IndiaNEWS

മുള്ളന്‍പന്നിയുടെയും ഉടുമ്പിന്റെയും മാംസം കഴിച്ചെന്ന് വെളിപ്പെടുത്തല്‍; നടിക്കെതിരെ വനംവകുപ്പ് നടപടി

മുംബൈ: വന്യജീവികളുടെ മാംസം കഴിച്ചെന്ന വെളിപ്പെടുത്തലിനു പിന്നാലെ ഹിന്ദി-മറാഠി നടി ഛായാ കദമിന് എതിരെ നടപടി തുടങ്ങി വനം വകുപ്പ്. മുള്ളന്‍പന്നി, ഉടുമ്പ് എന്നിവയുടെ മാംസം കഴിച്ചിട്ടുണ്ടെന്ന് പരാമര്‍ശിച്ച് അടുത്തിടെ മറാഠി റേഡിയോ ചാനലിന് നല്‍കിയ വിഡിയോ അഭിമുഖമാണ് കുരുക്കായത്. മുംബൈയില്‍ ഇല്ലെന്നും നാലു ദിവസത്തിനു ശേഷം ഹാജരാകാമെന്നും നടി അറിയിച്ചതായി അധികൃതര്‍ പറഞ്ഞു.

മുംബൈ ആസ്ഥാനമായ പ്ലാന്റ് ആന്‍ഡ് അനിമല്‍ വെല്‍ഫെയര്‍ സൊസൈറ്റിയാണ് നടിക്കെതിരെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കും ഡിഎഫ്ഒയ്ക്കും പരാതി നല്‍കിയത്. 1972ലെ വന്യജീവി നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. വെളിപ്പെടുത്തല്‍ ശരിയെങ്കില്‍ വന്യജീവികളെ വേട്ടയാടിയവര്‍ക്ക് എതിരെയും നടപടി വേണമെന്ന് പരാതിയില്‍ പറയുന്നു.

Signature-ad

ലാപതാ ലേഡീസ്, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, മഡ്ഗാവ് എക്‌സ്പ്രസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഛായാ കദം.

Back to top button
error: