LIFELife Style

ഒട്ടുമിക്ക മാസങ്ങളിലും വിദേശ യാത്രകള്‍, ഓരോ ട്രിപ്പിനും പൊടിയുന്നത് ലക്ഷങ്ങള്‍; ചിലവുകള്‍ മക്കള്‍ വഹിക്കാറുണ്ടോ?

കൃഷ്ണകുമാറും സിന്ധുവും നാല് പെണ്‍മക്കളും കുടുംബാംഗങ്ങളെപ്പോലെയായി മാറിയിരിക്കുന്നു മലയാളികള്‍ക്ക്. എല്ലാവര്‍ക്കും യുട്യൂബ് ചാനലുകളുണ്ടെങ്കിലും കൃത്യമായ ഇടവേളകളില്‍ മുടങ്ങാതെ വീഡിയോ പങ്കുവെച്ച് ആരാധകരെ നേടിയത് സിന്ധു കൃഷ്ണയാണ്. സിനിമയും രാഷ്ട്രീയവുമെല്ലാമായി എപ്പോഴും തിരക്കിലായതിനാല്‍ സിന്ധു തന്നെയാണ് കുടുംബകാര്യങ്ങളും മക്കളുടെ കാര്യങ്ങള്‍ക്കും വേണ്ടി ഓടി നടക്കുന്നത്. ഇപ്പോഴിതാ മക്കളെ കുറിച്ച് സിന്ധു പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ധാരാളം പേര്‍ എന്നോട് പലപ്പോഴായി ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണിത്. കുട്ടികള്‍ സമ്പാദിച്ച് തുടങ്ങുന്നതിന് മുമ്പ് വരെ ഞങ്ങളാണ് എല്ലാ ചിലവും നോക്കിയിരുന്നത്. പിന്നീട് എല്ലാവരും സമ്പാദിച്ച് തുടങ്ങിയപ്പോള്‍ ഒരു ഷെയര്‍ വീട്ടിലെ ആവശ്യങ്ങള്‍ക്കായി നല്‍കി തുടങ്ങി. അവരവര്‍ക്ക് പറ്റുന്നതുപോല അവരുടെ കപ്പാസിറ്റിക്ക് അനുസരിച്ചാണ് കോണ്‍ട്രിബ്യൂഷന്‍ ഇപ്പോള്‍ കുട്ടികള്‍ ചെയ്യുന്നത്. അത് വളരെ നല്ലതാണ്. നാല് പിള്ളേരും കോണ്‍ട്രിബ്യൂട്ട് ചെയ്യാറുണ്ട്. നിങ്ങള്‍ യാത്രകള്‍ പോകുമ്പോള്‍ എങ്ങനെയാണ്? ആരാണ് യാത്രയുടെ ചിലവ് വഹിക്കുന്നത്? ഒരാളാണോ പണം മുടക്കുന്നത്? അതോ എല്ലാവരും ചേര്‍ന്നാണോ എന്നൊക്കെ ചോദ്യം വരാറുണ്ട്.

Signature-ad

ഞങ്ങള്‍ എല്ലാവരും തുല്യമായി പണം ഇടാറുണ്ട് എന്നതാണ് സത്യം. പിന്നെ പണം കുറവുള്ളയാളെ കൂടുതല്‍ പണമുള്ളയാള്‍ സഹായിക്കും. അങ്ങനെയുള്ള അഡജസ്റ്റ്‌മെന്റുകള്‍ നടക്കാറുണ്ട്. അതുപോലെ വീട്ടിലെ ചിലവുകള്‍ക്ക് വേണ്ടി എല്ലാവരും ഒരു നിശ്ചിത തുക മാസത്തിന്റെ തുടക്കത്തില്‍ തന്നെ തരും. എല്ലാവരും സമ്പാദിക്കുന്നവരായതിനാല്‍ എല്ലാവരും ഷെയറിടുന്നതാണ് നല്ലതെന്ന് തോന്നുന്നു. എല്ലാവര്‍ക്കും അതാണ് കൂടുതല്‍ സുഖപ്രദം സൗകര്യം. അതിനാല്‍ തന്നെ എല്ലാവര്‍ക്കും അത്യാവശ്യം പണം സമ്പാദിക്കാനും പറ്റും. എന്നാല്‍ എല്ലാവരും സ്‌പെന്റും ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: