Month: May 2025

  • Breaking News

    കോച്ചാകാനും കമന്റേറ്ററാകാനും കോലി വരില്ല; വിരമിച്ചാല്‍ സ്വകാര്യ ജീവിതം; വെളിപ്പെടുത്തലുമായി രവിശാസ്ത്രി; ‘കോലി ഒരു ചാമ്പ്യനായിരുന്നു; ഒരിഞ്ച് മാറാതെ അങ്ങനെതന്നെ ഓര്‍ക്കാനാണ് ഇഷ്ടം; മാനസിക സമ്മര്‍ദമാണ് ഈ തീരുമാനം എടുപ്പിച്ചത്’

    ബംഗളുരു: ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചാല്‍ വിരാട് കോലിയെ പിന്നെ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒന്നിലും കാണില്ലെന്ന് അടുത്ത സുഹൃത്തും മുന്‍ കോച്ചുമായ രവി ശാസ്ത്രി. കോലി അവസാനിപ്പിച്ചാല്‍ അത് അങ്ങനെ തന്നെയാണെന്നും കമന്റേറ്ററായോ, കോച്ചായോ കോലിയെ ആരും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്‍സിബി ഫാന്‍സുമായി മുന്‍പ് നടത്തിയ കൂടിക്കാഴ്ചയിലും കോലി ഇതേക്കുറിച്ച് സൂചന നല്‍കിയിരുന്നു. ‘ഒരിക്കല്‍ അവസാനിപ്പിച്ചാല്‍, ഞാന്‍ പോകും. പിന്നെ നിങ്ങള്‍ക്ക് കാണാന്‍ കിട്ടിയെന്ന് വരില്ല’- കോലിയുടെ മറുപടി കേട്ട് അന്ന് ഫാന്‍സ് ഞെട്ടിയിരുന്നു. ഇത് സംഭവിക്കാന്‍ സാധ്യതയേറെയാണെന്ന സൂചനകളാണ് രവി ശാസ്ത്രിയും നല്‍കുന്നത്. ‘നിലവില്‍ ഏകദിനത്തില്‍ കോലി കളിക്കുന്നുണ്ട്. പക്ഷേ അതും കോലി മതിയാക്കിയാല്‍ മഷിയിട്ട് നോക്കിയാലും പിന്നെ കാണില്ല. കോച്ചായും കമന്റേറ്ററായും ഒന്നും. ഇംഗ്ലണ്ടില്‍ ഇന്ത്യ ടെസ്റ്റ് മല്‍സരത്തിനിറങ്ങുമ്പോള്‍ കോലിയില്ലാത്തതിന്റെ സങ്കടം എനിക്കുണ്ടാകും. കോലി ഒരു ചാംപ്യനായിരുന്നു. അതില്‍ നിന്ന് ഒരിഞ്ചുപോലും മാറാതെ അങ്ങനെ തന്നെ ഓര്‍ക്കാനാണ് എനിക്കിഷ്ടം’- രവി ശാസ്ത്രി സ്‌പോര്‍ട്‌സ് സ്റ്റാറിനോട് പറഞ്ഞു.…

    Read More »
  • Breaking News

    ചേട്ടാ ഇച്ചിരി കറികൂടി തരാമോ? ചോദിച്ചതേ ഓർമ്മയുള്ളു… പിന്നെ നടന്നത് കൂട്ടത്തല്ല്, ​​ജഗ്ഗ് കൊണ്ടുള്ള അടിയിൽ ഹോട്ടൽ ജീവനക്കാർക്കും കഴിക്കാനെത്തിയവർക്കും പരുക്ക്, കലിപ്പു തീരാതെ ചികിത്സ തേടിയ ആശുപത്രിയിൽവച്ചും തല്ല്

    ഇടുക്കി: കട്ടപ്പനയിൽ ഹോട്ടലിൽ രണ്ടാമതു കറി ചോദിച്ചതിനെ ചൊല്ലിയുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. തല്ലിൽ ഹോട്ടൽ ജീവനക്കാർക്കും കഴിക്കാനെത്തിയവർക്കും പരുക്കേറ്റു. പുളിയൻമല റോഡിലെ അമ്പാടി ഹോട്ടലിലാണ് സംഭവം. ഹോട്ടലിന് സമീപത്തെ തുണിക്കടയിൽ വിവാഹ വസ്ത്രം വാങ്ങാനെത്തിയ വണ്ടിപ്പെരിയാർ മ്ലാമല സ്വദേശികളും ഹോട്ടൽ ജീവനക്കാരും തമ്മിലുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ രണ്ടാം തവണയും കറി ചോദിച്ചപ്പോൾ ഹോട്ടൽ ജീവനക്കാരൻ അപമര്യാദയായി പെരുമാറിയതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പോലീസ് പറയുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ഇത് കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു. ജഗ്ഗ് കൊണ്ടുള്ള ആക്രമണത്തിലാണ് രണ്ടു പേർക്ക് പരുക്കേറ്റത്. തുടർന്നു ഭക്ഷണം കഴിക്കാനെത്തിയ നാലു പേരും ഹോട്ടൽ ജീവനക്കാരായ നാലു പേരും ചികിത്സ തേടി. ആശുപത്രിയിൽ എത്തിയ ശേഷവും ഇരു കൂട്ടരും തമ്മിൽ കയ്യാങ്കളിയുണ്ടായി. കട്ടപ്പന പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

    Read More »
  • Breaking News

    ഓപ്പറേഷൻ സിന്ദൂരൊക്കെ എന്ത്, ചെറിയോരു യുദ്ധം… മല്ലികാർജുൻ ഖാർഗെ

    ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെ ചെറിയ യുദ്ധമെന്ന് പറഞ്ഞ് കളിയാക്കി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പഹൽഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും അദ്ദേഹം വീണ്ടും ആവർത്തിച്ചു. ഏപ്രിൽ 22ലെ ആക്രമണത്തിന് മുമ്പ് പ്രധാനമന്ത്രിയുടെ കശ്മീർ സന്ദർശനം റദ്ദാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഖാർഗെയുടെ ആരോപണം. എന്നാൽ ‘പഹൽഗാം ആക്രമണം ചെറുക്കാൻ മോദി സർക്കാരിന് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഖാർഗെയുടെ വാക്കുകൾ ഇങ്ങനെ- വിനോദ സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കാൻ സർക്കാരിന് സാധിക്കാത്തതിനാലാണ് പഹൽഗാമിൽ 26 പേരുടെ ജീവൻ നഷ്ടമായത്. കൂടാതെ ഇന്റലിജൻസ് ഏജൻസികൾ ആവശ്യപ്പെട്ടതിനാൽ മോദി കശ്മീരിൽ പോയില്ല. പക്ഷെ എന്തുകൊണ്ട് കേന്ദ്ര സർക്കാർ വിനോദ സഞ്ചാരികളോട് പഹൽഗാമിലേക്ക് പോകരുതെന്ന് പറഞ്ഞില്ല. അങ്ങനെ പറഞ്ഞിരുന്നെങ്കിൽ 26 പേരുടെ ജീവൻ രക്ഷിക്കാമായിരുന്നു’, കർണാടകയിലെ വിജയനഗരയിലെ കോൺഗ്രസ് റാലിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അതേസമയം കേണൽ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രി നടത്തിയ വർഗീയപരാമർശം അന്വേഷിക്കാൻ മധ്യപ്രദേശ് സർക്കാർ പ്രത്യേക സംഘം രൂപീകരിച്ചു. സുപ്രീംകോടതിയുടെ…

    Read More »
  • Breaking News

    പോലീസ് സ്റ്റേഷനിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു, പോലീസിനു വീഴ്ചപറ്റി, സിഎമ്മിന്റെ ഓഫിസിൽ പരിശോധനയ്ക്കുള്ള താമസം മാത്രമേ നേരിട്ടുള്ളു- മുഖ്യമന്ത്രി

    തിരുവനന്തപുരം: ജോലിക്കു നിൽക്കുന്ന വീട്ടിൽനിന്നും സ്വർണമാല കാണാതായ സംഭവത്തിൽ ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിൽ വച്ച് മാനസികമായി പീഡിപ്പിച്ചതിൽ പോലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സ്റ്റേഷനിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. അതേസമയം സിഎം ഓഫീസിൽ വന്നപ്പോൾ പരിശോധിക്കാമെന്നാണ് പറഞ്ഞതെന്നും പരിശോധനയ്ക്കുള്ള താമസം മാത്രമേ സിഎം ഓഫീസിൽ നിന്ന് ഉണ്ടായിട്ടുള്ളൂവെന്നും മുഖ്യമന്ത്രി. അതേസമയം ഇല്ലാത്ത മോഷണക്കുറ്റത്തിന്റെ പേരിൽ പേരൂർക്കട പോലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയായ ബിന്ദുവിന് നേരിടേണ്ടിവന്നത് കൊടിയ പീഡനമായിരുന്നുവെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ജോലി ചെയ്യുന്ന വീട്ടിൽനിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ചാണ് കഴിഞ്ഞമാസം 23 ന് ബിന്ദുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കുടിക്കാൻ വെള്ളം പോലും നൽകാതെ 20 മണിക്കൂറോളം ക്രൂരമായ ചോദ്യംചെയ്യൽ നടത്തി. മോഷണക്കുറ്റം സമ്മതിച്ചില്ലെങ്കിൽ പെൺമക്കളെ കേസിൽ കുടുക്കുമെന്നായിരുന്നു ഭീഷണി. ചട്ടങ്ങളും മനുഷ്യാവകാശങ്ങളും കാറ്റിൽപ്പറത്തിയായിരുന്നു ഒരു രാത്രി മുഴുവൻ ബിന്ദുവിനെ സ്റ്റേഷനിൽ നിർത്തി അധിക്ഷേപിച്ചത്. മാത്രമല്ല പരാതിക്കാരിയുടെ വീട്ടിൽ…

    Read More »
  • Breaking News

    കണ്ണിച്ചോരയില്ലാതെ ഇസ്രയേൽ, ഇനിയും ഭക്ഷണമെത്തിച്ചില്ലെങ്കിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ​ഗാസയിൽ 14000 കുരുന്നുകൾ പട്ടിണികിടന്ന് മരിക്കും, നിലവിൽ കടത്തിവിടുന്നത് 5 ട്രക്കുകൾ മാത്രം!! മുന്നറിയിപ്പുമായി യുഎൻ

    ലണ്ടൻ: അടിയന്തരമായി മാനുഷിക സഹായം ലഭിച്ചില്ലെങ്കിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ഗാസയിൽ 14,000 കുഞ്ഞുങ്ങൾ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരിക്കാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ​ഗാസയിൽ നിലവിൽ ഉപരോധത്തിൽ അയവുവരുത്തിയിട്ടും അഞ്ചു ട്രക്കുകൾ മാത്രമേ ഇവിടേക്ക് ഇസ്രായേൽ കടത്തിവിടുന്നുള്ളൂ. യുഎസ്, കാനഡ, ഫ്രാൻസ്, യുകെ എന്നിവയുൾപ്പെടെയുള്ള സഖ്യകക്ഷികളുടെ സമ്മർദ്ദത്തെ തുടർന്നാണ് ഇസ്രായേൽ ഉപരോധത്തിൽ ഈ അയവ് വരുത്തിയത്. അതേസമയം കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം ഉൾപ്പെടെയുള്ള സഹായങ്ങളുമായി അഞ്ച് ട്രക്കുകൾ മാത്രമാണ് തിങ്കളാഴ്ച ഗാസയിലേക്ക് പ്രവേശിച്ചതെന്നും അതിനാൽ ആവശ്യമുള്ളവരിലേക്ക് ഇതുവരെ സഹായം എത്തിയിട്ടില്ലെന്നും യുഎൻ ഹുമാനിറ്റേറിയൻ മേധാവി ടോം ഫ്ലെച്ചർ പറഞ്ഞു. ‘ഞങ്ങൾക്ക് അവരെ സമീപിക്കാൻ കഴിയുന്നില്ലെങ്കിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ 14,000 കുഞ്ഞുങ്ങൾ മരിക്കും. പോഷകാഹാരക്കുറവ് കാരണം കുട്ടികൾക്ക് ഭക്ഷണം നൽകാൻ കഴിയാത്ത അമ്മമാർക്ക് കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം എത്തിക്കാൻ കഴിയുന്നില്ലെങ്കിൽ വലിയ അപകടസാധ്യതകൾ കാണുന്നു. മാനുഷിക പിന്തുണയിൽ അടിയന്തര വർധനവ് വരുത്തണം’ അദ്ദേഹം ബിബിസിയുടെ റേഡിയോ 4 ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.…

    Read More »
  • Breaking News

    ഒറ്റ ബൈക്കിൽ നാലംഗ കുട്ടി സംഘത്തിന്റെ യാത്ര, ചെന്നുപെട്ടതോ ​ഗതാ​ഗത മന്ത്രിയുടെ മുന്നിൽതന്നെ… ക്ഷണനേരത്തിനുള്ളിൽ നിർദ്ദേശമെത്തി ഉടമയുടെ ലൈസൻസ് അങ്ങ് റദ്ദാക്കിയേക്ക്

    കൊല്ലം: പ്രായപൂർത്തിയാവാത്ത നാല് കുട്ടികൾ യാത്ര ഒറ്റ ബൈക്കിൽ… ചെന്നു പെട്ടതോ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിൻറെ മുന്നിലും. കുട്ടികളോട് സംസാരിച്ച ശേഷം ഉടൻ തന്നെ ​ഗതാ​ഗത മന്ത്രിയുടെ നിർദ്ദേശമെത്തി വാഹന ഉടമയുടെ ലൈസൻസ് റദ്ദാക്കിയേക്ക്. “സി ഐയെ വിളിച്ച് പറയ്. ഉടമയാരാണെന്ന് ഉടൻ കണ്ടുപിടിക്കണം. എന്നിട്ട് ആർ ടി ഒ ഓഫിസിൽ പറഞ്ഞ് ഉടമയുടെ ലൈസൻസ് അങ്ങ് റദ്ദാക്കിയേക്ക്. കൊച്ചുപിള്ളേരാ. അവരുടെ കയ്യിൽ വണ്ടി കൊടുത്തേക്കുന്നു. 18 വയസു പോലും ആയിട്ടില്ല കുട്ടികൾക്ക്. നാല് പേരാ ഒരു ബൈക്കിൽ, വീണ് മരിച്ചാൽ നമ്മൾ തന്നെ കാണണം, ഹെൽമറ്റുമില്ല, ലൈസൻസുമില്ല, ഉടമസ്ഥൻ വരുമ്പോൾ ആർ ടി ഒ ഓഫീസിന് കൈമാറണം. അതാ നിയമം” – മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരത്ത് കുടുംബശ്രീയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി ഗണേഷ് കുമാർ. ഘോഷയാത്ര കഴിഞ്ഞ് സ്റ്റേജിലേക്ക് കയറുമ്പോഴാണ് നാലംഗ കുട്ടി സംഘം ഒരു സ്കൂട്ടറിൽ വരുന്നത് മന്ത്രി കണ്ടത്.…

    Read More »
  • Breaking News

    സന്ധ്യ മൊഴികൾ മാറ്റിപ്പറയുന്നു, പലകാര്യത്തിലും വ്യക്തതയില്ല!! കുട്ടിയെ കൊലപ്പെടുത്തിയതായി സമ്മതിച്ചു, അറസ്റ്റ് രേഖപ്പെടുത്തിയതായി എസ്പി എം. ഹേമലത

    കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട മൂന്നുവയസുകാരിയായ കല്യാണിയുടെ അമ്മ സന്ധ്യയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇവർ കുറ്റം സമ്മതിച്ചതായി ആലുവ റൂറൽ എസ്പി എം. ഹേമലത മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കുട്ടിയുടെ അമ്മ ഇപ്പോഴും മൊഴികൾ മാറ്റിപ്പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഇവരെ കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ ചോദ്യംചെയ്യലിലേക്ക് കടക്കുമെന്നും എസ്പി പറഞ്ഞു. കൊലപാതകം സമ്മതിച്ചെങ്കിലും സന്ധ്യ കുഞ്ഞിനെ കൊല്ലാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല. സന്ധ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും എന്നാൽ പൂർണമായും വിശ്വാസത്തിലെടുക്കാൻ സാധിക്കുന്ന മൊഴികൾ ലഭിച്ചിട്ടില്ല. കുട്ടിയുമായി സന്ധ്യ പാലത്തിലേക്ക് വന്നതും കുട്ടിയില്ലാതെ പോകുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. വീട്ടിലുള്ള പ്രശ്നങ്ങളെ സംബന്ധിച്ചും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കരുതിക്കൂട്ടി ചെയ്ത കൊലപാതകമാണ് എന്ന് പറയാറായിട്ടില്ല. കൂടുതൽ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. കൃത്യം ചെയ്തതായി അമ്മ സമ്മതിച്ചിട്ടുണ്ട്, എസ്പി വ്യക്തമാക്കി. സന്ധ്യയുടെ മെഡിക്കൽ പരിശോധനകൾ നടത്തിവരുകയാണ്, പരിശോധനയിൽ മാനസികമായ പ്രശ്‌നങ്ങൾ കണ്ടാൽ ഡോക്ടറുടെ നിർദേശപ്രകാരം കൂടുതൽ പരിശോധനകളിലേക്ക് കടക്കും. കുട്ടിയുടെ അമ്മ ഇപ്പോഴും മൊഴികൾ മാറ്റിപ്പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.…

    Read More »
  • Breaking News

    ദിഗ്‍വേഷിന് ഇനി നോട്ട്ബുക്കും തുറന്നുവച്ച് കരയ്ക്കിരിക്കാം, അടുത്ത കളിയിൽനിന്ന് വിലക്ക്, മാച്ച് ഫീയുടെ 50% പിഴ

    ലക്നൗ: പലതവണ വാണിങ്ങ് നൽകി പക്ഷെ കേട്ടില്ല, ഒടുവിൽ നടപടി. വിവാദ ആഘോഷ പ്രകടനങ്ങളുടെ പേരിൽ പല തവണ പിഴ ശിക്ഷ ലഭിച്ചിട്ടും അതേ തെറ്റുതന്നെ ആവർത്തിച്ച ലക്നൗ സൂപ്പർ ജയന്റ്സ് സ്പിന്നർ ദിഗ്‍വേഷ് രതിക്കെതിരെ നടപടി. തിങ്കളാഴ്ച നടന്ന ലക്നൗ സൂപ്പർ ജയന്റ്സ്– സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ സൺറൈസേഴ്സ് ഓപ്പണർ അഭിഷേക് ശർമയുമായി തർക്കിച്ചാണ് ദിഗ്‍വേഷ് വീണ്ടും പണി ഇരന്നുവാങ്ങിയത്. മത്സരത്തിന്റെ എട്ടാം ഓവറിൽ 20 പന്തിൽ 59 റൺസെടുത്ത അഭിഷേക് ശർമയെ ദിഗ്‍വേഷ് പുറത്താക്കി. ഷാർദൂൽ ഠാക്കൂറിന്റെ ക്യാച്ചിലായിരുന്നു അഭിഷേക് പുറത്തായത്. വിക്കറ്റു വീഴ്ത്തിയതിനു പിന്നാലെ അഭിഷേകിനെതിരെ തന്റെ ‘നോട്ട് ബുക്ക്’ ആഘോഷവുമായി ദിഗ്‍വേഷ് എത്തി. എന്നാൽ ഇതു രസിക്കാതിരുന്ന അഭിഷേക് രതിയെ ചോദ്യം ചെയ്തു. തുടർന്നു രണ്ടു താരങ്ങളും തമ്മിൽ വാക്കേറ്റമായി. അംപയർമാരും സഹതാരങ്ങളും ഇടപെട്ടാണു പ്രശ്നം പരിഹരിച്ചത്. സംഭവത്തിനു പിന്നാലെ ലക്നൗ സ്പിന്നർക്കെതിരെ ശക്തമായ നടപടിയുമായി ഐപിഎൽ സംഘാടകർ രംഗത്തെത്തുകയായിരുന്നു. മാച്ച് ഫീയുടെ 50 ശതമാനം…

    Read More »
  • Breaking News

    ആയിരം മുറിപ്പെടുത്തലിലൂടെ അമരീന്ദര്‍ സിംഗിനെ പുറത്താക്കിയതുപോലെ ശശി തരൂരിനും പുറത്തേക്കു വഴിവെട്ടുമോ കോണ്‍ഗ്രസ്? വേണുഗോപാല്‍- ജയറാം രമേശ് സഖ്യത്തിന്റെ നീക്കത്തില്‍ സംശയവുമായി ദേശീയ മാധ്യമങ്ങള്‍; കോണ്‍ഗ്രസിനു തരൂരിനെ നഷ്ടമായാല്‍ പിന്നെയെന്ത്?

    ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതുപോലെ ശശി തരൂരിനെയും അപാനിച്ചു പുറത്താക്കാനുള്ള നീക്കങ്ങളാണു കോണ്‍ഗ്രസില്‍ നടക്കുന്നതെന്ന സൂചനകളുമായി ദേശീയ മാധ്യമങ്ങള്‍. ഓപ്പറേഷന്‍ സിന്ദൂറിനുശേഷം സര്‍വകക്ഷി സംഘത്തെ തെരഞ്ഞെടുത്തപ്പോള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമടക്കം ഒഴിവാക്കി ശശി തരൂരിനെയും മനീഷ് തിവാരിയെയും സല്‍മാന്‍ ഖുര്‍ഷിദിനെയും അമര്‍ സിംഗിനെയും തെരഞ്ഞെടുത്തതിനു പിന്നാലെയാണ് കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ മറപൊളിച്ചത്. വിദേശകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാനെന്ന നിലയിലും ഐക്യരാഷ്ട്രസഭയില്‍ ഏകദേശം മൂന്ന് പതിറ്റാണ്ടോളം പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയെന്ന നിലയിലും, തരൂര്‍ അമേരിക്കയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പ്രതിനിധി സംഘത്തെ നയിക്കാന്‍ യോഗ്യനാണെന്നതില്‍ തര്‍ക്കമില്ല. ‘പതിനൊന്നു വര്‍ഷത്തിനിടെ കോടിക്കണക്കിന് നികുതിദായകരുടെ പണം ചെലവഴിച്ച് 72 രാജ്യങ്ങള്‍, 129 സന്ദര്‍ശനങ്ങള്‍, സന്ദര്‍ശിച്ചിട്ടും ആകെ ഫലം പൂജ്യമാണെന്നും ഒരു രാജ്യവും ഓപ്പറേഷന്‍ സിന്ദൂറിനെ പിന്തുണച്ചില്ലെന്നും’ കോണ്‍ഗ്രസിന്റെ കര്‍ണാടക വിഭാഗം എക്‌സില്‍ പോസ്റ്റിട്ടത്തിനു പിന്നാലൊണ് തരൂരിന്റെ നിയമനവും വിവാദമായത്. സര്‍ക്കാരിനെയും സൈനിക നീക്കത്തെയും കോണ്‍ഗ്രസ് ആഭ്യന്തര രാഷ്ട്രീയത്തില്‍…

    Read More »
  • Crime

    സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്ന് തര്‍ക്കം; കണ്ണൂരില്‍ യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു, തടയാനെത്തിയ ഭാര്യയ്ക്കും വെട്ടേറ്റു

    കണ്ണൂര്‍: പയ്യാവൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലിയിലെ മടത്തേടത്ത് വീട്ടില്‍ പരേതനായ ബാബുവിന്റെ മകന്‍ നിധീഷ് ബാബു (31) ആണു കൊല്ലപ്പെട്ടത്. ഭാര്യ ശ്രുതിക്കും വെട്ടേറ്റു. ബൈക്കിലെത്തിയ 2 പേരാണ് കൊലപാതകം നടത്തിയത്. ആക്രമണ ശേഷം ഇരുവരും ബൈക്കില്‍ കയറി രക്ഷപ്പെട്ടു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പയ്യാവൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിനു സമീപത്ത് ആയുധ നിര്‍മാണത്തിനുള്ള ആല നടത്തുന്നയാളാണു നിതീഷ്. സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക വിവരം. ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ആലയിലെത്തിയ അക്രമികള്‍ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ആലയിലിരുന്ന വാക്കത്തിയെടുത്ത് നിധീഷിനെ വെട്ടുകയായിരുന്നു. ഇത് തടയാനെത്തിയ ശ്രുതിക്കും വെട്ടേറ്റു. ശ്രുതിയെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്ക് ഗുരുതരമല്ല. ബൈക്കില്‍ എത്തിയവര്‍ മുന്‍പും അവിടെ വന്നിട്ടുണ്ടെന്നും ഇവരെ ശ്രുതിക്കു പരിചയമുണ്ടെന്നുമാണ് വിവരം. ചികിത്സയില്‍ക്കഴിയുന്ന ശ്രുതിയുടെ മൊഴിയെടുത്തൊല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. നിധീഷിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റും.  …

    Read More »
Back to top button
error: