Month: May 2025
-
India
ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ പട്ടികജാതി പദവി നഷ്ടപ്പെടും: സുപ്രധാന വിധിയുമായി ആന്ധ്ര ഹൈക്കോടതി
അമരാവതി: പട്ടികജാതി (എസ്സി) വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ ഉടന്‍ തന്നെ അവരുടെ പട്ടികജാതി പദവി നഷ്ടപ്പെടുമെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി. അതുവഴി പട്ടികജാതി/വര്‍ഗ നിയമപ്രകാരമുള്ള സംരക്ഷണം നഷ്ടപ്പെടുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഗുണ്ടൂര്‍ ജില്ലയിലെ കൊത്തപാലെമില്‍ നിന്നുള്ള പാസ്റ്റര്‍ ചിന്താട ആനന്ദ് ഉള്‍പ്പെട്ട കേസില്‍ ജസ്റ്റിസ് എന്‍ ഹരിനാഥാണ് വിധി പുറപ്പെടുവിച്ചത്. 2021 ജനുവരിയിലാണ് അക്കാല റാമിറെഡ്ഡി എന്നയാളുള്‍പ്പെട്ട സംഘം ജാതിയുടെ പേരില്‍ അധിക്ഷേപിച്ചതായി ആനന്ദ് ചന്ദോളു പൊലീസില്‍ പരാതി നല്‍കിയത്. പട്ടികജാതി/വര്‍ഗ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് റാമിറെഡ്ഡിയും കൂട്ടരും ഹൈക്കോടതിയെ സമീപിച്ചു. ക്രിസ്തുമതത്തിലേക്ക് മാറി പത്ത് വര്‍ഷമായി പാസ്റ്ററായി സേവനമനുഷ്ഠിക്കുന്ന ആനന്ദിന് പട്ടികജാതിയുമായി ബന്ധപ്പെട്ട 1950-ലെ ഭരണഘടന ഉത്തരവ് അനുസരിച്ച് പട്ടികജാതി അംഗമായി തുടരാന്‍ യോഗ്യത ഇല്ലെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകനായ ഫാനി ദത്ത് വാദിച്ചു. ഹിന്ദുമതം ഒഴികെയുള്ള ഒരു മതം സ്വീകരിക്കുന്ന പട്ടികജാതി വ്യക്തികള്‍ക്ക് അവരുടെ പട്ടികജാതി പദവി നഷ്ടപ്പെടുമെന്നാണ് ഉത്തരവില്‍…
Read More » -
Crime
പരിശോധനയില്‍ ഞെട്ടി ലാബ് അധികൃതര്‍; റാന്നിയില്‍ എട്ടാംക്ലസുകാരി ഏഴാഴ്ച ഗര്‍ഭിണി; പിതാവ് അറസ്റ്റില്‍
പത്തനംതിട്ട: റാന്നിയില്‍ 14 വയസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. എട്ടാം ക്ലാസുകാരി ഏഴ് ആഴ്ച ഗര്‍ഭിണിയാണെന്നാണ് കണ്ടെത്തല്‍. മകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ആയിരുന്നു പിതാവ് മകളെ പീഡനത്തിനിരയാക്കിയത്. വീട്ടുകാര്‍ക്ക് സംശയം തോന്നി നടത്തിയ വൈദ്യ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. പരിശോധനയില്‍ കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയ ലാബ് അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. പിന്നാലെ പ്രതിയെ കസ്റ്റഡിയില്‍ടുത്ത പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പെണ്‍കുട്ടിയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. റാന്നി ഡിവൈഎസ്പി അടക്കമുള്ളവര്‍ സംഭവത്തില്‍ വിശദാംശം തേടിയിട്ടുണ്ട്. കുട്ടിക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
Read More » -
Kerala
നേരത്തേ വേദിയിലെത്തി, ഒറ്റയ്ക്ക് ഇരുപ്പുറപ്പിച്ചു; രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തില്‍ അസ്വസ്ഥനായി മന്ത്രി മുഹമ്മദ് റിയാസ്; ‘നിങ്ങളുടെ മുന്നണി’യുടെ കണ്‍വീനറെന്നു മാങ്കൂട്ടത്തിലിന്റെ പരിഹാസം; വിഴിഞ്ഞത്ത് വിവാദം ‘തുടരും’
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ക്രെഡിറ്റിനെ ചൊല്ലിയുള്ള വിവാദം അവസാന നിമിഷവും തുടരുന്നു. ഉദ്ഘാടന വേദിയിലും വിവാദം തുടരുകയാണ്. മുന്‍ മന്ത്രി രാജീവ് ചന്ദ്രശേഖറിനെ പദ്ധതിയുടെ സമര്‍പ്പണ വേദിയില്‍ ക്ഷണം ഉണ്ടായിരുന്നു. ഇത് പ്രകാരം അദ്ദേഹ നേരത്തെ വേദിയിലെത്തി ഇറുപ്പുറപ്പിച്ചു. ബിജെപി അണികള്‍ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചപ്പോള്‍ രാജീവും അതേറ്റു വിളിച്ചു. എന്നാല്‍, ഇത് കണ്ട മന്ത്രി മുഹമ്മദ് റിയാസിന് ശരിക്കും അസ്വസ്തനായി. ഇതോടെ രാജീവിനെ പരിഹസിക്കുകയാണ് ചെയ്തത്. ഏതാണ്ട് പത്തുമണിയോടെ തന്നെ രാജീവ് ചന്ദ്രശേഖര്‍ സ്ഥലത്തെത്തി വേദിയില്‍ ഇരുപ്പുറപ്പിച്ചു. ഈ സമയം വേദിയില്‍ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല. സദസ്സിലിരുന്ന പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇക്കാര്യം ചൂണ്ടിക്കാട്ടി. മന്ത്രിമാര്‍ പലരും സദസ്സിലാണ് ഇരിക്കുന്നത്. എല്ലാവരും വേദിയില്‍ ഇരിക്കേണ്ടതില്ല. പക്ഷെ സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രി പോലും സദസ്സിലാണ് ഇരിക്കുന്നത്. അപ്പോഴാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എത്രയോ നേരത്തെ വന്ന് സര്‍ക്കാര്‍ പടിപാടിക്ക് ഇരിക്കുന്നത്. സ്റ്റേജിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നു.…
Read More » -
Crime
കമന്റിന് ലൈക്കടിച്ച് പരിചയം; ഒടുവില്‍ ഭര്‍ത്താവിന്റെ ജീവനെടുത്തു; മിനി നമ്പ്യാരുടെ അറസ്റ്റ് 40 ദിവസത്തിന് ശേഷം
കണ്ണൂര്‍: കൈതപ്രത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കെ.കെ.രാധാകൃഷ്ണന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഭാര്യ മിനി നമ്പ്യാരുടെ പങ്ക് കണ്ടെത്തിയത് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍. മിനിക്ക് ഗൂഡാലോചനയില്‍ പങ്കുള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇവരെ പരിയാരം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 20ന് വൈകിട്ടാണ് കൈതപ്രത്ത് പുതുതായി നിര്‍മിക്കുന്ന വീട്ടില്‍ വച്ച് രാധാകൃഷ്ണന്‍ വെടിയേറ്റു മരിക്കുന്നത്. ആ ദിവസം തന്നെ പ്രതി സന്തോഷിനെ സംഭവസ്ഥലത്ത് വച്ച് പൊലീസ് പിടികൂടിയിരുന്നു. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് കൊലപാതകം നടന്ന വീടിനു സമീപം മിനി നമ്പ്യാര്‍ താമസിക്കുന്ന വാടകവീട്ടില്‍ നിന്ന് പിന്നീട് കണ്ടെത്തി. സന്തോഷിനു തോക്ക് നല്‍കിയ സിജോ ജോസഫിനെയും രണ്ടാഴ്ച മുന്‍പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സന്തോഷും വെടിയേറ്റു മരിച്ച രാധാകൃഷ്ണന്റെ ഭാര്യ മിനിയും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നറിഞ്ഞ് ഇവരുടെ ഫോണ്‍ പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. രാധാകൃഷ്ണനെ കൊല്ലുമെന്നു സന്തോഷ് പലപ്പോഴും മിനിയെ അറിയിച്ചിട്ടും ഇത് തടയാനോ രാധാകൃഷ്ണന്റെ…
Read More » -
Breaking News
ആനക്കൊമ്പ് വേട്ടയുടെ കഥയോ ? ‘കാട്ടാളൻ’ പ്രീ പ്രൊഡക്ഷന് തുടക്കം
‘മാർക്കോ’ എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ ‘കാട്ടാളൻ’ പ്രീ പ്രൊഡക്ഷൻ ജോലികള്‍ ആരംഭിച്ചു. ചരിത്രതീത കാലം മുതൽ മൃഗങ്ങളുടെ പല്ലുകളിൽ ഏറ്റവും വിലയേറിയ ഒന്നായി കണ്ടിരുന്നയൊന്നാണ് ആനക്കൊമ്പ്. ആനയുടെ വായിലെ മുകളിലുള്ള രണ്ടാം ഉളിപ്പല്ലായ ആനക്കൊമ്പ്, അലങ്കാരങ്ങൾക്കും വേട്ടയാടലിനും പണ്ടുമുതലേ ഉപയോഗിച്ചുപോന്നിരുന്നു. കൊത്തുപണി ചെയ്ത ഒരു ആനക്കൊമ്പിന്‍റെ ചിത്രവുമായിട്ടാണ് ഇപ്പോള്‍ ‘കാട്ടാളൻ’ സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികള്‍ ആരംഭിച്ചതായി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് അറിയിച്ചിരിക്കുന്നത്. ‘ആനക്കൊമ്പ് ഇപ്പോൾ വെളുത്തതല്ല, അതിൽ രക്തക്കറ പുരണ്ടിരിക്കുന്നു’ എന്ന വാചകവുമായാണ് പ്രീ പ്രൊഡക്ഷൻ ആരംഭിച്ചതായി കാണിച്ചിരിക്കുന്നത്. വീണ്ടും ചോരക്കളികളുടെ കഥയുമായാണ് ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിന്‍റെ വരവ് എന്ന സൂചനയാണോ ഇതെന്നാണ് സിനിമാപ്രേമികൾ ഉറ്റുനോക്കുന്നത്. ‘കാട്ടാളൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആൻ്റണി പെപ്പെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കത്തിയാളുന്ന അഗ്നിക്ക് മുമ്പിൽ പെപ്പെ നിൽക്കുന്നൊരു പോസ്റ്റർ സിനിമയുടേതായി മുമ്പ് പുറത്തുവന്നിരുന്നു. വയലൻസ് സിനിമകൾ വിവാദമാകുന്ന സാഹചര്യത്തിൽ…
Read More » -
Breaking News
ധനികരില്‍ ഹോളിവുഡിനെയും മറികടന്ന് ഷാരൂഖ്; ആഗോള പട്ടികയില്‍ നാലാമന്‍; ബ്രാഡ്പിറ്റും ജാക്കിച്ചാനുമൊക്കെ പിന്നില്‍; ആകെ ആസ്തി 7300 കോടി!
മുംബൈ: ലോകത്തിലെ ഏറ്റവും ധനികരായ 10 നടന്മാരുടെ പട്ടിക എസ്‌ക്വയര്‍ അടുത്തിടെയാണ് പ്രസിദ്ധീകരിച്ചത്. ഹോളിവുഡ് താരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്നും ഒരു താരമാണ് ഇടം പിടിച്ചിരിക്കുന്നത്. മറ്റാരുമല്ല ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ്. ഈ ആഗോള റാങ്കിംഗില്‍ നാലാം സ്ഥാനത്താണ് ഇന്ത്യന്‍ സിനിമയിലെ ബാദ്ഷ ഇടം പിടിച്ചിരിക്കുന്നത്. ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍, സംരംഭങ്ങള്‍, അന്താരാഷ്ട്ര ആകര്‍ഷണം എന്നിവയെല്ലാം ചേര്‍ത്താണ് ഇത്തരം ഒരു ലിസ്റ്റിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഷാരൂഖ് പിന്നിലാണ് ബ്രാഡ്പിറ്റ് അടക്കം എന്നത് അറിയുമ്പോള്‍ തന്നെ ഈ ലിസ്റ്റില്‍ ഷാരൂഖിന്റെ സ്ഥാനം വ്യക്തമാണ്. 876.5 മില്യണ്‍ ഡോളര്‍ ആസ്തി ( അതായത് 7,300 കോടിയോളം) ഷാരൂഖ് ഖാന്‍ പാശ്ചാത്യ സിനിമയില്‍ അത്ര പ്രശസ്തനല്ലായിരിക്കാം, പക്ഷേ ഇന്ത്യയില്‍ ആദ്ദേഹം സിനിമയിലെ രാജാവാണ് എന്നാണ് ലിസ്റ്റ് പറയുന്നത്. പലപ്പോഴും ഷാരൂഖ്‌ബോളിവുഡിന്റെ മുഖമായി അന്താരാഷ്ട്ര വേദികളില്‍ കണക്കാക്കപ്പെടാറുണ്ട്. 30 വര്‍ഷമായി ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളെന്ന പദവി ഷാരൂഖിന് സ്വന്തമാണ്.…
Read More » -
Movie
തരുണ്‍ മൂര്‍ത്തി ‘തുടരും’! പുതിയ ചിത്രം പ്രഖ്യാപിച്ചു, പ്രധാനവേഷങ്ങളില്‍ ഫഹദും നസ്ലിനും ഗണപതിയും
മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത തുടരും തിയേറ്ററുകളില്‍ വന്‍വിജയം നേടി കുതിക്കുമ്പോള്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് തരുണ്‍മൂര്‍ത്തി. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ തരുണ്‍ മൂര്‍ത്തി പുറത്തുവിട്ടു. ടോര്‍പിഡോ എന്നാണ് ചിത്രത്തിന്റെ പേര്. ഫഹദ് ഫാസില്‍, നസ്ലിന്‍, ഗണപതി, അര്‍ജുന്‍ ദാസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. നടന്‍ ബിനു പപ്പു ചിത്രത്തിന് തിരക്കഥയൊരുക്കുന്നു. ആഷിഖ് ഉസ്മാന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജിംഷി ഖാലിദ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഇടവേളയ്ക്ക് ശേഷം സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് തുടരും. ചിത്രം ബോക്സോഫീസ് റെക്കാഡുകള്‍ തകര്‍ത്തു മുന്നേറുകയാണ്. ഗംഭീര അഭിപ്രായമാണ് ചിത്രം നേടുന്നത്. മോഹന്‍ലാലിന്റെ വന്‍തിരിച്ചുവരവ് എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം ആഘോഷിക്കപ്പെടുന്നത്.
Read More » -
Crime
13 കാരനോട് അദ്ധ്യാപികയ്ക്ക് പ്രണയം, ശാരീരിക ബന്ധവും പുലര്‍ത്തി; തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് 23കാരി അറസ്റ്റില്‍
ഗാന്ധിനഗര്‍: ട്യൂഷന് വന്നുകൊണ്ടിരുന്ന 13 കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അദ്ധ്യാപിക അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്തില്‍ നടന്ന സംഭവത്തില്‍ 23 കാരിയാണ് പിടിയിലായത്. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പോക്‌സോ വകുപ്പുകള്‍ ചുമത്തി അദ്ധ്യാപികയ്‌ക്കെതിരെ കേസെടുത്തത്. അഞ്ച് വര്‍ഷത്തോളമായി കുട്ടിയെ ട്യൂഷന്‍ പഠിപ്പിച്ചു വരികയാണ് 23കാരി. ഏപ്രില്‍ 26നാണ് ഇരുവരെയും കാണാതായത്. കുട്ടിയെ അദ്ധ്യാപിക തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് 13കാരന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് ആഡംബര ബസില്‍ ഇവര്‍ ഗുജറാത്തിലേക്ക് മടങ്ങുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സൂറത്ത് പൊലീസ് ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് അദ്ധ്യാപികയെയും വിദ്യാര്‍ത്ഥിയെയും കണ്ടെത്തിയത്. 13കാരനുമായി അടുത്ത കാലത്താണ് അദ്ധ്യാപിക പ്രണയത്തിലായത്. കുട്ടിയുമായി ശാരീരിക ബന്ധവും പുലര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ധ്യാപികയ്‌ക്കെതിരെ പോക്‌സോ വകുപ്പും ചുമത്തി. തട്ടിക്കൊണ്ടുപോയതിനും കേസെടുത്തിട്ടുണ്ട്. അഹമ്മദാബാദിലെത്തിയ ശേഷം ഹോട്ടലില്‍ താമസിച്ച ശേഷമാണ് ഇരുവരും ഡല്‍ഹിയിലേക്കും അവിടെ നിന്ന് ജയ്പൂരിലേക്കും പോയത്. അദ്ധ്യാപികയെയും വിദ്യാര്‍ത്ഥിയെയും ആശുപത്രിയിലെത്തിച്ച് വൈദ്യ…
Read More » -
LIFE
വീട്ടിലെ ചൂട് കുറയ്ക്കാന്‍ വാതിലും ജനാലയുമെല്ലാം തുറന്നിടാറുണ്ടോ? കാട്ടുന്നത് അബദ്ധമാണേ…
വേനല്‍ച്ചൂടില്‍ ഉരുകിയൊലിക്കുകയാണ് നാടും നഗരവും. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് പ്രവചനം. ഫാനോ എ.സിയോ ഇല്ലാതെ വീടിനകത്ത് ഒരു നിമിഷം പോലും ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. എന്നാല്‍, ചൂട് കുറയ്ക്കാനായി ഫാനും എസിയും ഇടുന്നതും ജനാലകള്‍ പകല്‍ നേരം തുറന്നിടുന്നതുമെല്ലാം പലപ്പോഴും വിപരീത ഫലമാണ് നല്‍കുന്നത്. വേനല്‍ക്കാലത്ത് വീട്ടിലെ ചൂട് കുറയ്ക്കാന്‍ വാതിലും ജനാലയുമെല്ലാം തുറന്നിടുന്ന രീതിയാണ് മിക്കവാറും പേരും പിന്തുടരുന്നത്. എന്നാല്‍ ഇത് വീടിനുള്ളിലെ ചൂട് കൂട്ടും. വീട്ടിനുള്ളിലെ വസ്തുക്കളെയും ചൂട് ബാധിക്കുകയും മുറികളില്‍ ചൂട് നിലനില്‍ക്കുകയും ചെയ്യും. അതിനാല്‍ പകല്‍ മുഴുവനും ജനാല തുറന്നിടരുത്. ജനാല തുറന്നിട്ട് ഫാന്‍ ഇട്ട് കിടന്നാലും ചൂട് ഒട്ടും കുറയാത്ത അവസ്ഥയായിരിക്കും. ഈ ചൂട് രാത്രി ആയാലും റൂമില്‍ തങ്ങി നില്‍ക്കുന്നതിന് കാരണമാകും. പകല്‍ ജനാല തുറക്കരുത്. കര്‍ട്ടന്‍ ഇട്ട് മൂടി ഇടണം. ജനാലയില്‍ സൂര്യപ്രകാശം കടക്കാന്‍ സാധിക്കാത്ത വിധത്തില്‍ കൂളര്‍ ഗ്ലാസ് ഒട്ടിക്കുന്നതും നല്ലതാണ്. ജനാല പകല്‍ തുറന്നിടുന്നതിന് പകരം രാത്രിയില്‍…
Read More »
