CrimeNEWS

പരിശോധനയില്‍ ഞെട്ടി ലാബ് അധികൃതര്‍; റാന്നിയില്‍ എട്ടാംക്ലസുകാരി ഏഴാഴ്ച ഗര്‍ഭിണി; പിതാവ് അറസ്റ്റില്‍

പത്തനംതിട്ട: റാന്നിയില്‍ 14 വയസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. എട്ടാം ക്ലാസുകാരി ഏഴ് ആഴ്ച ഗര്‍ഭിണിയാണെന്നാണ് കണ്ടെത്തല്‍. മകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ആയിരുന്നു പിതാവ് മകളെ പീഡനത്തിനിരയാക്കിയത്.

വീട്ടുകാര്‍ക്ക് സംശയം തോന്നി നടത്തിയ വൈദ്യ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. പരിശോധനയില്‍ കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയ ലാബ് അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്.

Signature-ad

പിന്നാലെ പ്രതിയെ കസ്റ്റഡിയില്‍ടുത്ത പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പെണ്‍കുട്ടിയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. റാന്നി ഡിവൈഎസ്പി അടക്കമുള്ളവര്‍ സംഭവത്തില്‍ വിശദാംശം തേടിയിട്ടുണ്ട്. കുട്ടിക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

 

Back to top button
error: