഡാറ്റ ഇല്ലാത്തയിടത്ത് നിങ്ങള്‍ കൂടുതല്‍ ആഴത്തില്‍ അന്വേഷിക്കുന്നു. അവര്‍ക്ക് എവിടെനിന്ന് ഭക്ഷണം ലഭിക്കുന്നു. അവരുടെ ചപ്പുചവറുകള്‍ക്ക് എന്ത് സംഭവിക്കുന്നു. ഇതെല്ലാം അതില്‍ വരുമെന്ന് ഉയര്‍ന്ന തലത്തിലുള്ള തീവ്രവാദികളെ പിന്തുടര്‍ന്ന് അനുഭവ പരിചയമുള്ള മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘വിവരങ്ങളും ഡാറ്റയും അത്രയേറെ പാളികളുള്ള ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്, ആരും ഒരു അടയാളവും അവശേഷിപ്പിക്കാതിരിക്കില്ല. നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യവും ഒരു മുദ്ര പതിപ്പിക്കുന്നു’.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസിന് വലിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞുവെങ്കിലും, ഇറാനില്‍ മനുഷ്യ രഹസ്യാന്വേഷണം (human intelligence) നല്‍കാനും രഹസ്യ ഓപ്പറേഷനുകള്‍ നടത്താനും കഴിവുള്ള ഏജന്റുകളുടെ ശൃംഖല നിര്‍മ്മിച്ചത് ഇസ്രായേലായിരുന്നു എന്ന് ഇറാന്‍ വിഷയത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുന്‍ സിഐഎ ടാര്‍ഗെറ്റിംഗ് ഓഫീസറും ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസ് വിശകലന വിദഗ്ധനുമായ റൂവല്‍ ഗെറെക്റ്റ് പറഞ്ഞു.

മൊസാദ് പതിറ്റാണ്ടുകളായി ഇറാനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവിടെ വിവരദാതാക്കളുടെയും ഏജന്റുകളുടെയും ലോജിസ്റ്റിക്‌സിന്റെയും ആഴത്തിലുള്ള ശൃംഖലകള്‍ കെട്ടിപ്പടുക്കുകയും ചെയ്തിട്ടുണ്ട്. വിദൂരമായ ഒരു റോഡില്‍ വേഗത്തില്‍ സഞ്ചരിക്കുകയായിരുന്ന പ്രമുഖ ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞനെ റിമോട്ട് കണ്‍ട്രോള്‍ ഓട്ടോമാറ്റിക് മെഷീന്‍ ഗണ്‍ ഉപയോഗിച്ച് വധിച്ചത്, ഇറാന്റെ ആണവ പദ്ധതിയിലെ കമ്പ്യൂട്ടറുകളില്‍ മാല്‍വെയര്‍ നിറച്ചത്, ആണവ രേഖകളുടെ ആര്‍ക്കൈവ് മോഷ്ടിച്ചത് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെയാണ് സാധ്യമായത്. ഹമാസിന്റെ രാഷ്ട്രീയ നേതാവ് ഇസ്മായില്‍ ഹനിയ്യ 2024-ല്‍ തെഹ്റാനിലെ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മുറിയില്‍ സ്ഥാപിച്ച ബോംബ് ഉപയോഗിച്ചാണ് വധിക്കപ്പെട്ടത്.

ജൂണിലെ 12 ദിവസത്തെ യുദ്ധത്തില്‍, ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞര്‍, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, സൈനിക കമാന്‍ഡര്‍മാര്‍ എന്നിവരുടെ വീടുകള്‍ തിരിച്ചറിയാന്‍ ഇസ്രായേല്‍ ഏജന്റുമാര്‍ക്ക് കഴിഞ്ഞു – ഈ വിവരമാണ് ആദ്യഘട്ട ആക്രമണത്തില്‍ ഡസന്‍ കണക്കിന് ആളുകളെ കൊല്ലാന്‍ സഹായിച്ചത്.

ഏതാണ്ട് 20 വര്‍ഷം മുമ്പ് മൊസാദ് തങ്ങളുടെ തന്ത്രത്തില്‍ വലിയ മാറ്റം വരുത്തിയതായി മെല്‍മാന്‍ പറഞ്ഞു. ഇറാനിലെ പ്രാദേശിക വ്യക്തികളെ ഏജന്റുകളായി റിക്രൂട്ട് ചെയ്യാനും അവര്‍ക്ക് അത്യാധുനിക ഉപകരണങ്ങളും മികച്ച പരിശീലനവും നല്‍കാനും അവര്‍ തീരുമാനിച്ചു.

2021 മുതല്‍ മൊസാദിനെ നയിക്കുന്ന ഡേവിഡ് ബാര്‍ണിയ, മിഡില്‍ ഈസ്റ്റിലുടനീളം സെന്‍സിറ്റീവ് മിഷനുകള്‍ക്കായി ഏജന്റുകളുടെ ഒരു ‘വിദേശ ശൃംഖല’ നിര്‍മിച്ചു. ഭരണകൂടത്തെ എതിര്‍ക്കുന്ന ധാരാളം ആളുകള്‍ ഉള്ളതിനാല്‍ ഇറാനില്‍ ഇത്തരം ഏജന്റുകളെ റിക്രൂട്ട് ചെയ്യുന്നത് മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് എളുപ്പമായിരുന്നു.

‘ഖമേനിയെ പിന്തുടരാന്‍ അവര്‍ പല മാര്‍ഗങ്ങള്‍ ഉപയോഗിച്ചതില്‍ ഞാന്‍ അത്ഭുതപ്പെടില്ല’- ഗെറെക്റ്റ് പറഞ്ഞു. ‘ഇറാനികള്‍ ഈ കാര്യത്തില്‍ അശ്രദ്ധരാണ്. അവര്‍ക്ക് ഫോണുകള്‍ വലിയ ഇഷ്ടമാണ്. അതിനാല്‍ പരമോന്നത നേതാവിന് ഒരു കൂട്ടം ബര്‍ണര്‍ ഫോണുകള്‍ (താത്കാലിക ഉപയോഗത്തിനുശേഷം നശിപ്പിച്ചു കളയുന്ന) ഉണ്ടായിരിക്കാം. എന്നാല്‍ അദ്ദേഹം സ്ഥിരമായി വിളിച്ചിരുന്ന ആളുകളെയാണ് നിരീക്ഷിച്ചത്’. ‘കൃത്യമായ ലക്ഷ്യം നിര്‍ണ്ണയിക്കുന്നതിനും ആ മാരകമായ ഒരു മിനിറ്റിനുള്ളില്‍ ഓര്‍ഡറുകള്‍ നല്‍കുന്നതിനുമായി ഈ വിവരങ്ങള്‍ യുഎസ്, ഇസ്രായേല്‍ സൈന്യങ്ങള്‍ക്ക് കൈമാറി.

‘അറുപത് സെക്കന്‍ഡ്. ഈ ഓപ്പറേഷനായി എടുത്ത സമയം അത്രമാത്രമാണ്. എന്നാല്‍ ഇത് വര്‍ഷങ്ങളോളം നീണ്ട പരിശ്രമത്തിന്റെ ഫലമാണ്’- മൊസാദിന്റെ കൗണ്ടര്‍ ടെററിസം വിഭാഗം മുന്‍ മേധാവിയും ജെറുസലേം സെന്റര്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സിലെ ഗവേഷകനുമായ ഓഡെഡ് ഐലാം പറഞ്ഞു. ‘ആധുനിക യുദ്ധക്കളം ഇപ്പോള്‍ ടാങ്കുകളും വിമാനങ്ങളും കൊണ്ട് മാത്രമല്ല നിര്‍ണയിക്കുന്നത്. അത് ഡാറ്റ, ആക്‌സസ്, വിശ്വാസം, സമയം എന്നിവയാല്‍ നിര്‍ണയിക്കപ്പെടുന്നു. ഒരു മിനിറ്റിന് ഒരു മേഖലയെ മാറ്റാന്‍ കഴിയു’മെന്നും അദ്ദേഹം പറഞ്ഞു.

ഖമേനിയുടെ ഫോണ്‍ ‘ബിസി’യാക്കി

തെഹ്റാനിലെ തെരുവുകള്‍ സ്വന്തം കൈവെള്ളയിലെന്നപോലെ തങ്ങള്‍ക്ക് സുപരിചിതമായിരുന്നുവെന്ന് ഒരു ഇസ്രായേല്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആക്രമണം നടന്ന ദിവസം രാവിലെ, അടിയന്തര മുന്നറിയിപ്പുകള്‍ ലഭിക്കാതിരിക്കാന്‍ കോംപ്ലക്സിന് സമീപമുള്ള മൊബൈല്‍ ടവറുകള്‍ ഇസ്രായേല്‍ തകരാറിലാക്കി. ഖമേനിയുടെ ഫോണ്‍ ‘ബിസി’ (burner phones)യാക്കി മാറ്റി.

ഈ ഓപ്പറേഷനായി വര്‍ഷങ്ങളോളം തെഹ്റാനിലെ ട്രാഫിക് ക്യാമറകള്‍ മൊസാദ് ഹാക്ക് ചെയ്തിരുന്നു. ഇതിലൂടെ ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടുപേരുകള്‍, ദിനചര്യകള്‍, യാത്രാമാര്‍ഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അതീവ രഹസ്യ വിവരങ്ങള്‍ ഇസ്രായേല്‍ ശേഖരിച്ചു. ഖമേനിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാര്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലം പോലും ഈ നിരീക്ഷണത്തിലൂടെ അവര്‍ മനസിലാക്കി. സിഗ്‌നല്‍ ഇന്റലിജന്‍സ് ശേഖരിക്കുന്ന ഇസ്രായേല്‍ പ്രതിരോധ സേനയുടെ ‘യൂണിറ്റ് 8200’ ആണ് ഈ വിവരങ്ങള്‍ വിശകലനം ചെയ്തത്.

വധിക്കാനുള്ള തീരുമാനം

ഖമേനിയെ വധിക്കാനുള്ള തീരുമാനം ഇസ്രായേലിന്റെ രാഷ്ട്രീയ നേതൃത്വം എടുത്ത ഏറ്റവും നിര്‍ണ്ണായകമായ ഒന്നായിരുന്നു. ഒക്ടോബര്‍ 7-ലെ അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് ശേഷമാണ് ശത്രുരാജ്യങ്ങളുടെ തലവന്മാരെ വധിക്കില്ലെന്ന നിലപാട് ഇസ്രായേല്‍ മാറ്റിയത്. ഇതിന് പിന്നാലെ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയെ അവര്‍ വധിച്ചു. 2024-ല്‍ ഹിസ്ബുള്ളയ്‌ക്കെതിരെ നടത്തിയ പേജര്‍ ആക്രമണം (ഓപ്പറേഷന്‍ ഗ്രിം ബീപ്പര്‍) ഇത്തരം നീക്കങ്ങള്‍ക്ക് അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കി.

ഇറാനും വാഷിംഗ്ടണും തമ്മില്‍ ഒമാന്റെ മധ്യസ്ഥതയില്‍ ആണവ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നുവെങ്കിലും, ഇറാന്റെ പ്രതികരണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് അതൃപ്തനായിരുന്നു. ഇതാണ് സംയുക്ത ആക്രമണത്തിന് വഴിയൊരുക്കിയത്. ശനിയാഴ്ച രാവിലെ ഖമേനിയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും തെഹ്റാനിലെ കോംപ്ലക്‌സില്‍ ഉണ്ടാകുമെന്ന് സിഐഎയും മൊസാദും സ്ഥിരീകരിച്ചു.

30 മിസൈലുകള്‍

ഖമേനിയുടെ സാന്നിധ്യം ഉറപ്പാക്കിയതോടെ മണിക്കൂറുകളോളം ആകാശത്ത് ചുറ്റിക്കറങ്ങുകയായിരുന്ന ഇസ്രായേല്‍ വിമാനങ്ങള്‍ 30 മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തി. 1,000 കിലോമീറ്റര്‍ അകലെ നിന്ന് പോലും ഒരു ഡൈനിംഗ് ടേബിളിന്റെ അത്രയും ചെറിയ ലക്ഷ്യത്തിലേക്ക് കൃത്യമായി പതിക്കാന്‍ ശേഷിയുള്ള ‘സ്പാരോ’ മിസൈലുകള്‍ ഇതിനായി ഉപയോഗിച്ചു. സാധാരണയായി ഭൂഗര്‍ഭ ബങ്കറുകളില്‍ കഴിയുന്ന ഖമേനി, അന്ന് അപ്രതീക്ഷിതമായി പുറത്തിറങ്ങിയ നിമിഷമാണ് ഇസ്രായേല്‍ ആക്രമണത്തിനായി തിരഞ്ഞെടുത്തത്.

ഈ ആക്രമണത്തില്‍ ഖമേനിയോടൊപ്പം അദ്ദേഹത്തിന്റെ മകള്‍, മരുമകന്‍, പേരക്കുട്ടി, മകന്റെ ഭാര്യ എന്നിവരും കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ മന്‍സൂറെ ഖോജസ്‌തേ ബഗര്‍സാദെ മാര്‍ച്ച് 2-ന് മരണത്തിന് കീഴടങ്ങി. ഇതോടെ ഖമേനിയുടെ 36 വര്‍ഷത്തെ ഭരണത്തിന് അന്ത്യമായി.

#KhameneiAssassinated, #IsraelIranWar, #MiddleEastCrisis, #BreakingNews, #TehranAttack, #USIsraelOperation, #Mossad, #CIA, #RegimeChange, #GlobalPolitics, #WarNews, #IntelligenceOperative, #Khamenei, #DefenseNews, #DailyhuntNews, #MalayalamNews, #ഇറാൻ, #ഇസ്രായേൽ, #യുദ്ധം, #വാർത്തകൾ, #ലോകവാർത്തകൾ, #ഖമേനി, #മലയാളംവാർത്ത

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: