Month: May 2025

  • Breaking News

    ലാലേട്ടനുള്ള പിറന്നാൾ സമ്മാനമായി അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ‘കണ്ണപ്പ’ ടീം; ചിത്രം ജൂൺ 27ന് തിയേറ്ററുകളിൽ

    ഗംഭീര വിജയം നേടിയ ‘എമ്പുരാൻ’, ‘തുടരും’ സിനിമകളിലൂടെ തുടർച്ചയായി 200 കോടി കളക്ഷൻ നേടി മലയാളത്തിൻറെ സൂപ്പർസ്റ്റാർ മോഹൻലാൽ വിസ്മയിപ്പിച്ചിരിക്കുകയാണ്. അടുത്തതായി ഡൈനാമിക് സ്റ്റാർ വിഷ്ണു മഞ്ചു നായകനായെത്തുന്ന പാൻ- ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’യാണ് അദ്ദേഹത്തിൻറേതായി ഇറങ്ങാനൊരുങ്ങുന്ന ചിത്രം. അതേസമയം മോഹൻലാൽ ഇന്ന് തൻറെ 65-ാം ജന്മദിനം ആഘോഷിക്കുകയാണ്. പിറന്നാൾ ആഘോഷങ്ങൾക്ക് ആക്കം കൂട്ടിക്കൊണ്ട്, ജൂൺ 27 ന് ലോകമെമ്പാടും ഗംഭീരമായ റിലീസിനായി ഒരുങ്ങുന്ന ‘കണ്ണപ്പ’യെ കുറിച്ചുള്ള ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ശക്തവും തീവ്രവുമായ, ഏവരേയും അതിശയിപ്പിക്കുന്ന മോഹൻലാലിൻറെ ദൃശ്യങ്ങളാണ് ചിത്രത്തിലേതായി ‘കണ്ണപ്പ’യുടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ദൃഢനിശ്ചയത്തോടെ, ഏവരേയും ആകർഷിക്കുന്ന അസാമാന്യ സ്ക്രീൻ പ്രസെൻസോടെ നടന്നുവരുന്ന അദ്ദേഹത്തിൻറെ ദൃശ്യങ്ങൾ ഏവരിലും രോമാഞ്ചമുണ്ടാക്കും. മാസ്മരികമായ പശ്ചാത്തല സംഗീതത്തോടെ എത്തിയിരിക്കുന്ന ഈ ഹ്രസ്വ വീഡിയോ ഏവരിലും ആകാംക്ഷ ഉണർത്തിയിരിക്കുകകയാണ്. ഒരു ഇതിഹാസ കഥാപാത്രമായ കിരാതയെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിവിധ ഭാഷകളിലെ ആരാധകർ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. വിഷ്ണു മഞ്ചു നായകനായെത്തുന്ന…

    Read More »
  • Crime

    പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലെ വെള്ളം കുടിക്കാന്‍ ആവശ്യപ്പെട്ടതും അസഭ്യം പറഞ്ഞതും എഎസ്ഐ പ്രസന്നന്‍; എസ്‌ഐക്ക് പിന്നാലെ സസ്‌പെന്‍ഷന്‍

    തിരുവനന്തപുരം: പേരൂര്‍ക്കട സംഭവത്തില്‍ ദളിത് യുവതിയെ സ്റ്റേഷനില്‍ വെച്ച് അസഭ്യം പറഞ്ഞതും ശുചിമുറിയിലെ വെള്ളം കുടിക്കാന്‍ പറഞ്ഞതും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എ.എസ്.ഐ പ്രസന്നന്‍. േകസില്‍ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ എസിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണറാണ് എഎസ്‌ഐക്കെതിരെ നടപടിയെടുത്തത് സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഇതിനായി പേരൂര്‍ക്കട സ്റ്റേഷനിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. സംഭവത്തില്‍ കഴിഞ്ഞദിവസം പേരൂര്‍ക്കട സ്റ്റേഷന്‍ എസ്‌ഐ പ്രസാദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇരുവരെയും കൂടാതെ മറ്റൊരു ഉദ്യോഗസ്ഥന്‍ കൂടി തന്നെ അപമാനിച്ചുവെന്നും ബിന്ദു ആരോപിച്ചിരുന്നു. മാല മോഷ്ടിച്ചെന്ന വ്യാജ പരാതിയുടെ പേരിലാണു നെടുമങ്ങാട് സ്വദേശി ബിന്ദുവിന് ദുരനുഭവം നേരിടേണ്ടി വന്നത്. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ പൊലീസ് ബിന്ദുവിന് എതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന എഫ്‌ഐആര്‍ പിന്‍വലിച്ചു. ബിന്ദു ജോലിക്ക് നിന്ന വീട്ടില്‍നിന്ന് സ്വര്‍ണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് എസ് ഐ ഉള്‍പ്പടെയുള്ളവര്‍…

    Read More »
  • Kerala

    ‘എന്നെ അധിക്ഷേപിക്കുന്നവരും പൊലീസില്‍ ഉണ്ടാവും, ആളുകളുടെ അഭിപ്രായമൊന്നും മാറ്റാനാവില്ലല്ലോ’

    കൊച്ചി: സംസ്ഥാന ആഭ്യന്തര വകുപ്പ് മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന് വകുപ്പിനെതിരായ ആക്ഷേപങ്ങള്‍ മുഖ്യമന്ത്രി തള്ളി. ഈ സര്‍ക്കാരിന്റെ കാലത്ത് കേരള പൊലീസ് കൂടുതല്‍ പ്രതികരണശേഷിയുള്ളതായി മാറിയിരിക്കുന്നു. പൗര കേന്ദ്രീകൃത സമീപനത്തോടെ പൊലീസ് സേന പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യമൊന്നും നല്‍കിയിട്ടില്ല. അതേസമയം ശരിയായ കാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കിയിട്ടുണ്ട്. പൊലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണം. അത് നല്ല കാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പാര്‍ട്ടിയും അങ്ങനെയാണ് കരുതുന്നത്. പൊലീസും സര്‍വീസ് മേഖല ഒന്നാകെയും സമൂഹത്തിന്റെ പരിഛേദമാണ്. എല്ലാ വിധത്തിലുള്ള ആളുകളും അതിലുണ്ടാവും. സര്‍ക്കാരിന്റെ പ്രതിനിധി എന്ന നിലയില്‍ എന്നെ വല്ലാതെ അധിക്ഷേപിക്കുന്നവരും അതില്‍ കാണും. ആളുകളുടെ അഭിപ്രായമൊന്നും മാറ്റാനാവില്ലല്ലോ. ജനാധിപത്യത്തിന്റെ രീതി അതല്ലേ.- മുഖ്യമന്ത്രി പറഞ്ഞു. മുമ്പ്, സിപിഎം അധികാരത്തിലിരിക്കുമ്പോഴെല്ലാം പാര്‍ട്ടിയാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്ന് ആക്ഷേപം ഉയരാറുണ്ടെന്നും, ഇപ്പോള്‍ അത് ചെയ്യാത്തതില്‍ പാര്‍ട്ടിക്കാര്‍ അസന്തുഷ്ടരാണോയെന്നുമുള്ള ചോദ്യത്തിന് മറുപടി…

    Read More »
  • Crime

    മകളെ കൊലപ്പെടുത്തിയത് ഭര്‍ത്താവിന്റെ കുടുംബം വിഷമിക്കുന്നത് കാണാന്‍! കുറ്റബോധമോ സങ്കടമോ ഇല്ല; സന്ധ്യ സുഖമായി കിടന്നുറങ്ങി

    എറണാകുളം: നാലുവയസുകാരി കല്യാണിയെ അമ്മ സന്ധ്യ കൊലപ്പെടുത്തിയത് ഭര്‍തൃകുടുംബം വിഷമിക്കുന്നത് കാണാനുള്ള ആഗ്രഹംകൊണ്ടെന്ന് പൊലീസ്. ഭര്‍ത്താവ് സുഭാഷിന്റേത് ആണ്‍മക്കള്‍ കൂടുതലുള്ള കുടുംബമാണ്. കല്യാണിയെ കുടുംബത്തിലെ എല്ലാവരും സ്‌നേഹിച്ചത് സന്ധ്യയ്ക്ക് ഇഷ്ടമല്ലായിരുന്നു. സുഭാഷിന്റെ അമ്മ കുട്ടിയെ കൂടുതല്‍ ലാളിക്കുന്നതും സന്ധ്യ വിലക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു. സുഭാഷ് അറിയാതെ സന്ധ്യയുടെ വീട്ടില്‍ നിന്ന് 1 ലക്ഷം രൂപ വാങ്ങിയിരുന്നു. തനിക്കുവേണ്ടിയല്ല ഈ പണം വാങ്ങിയതെന്ന് സുഭാഷ് സന്ധ്യയുടെ വീട്ടില്‍ വിളിച്ചുപറഞ്ഞു. ഈ പണം എന്തിന് ചെലവഴിച്ചു എന്നും കണ്ടെത്താനായില്ല. ഇതും സന്ധ്യയുടെ വൈരാഗ്യം കൂട്ടിയെന്നാണ് വിലയിരുത്തല്‍. അതേസമയം, നാല് വയസുകാരി മകളെ പുഴയില്‍ എറിഞ്ഞു കൊന്നതില്‍ അമ്മയ്ക്ക് കുറ്റബോധമോ സങ്കടമോ ഇല്ലെന്ന് പൊലീസ്. രാത്രി പൊലീസ് വാങ്ങി നല്‍കിയ ഭക്ഷണം കഴിച്ചു. ശേഷം സന്ധ്യ സുഖമായി സ്റ്റേഷനില്‍ കിടന്ന് ഉറങ്ങി. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലാണ് സന്ധ്യ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞത്. സന്ധ്യയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഉടന്‍ പൊലീസ് കോടതിയെ സമീപിക്കും.…

    Read More »
  • Crime

    ഐബി ഉദ്യോഗസ്ഥയുടെ മരണം; 57 ദിവസം കഴിഞ്ഞിട്ടും സുകാന്ത് എവിടെയെന്ന് കുടുംബം, അന്വേഷണം വേഗത്തിലാക്കണം

    പത്തനംതിട്ട: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പൊലീസ് അന്വേഷണം വേഗത്തില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. മരണം ഉണ്ടായി 57 ദിവസം കഴിഞ്ഞിട്ടും പ്രതി സുകാന്ത് സുരേഷിനെ പൊലീസ് പിടികൂടുന്നില്ലെന്ന് കുടുംബം പറഞ്ഞു. കഴിഞ്ഞദിവസം കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു. അന്വേഷണം വേഗത്തില്‍ ആക്കുമെന്ന് ഉറപ്പ് നല്‍കിയതാണ്. പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ മറ്റു വഴികള്‍ നോക്കേണ്ടിവരുമെന്നും കുടുംബം പറഞ്ഞു. അതിനിടെ, പ്രതി സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്തിന്റെ അച്ഛനെയും അമ്മയേയും കഴിഞ്ഞ മാസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുകാന്തിനെ കണ്ടെത്താനാകാത്ത സാഹചര്യത്തിലായിരുന്നു പൊലീസിന്റെ നീക്കം. കേസില്‍ അച്ഛനും അമ്മയും പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതി സുകാന്തിനൊപ്പം ഇവര്‍ ഒളിവിലായിരുന്നു. അതേസമയം, ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. മാര്‍ച്ച് 24 നാണ്…

    Read More »
  • Movie

    പ്രണയ പശ്ചാത്തലത്തില്‍ ഒരു ഫാമിലി ത്രില്ലര്‍; ‘നേരറിയും നേരത്ത്’ മേയ് 30 ന്

    വേണി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ് ചിദംബരകൃഷ്ണന്‍ നിര്‍മ്മിച്ച് രഞ്ജിത്ത് ജി.വി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ‘നേരറിയും നേരത്ത് ‘മേയ് 30 ന് പ്രദര്‍ശനത്തിനെത്തുന്നു. ഒരു സമ്പന്ന കുടുംബത്തിലെ അംഗവും പ്രമുഖ വ്യവസായി രാഘവന്‍ നമ്പ്യാരുടെ മകളുമാണ്, എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ അപര്‍ണ. ഒരു മിഡില്‍ ക്ലാസ്സ് ക്രിസ്ത്യന്‍ കുടുംബത്തിലെ സണ്ണിയുമായി അപര്‍ണ തീവ്രമായ പ്രണയത്തിലാണ്. അതിനെ തുടര്‍ന്ന് പല ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ ഉണ്ടാകുന്നു. പെട്ടെന്ന് അശ്വിന്‍ എന്നൊരു ചെറുപ്പക്കാരന്‍ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. പിന്നെ അവള്‍ നേരിടുന്നത് ഞെട്ടിക്കുന്ന ഒരു ദുരന്തമാണ്. അതിന് കാരണമായവരെ തന്റേതായ പുതിയ രീതികളിലൂടെ അപര്‍ണ നേരിടുന്നിടത്ത് കഥാഗതി കൂടുതല്‍ സങ്കീര്‍ണ്ണവും ഉദ്വേഗവും നിറഞ്ഞതാകുന്നു. അഭിറാം രാധാകൃഷ്ണന്‍, ഫറാ ഷിബ്‌ല, സ്വാതിദാസ് പ്രഭു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ മറ്റു കഥാപാത്രങ്ങളെ എസ് ചിദംബരകൃഷ്ണന്‍, രാജേഷ് അഴിക്കോടന്‍, എ വിമല, ബേബി വേദിക, നിഷാന്ത് എസ്എസ്, സുന്ദരപാണ്ഡ്യന്‍, ശ്വേത വിനോദ് നായര്‍, അപര്‍ണ വിവേക്,…

    Read More »
  • Kerala

    തൃശൂര്‍ ചാവക്കാടും ദേശീയപാതയില്‍ വിള്ളല്‍; ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ടാറിട്ട് മൂടി

    തൃശൂര്‍: മലപ്പുറം കൂരിയാടിന് പിന്നാലെ തൃശൂരിലെ ചാവക്കാടും ദേശീയപാത 66 ല്‍ വിള്ളല്‍. മണത്തലയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന മേല്‍പ്പാലത്തിന് മുകളിലാണ് റോഡ് വിണ്ടുകീറിയത്. ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ദേശീയപാത അധികൃതര്‍ വിള്ളല്‍ ടാറിട്ട് മൂടി. ടാറിങ് പൂര്‍ത്തിയായ റോഡ് അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളലുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ രാത്രിയെത്തിയാണ് അധികൃതര്‍ വിള്ളലടച്ചത്. ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായ മലപ്പുറം കൂരിയാട് വിദഗ്ധസമിതിയുടെ പരിശോധന ഇന്ന് നടക്കും. മൂന്നംഗസംഘമാ യിരിക്കും പ്രത്യേക പരിശോധന നടത്തുക. നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയിട്ടും അധികൃതര്‍ അവഗണിച്ചെന്ന് ആരോപണം. സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ദേശീയപാത അതോറിറ്റിയുടെ തുടര്‍നടപടി. നിര്‍മ്മാണത്തില്‍ അശാസ്ത്രീയത ഇല്ലെന്നാണ് എന്‍എച്ച്എഐയുടെ പ്രാഥമിക നിഗമനം. സംസ്ഥാന പൊതുമരാമത്ത് വകുപ്പും അപകട സ്ഥലത്ത് പരിശോധന നടത്തും. ദേശീയപാത അതോറിറ്റിയോട് വിവരങ്ങള്‍ തേടാനും മന്ത്രി പൊതുമരാമത്തു സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  

    Read More »
  • NEWS

    അജ്ഞാതന ഉന്നം പിഴച്ചോ? ലഷ്‌കര്‍ സഹസ്ഥാപകന്‍ ആമിര്‍ ഹംസ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍; അടിമുടി ദുരൂഹത

    ലാഹോര്‍: ലഷ്‌കറെ തോയ്ബ സഹസ്ഥാപകന്‍ ആമിര്‍ ഹംസയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ ദുരൂഹത. എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് അടുത്ത അനുയായികളടക്കം വിവരങ്ങള്‍ നല്‍കാതെയായതോടെയാണ് ദുരൂഹത ഉയര്‍ന്നത്. ലഷ്‌കറിന്റെ സ്ഥാപകരില്‍ ഒരാളായ ഹംസയ്ക്ക് വെടിയേറ്റെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത് തെറ്റാണെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. വീടിനുള്ളില്‍ തന്നെ സംഭവിച്ച അപകടമാണെന്നും ഹംസ നിലവില്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എങ്ങനെയാണ് അപകടം ഉണ്ടായത് എന്നത് സംബന്ധിച്ച് അമീര്‍ ഹംസയുടെ അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല. അഫ്ഗാന്‍ മുജാഹിദീന്‍ ഭീകരനും ലഷ്‌കര്‍ ഇ തൊയ്ബയുടെ പ്രധാനപ്പെട്ട നേതാവുമാണ് ആമീര്‍ ഹംസ. യുഎസ് ഭീകരവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആമീര്‍ ഹംസ ലഷ്‌കറിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ കൂടിയാണ്. ലഷ്‌കറിന്റെ പ്രധാന കമ്മിറ്റികളില്‍ ഉള്ള ഇയാള്‍ സംഘടനയ്ക്ക് പണം പിരിക്കാനും, യുവാക്കളെ റിക്രൂട്ട് ചെയ്യാനും മുന്‍പന്തിയിലുണ്ടായിരുന്നു. 2018 ല്‍ ലഷ്‌കറിന്റെ സഹസ്ഥാപനങ്ങള്‍ക്കെതിരെ സാമ്പത്തിക പരിശോധനകളും മറ്റും കര്‍ശനമാക്കിയത് മുതല്‍ ഇയാള്‍…

    Read More »
  • Breaking News

    ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ… ടൈം100 ജീവകാരുണ്യ പട്ടികയില്‍ ഇടം പിടിച്ച് മുകേഷ്-നിത അംബാനി ദമ്പതികള്‍

    മുംബൈ: ടൈം മാഗസീന്റെ ടൈം100 ജീവകാരുണ്യ പട്ടികയില്‍ ഇടം നേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും. 2024 ല്‍ വിവിധ സാമൂഹിക സംരംഭങ്ങളിലൂടെ 407 കോടി രൂപ (ഏകദേശം 48 മില്യണ്‍ ഡോളര്‍) അംബാനി ദമ്പതികള്‍ ജീവകരുണ്യത്തിനായി സംഭാവന ചെയ്‌തെന്ന് ടൈം പറയുന്നു. റിലയന്‍സ് ഫൗണ്ടേഷനിലൂടെയാണ് മുകേഷും സ്ഥാപക ചെയര്‍പേഴ്‌സണായ നിതയും വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗ്രാമവികസനം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളില്‍ പണം ചെലവഴിക്കുന്നത്. സ്‌കോളര്‍ഷിപ്പുകള്‍, സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവ മുതല്‍ സുസ്ഥിര കൃഷി, ജലസംരക്ഷണം, ആശുപത്രി നിര്‍മ്മാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. മുകേഷിന്റെയും നിത അംബാനിയുടെയും ജീവകാരുണ്യ സംരംഭങ്ങള്‍ അവരുടെ സമ്പത്ത് കെട്ടിപ്പടുത്ത ബിസിനസ്സ് സാമ്രാജ്യം പോലെ വൈവിധ്യപൂര്‍ണ്ണവും വിശാലവുമാണെന്ന് ടൈം നിരീക്ഷിച്ചു.

    Read More »
  • Crime

    മാലമോഷണത്തിന്റെ പേരില്‍ ദലിത് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യല്‍: എഎസ്ഐക്കും സസ്പെന്‍ഷന്‍

    തിരുവനന്തപുരം: ഇല്ലാത്ത മാലമോഷണത്തിന്റെ പേരില്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദലിത് യുവതിക്ക് ക്രൂരപീഡനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ എഎസ്ഐ പ്രസന്നനെയും സസ്പെന്‍ഡ് ചെയ്തു. ജിഡി ചുമതലയുണ്ടായിരുന്ന പ്രസന്നന്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എഎസ്ഐ പ്രസന്നന്‍ അമിതാധികാര പ്രയോഗം നടത്തിയെന്നും കണ്ടെത്തിയിരുന്നു. ആക്ഷേപത്തില്‍ കന്റാണ്‍മെന്റ് എസിപി വിശദമായ അന്വേഷണം നടത്തുകയും സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചശേഷമാണ് പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസ് സ്റ്റേഷനില്‍ വെച്ച് ഏറ്റവും മോശമായ തരത്തില്‍ പെരുമാറിയത് എഎസ്ഐ പ്രസന്നനാണെന്ന് ബിന്ദു ആരോപിച്ചിരുന്നു. ജിഡി ചാര്‍ജുണ്ടായിരുന്ന എഎസ്ഐ പ്രസന്നന്‍ ബിന്ദുവിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ എസ്ഐ പ്രസാദിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്യായമായി സ്ത്രീയെ സ്റ്റേഷനില്‍ കൊണ്ടു വരികയും, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങളെല്ലാം തെറ്റിച്ച് തടങ്കലില്‍ പാര്‍പ്പിച്ച് രാത്രി മുഴുവന്‍ ചോദ്യം ചെയ്യുകയും ചെയ്തു. ഈ വീഴ്ചകളുടെ പേരിലാണ് എസ്ഐക്കെതിരെ നടപടിയെടുത്തിട്ടുള്ളത്. സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിച്ചു വരികയാണ്. കൂടാതെ, മാലമോഷണക്കേസില്‍ വീണ്ടും അന്വേഷണം നടത്താനും…

    Read More »
Back to top button
error: