Breaking NewsIndiaLead NewsMovieNEWS

ശ്രദ്ധേയമായി കല്യാൺ ജ്വല്ലേഴ്സ് ഐഎന്‍സിഎ അവാർഡ്, മികച്ച പുതുമുഖ നടിയായി മലയാളികളുടെ സ്വന്തം ഡെലുലു റിയ ഷിബു

പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കല്യാൺ ജ്വല്ലേഴ്സ് INCA അവാർഡുകളുടെ ആദ്യ പതിപ്പ് ഏപ്രിൽ 16-ന് മുംബൈ നിതാ അംബാനി കൾച്ചറൽ സെൻട്രറിൽ നടന്നു. 12 ഇന്ത്യൻ ഭാഷകളെ ഉൾപ്പെടുത്തി മികച്ച ചിത്രങ്ങൾ ഉൾപ്പെടെ വിവിധ പ്രധാന കാറ്റഗറികളിൽ അവാർഡുകൾ വിതരണം ചെയ്തു.

മലയാളത്തിൽ നിന്ന് “ലോക: ചാപ്റ്റർ വൺ – ചന്ദ്ര” മികച്ച ചിത്രത്തിനുള്ള അവാർഡ് നേടി. നിവിൻ പോളി(സർവ്വം മായ)മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. കല്യാണി പ്രിയദർശൻ (ലോക)മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഡൊമിനിക് അരുൺ (ലോക)മികച്ച സംവിധായകനായി, ഷാജി കുമാർ (തുടരും) മികച്ച സിനിമാറ്റോഗ്രാഫറായി,റിയ ഷിബു(സർവ്വം മായ)മികച്ച പുതുമുഖ നടിയായി അവാർഡ് നേടി.

Signature-ad

മറ്റൊരു ശ്രദ്ധേയമായ നേട്ടമായത്, മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ (കാന്ത) മികച്ച തമിഴ് നടനുള്ള അവാർഡ് സ്വന്തമാക്കി.കരൺ ജോഹർ,റാണ ദഗ്ഗുബാട്ടി,ശ്രിയ സരൺ എന്നിവർ അവതാരകരായി എത്തിയതും ചടങ്ങിന് കൂടുതൽ ഭംഗി കൂട്ടി.
പി ആർ ഒ-എ എസ് ദിനേശ്,മനു ശിവൻ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: