IndiaNEWS

മിലിട്ടറി നഴ്‌സിങ് സര്‍വീസ് ADGയായി മലയാളി മേജര്‍ ജനറല്‍; ചങ്ങനാശ്ശേരിയുടെ അഭിമാനം പുനലൂരിന്റെയും

ന്യൂഡല്‍ഹി: ഇന്ത്യന്‍ മിലിട്ടറി നഴ്സിങ് സര്‍വീസ് (എംഎന്‍എസ്) അഡീഷണല്‍ ഡയറക്ടര്‍ ജനറലായി പുനലൂര്‍ നെല്ലിപ്പള്ളി ബാബു മഹാളില്‍ മേജര്‍ ജനറല്‍ പി.വി ലിസമ്മ ചുമതലയേറ്റു. മിലിട്ടറി നഴ്സിങ് സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന പദവയാണിത്.

പൂനെ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ കോളജ് ഓഫ് നഴ്സിങ് വൈസ് പ്രിന്‍സിപ്പല്‍, പ്രിന്‍സിപ്പല്‍, ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ഹോസ്പിറ്റലില്‍ പ്രിന്‍സിപ്പല്‍ മേട്രണ്‍ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പി.വി. ലിസമ്മ ഭർത്താവ് ബാബു ജോൺ, മക്കളായ പ്രിൻസ് ജോൺ ബാബു, പ്രിയാ മറിയ ബാബു, മരുമകൾ റിതു റേച്ചൽ ജോർജ് എന്നിവർക്കൊപ്പം
Signature-ad

വിശിഷ്ഠ സേവനത്തിന് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് കമന്റേഷന്‍ കാര്‍ഡും മറ്റ് പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ചങ്ങാശേരി അസംപ്ഷന്‍ കോളജ് പൂര്‍വ വിദ്യാര്‍ത്ഥിനിയും നാലുകോടി പ്ലാന്തോപ്പില്‍ കുടുംബാംഗവുമാണ്. 1986 ലാണ് മിലിട്ടറി സര്‍വീസില്‍ ചേര്‍ന്നത്.

ഭര്‍ത്താവ്: അഭിഭാഷകനും കേന്ദ്ര ഗവ. നോട്ടറിയുമായ അഡ്വ. ബാബു ജോണ്‍. മക്കള്‍: പ്രിന്‍സ് ജോണ്‍ ബാബു, അഡ്വ. പ്രിയ മറിയ ബാബു.
മരുമകള്‍: ഡോ. റിതു റേയ്ച്ചല്‍ ജോര്‍ജ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: