സ്വന്തം ആന്റണിയുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷിച്ച് മോഹന്‍ലാല്‍

നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ വീട്ടില്‍ പിറന്നാള്‍ ആഘോഷിച്ച് നടന്‍ മോഹന്‍ലാല്‍. ആന്റണിയുടെ ഭാര്യ ശാന്തി, മക്കളായ അനിഷ, ആശിഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. അനിഷയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളായ ഡോ. വിന്‍സന്റിനെയും ഭാര്യ സിന്ധുവിനെയും ചിത്രങ്ങളില്‍ കാണാം. ആന്റണി തന്നെയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പം എമ്പുരാന്‍ ലൊക്കേഷനില്‍ നിന്നുള്ള ഒരു ഫോട്ടോയും ആന്റണി പങ്കുവച്ചിട്ടുണ്ട്.
നടന വിസ്മയം മോഹന്‍ലാലിന്റെ അറുപത്തിയഞ്ചാം ജന്മദിനമാണിന്ന്. ലോകമെമ്പാടുമുള്ള ആരാധകര്‍ താരരാജാവിന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ്. അതിനിടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സമ്മാനവുമായി മോഹന്‍ലാല്‍ എത്തിയിരുന്നു. ‘മുഖരാഗം’ എന്ന തന്റെ ജീവചരിത്രം വായനക്കാരിലേക്ക് എത്താന്‍ പോകുകയാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

‘എന്റെ ഈ പിറന്നാള്‍ ദിനത്തില്‍ വലിയൊരു സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ബാലു പ്രകാശ് എഴുതിയ എന്റെ ജീവചരിത്രം ‘മുഖരാഗം’ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്.
47 വര്‍ഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയ ജീവിതത്തിലെ വിവിധ അടരുകള്‍ അടയാളപ്പെടുത്തുന്ന പുസ്തകമാണ് മുഖരാഗം. ഏറെ വര്‍ഷങ്ങള്‍ എനിക്കൊപ്പം സഞ്ചരിച്ച്, എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകര്‍ത്തിയെഴുതാന്‍ ബാലു പ്രകാശ് എന്ന എഴുത്തുകാരന്‍ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗത്തെ യാഥാര്‍ത്ഥ്യമാക്കിയത്. ആയിരത്തോളം പേജുകളുള്ള ഈ പുസ്തകം എന്റെ സിനിമാ ജീവിതത്തിന്റെ 47 വര്‍ഷം പൂര്‍ത്തിയാകുന്ന 2025 ഡിസംബര്‍ ഇരുപത്തിയഞ്ചിന് പുറത്തുവരും. നന്ദി’- എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്.