Month: May 2025

  • Crime

    വി.എസിനെയും വെറുതേവിട്ടില്ല! പ്രാണനും കൊണ്ട് അച്ഛന്‍ ബന്ധുവീട്ടില്‍ അഭയം തേടി; അമ്മയെ ചവിട്ടിക്കൊന്ന മണികണ്ഠന്‍ സ്ഥിരം അക്രമി

    തിരുവനന്തപുരം: കിടപ്പുരോഗിയായ അമ്മയെ കട്ടിലില്‍ നിന്നു വലിച്ചു നിലത്തിട്ട് ചവിട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ വെമ്പായം തേക്കട ഭൂതത്താന്‍കുഴി പുത്തന്‍വീട്ടില്‍ മണികണ്ഠന്‍ (46) മദ്യപിച്ച് പതിവായി വീട്ടിലും നാട്ടിലും അക്രമങ്ങള്‍ നടത്തുന്നയാള്‍. അമ്മ ഓമനയമ്മയാണ് (75) കേസുകളില്‍നിന്ന് രക്ഷപ്പെടുത്തിയിരുന്നത്. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിന് മണികണ്ഠനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മകന് മാനസിക പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് ഓമനയമ്മയാണ് അന്ന് കേസില്‍ നിന്നു രക്ഷപ്പെടുത്തിയത്. സഹോദരി അനിതകുമാരിയുടെ കണ്‍മുന്നിലായിരുന്നു കൊലപാതകം. മണികണ്ഠന്റെ മര്‍ദനത്തില്‍ ഓമനയമ്മയുടെ കൈകാലുകള്‍ ഒടിഞ്ഞു. ആറുമാസം മുന്‍പ് മണികണ്ഠന്‍ തള്ളിവീഴ്ത്തി തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പിതാവ് തങ്കപ്പന്‍പിള്ള ജീവഭയം കൊണ്ട് സഹോദരിയുടെ മകളുടെ വീട്ടിലായിരുന്നു താമസം. പണയത്തിലായ ബൈക്ക് തിരിച്ചെടുക്കാന്‍ പണം ആവശ്യപ്പെട്ട് മണികണ്ഠന്‍ ഓമനയമ്മയെ അസഭ്യം പറഞ്ഞാണ് തുടക്കം. തുടര്‍ന്ന് കട്ടിലില്‍ നിന്നു ചവിട്ടി നിലത്തിട്ട് അതിക്രൂരമായി മര്‍ദിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ അനിതകുമാരി തള്ളി മാറ്റിയെങ്കിലും മണികണ്ഠന്‍ മര്‍ദനം തുടര്‍ന്നു. ബഹളം പതിവായതിനാല്‍…

    Read More »
  • India

    20 ലക്ഷത്തിന്റെ വായ്പ, തിരിച്ചടയ്ക്കാന്‍ പഞ്ചായത്തിനെ ‘പണയപ്പെടുത്തി’! വനിതാ പ്രസിഡന്റ് പുറത്ത്

    ഭോപ്പാല്‍: 20 ലക്ഷം രൂപ വായ്പ തിരിച്ചടയ്ക്കാന്‍ സഹായിച്ച കരാറുകാരനു പഞ്ചായത്ത് പണയപ്പെടുത്തിയ വനിതാ പ്രസിഡന്റിനെ (സര്‍പഞ്ച്) ചുമതലകളില്‍നിന്നു നീക്കി. മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ കരോട് പഞ്ചായത്തിന്റെ സര്‍പഞ്ചായ ലക്ഷ്മിഭായിക്കും കരാറുകാരനും പഞ്ചായത്ത് അംഗവുമായ രണ്‍വീര്‍ ഖുഷ്വാഹയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. 100 രൂപയുടെ മുദ്രപ്പത്രത്തിലുണ്ടാക്കിയ കരാര്‍പ്രകാരം ഖുഷ്വാഹയ്ക്കു ലക്ഷ്മിഭായ് പഞ്ചായത്ത് ‘കൈമാറി’. വായ്പത്തുക തിരിച്ചടയ്ക്കുന്നതിനു പ്രതിഫലമായി, പഞ്ചായത്തിന്റെ കരാറുകള്‍ രണ്‍വീറിനു നല്‍കാനും ധാരണയായി. രണ്‍വീര്‍ ഈ കരാറുകള്‍ മറ്റൊരാള്‍ക്കു മറിച്ചുനല്‍കി. ഇതിനും കരാറുണ്ടായിരുന്നു. ലക്ഷ്മിഭായിക്ക് കരാറുകളില്‍ 5% കമ്മിഷനും വാഗ്ദാനം ചെയ്തിരുന്നു. ഗുണ സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ടിന്റെ പരാതിയിലാണു പൊലീസ് കേസെടുത്തത്. 2022 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പ്രചാരണച്ചെലവിനാണ് ലക്ഷ്മിഭായ് വായ്പയെടുത്തത്.

    Read More »
  • Breaking News

    വീണ്ടും ഹിറ്റടിക്കാൻ സത്യൻ അന്തിക്കാട് – മോഹൻലാൽ കൂട്ടുകെട്ട്, ‘ഹൃദയപൂർവ്വം’ ഫുൾ പായ്ക്കപ്പ്

    സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രംഹൃദയപൂർവ്വം ഫുൾ പായ്ക്കപ്പ്.ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.പ്രധാനമായും പൂനയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം കൊച്ചി,വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിട്ടാണ് പൂർത്തിയായിരിക്കു ന്നത്.മെഗാ ഹിറ്റുകളായ എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങൾക്കു ശേഷം വീണ്ടുമൊരു ഹാട്രിക്കിനുള്ള രസക്കൂടുകളുമായി പ്രേഷകർക്ക് എന്നും പ്രതീക്ഷ നൽകുന്ന സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലെ ഹൃദയപൂർവ്വം എന്ന ചിത്രം എത്തുന്നത്. ധാരാളം പുതുമകളും, , കൗതുകങ്ങളുമായി ട്ടാണ് ഹൃദയപൂർവ്വത്തെ സത്യൻ അന്തിക്കാട് അവതരിപ്പിക്കുന്നത്.പൂന നഗരരത്തിൽ ജീവിക്കുന്ന സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെ വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമാണ് സത്യൻ അന്തിക്കാട് കാഴ്ച്ചവക്കുന്നത്.: സത്യൻ അന്തിക്കാടും മോഹൻലാലും ഒത്തുേചരുന്ന ഇരുപതാമതു ചിത്രം കൂടിയാണ് ഹൃദയപൂർവ്വം ‘സീനിയറായ അഭിനേതാക്കളോടൊപ്പം പുതിയ തലമുറക്കാരുടെ ഹരമായ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആദർഷമാക്കുന്നു. പുതിയ തലമുറക്കാരിലൊരാൾ സംഗീത് പ്രതാപാണ്.സംഗീത് ഈ ചിത്രത്തിൽ മോഹൻലാലിനോടൊപ്പം മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.: മാളവികാ മോഹനനും സംഗീത…

    Read More »
  • Crime

    സ്വര്‍ണം ചോദിച്ചിട്ടു നല്‍കിയില്ല, സഹോദരിയെ മര്‍ദിച്ചു, വീഡിയോയിലൂടെ അമ്മയെയും അപമാനിച്ചു; ‘പച്ചപ്പുര പ്രശ്‌നകുമാറി’നെതിരേ കേസ്

    ആലപ്പുഴ: സ്വര്‍ണം നല്‍കാത്തതിന്റെ പേരില്‍ സഹോദരിയെ മര്‍ദ്ദിച്ച യൂട്യൂബ് വ്‌ലോഗര്‍ക്കെതിരെ കേസടുത്ത് പൊലീസ്. മണ്ണഞ്ചേരി സ്വദേശിയായ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെയാണ് (27) ആലപ്പുഴ വനിതാ പൊലീസ് കേസെടുത്തിരിക്കുന്നത്. ഗ്രീന്‍ ഹൗസ് ക്ലീനിംഗ് സര്‍വീസ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് ‘പച്ചപ്പുര പ്രശ്‌നകുമാര്‍’ എന്നറിയപ്പെടുന്ന രോഹിത്ത്. സഹോദരിയായ റോഷ്നിക്ക് അച്ഛന്‍ നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ പ്രതി വില്‍ക്കാന്‍ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പരാതിയില്‍ പറയുന്നത്. മേയ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. റോഷ്നിയെ രോഹിത്ത് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. റോഷ്‌നിയുടെ മുടിക്ക് കുത്തിപ്പിടിച്ച് ഇടിച്ചു, വീടു കയറി അക്രമിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയാണ് പരാതിയിലുളളത്. ഇന്നലെ റോഷ്നി ജില്ലാ പൊലീസ് മേധാവിക്കും ആലപ്പുഴ വനിതാ പൊലീസിനും പരാതി നല്‍കുകയായിരുന്നു. സോഷ്യല്‍മീഡിയയിലൂടെ രോഹിത്ത് സഹോദരിയെയും അമ്മയെയും അപമാനിക്കുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്. ഇയാള്‍ക്കെതിരെ ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഗുരുതരമായി പരിക്കേല്‍പിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കുടുംബ വഴക്കിന് പിന്നാലെ അമ്മയേയും പരാതിക്കാരിയേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ യൂട്യൂബ്…

    Read More »
  • Kerala

    ചൂരക്കറി കഴിച്ചു, ഛര്‍ദിച്ച് കുഴഞ്ഞുവീണ യുവതി മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, ഭര്‍ത്താവും മകനും ചികിത്സയില്‍

    കൊല്ലം: ഛര്‍ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു. കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടില്‍ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ (45) ആണു മരിച്ചത്. ഇന്നലെ വൈകിട്ടാണു സംഭവം. ഛര്‍ദി അനുഭവപ്പെട്ട ഭര്‍ത്താവും മകനും ആശുപത്രിയില്‍ ചികിത്സ തേടി. ഭക്ഷ്യവിഷബാധ ആണെന്നു സംശയിക്കുന്നു. കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീന്‍ കറിവച്ചു കഴിച്ചതിനെത്തുടര്‍ന്ന് ശ്യാംകുമാറിനും മകന്‍ അര്‍ജുന്‍ ശ്യാമിനും ഇന്നലെ രാവിലെ മുതല്‍ ഛര്‍ദി തുടങ്ങിയിരുന്നു. എന്നാല്‍, ദീപ്തിപ്രഭ പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കില്‍ ജോലിക്കു പോയി. വൈകിട്ടു ഭര്‍ത്താവ് എത്തി ഇവരെ കൂട്ടിക്കൊണ്ടു തിരികെ വീട്ടില്‍ വന്നയുടനെ ദീപ്തിപ്രഭയും ഛര്‍ദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

    Read More »
  • India

    ഡല്‍ഹിയില്‍ വന്‍ ആക്രമണത്തിനുള്ള ഐ.എസ്.ഐയുടെ പദ്ധതി തകര്‍ത്തു; പാക് ചാരനടക്കം രണ്ടുപേര്‍ അറസ്റ്റില്‍

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്ഐയുടെ ശ്രമം ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ ചാരനടക്കം രണ്ടുപേര്‍ അറസ്റ്റിലായി. നേപ്പാള്‍ സ്വദേശി അന്‍സുറുള്‍ മിയ അന്‍സാരി, റാഞ്ചി സ്വദേശി അഖ്ലഖ് അസം എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്ന് മാസമായി നടക്കുന്ന അന്വേഷണങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അറസ്റ്റിലായവര്‍ക്കെതിരായ കുറ്റപത്രം ഡല്‍ഹിയിലെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജനുവരിയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഇന്ത്യയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ ചില രേഖകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ ശേഖരിക്കുന്നതിന് നേപ്പാള്‍ സ്വദേശി ഇന്ത്യയിലത്തിയിട്ടുള്ളതായാണ് ലഭിച്ച രഹസ്യവിവരം. ഇതനുസരിച്ച് നടത്തി അന്വേഷണത്തിനൊടുവിലാണ് രണ്ടുപേര്‍ അറസ്റ്റിലായത്. ഡല്‍ഹിയിലെ സൈനിക ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വിവരങ്ങളുമായി പാകിസ്താനിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അന്‍സാരിയെന്ന നേപ്പാള്‍ സ്വദേശി അറസ്റ്റിലായത്. അന്‍സാരിക്ക് ഡല്‍ഹിയില്‍ സഹായങ്ങള്‍ ചെയ്തുനല്‍കിയത് റാഞ്ചി സ്വദേശിയാണെന്നും കണ്ടെത്തി. തുടര്‍ന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഖത്തറില്‍ ടാക്സി ഡ്രൈവറായി ജോലിചെയ്യുന്നതിനിടെയാണ് ഐഎസ്ഐ അന്‍സാരിയെ…

    Read More »
  • Crime

    അമ്മ പുഴയിലെറിഞ്ഞ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, അച്ഛന്റെ ബന്ധു അറസ്റ്റില്‍

    എറണാകുളം: അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നര വയസുകാരി പീഡനത്തിനിരയായ കേസില്‍ കുഞ്ഞിന്റെ പിതാവിന്റെ അടുത്ത ബന്ധു അറസ്റ്റില്‍. ഇന്നലെ രാവിലെ മുതല്‍ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകാതെ ഇയാളെ കോടതിയില്‍ ഹാജരാക്കിയേക്കും. കൊലപാതക കേസിനു പിന്നാലെ കുട്ടി പീഡനത്തിന് ഇരയായിരുന്നു എന്ന വിവരവും പുറത്തു വന്നതോടെ കേസ് പ്രത്യേക സംഘം അന്വേഷിക്കും. ആലുവ, പുത്തന്‍കുരിശ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പ്രത്യേകാന്വേഷണ സംഘം. സൈബര്‍ വിദഗ്ധരും അന്വേഷണ സംഘത്തിലുണ്ട്. അതിനിടെ, കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായതോടെ കുട്ടിയുടെ അമ്മയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കുട്ടി മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന വീടിനടുത്തു തന്നെയാണ് ബന്ധുക്കളും താമസിച്ചിരുന്നത്. തുടര്‍ന്ന് കുട്ടിയെ വീട്ടില്‍വച്ച് പീഡിപ്പിച്ചിരുന്നു എന്നാണ് ബന്ധു പൊലീസിനോട് സമ്മതിച്ചിട്ടുള്ളത്. കുട്ടിയുടേത് മുങ്ങിമരണം തന്നെയാണെങ്കിലും ശരീരത്തില്‍ കണ്ട ചില പാടുകളും മുറിവുകളും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. കുട്ടിയുടെ കൊലപാതകം അന്വേഷിക്കുന്ന ചെങ്ങമനാട് പൊലീസ് തുടര്‍ന്ന് ഇക്കാര്യം…

    Read More »
  • Breaking News

    ഏഷ്യ കപ്പില്‍നിന്ന് പാകിസ്താനെ മാറ്റിയാല്‍ പോലും ആരുമൊന്നും മിണ്ടില്ല! മുമ്പും മൂന്നുവട്ടം ടീമുകള്‍ പിന്മാറി; സംപ്രേഷണത്തിനായി സോണി മുടക്കിയത് 170 ദശലക്ഷം ഡോളര്‍; വരുമാനം പങ്കിടലും ബുദ്ധിമുട്ട്; ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനവും റദ്ദാക്കാന്‍ സാധ്യത; യുദ്ധത്തെക്കാള്‍ മൂര്‍ച്ചയുള്ള ക്രിക്കറ്റ് നയതന്ത്രം

    ബംഗളുരു: ‘രാഷ്ട്രീയവും സ്‌പോര്‍ട്‌സും കൂട്ടിക്കലര്‍ത്തരുത്’- പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‌വാന്‍ ഒരിക്കല്‍ പറഞ്ഞത് അടുത്തിടെയാണ്. രാഷ്ട്രീയത്തിന്റെയും സ്‌പോര്‍ട്‌സിന്റെയും ചരിത്രം അറിയാത്തവരാണ് പലപ്പോഴും ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. സ്‌പോര്‍ട്‌സ് പലപ്പോഴും രാഷ്ട്രീയംതന്നെയാണെന്നു ചരിത്രം തെളിയിച്ചിട്ടുണ്ട്. സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയം കാരണം അന്താരാഷ്ട്ര ക്രിക്കറ്റിന് അവിടെ ഇടമുണ്ടാകില്ലെന്നു റിസ്വാന്‍ ഭയപ്പെടുന്നുണ്ടാകാം. പാകിസ്താനു പുറത്ത് ഇന്ത്യ കളിക്കാന്‍ വിസമ്മതിച്ചാല്‍ ലോകകപ്പുകളുടെ കാര്യവും ചോദ്യ ചിഹ്നമാകും. ഇന്ത്യയുടെ കോച്ച് ഗൗതം ഗംഭീറിന്റെ നിലപാടും ഇതുതന്നെയാണ്. പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ പദ്ധതികളില്‍ ക്രിക്കറ്റ് മികച്ച ഉപകരണമാണ്. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പാകിസ്താന്‍ ഇന്ത്യയിലേക്കു വരുന്നതോ, യുഎഇയിലോ ശ്രീലങ്കയിലോ ഇന്ത്യ പാകിസ്താനുമായി കളിക്കുന്നതോ വിദൂര സ്വപ്‌നമാണ്. സര്‍ക്കാര്‍ പറയുന്നതുപോലെ ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുകയാണ്. ഇപ്പോഴത്തെ ശത്രുത അവസാനിപ്പിക്കല്‍ താല്‍ക്കാലിക വിരാമം മാത്രമാണ്. ഐപിഎല്ലിലെ ‘സ്ട്രാറ്റജിക് ടൈം ഔട്ട്’ പോലെയാണിത്. ഇടവേളയ്ക്കുശേഷം കളി തുടരും! അതുപോലെതന്നെ ക്രിക്കറ്റിന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഇടവേളയുണ്ടാകുന്നത്…

    Read More »
  • Breaking News

    ഗവര്‍ണറുടെ വിസി നിയമനം: തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമ നിര്‍മാണങ്ങള്‍ക്കു മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ; സര്‍ക്കാര്‍ നടപടി യുജിസി നിയമത്തിനു വിരുദ്ധമെന്നു ഹര്‍ജിക്കാരന്‍; ഗവര്‍ണര്‍ കേസ് വീണ്ടും സുപ്രീം കോടതി കയറുമെന്ന് ഉറപ്പ്

    ചെന്നൈ: വൈസ് ചാന്‍സലര്‍ (വിസി) നിയമനം ഗവര്‍ണറില്‍നിന്ന് എടുത്തുമാറ്റുന്നതിനു തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതികള്‍ക്കു മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ. തിരുനെല്‍വേലിയിലെ അഡ്വ. കുട്ടി എന്ന കെ. വെങ്കടാചലപതി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണു ജസ്റ്റിസുമാരായ ജി.ആര്‍. സ്വാമിനാഥനും വി. ലക്ഷ്മിനാരായണനും അടങ്ങുന്ന വേനല്‍ക്കാല അവധിക്കാല ബെഞ്ച് ഇടക്കാല സ്റ്റേ അനുവദിച്ചത്. ഹര്‍ജിക്കാരനുവേണ്ടി സീനിയര്‍ കൗണ്‍സല്‍ ദാമശേഷാദ്രിയും അഡ്വ. വി.കെ. ഷണ്‍മുഖനാഥനും ചീഫ് സെക്രട്ടറിക്കും ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്കുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ പി.എസ്. രാമനും സീനിയര്‍ കൗണ്‍സല്‍ പി. വില്‍സണും ഹാജരായി. തുടക്കത്തില്‍, എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന് എജിയും വില്‍സണും കോടതിയോട് ആവശ്യപ്പെട്ടു. സ്റ്റേ ഹര്‍ജി പരിഗണിക്കുന്നതില്‍ അടിയന്തര പ്രാധാന്യമില്ലെന്ന് വാദിച്ചെങ്കിലും ഇരുവരുടെയും അപേക്ഷ കോടതി നിരസിച്ചു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നും സുപ്രീം കോടതിയുടെ പരിഗണനയിലുള്ള അനുബന്ധ കേസുകള്‍ക്കൊപ്പം ഇത് കേള്‍ക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്നും ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചിരുന്നു.…

    Read More »
  • Breaking News

    “ഇത് പ്രത്യേകത നിറഞ്ഞതാണ്, എന്റെ ആരാധകർക്ക് വേണ്ടി ഞാൻ സമർപ്പിക്കുന്നു!! കാത്തിരിപ്പ് അവസാനിക്കുന്നു, വൃഷഭയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിടുന്നു”- മോഹൻ ലാൽ, റിലീസ് ഒക്ടോബർ 16ന്

    മോഹൻലാലിന്റെ പിറന്നാൾ ദിവസമായ ബുധനാഴ്ച ആരാധകർക്ക് വേണ്ടി വൃഷഭയുടെ അണിയറപ്രവർത്തകർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം മോഹൻലാൽ പങ്കുവെച്ച വാചകങ്ങൾ ഇങ്ങനെ “ഇത് പ്രത്യേകത നിറഞ്ഞതാണ്. എന്റെ ആരാധകർക്ക് വേണ്ടി ഞാൻ സമർപ്പിക്കുന്നു. കാത്തിരിപ്പ് അവസാനിക്കുന്നു. വൃഷഭയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിടുന്നു.” കണക്ട് മീഡിയ, ബാലാജി ടെലിഫിലിംസ് എന്നിവയുടെ ബാനറിൽ നന്ദ കിഷോർ തിരക്കഥ എഴുതി സംവിധാനം ചെയുന്ന ചിത്രം പുരാണത്തോടൊപ്പം ആക്ഷനും ഇമോഷനും ചേർന്നാണ് എത്തുന്നത്. ഒരു രാജാവിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. തന്റെ മുന്നിലെ വാളിന്റെ മുകളിൽ കൈ വെച്ച് നിൽക്കുന്ന മോഹൻലാൽ ഒരു ശക്തമായ മറുപടി കൂടിയാണ് നൽകുന്നത്. ഒരു ഇതിഹാസ ചിത്രമായിട്ടാണ് പ്രേക്ഷകരുടെ മുന്നിലേക്ക് ചിത്രം എത്തുന്നത്. ഒക്ടോബർ 16ന് ചിത്രം മലയാളം, തെലുഗ്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ റിലീസിനെത്തും. ശോഭ കപൂർ, എക്താ ആർ കപൂർ, സി കെ പദ്മകുമാർ, വരുൺ മാത്തൂർ, സൗരഭ്…

    Read More »
Back to top button
error: