Month: May 2025

  • Breaking News

    ‘അയാള്‍ സുഡാപ്പി; ആര്‍എസ്എസ് കേണല്‍ പദവി എടുത്തു കളയണം’; മോഹന്‍ ലാലിനു ജന്മദിനം ആംശംസിച്ച് പൊല്ലാപ്പു പിടിച്ച് രാജീവ് ചന്ദ്രശേഖര്‍

    വെള്ളിത്തിരയിൽ എന്നും നിത്യവിസ്മയമായ മോഹൻലാലിന് ഇന്ന് അറുപത്തിയഞ്ചാം പിറന്നാളാണ്. നാല് പതിറ്റാണ്ടായി മലയാളികളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുകയാണ് മോഹൻലാൽ. ഇന്നും മോഹൻലാലിന്റെ ഒരു ചിത്രം വരുന്നു എന്ന് കേൾക്കുമ്പോൾ മലയാളികൾ ആവേശത്തോടെ കാത്തിരിക്കും. ഇപ്പോഴിതാ മോഹന്‍‍ലാലിന് പിറന്നാള്‍ ആശംസ നേര്‍ന്ന് സ്വന്തം അണികളില്‍ നിന്ന് പൊല്ലപ്പ് പിടിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ‘മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായ മോഹൻലാലിന് ജന്മദിനാശംസകൾ.ടെറിട്ടോറിയൽ ആ‍ർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി ലഭിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന അപൂർവ്വ നേട്ടത്തിന് അർഹനായ അദ്ദേഹം പത്മശ്രീ, പത്മഭൂഷൺ പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്’ എന്നാണ് രാജീവ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഇതാണ് അണികളെ ചൊടുപ്പിച്ചത്. മോഹന്‍ലാലിന്‍റെ നിലപാട് ഇപ്പോള്‍ ശരിയല്ലെന്നും, അയാള്‍ സുഡാപ്പിയാണെന്നും കമന്‍റില്‍ പറയുന്നു, ആര്‍എസ്എസ് കേണല്‍പദവി എടുത്ത് കളയണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആശംസ നേരരുതെന്നും കമന്‍റില്‍ ഉണ്ട്. എമ്പുരാന്‍ സിനിമ പുറത്ത് വന്നതിന് പിന്നാലെ സംഘപരിവാര്‍ മോഹന്‍ലാലിനെതിരെ രംഗത്ത് വന്നിരുന്നു, എമ്പുരാൻ സിനിമ കാണില്ലെന്ന് ബിജെപി…

    Read More »
  • Breaking News

    മന്ത്രി റിയാസുമായി തര്‍ക്കമില്ല; മുഖ്യമന്ത്രിയോടു പരാതിപ്പെട്ടിട്ടില്ല; വാര്‍ത്ത വസ്തുതാ വിരുദ്ധം; തെരഞ്ഞെടുപ്പ് വര്‍ഷങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നെന്നും മന്ത്രി എം.ബി. രാജേഷ്‌

    തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസുമായി തര്‍ക്കമെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് മന്ത്രി എം.ബി.രാജേഷ്. തിരുവനന്തപുരത്തെ സ്മാര്‍ട് റോഡ് ഉദ്ഘാടനം സംബന്ധിച്ച് മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിട്ടില്ല. മറ്റൊരുയോഗത്തില്‍ പങ്കെടുത്തത് കാരണമാണ് സ്മാര്‍ട്ട് റോഡ് ഉദ്ഘാടനത്തിന് പങ്കെടുക്കാതിരുന്നത്. തിരഞ്ഞെടുപ്പ് വര്‍ഷങ്ങളില്‍ ഇത്തരംവാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നുവെന്നും എം.ബി. രാജേഷ് പ്രതികരിച്ചു. മഴക്കാലപൂർവ്വ ശുചീകരണയോഗം വൈകിയത് കാരണമാണ്  സ്മാർട്ട് സിറ്റി പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്. താൻ മുഖ്യമന്ത്രിയെ കണ്ട് പരാതി കൊടുത്തു എന്നത് തീർത്തും വസ്തുതാവിരുദ്ധമായ വാർത്തയാണ്. ഇങ്ങനെ വാർത്ത കൊടുക്കുന്നത് അന്യായമാണെന്നും മന്ത്രി പറഞ്ഞു. വസ്തുതാ വിരുദ്ധമായ വാർത്ത ആദ്യം രണ്ട് ചാനലുകൾ കൊടുത്തു. പിന്നീട് മറ്റ് ചാനലുകളും കൊടുത്തു. തീർത്തും വസ്തുത വിരുദ്ധമാണ് വാര്‍ത്ത. നിഷ്കളങ്കമായി കൊടുക്കുന്നതല്ല ഈ വാർത്തകളെന്നും തെരഞ്ഞെടുപ്പ് വർഷങ്ങളിൽ ഇത്തരം വാർത്തകൾ പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്മാര്‍ട്ട് റോഡുകളുടെ ക്രെഡിറ്റിനെ ചൊല്ലി മന്ത്രിമാരായ മുഹമ്മദ് റിയാസും എം.ബി രാജേഷും തമ്മില്‍ തര്‍ക്കമെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. ഒറ്റയ്ക്ക് ക്രഡിറ്റെടുക്കാനുള്ള പൊതുമരാമത്ത് മന്ത്രിയുടെ ശ്രമത്തില്‍ തദ്ദേശ…

    Read More »
  • Breaking News

    ‘തീവ്രവാദത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒറ്റക്കെട്ട്; ഇവിടെ ഊര്‍ജസ്വലമായ ജനാധിപത്യമുണ്ട്; റസിസ്റ്റന്റ് ഫ്രണ്ടിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം’; പാകിസ്താന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയെന്ന് ചൈനയെ ബോധ്യപ്പെടുത്തണം: അസദുദ്ദീന്‍ ഒവൈസി

    ന്യൂഡല്‍ഹി: തീവ്രവാദത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ ഇന്ത്യക്കാര്‍ ഒറ്റക്കെട്ടാണെന്നും ഊര്‍ജസ്വലമായ ജനാധിപത്യം ഇവിടെയുണ്ടെന്നും എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. പഹല്‍ഗാം ആക്രമണങ്ങളെത്തുടര്‍ന്നു സമീപകാല നയന്ത്ര വെല്ലുവിളികളിലും തുര്‍ക്കി, അസര്‍ബൈജാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ പാകിസ്ഥാനെ അസന്ദിഗ്ധമായി പിന്തുണച്ചപ്പോള്‍, അമേരിക്ക പോലുള്ള ഇന്ത്യന്‍ അനുകൂല രാജ്യങ്ങള്‍ മൗനം പാലിച്ചതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) എന്ന ഗ്രൂപ്പിനെ അന്താരാഷ്ട്ര നിയമപ്രകാരം ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാന്‍ ശ്രമിക്കണം. ‘യുഎസുമായി ഞങ്ങള്‍ക്ക് നല്ല ബന്ധമുണ്ട്. പക്ഷേ, ടിആര്‍എഫിനെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്താന്‍ അമേരിക്ക ശ്രമിച്ചില്ല. ഇതില്‍ അത്ഭുതമുണ്ട്. നമ്മുടെ സര്‍ക്കാരും നയതന്ത്രജ്ഞരും കഴിവുള്ളവരാണ്. അമേരിക്ക ടിആര്‍എഫിനെ ഒരു വിദേശ ഭീകര സംഘടനയായി (എഫ്ടിഒ) പ്രഖ്യാപിക്കുന്നെന്ന് ഉറപ്പാക്കണം. ബ്രിട്ടണും ഇക്കാര്യത്തില്‍ നിലപാടെടുക്കണം’- ഒവൈസി പറഞ്ഞു. പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയെക്കുറിച്ചും ഇന്ത്യയുടെ നിലവിലുള്ള ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചും വിശദീകരിക്കാന്‍ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്ന സര്‍വകക്ഷി…

    Read More »
  • Breaking News

    50 രൂപയില്‍ തുടങ്ങി; പിരിയുമ്പോള്‍ 9000 രൂപ; ആരും ഏറ്റെടുക്കാന്‍ മടിച്ച ജോലി; അമ്മയെക്കുറിച്ചു ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി നടന്‍ വിജിലേഷ്; ‘കുഞ്ഞുങ്ങളെ അമ്മ നോക്കിയിരുന്നത് ഏറെ സന്തോഷത്തോടെ’

    അമ്മയെ പറ്റി ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി നടന്‍ വിജിലേഷ്. അങ്കണവാടി ഹെല്‍പ്പറായിരുന്ന അമ്മ ജോലിയില്‍ നിന്നും വിരമിച്ചതിനെ പറ്റിയാണ് വിജിലേഷിന്‍റെ കുറിപ്പ്. ആരും ഏറ്റെടുക്കാൻ മടിച്ചിരുന്ന ജോലിയായിരുന്നുവെന്നും കുഞ്ഞുങ്ങളെ നോക്കുക എന്ന ഉത്തരവാദിത്വം നിറഞ്ഞ ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചതെന്നും വിജിലേഷ് പറഞ്ഞു. വളരെ തുച്ഛമായ വരുമാനത്തിലാണ് അമ്മ ജോലിയാരംഭിച്ചതെന്നും കിട്ടിയ പ്രതിഫലത്തേക്കാൾ, നൂറുക്കണക്കിന് കുഞ്ഞുങ്ങളുടെ ചിരിയും സ്നേഹവും കുസൃതിയുമൊക്കെ അമ്മയിൽ നിറച്ചത് മനുഷ്യത്വത്തിന്റെ തീരാത്ത തുളുമ്പലുകളാണെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വിജിലേഷ് പറഞ്ഞു. ഫേസ്​ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം നാൽപത്തിയൊന്ന് വർഷത്തെ സർവീസിനു ശേഷം അമ്മ അങ്കണവാടി ഹെൽപ്പർ ജോലിയിൽ നിന്ന് വിരമിച്ചു. നാല് പതിറ്റാണ്ടായി തുടരുന്ന അമ്മയുടെ ദിനചര്യയിൽ നിന്നും ഇനി വിശ്രമജീവിതത്തിലേക്ക്. അമ്പതു രൂപ ശമ്പളത്തിൽ തുടങ്ങിയ ജോലിയാണ്. പിരിയുമ്പോൾ ഒമ്പതിനായിരം രൂപയായി അത് മാറി. പണ്ട്, ആരും ഏറ്റെടുക്കാൻ മടിച്ചിരുന്ന ജോലിയായിരുന്നു. കുഞ്ഞുങ്ങളെ നോക്കുക എന്ന ഉത്തരവാദിത്വം നിറഞ്ഞ ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചത്.…

    Read More »
  • LIFE

    സ്വന്തം ആന്റണിയുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷിച്ച് മോഹന്‍ലാല്‍

    നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ വീട്ടില്‍ പിറന്നാള്‍ ആഘോഷിച്ച് നടന്‍ മോഹന്‍ലാല്‍. ആന്റണിയുടെ ഭാര്യ ശാന്തി, മക്കളായ അനിഷ, ആശിഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. അനിഷയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളായ ഡോ. വിന്‍സന്റിനെയും ഭാര്യ സിന്ധുവിനെയും ചിത്രങ്ങളില്‍ കാണാം. ആന്റണി തന്നെയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പം എമ്പുരാന്‍ ലൊക്കേഷനില്‍ നിന്നുള്ള ഒരു ഫോട്ടോയും ആന്റണി പങ്കുവച്ചിട്ടുണ്ട്. നടന വിസ്മയം മോഹന്‍ലാലിന്റെ അറുപത്തിയഞ്ചാം ജന്മദിനമാണിന്ന്. ലോകമെമ്പാടുമുള്ള ആരാധകര്‍ താരരാജാവിന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ്. അതിനിടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സമ്മാനവുമായി മോഹന്‍ലാല്‍ എത്തിയിരുന്നു. ‘മുഖരാഗം’ എന്ന തന്റെ ജീവചരിത്രം വായനക്കാരിലേക്ക് എത്താന്‍ പോകുകയാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ‘എന്റെ ഈ പിറന്നാള്‍ ദിനത്തില്‍ വലിയൊരു സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ബാലു പ്രകാശ് എഴുതിയ എന്റെ ജീവചരിത്രം ‘മുഖരാഗം’ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്. 47 വര്‍ഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയ ജീവിതത്തിലെ വിവിധ…

    Read More »
  • Business

    ആറ് മാസത്തേക്ക് ഒറ്റപ്പൈസ അടയ്‌ക്കേണ്ട, 125 രൂപയുണ്ടെങ്കില്‍ മികച്ച ഓഫറുകളും; കുതിക്കാനൊരുങ്ങി എയര്‍ടെല്‍

    ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് സൗജന്യ സേവനം ഉറപ്പാക്കുന്ന പുതിയ പ്രഖ്യാപനം നടത്തി എയര്‍ടെല്‍. ഗൂഗിളുമായി സഹകരിച്ചാണ് എയര്‍ടെല്‍ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത്. ഒരു കാലത്ത് മുകേഷ് അംബാനിയുടെ ടെലികോം കമ്പനിയായ ജിയോ സ്വീകരിച്ച അതേ നീക്കം തന്നെയാണ് എയര്‍ടെലും ഇപ്പോള്‍ ഉപയോഗിക്കുന്നത്. എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് സൗജന്യ സേവനം ഉറപ്പാക്കുമെന്നാണ് പ്രഖ്യാപനം. പക്ഷെ ജിയോ നടത്തിയ പ്രഖ്യാപനത്തില്‍ നിന്ന് എയര്‍ടെല്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഡിവൈസുകളുടെ സ്റ്റോറേജ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് എയര്‍ടെലും ഗൂഗിളും സഹകരിച്ച് ഗൂഗിള്‍ വണ്‍ ക്ലഡ് സ്റ്റോറേജ് സബ്‌സ്‌ക്രിപ്ഷന്‍ സേവനം ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. എല്ലാ പോസ്റ്റ്പെയ്ഡ് ,വൈ ഫൈ ഉപയോക്താക്കള്‍ക്കും അധികം ചെലവില്ലാതെ ആറ് മാസത്തേക്ക് 100 ജിബി വണ്‍ ക്ലൗഡ് സ്‌റ്റോറേജ് പുതിയ സേവനത്തിലൂടെ ലഭ്യമാകും. എല്ലാവര്‍ക്കും സൗജന്യ സേവനം ലഭ്യമാകില്ല. ഗൂഗിള്‍ വണ്‍ ക്ലൗഡ് സ്റ്റോറേജ് സബ്‌സ്‌ക്രിപ്ഷന്‍ ഉളളവര്‍ക്കാണ് എയര്‍ടെല്‍ ആറ് മാസത്തേക്ക് സൗജന്യ സേവനം വാഗ്ദാനം ചെയ്തിരിക്കുന്നത്.…

    Read More »
  • Breaking News

    ‘വഖഫ് ഇസ്ലാമിന്റെ അനിവാര്യതയല്ല, ഹിന്ദു കോഡ് വന്നപ്പോള്‍ തര്‍ക്കമുണ്ടായില്ല; മുസ്ലിംകള്‍ ശരിയത്ത് നിയമം പിന്തുടരുന്നതു പ്രശ്‌നത്തിനു കാരണം’; ഇടക്കാല ഉത്തരവ് നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍; ഗുജറാത്ത് പബ്ലിക് ട്രസ്റ്റ് ആക്ട് ചൂണ്ടിക്കാട്ടി വാദം

    വഖഫ് ഭേദഗതിയിൽ ഇടക്കാല ഉത്തരവ് നൽകരുതെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. വഖഫ് ഒരു ആശയമാണ്, ഇസ്‍ലാമിന്റെ അനിവാര്യ ഭാഗമല്ല. വഖഫ് ബോർഡിൽ മുസ്‍ലിം അല്ലാത്തവരെ ഉൾപ്പെടുത്തിയത് വൈവിധ്യം സംരക്ഷിക്കാനാണ്. ക്ഷേത്ര ഭരണത്തിൽ മുസ്ലിമുകളെയും ഉൾപ്പെടുത്താറുണ്ട്. ഗുജറാത്ത് പബ്ലിക് ട്രസ്റ്റ്‌ ആക്ട് ചൂണ്ടിക്കാട്ടിയായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. നാലോ അഞ്ചോ സംസ്ഥാനങ്ങൾ ഒഴികെ ബാക്കിയെല്ലാ ക്ഷേത്രങ്ങളും സർക്കാരിന്റെ കീഴിലാണ്. ഹിന്ദു കോഡ് ബിൽ വന്നപ്പോൾ എതിർപ്പ് ഉണ്ടായില്ലെന്നും, മുസ്‍ലിമുകൾ ശരിയാ നിയമം പിന്തുടരുന്നതിനാണ് തർക്കത്തിന് കാരണമെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു. നിയമപരമായ പുനഃപരിശോധന പൂര്‍ത്തിയാകുന്നത് വരെ ആരെയും വഖഫ് ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ രാവിലെ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. രജിസ്റ്റര്‍ ചെയ്ത ഒരു വഖഫും അത് അല്ലാതെയാകില്ല. റവന്യൂ അന്വേഷണം നടക്കുമ്പോള്‍ വഖഫ് പദവി നഷ്ടമാകുമെന്നത് കോടതിക്ക് ഒഴിവാക്കാമെന്നും ഭേദഗതി നിയമത്തിനെതിരായി വന്ന ഹര്‍ജികള്‍ പരിഗണിക്കവേ കേന്ദ്രം സുപ്രീംകോടതിയില്‍ വിശദീകരണം നല്‍കി. അതേസമയം, വഖഫ് നല്‍കിയതില്‍ സര്‍ക്കാര്‍ ഭൂമിയുണ്ടോയെന്ന് പരിശോധിക്കാന്‍ അവകാശമുണ്ടെന്നും…

    Read More »
  • Crime

    റീലുകളിലൂടെ ‘ഇര’കളെ വലവീശി പിടിക്കും; ചതിക്കപ്പെട്ടുവെന്ന് പലരും അറിഞ്ഞത് സ്പെയിനില്‍ വിമാനം ഇറങ്ങിയ ശേഷം; കേരളാ പോലീസ് കസ്റ്റഡിക്കാലത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ രണ്ടു ദിവസ സുഖവാസം; മ്യൂസിയം പോലീസ് നഷ്ടപ്പെടുത്തിയത് വമ്പന്‍ സ്രാവുകളെ കുടുക്കാനുള്ള സുവര്‍ണാവസരം

    തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്‌ഐ: ഷഫിന്‍ സസ്‌പെന്‍ഷനിലാകുന്നത് രാജ്യത്തുടനീളം റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ പല പോലീസ് സ്റ്റേഷനുകളില്‍ അറസ്റ്റിലായ ചരിത്രമുള്ള പ്രതിയെ. അര്‍ച്ചനാ ഗൗതമും ഭര്‍ത്താവ് രാഹുല്‍ ഗൗതുമുമാണ് തട്ടിപ്പിലെ പ്രധാനികള്‍. വിവേക് എന്ന വ്യക്തിയുമുണ്ട്. സ്വന്തമായി ഓഫീസ് പോലും തുറക്കാതെ സോഷ്യല്‍ മീഡിയ ഉപയോഗിച്ചാണ് തട്ടിപ്പ്. ഈ വലയില്‍ വീഴുന്നവരെ ഡല്‍ഹിയിലേയും ഗാസിയാബാദിലേയും എല്ലാം മാളുകളില്‍ വിളിച്ചു വരുത്തി അഭിമുഖം നടത്തും. മുമ്പ് ചിലരെയെല്ലാം എംബിബിഎസ് പഠിപ്പിക്കാന്‍ സ്‌പെയിനില്‍ അയച്ചിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. ഇവരുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ ഇത്തരം അവകാശ വാദങ്ങളും അങ്ങനെ പോയവരുടെ ചിത്രവുമുണ്ട്. സ്‌പെയിന്‍ എംബസിയിലുള്ള സ്വാധീനത്തിന് തെളിവായി ചിത്രങ്ങളും സജീവം. സോഷ്യല്‍ മീഡിയാ പരസ്യത്തിലൂടെ ആയതു കൊണ്ട് തന്നെ രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികളെ കെണിയില്‍ വീഴ്ത്താന്‍ ഇവര്‍ക്കായി. വിവിധ കേസുകളില്‍ അര്‍ച്ചനാ ഗൗതം മാത്രമാണ് അറസ്റ്റിലായിട്ടുള്ളതെന്നാണ് സൂചനകള്‍. രാഹലും വിവേകും എന്നും കാണാമറയത്താണ്. ഇവരുടെ അഡ്രസു പോലും ആര്‍ക്കും അറിയില്ലെന്നതാണ് വസ്തുത. ഓഫീസില്ലാതെ സോഷ്യല്‍…

    Read More »
  • LIFE

    ഒട്ടുമിക്ക മാസങ്ങളിലും വിദേശ യാത്രകള്‍, ഓരോ ട്രിപ്പിനും പൊടിയുന്നത് ലക്ഷങ്ങള്‍; ചിലവുകള്‍ മക്കള്‍ വഹിക്കാറുണ്ടോ?

    കൃഷ്ണകുമാറും സിന്ധുവും നാല് പെണ്‍മക്കളും കുടുംബാംഗങ്ങളെപ്പോലെയായി മാറിയിരിക്കുന്നു മലയാളികള്‍ക്ക്. എല്ലാവര്‍ക്കും യുട്യൂബ് ചാനലുകളുണ്ടെങ്കിലും കൃത്യമായ ഇടവേളകളില്‍ മുടങ്ങാതെ വീഡിയോ പങ്കുവെച്ച് ആരാധകരെ നേടിയത് സിന്ധു കൃഷ്ണയാണ്. സിനിമയും രാഷ്ട്രീയവുമെല്ലാമായി എപ്പോഴും തിരക്കിലായതിനാല്‍ സിന്ധു തന്നെയാണ് കുടുംബകാര്യങ്ങളും മക്കളുടെ കാര്യങ്ങള്‍ക്കും വേണ്ടി ഓടി നടക്കുന്നത്. ഇപ്പോഴിതാ മക്കളെ കുറിച്ച് സിന്ധു പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ധാരാളം പേര്‍ എന്നോട് പലപ്പോഴായി ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണിത്. കുട്ടികള്‍ സമ്പാദിച്ച് തുടങ്ങുന്നതിന് മുമ്പ് വരെ ഞങ്ങളാണ് എല്ലാ ചിലവും നോക്കിയിരുന്നത്. പിന്നീട് എല്ലാവരും സമ്പാദിച്ച് തുടങ്ങിയപ്പോള്‍ ഒരു ഷെയര്‍ വീട്ടിലെ ആവശ്യങ്ങള്‍ക്കായി നല്‍കി തുടങ്ങി. അവരവര്‍ക്ക് പറ്റുന്നതുപോല അവരുടെ കപ്പാസിറ്റിക്ക് അനുസരിച്ചാണ് കോണ്‍ട്രിബ്യൂഷന്‍ ഇപ്പോള്‍ കുട്ടികള്‍ ചെയ്യുന്നത്. അത് വളരെ നല്ലതാണ്. നാല് പിള്ളേരും കോണ്‍ട്രിബ്യൂട്ട് ചെയ്യാറുണ്ട്. നിങ്ങള്‍ യാത്രകള്‍ പോകുമ്പോള്‍ എങ്ങനെയാണ്? ആരാണ് യാത്രയുടെ ചിലവ് വഹിക്കുന്നത്? ഒരാളാണോ പണം മുടക്കുന്നത്? അതോ എല്ലാവരും ചേര്‍ന്നാണോ എന്നൊക്കെ ചോദ്യം വരാറുണ്ട്. ഞങ്ങള്‍ എല്ലാവരും തുല്യമായി…

    Read More »
  • NEWS

    ആരും അയാളെ പോലെയാകരുത്! ഒറ്റയ്ക്ക് കാട്ടിലൂടെ നടന്ന വിദേശ യുവതിയോട് ഇന്ത്യന്‍ യുവാവ് ചെയ്തത്

    ഷിംല: ഇന്ത്യയില്‍ വിനോദസഞ്ചാരത്തിനെത്തിയപ്പോഴുണ്ടായ ദുരനുഭവം പങ്കുവച്ച് പോളണ്ടുകാരി. കണ്ടന്റ് ക്രിയേ?റ്ററും ട്രാവല്‍ വ്ളോഗറുമായ കസിയ എന്ന യുവതിയാണ് ഹിമാചല്‍പ്രദേശില്‍ ട്രക്കിംഗിനെത്തിയപ്പോഴുണ്ടായ മോശം അനുഭവം പങ്കുവച്ചിരിക്കുന്നത്. ട്രക്കിംഗ് നടത്തുന്നതിനിടയില്‍ ഒരാള്‍ പിന്തുടരുന്ന വീഡിയോയാണ് കസിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗസ്?റ്റ് ഹൗസില്‍ നിന്ന് ട്രക്കിംഗിനായി വനമേഖലയിലേക്ക് പുറപ്പെട്ടതായിരുന്നു കസിയ. ട്രക്കിംഗ് ചെയ്യുന്ന സമയത്ത് ഒരാള്‍ തന്നെ സമീപിക്കുകയും സെല്‍ഫിയെടുക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് യുവതി വീഡിയോയില്‍ പറയുന്നു. ‘എന്നോടൊപ്പം ഒരു ഫോട്ടോയെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് അയാള്‍ പറഞ്ഞു. അതിന് സാധിക്കില്ലെന്ന് ഞാന്‍ മറുപടിയും കൊടുത്തു.എനിക്ക് അതിനോട് താല്‍പര്യമില്ലായിരുന്നു. സ്വകാര്യത കാത്തുസൂക്ഷിക്കണമെന്ന് എനിക്കുണ്ടായിരുന്നു. ഒരുപാട് ദിവസങ്ങള്‍ ഇന്ത്യയില്‍ താമസിച്ചിട്ടുണ്ട്. അതിനിടയില്‍ അപരിചിതരോടൊപ്പം ചിത്രങ്ങള്‍ എടുത്തിട്ടുമുണ്ട്. അവരോടൊക്കെ സംസാരിച്ചിട്ടുണ്ട്. ഇനി അത് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. എത്ര പറഞ്ഞിട്ടും ആ മനുഷ്യന്‍, എന്നെ പിന്തുടരുകയായിരുന്നു. അയാള്‍ ഹിന്ദിയില്‍ എന്തൊക്കെയോ ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു.ഒടുവില്‍ പേടിച്ചാണ് ക്യാമറയില്‍ വീഡിയോ പകര്‍ത്താന്‍ ആരംഭിച്ചത്. താന്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടെന്ന് മനസിലായാതോടെ അയാള്‍ പിന്തുടരുന്നത് നിര്‍ത്തി തിരികെ…

    Read More »
Back to top button
error: