Month: June 2025

  • Breaking News

    ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനികതാവളങ്ങള്‍ക്ക് നേരേ ഇറാന്റെ ആക്രമണം; മിസൈലുകള്‍ പ്രതിരോധിച്ചു, ഉചിതമായ സമയത്തു പ്രതികരിക്കുമെന്ന് ഖത്തര്‍

    ദോഹ: ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനികതാവളങ്ങള്‍ക്ക് നേരേ ഇറാന്റെ മിസൈല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുടെ ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഇറാനിയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ദോഹയില്‍ സ്ഫോടനശബ്ദം കേട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ട് നടത്തിയ മിസൈല്‍ ആക്രമണത്തെ ഫലപ്രദമായി തടയാനായെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് മിസൈലുകള്‍ പ്രതിരോധിച്ചെന്നും സായുധസേന ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും ഖത്തര്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ അതിര്‍ത്തിയും വ്യോമപാതയും സുരക്ഷിതമാണെന്നും ഖത്തര്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഏതുഭീഷണി നേരിടാനും ഖത്തറിന്റെ സായുധസേനകള്‍ സജ്ജമാണെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു. അതിനിടെ, വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ അവിടെ കുടുങ്ങി. ഇവര്‍ക്കു പുറത്തേക്ക് ഇറങ്ങാന്‍ അനുമതിയില്ല. വിമാനത്താവളത്തിലെ ലൈറ്റുകള്‍ അണച്ചു.…

    Read More »
  • Breaking News

    സ്വാതന്ത്ര്യം നീണാള്‍ വാഴട്ടെ! രാഷ്ട്രീയ തടവുകാരെ പാര്‍പ്പിക്കുന്ന ജയിലിനു നേരെയും ഇസ്രായേല്‍ ആക്രമണം; എവിന്‍ ജയില്‍ ഖമേനി വിരുദ്ധരെ തൂക്കിലേറ്റുന്നതിന് കുപ്രസിദ്ധം; വിമതരെ മോചിപ്പിച്ച് ഭരണം അട്ടിമറിക്കാനുള്ള നീക്കം? റവല്യൂഷനറി ഗാര്‍ഡിന്റെ കമാന്‍ഡ് സെന്ററും തകര്‍ത്തു

    ഇസ്താംബുള്‍/ടെല്‍ അവീവ്: രാഷ്ട്രീയ തടവുകാരെ പാര്‍പ്പിച്ചിരുന്ന ഇറാനിലെ ഏറ്റവും കുപ്രസിദ്ധമായ ജയിലിനു നേരെയും ഇസ്രയേലിന്റെ ആക്രമണം. ആണവ കേന്ദ്രങ്ങള്‍ക്കുനേരെയും സൈനിക ഉദ്യോഗസ്ഥര്‍ക്കു നേരെയുമുള്ള ആക്രമണത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് ഇറാന്റെ പരമോന്ന നേതാവ് അയൊത്തൊള്ള ഖമേനിയുടെ വിമര്‍ശകരടക്കം വിമതരായ രാഷ്ട്രീയ തടവുകാരെ പാര്‍പ്പിച്ചിരുന്ന ജയിലും ആക്രമിച്ചത്. ഇറാനില്‍ ഭരണമാറ്റമുണ്ടാകുമെന്നു പ്രഖ്യാപിച്ചു ‘മേക്ക് ഇറാന്‍ ഗ്രേറ്റ് എഗൈന്‍’ കാമ്പെയ്ന്‍ ആരംഭിച്ചതിനു പിന്നാലെയാണ് വിമതരെ മോചിപ്പിക്കുന്ന തരത്തില്‍ എവിന്‍ ജയിലിനു നേരെയുള്ള പരിമിതമായ ആക്രമണമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഠ സ്വാതന്ത്ര്യം നീണാള്‍ വാഴട്ടെ! എവിന്‍ ജയിലിലും ടെഹ്റാനിലെ മറ്റ് ലക്ഷ്യങ്ങളിലും നടത്തിയ ആക്രമണങ്ങള്‍ ഇറാനിയന്‍ ഭരണ സംവിധാനത്തെയും അധികാരം നിലനിര്‍ത്താനുള്ള അതിന്റെ കഴിവിനെയും വിശാലമായി ബാധിക്കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. എവിന്‍ ജയിലിലേക്കുള്ള പ്രവേശന കവാടത്തിന്റെ ബോര്‍ഡുള്ള കെട്ടിടത്തില്‍ നടന്ന സ്‌ഫോടനത്തിന്റെ വീഡിയോയും ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാര്‍ ‘എക്‌സി’ല്‍ പങ്കുവച്ചു. ജയിലില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ആക്രമണത്തിനുശേഷമുള്ളതെന്നു പറയുന്ന…

    Read More »
  • Breaking News

    ഇനി കളിമാറും; കേരള ക്രിക്കറ്റ ലീഗിലേക്കു സഞ്ജു; താത്പര്യം അറിയിച്ചെന്ന് അസോസിയേഷന്‍; ലേലത്തില്‍ വരുന്ന സൂപ്പര്‍ താരങ്ങളുടെ പട്ടികയില്‍; കെസിഎയുമായുള്ള പ്രശ്‌നങ്ങള്‍ക്കും തീര്‍പ്പ്

    തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ അടുത്ത സീസണില്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ കളിക്കുമെന്നു കേരള ക്രിക്കറ്റ് അസോസിയേഷന്‍. കളിക്കാനുള്ള താത്പര്യം സഞ്ജു അറിയിച്ചെന്നു പ്രതിനിധി സ്ഥിരീകരിച്ചു. ഏതു ടീമിലാണു സഞ്ജു കളിക്കുകയെന്നു വ്യക്തമായിട്ടില്ല. 2025 സീസണിനു മുന്നോടിയായുള്ള താരലേലത്തില്‍ സഞ്ജു പങ്കെടുക്കും. ഏരീസ് കൊല്ലം സെയ്‌ലേഴ്‌സാണ് കേരള ക്രിക്കറ്റ് ലീഗിലെ നിലവിലെ ചാംപ്യന്‍മാര്‍. കഴിഞ്ഞ സീസണില്‍ സഞ്ജു സാംസണ്‍ കളിച്ചിരുന്നില്ല. സഞ്ജു കളിച്ചാല്‍ കേരള ക്രിക്കറ്റ് ലീഗ് കൂടുതല്‍ ജനകീയമാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. സഞ്ജുവിന്റെ ജന്മനാടായ തിരുവനന്തപുരത്തുള്ള മത്സരങ്ങളില്‍ താരത്തിന്റെ കളി കാണാന്‍ ആരാധകര്‍ ഒഴുകിയെത്തുമെന്നും ഉറപ്പാണ്. ആഭ്യന്തര ക്രിക്കറ്റില്‍ അടുത്ത സീസണിലും സഞ്ജു കേരളത്തില്‍ കളിക്കുമെന്ന് ഏറക്കുറെ ഉറപ്പായി. കെസിഎയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സഞ്ജു കേരളം വിട്ടേക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരുക്കിനെ തുടര്‍ന്ന് സഞ്ജു സാംസണ്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ചിരുന്നില്ല. അടുത്ത സീസണിനു മുന്നോടിയായുള്ള ലേലത്തില്‍ വരുന്ന താരങ്ങളുടെ പട്ടികയില്‍ സഞ്ജുവിന്റെ പേരുമുണ്ട്.…

    Read More »
  • Breaking News

    രാജസ്ഥാനു വേണ്ടെങ്കില്‍ വേണ്ട! സഞ്ജുവിനായി കച്ചകെട്ടി ചെന്നൈയ്ക്കു പിന്നാലെ മറ്റൊരു ടീമും; അടുത്ത സീസണു മുമ്പ് രാജസ്ഥാന്‍ വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പുതിയ റിപ്പോര്‍ട്ട്

    ചെന്നൈ: മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന് പിന്നാലെ കൂടുതല്‍ ഐപിഎല്‍ ടീമുകള്‍. 2026 സീസണിന് മുന്നോടിയായുള്ള മിനി ലേലത്തില്‍ സഞ്ജു ലഭ്യമായാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം മറ്റൊരു ഐപിഎല്‍ ടീം കൂടി താരത്തിനായി ലേലത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള സഞ്ജു അടുത്ത സീസണ്‍ മുതല്‍ ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ട്. സഞ്ജുവിനായുള്ള മല്‍സരത്തില്‍ ഒന്നാമതുള്ളത് ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. ചെന്നൈയുടെ മുഖമായ എംഎസ് ധോണിയുടെ ഐപിഎല്‍ കരിയറിന് ശേഷം ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ ഒരാളാണ് സഞ്ജു. താരത്തെ ലേലത്തിന് മുന്‍പ് സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈയുടെ പ്ലാന്‍. ഇത് നടന്നില്ലെങ്കില്‍ 2026 ലെ മിനി ലേലത്തില്‍ ചെന്നൈ സഞ്ജുവിനായി ഉണ്ടാകും എന്നാണ് ഖേല്‍നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലേലത്തിലേക്ക് പോയാല്‍ ചെന്നൈയ്ക്ക് എതിരാളിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സഞ്ജുവിനായെത്തും എന്നാണ് വിവരം. 2013 മുതല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാണ് സഞ്ജു. രണ്ട് വര്‍ഷത്തേക്ക് ഫ്രാഞ്ചൈസിയെ വിലക്കിയ സമയത്ത് ഡല്‍ഹിക്കായാണ് സഞ്ജു…

    Read More »
  • Breaking News

    ‘എന്റെ കാലം കഴിഞ്ഞെന്നു പറഞ്ഞവരാണ് വിമര്‍ശകര്‍; ഇപ്പോഴും ഞാന്‍ കളിച്ചുകൊണ്ടേയിരിക്കുന്നു; എഴുതുന്നവര്‍ ഇനിയും എഴുതും പറയുന്നവര്‍ വീണ്ടും പറയും; ഞാന്‍ രാജ്യത്തിനുവേണ്ടി കളിക്കും’: അഞ്ച് വിക്കറ്റ് നേട്ടത്തിനു പിന്നാലെ തുറന്നടിച്ച് ബുംറ

    ന്യൂഡല്‍ഹി: തന്റെ കാലം കഴിഞ്ഞെന്നും കൂടിപ്പോയാല്‍ ആറുമാസംവരെ ടീമില്‍ തുടരുമെന്നും വിധിച്ചവരാണു വിമര്‍ശകരെന്ന് തുറന്നടിച്ച് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ആളുകള്‍ എന്തു പറയുന്നു എന്നതു തനിക്കു നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യമല്ല. രാജ്യത്തിനായി കളിക്കുക മാത്രമാണു ശ്രദ്ധയെന്നും ബുംറ അഭിമുഖത്തില്‍ പറഞ്ഞു. സമ്മര്‍ദം താങ്ങാന്‍ ബുംറയ്ക്കാവില്ലെന്നും അധികകാലം കളിക്കളത്തില്‍ തുടരാനാകില്ലെന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയ്ക്കിടെയുണ്ടായ പരുക്കിനെ തുടര്‍ന്നാണ് താരത്തിന്റെ ഫിറ്റ്‌നസിനെ കുറിച്ച് കടുത്ത ആശങ്ക ഉയര്‍ന്നത്. ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ച് ടെസ്റ്റുകളും താന്‍ കളിക്കില്ലെന്ന് ബുംറയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ എതിരാളിയെ വിറപ്പിച്ചായിരുന്നു ബുംറയുടെ പ്രകടനം. കരിയറിലെ 14-ാം അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചതിന് പിന്നാലെയാണ് വിമര്‍ശകരുടെ വായടപ്പിച്ച് ബുംറ പ്രതികരിച്ചത്. ആളുകള്‍ എന്തെഴുതുന്നു എന്നത് തന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും രാജ്യത്തിനായി കളിക്കുകയെന്നതിലും ടീമിന് വേണ്ടത് നല്‍കുന്നതിലും മാത്രമാണ് താന്‍ ശ്രദ്ധ പതിപ്പിക്കുന്നെതന്നും ബുംറ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ‘ആളുകള്‍ പറയുന്നതിനെ നിയന്ത്രിക്കുക അസാധ്യമാണ്. ആരെയും…

    Read More »
  • Breaking News

    റഷ്യ പിന്തുണച്ചാല്‍ തിരിച്ചടി; പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇറാന്‍; ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കാതിരിക്കാന്‍ ചൈനയുടെ പിന്തുണ തേടി അമേരിക്ക; കുവൈത്തിലും ബഹറൈനിലും കടുത്ത ജാഗ്രത

    ടെഹ്‌റാന്‍: മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനികകേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണത്തിന് ഒരുങ്ങുന്നെന്നു സൂചന. പിന്തുണതേടി ഇറാന്‍ വിദേശകാര്യമന്ത്രി മോസ്‌കോയിലെത്തി. ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുന്നതില്‍ നിന്ന് ഇറാനെ പിന്തിരിപ്പിക്കാന്‍ യുഎസ് ചൈനയുടെ സഹായം തേടി. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ ഇതുവരെ 950 പേര്‍ കൊല്ലപ്പെട്ടു. ഇറാഖ്, സിറിയ, ജോര്‍ദാന്‍, കുവൈത്ത്, ബഹറൈന്‍, എന്നിവിടങ്ങളിലെ യുഎസ് ക്യാംപുകളിലാണ് ഇറാന്‍ ആക്രമണത്തിന് സാധ്യത. നേരിട്ടുള്ള സൈനീകനീക്കത്തിന് പകരം ഇറാഖിലെ സായുധസംഘം കതൈബ് ഹിസ്ബുല്ല വഴിയാകും ആക്രണണമെന്നാണ് സൂചന. ഇറാനിലെ അമേരിക്കന്‍ നീക്കത്തെ അപലപിച്ച ശക്തമായി അപലപിച്ച റഷ്യയുടെ പിന്തുണതേടി ഇറാന്‍ വിദേശകാര്യമന്ത്രി മോസ്‌കോയിലെത്തി. യുക്രെയിനില്‍ ശ്രദ്ധിക്കുന്ന റഷ്യ, ഇറാന് സൈനീകസഹായം നല്‍കിയേക്കില്ല. ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള എണ്ണവ്യാപാരം തടയാനുള്ള നീക്കത്തില്‍ നിന്ന് ഇറാനെ തടയാന്‍ യുഎസ് ചൈനയുടെ സഹായം തേടി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ചൈനീസ് അധികൃതരോട് സംസാരിച്ചു. ഇറാനുമായി വളരെ അടുത്ത് ബന്ധം സൂക്ഷിക്കുന്ന ചൈനയിലേക്കുള്ള എണ്ണയുടെ 50 ശതമാനവും ദ്രവീകൃത പ്രകൃതി വാതകങ്ങളുടെ…

    Read More »
  • Breaking News

    ജയിച്ചെങ്കിലും തര്‍ക്കം തുടരും! അന്‍വറിന്റെ കാര്യത്തില്‍ സതീശന് തെറ്റുപറ്റിയോ? കോണ്‍ഗ്രസില്‍ പുതിയ വിവാദം

    തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച ജയം സ്വന്തമാക്കിയിട്ടും, പിവി അന്‍വര്‍ പിടിച്ച വോട്ടുകളെച്ചൊല്ലി കോണ്‍ഗ്രസില്‍ പുതിയ വിവാദത്തിനു വഴി തുറക്കുന്നു. ഇരുപതിനായിരത്തോളം വോട്ടുകള്‍ പിടിച്ച അന്‍വറിനെ കൂടെനിര്‍ത്തേണ്ടതായിരുന്നുവെന്ന വിലയിരുത്തലിലാണ് നല്ലൊരു വിഭാഗം നേതാക്കളും. ഇവരുടെ ഈ വിലയിരുത്തലിന്റെ വിമര്‍ശന മുന നീളുന്നതാവട്ടെ, പ്രതിപക്ഷ നേതാവ് വിഡി സതീശനു നേര്‍ക്കും. ഉപതെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ആഞ്ഞുവീശുമെന്നും അതില്‍ വന്‍ വിജയം കരസ്ഥമാക്കുമെന്നും യു ഡി എഫ് നേരത്തെ തന്നെ ഉറപ്പിച്ചിരുന്ന ഒന്നാണ്. സിറ്റിങ് എംഎല്‍എ ആയിരുന്ന പിവി അന്‍വര്‍ ഭരണകക്ഷിയുമായി തെറ്റി 2025 ജനുവരിയില്‍ രാജിവെച്ചു. അടുത്ത തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഒരുവര്‍ഷം തികച്ച് ഇല്ലാതിരിക്കെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പിവി അന്‍വര്‍, യുഡിഎഫിനൊപ്പം ഉറച്ചു നിന്ന് സര്‍ക്കാരിനെതിരെ പോരാടുകയായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരെ. എന്നാല്‍, അതിനു ശേഷം കാര്യങ്ങള്‍ പൊടുന്നനെ മാറിമറിഞ്ഞു. പി വി അന്‍വറിനെ യു ഡി എഫില്‍ അസോസിയേറ്റ് അംഗമാക്കാമെന്നുള്ള ഉറപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കം അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എത്തി. അന്‍വറിനെ…

    Read More »
  • Breaking News

    ജഗന്റെ വാഹനം കയറി പാര്‍ട്ടി അനുഭാവി മരിച്ചു; ദുരന്തം നേതാവിനെ കാണാനുള്ള തിക്കിനുംതിരക്കിനുമിടെ

    അമരാവതി: ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയും വൈഎസ്ആര്‍സിപി നേതാവുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വാഹനം കയറി ഒരാള്‍ മരിച്ചതായി പോലീസ്. ആന്ധപ്രദേശിലെ പല്‍നാട് ജില്ലയിലാണ് സംഭവം. റെണ്ടപള്ളയിലെ വൈഎസ്ആര്‍സിപി നേതാവിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള യാത്രയിലാണ് അപകടമുണ്ടായത്. കഴിഞ്ഞ വര്‍ഷം ഈ നേതാവ് ജീവനൊടുക്കിയിരുന്നു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വാഹനം കടന്നുപോയ സ്ഥലങ്ങളില്‍ അദ്ദേഹത്തെ കാണാന്‍ ഒട്ടേറെയാളുകള്‍ തടിച്ചുകൂടിയിരുന്നു. വൈഎസ്ആര്‍സിപി അനുഭാവിയായ 65 വയസ്സുകാരനായ സിംഗയ്യ എന്നയാളാണ് മരിച്ചത്. ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്ക് പുഷ്പവൃഷ്ടി നടത്തുമ്പോള്‍ വാഹനത്തിന് മുന്നിലേക്ക് ഇയാള്‍ വഴുതീ വീഴുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ സിംഗയ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനത്തിന്റെ മുന്‍വശത്തെ വലത് ചക്രത്തിനടിയില്‍പ്പെട്ട് അദ്ദേഹത്തിന്റെ കഴുത്തിന് ഗുരുതരമായ പരുക്കേറ്റതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജഗന്റെ വാഹനവ്യൂഹത്തിലെ ഒരു വാഹനം കയറി ഒരാള്‍ മരിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം വന്നത്. എന്നാല്‍, അത് ജഗന്‍ സഞ്ചരിച്ചിരുന്ന വാഹനം തന്നെയാണെന്ന് പിന്നീട് ദൃശ്യങ്ങളില്‍നിന്ന് തിരിച്ചറിയുകയായിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസും ടിഡിപിയും ജഗനെതിരേ രംഗത്തെത്തി. ഭാരതീയ…

    Read More »
  • Breaking News

    അന്‍വറിനെ യുഡിഎഫില്‍ എടുക്കുമോ? നോ കമന്റ്സ്…., ക്രെഡിറ്റ് വേണ്ടെന്ന് സതീശന്‍

    കൊച്ചി : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പി വി അന്‍വര്‍ നടത്തിയ പ്രസ്താവനയോട് നോ കമന്റ്സ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വി ഡി സതീശനോട് വിരോധമില്ലെന്നും, അദ്ദേഹത്തിന്റെ നിലപാടുകളാണ് വേദനയുണ്ടാക്കിയതെന്നും അന്‍വര്‍ പറഞ്ഞുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സതീശന്റെ പ്രതികരണം. ഞാനൊന്നും ആരോടും പറയുന്നില്ല. ഞാനിതുവരെ ആരോടും മോശമായി ഒന്നും പറഞ്ഞിട്ടില്ല. പണ്ട് രണ്ടു വാചകം പറയാന്‍ യുഡിഎഫ് എന്നെ ചുമതലപ്പെടുത്തി. ആ വാചകം അല്ലാതെ വേറൊന്നും പറഞ്ഞിട്ടില്ല. എനിക്കെതിരെ മണിക്കൂറുകളോളം പറഞ്ഞത്, ഒരു ചോദ്യം പോലും ചോദിക്കാതെ മാധ്യമങ്ങള്‍ ലൈവായി സംപ്രേഷണം ചെയ്തു. എട്ടുദിവസക്കാലമാണ് ഇങ്ങനെ ആഘോഷിച്ചത്. ഒരക്ഷരം അന്നും പറഞ്ഞിട്ടില്ല, ഇപ്പോഴും പറയുന്നില്ല. യുഡിഎഫ് രാഷ്ട്രീയമായിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. സിപിഎം നേതൃത്വം കൊടുക്കുന്ന എല്‍ഡിഎഫും യുഡിഎഫും തമ്മിലായിരുന്നു മത്സരം. വേറെ ഒന്നിനും ഞങ്ങളെ കിട്ടില്ല. പി വി അന്‍വറിനെ യുഡിഎഫില്‍ എടുക്കുമോയെന്ന ചോദ്യത്തോട്, നോ കമന്റ്സ് എന്നും വി ഡി സതീശന്‍ ആവര്‍ത്തിച്ചു. നിലമ്പൂരിലേത് ടീം…

    Read More »
  • Breaking News

    ഹാപ്പി ബെര്‍ത്‌ഡേയ് ബെസ്റ്റസ്റ്റ്! സോഫയിലിരുന്ന് പട്ടികുട്ടിയെ താലോലിക്കുന്ന ദളപതി, കണ്ടിരിക്കുന്ന തൃഷ; പിറന്നാള്‍ ദിനത്തിലെ ആ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഞെട്ടല്‍; ഫാന്‍സിനിടയില്‍ പൊരിഞ്ഞ ചര്‍ച്ച…

    കഴിഞ്ഞ ദിവസമാണ് തമിഴ് സൂപ്പര്‍താരമായ ദളപതി വിജയ്യുടെ 51-ാം ജന്മദിനം ആഘോഷിച്ചത്. പക്ഷെ താരം വലിയ ആഘോഷം ഒന്നും നടത്തിയില്ലെങ്കിലും ഫാന്‍സും, അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി അണികളും താരത്തിന്റെ ജന്മദിനം വലിയ ആഘോഷമാക്കി. ഇപ്പോഴിതാ, വിജയ്യുടെ ക്യൂട്ട് പെയറും ദീര്‍ഘകാല സുഹൃത്തും സഹനടിയുമായ തൃഷ കൃഷ്ണന്റെ ഒരു ഹൃദ്യമായ ജന്മദിന പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നടി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിജയ്യെ ‘ബെസ്റ്റസ്റ്റ്’ എന്ന് വിശേഷിപ്പിച്ചാണ് ആശംസ സന്ദേശം ഇട്ടിരിക്കുന്നത്. പക്ഷെ ഫാന്‍സിനിടയില്‍ വലിയ ചര്‍ച്ച വിഷയം ആയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ക്യാപ്ഷന്‍ നല്‍കിയ ശേഷം ഒരു ‘ലൗ’ ഇമോജിയോ ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് പോലുമിടാതെയാണ് താരം ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. അവരുടെ സൗഹൃദത്തിന്റെ ആഴം വെളിപ്പെടുത്തി. പോസ്റ്റിനൊപ്പം, വിജയ് തൃഷയുടെ വളര്‍ത്തുനായ ഇസ്സിയോടൊപ്പം കളിക്കുന്ന ഒരു മനോഹര ചിത്രവും പങ്കുവെച്ചു. ഈ ചിത്രം ആരാധകര്‍ക്കിടയില്‍ വൈറലായിട്ടുണ്ട്. ‘ഹാപ്പി ബര്‍ത്ത്‌ഡേ ബെസ്റ്റസ്റ്റ്’ എന്ന തൃഷയുടെ ഫോട്ടോയ്ക്കുള്ള ക്യാപ്ഷന്‍. വിജയും തൃഷയും…

    Read More »
Back to top button
error: