Breaking NewsLead NewsSocial MediaTRENDING

ഇന്‍സ്റ്റഗ്രാം ഫീഡ് ചതിച്ചു, ലൈക്ക് കൊടുത്തതിന് ‘എയറി’ലായി കോഹ്ലി; അവനീത് കൗറിന്റെ ചിത്രം വന്നതില്‍ വിശദീകരണവുമായി താരം

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഒരു ചെറിയ കൈയബദ്ധം വലിയ രീതിയിൽ ഉള്ള വിവാദത്തിനും ട്രോളുകൾക്കും വഴിവെച്ചിരുന്നു. നടി അവ്നീത് കൗറിന്റെ ഒരു ഫാൻ പേജ് പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം ഫോട്ടോകോൾക്ക് ലൈക് അടിച്ചാണ് സൂപ്പർ താരം പണി മേടിച്ചത്. സാധാരണ ഫാൻ പേജുകൾ ഒകെ പോസ്റ്റ് ചെയ്യുന്ന പോസ്റ്റുകൾ അത്ര എളുപ്പത്തിൽ വൈറൽ ആകാറില്ല എങ്കിലും കോഹ്‌ലിയുടെ ലൈക്ക് വന്നതോടെ സംഭവം തരംഗമായി. ഇതിന് പിന്നാലെയാണ് കോഹ്‌ലി വിശദീകരണം നൽകേണ്ടി വന്നത്.

കോഹ്‌ലിയുടെ ലൈക്കിന് പിന്നാലെ പോസ്റ്റ് വലിയ രീതിയിൽ തന്നെ ചർച്ചയായി. ” കള്ളൻ ഇതൊക്കെയാണ് ആണല്ലേ പരിപാടി” “അനുഷ്ക ഇതൊന്നും അറിയുന്നില്ലേ” തുടങ്ങിയ ട്രോളുകൾ അപ്പോൾ തന്നെ പ്രചരിച്ചു. പിന്നാലെ പോസ്റ്റ് അൺലൈക്ക് ചെയ്ത കോഹ്‌ലി ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ തന്നെ വിശദീകരണവുമായി രംഗത്ത് എത്തി.

Signature-ad

അദ്ദേഹം കുറിച്ചത് ഇങ്ങനെ- “ഇൻസ്റ്റാഗ്രാം ഫീഡ് ക്ലിയർ ചെയ്യുമ്പോൾ സംഭവിച്ചതാണ്. അതിന് പിന്നിൽ ഒരു ഉദ്ദേശ്യവുമില്ലായിരുന്നു. അനാവശ്യമായ അനുമാനത്തിലെത്തരുത്.”

അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ ഫോമിലാണ് കോഹ്‌ലിയും അദ്ദേഹത്തിന്റെ ടീമായ ആർസിബിയും. പ്ലേ ഓഫ് ഉറപ്പിക്കാൻ ഒരു ജയം മാത്രം മതിയായായ അവർ ഇന്നത്തെ മത്സരത്തിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ ചെന്നൈയെ നേരിടും.

Back to top button
error: