
മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത തുടരും തിയേറ്ററുകളില്‍ വന്‍വിജയം നേടി കുതിക്കുമ്പോള്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് തരുണ്‍മൂര്‍ത്തി. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ തരുണ്‍ മൂര്‍ത്തി പുറത്തുവിട്ടു. ടോര്‍പിഡോ എന്നാണ് ചിത്രത്തിന്റെ പേര്. ഫഹദ് ഫാസില്‍, നസ്ലിന്‍, ഗണപതി, അര്‍ജുന്‍ ദാസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
നടന്‍ ബിനു പപ്പു ചിത്രത്തിന് തിരക്കഥയൊരുക്കുന്നു. ആഷിഖ് ഉസ്മാന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജിംഷി ഖാലിദ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഇടവേളയ്ക്ക് ശേഷം സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് തുടരും. ചിത്രം ബോക്സോഫീസ് റെക്കാഡുകള്‍ തകര്‍ത്തു മുന്നേറുകയാണ്. ഗംഭീര അഭിപ്രായമാണ് ചിത്രം നേടുന്നത്. മോഹന്‍ലാലിന്റെ വന്‍തിരിച്ചുവരവ് എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം ആഘോഷിക്കപ്പെടുന്നത്.