KeralaNEWS

അമ്പലപ്പുഴ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

ആലപ്പുഴ: അമ്പലപ്പുഴ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ഇരവുകാട് വാര്‍ഡില്‍ താമസിക്കുന്ന ചേന്നംങ്കരി കൈനകരി ഈസ്റ്റ് സരിതാഭവനത്തില്‍ സി.പി.സിദ്ധാര്‍ത്ഥന്‍ (64) ആണ് മരിച്ചത്. മകളുടെ വീടായ ഇരവുകാട് വാര്‍ഡില്‍ കിഴക്കേവെളി വീട്ടിലായിരുന്നു സിദ്ധാര്‍ത്ഥന്റെ താമസം.

ഇന്നലെ രാത്രി ഒന്‍പതിന് ദേശീയപാതയില്‍ ഇരവുകാടിന് സമീപമായിരുന്നു അപകടം. ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ഡിവൈ.എസ്.പി സഞ്ചരിച്ചിരുന്ന അമ്പലപ്പുഴയില്‍നിന്ന് ആലപ്പുഴ ദിശയിലേക്ക് വന്ന പൊലീസ് വാഹനം സിദ്ധാര്‍ത്ഥനെ ഇടിക്കുകയായിരുന്നു. ഉടന്‍ ഇതേ വാഹനത്തില്‍ തന്നെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഡിവൈഎസ്പിയുടെ ഡ്രൈവറാണ് വാഹനം ഓടിച്ചത്. ഭാര്യ: സുലോചന. മക്കള്‍: സരിത, സനിത. മരുമക്കള്‍: ശ്യാം, രാജീവ്.

Signature-ad

 

 

 

Back to top button
error: