Breaking NewsBusinessKeralaNEWS

അക്ഷയ തൃതീയ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് അക്ഷയ ജ്വല്ലേഴ്സിൽ

കോഴിക്കോട്: അക്ഷയ തൃതീയ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് അക്ഷയ ജ്വല്ലേഴ്സിൽ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ നിർവഹിച്ചു. പ്രൗഢഗംഭീരമായ ചടങ്ങിൽ സംസ്ഥാന സെക്രട്ടറി അരുൺ മല്ലർ, സംസ്ഥാന കൗൺസിൽ അംഗം സുധീർ കല്യാൺ,അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

രാവിലെ 8 മണിയോടെ കേരളത്തിലെ എല്ലാ ഷോറൂമുകളും തുറന്ന് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. പരമ്പരാഗതമായ ഉത്സാഹ തിമിർപ്പോടെ ഉപഭോക്താക്കൾ രാവിലെ തന്നെ കേരളത്തിലെ എല്ലാ ജുവലറി ഷോറൂമുകളിലേക്കും എത്തിത്തുടങ്ങിയിട്ടുണ്ട് എന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: