ആരും അയാളെ പോലെയാകരുത്! ഒറ്റയ്ക്ക് കാട്ടിലൂടെ നടന്ന വിദേശ യുവതിയോട് ഇന്ത്യന്‍ യുവാവ് ചെയ്തത്

ഷിംല: ഇന്ത്യയില്‍ വിനോദസഞ്ചാരത്തിനെത്തിയപ്പോഴുണ്ടായ ദുരനുഭവം പങ്കുവച്ച് പോളണ്ടുകാരി. കണ്ടന്റ് ക്രിയേ?റ്ററും ട്രാവല്‍ വ്ളോഗറുമായ കസിയ എന്ന യുവതിയാണ് ഹിമാചല്‍പ്രദേശില്‍ ട്രക്കിംഗിനെത്തിയപ്പോഴുണ്ടായ മോശം അനുഭവം പങ്കുവച്ചിരിക്കുന്നത്. ട്രക്കിംഗ് നടത്തുന്നതിനിടയില്‍ ഒരാള്‍ പിന്തുടരുന്ന വീഡിയോയാണ് കസിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗസ്?റ്റ് ഹൗസില്‍ നിന്ന് ട്രക്കിംഗിനായി വനമേഖലയിലേക്ക് പുറപ്പെട്ടതായിരുന്നു കസിയ.
ട്രക്കിംഗ് ചെയ്യുന്ന സമയത്ത് ഒരാള്‍ തന്നെ സമീപിക്കുകയും സെല്‍ഫിയെടുക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് യുവതി വീഡിയോയില്‍ പറയുന്നു. ‘എന്നോടൊപ്പം ഒരു ഫോട്ടോയെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് അയാള്‍ പറഞ്ഞു. അതിന് സാധിക്കില്ലെന്ന് ഞാന്‍ മറുപടിയും കൊടുത്തു.എനിക്ക് അതിനോട് താല്‍പര്യമില്ലായിരുന്നു. സ്വകാര്യത കാത്തുസൂക്ഷിക്കണമെന്ന് എനിക്കുണ്ടായിരുന്നു. ഒരുപാട് ദിവസങ്ങള്‍ ഇന്ത്യയില്‍ താമസിച്ചിട്ടുണ്ട്. അതിനിടയില്‍ അപരിചിതരോടൊപ്പം ചിത്രങ്ങള്‍ എടുത്തിട്ടുമുണ്ട്. അവരോടൊക്കെ സംസാരിച്ചിട്ടുണ്ട്. ഇനി അത് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. എത്ര പറഞ്ഞിട്ടും ആ മനുഷ്യന്‍, എന്നെ പിന്തുടരുകയായിരുന്നു.

അയാള്‍ ഹിന്ദിയില്‍ എന്തൊക്കെയോ ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു.ഒടുവില്‍ പേടിച്ചാണ് ക്യാമറയില്‍ വീഡിയോ പകര്‍ത്താന്‍ ആരംഭിച്ചത്. താന്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടെന്ന് മനസിലായാതോടെ അയാള്‍ പിന്തുടരുന്നത് നിര്‍ത്തി തിരികെ പോകുകയായിരുന്നു. ആരും ആയാളെ പോലെയാകരുത്. എന്റെ ചിത്രങ്ങള്‍ എടുക്കാന്‍, ഞാനൊരു മൃഗശാലയിലുളള മൃഗമല്ല. ഇത്തരത്തില്‍ ആരോടും ഒരിക്കലും ചെയ്യരുത്’- യുവതി വീഡിയോയില്‍ പറയുന്നു. ഇത്തരത്തിലുളള മോശം അനുഭവം ഉണ്ടായെന്ന് പറഞ്ഞ് ഇന്ത്യ സന്ദര്‍ശിക്കുന്നത് നിര്‍ത്താന്‍ പോകുന്നില്ലെന്നും യുവതി വീഡിയോയുടെ അവസാനം പറയുന്നുണ്ട്.