Month: May 2025
-
Breaking News
‘ഭരണഘടനാ വിരുദ്ധമായ നിയമം പാസാക്കുമ്പോള്‍ കണ്ണടയ്ക്കാന്‍ കഴിയില്ല, നീതി ലഭിക്കാന്‍ അവധി തടസമാകരുത്’; ചാന്‍സലര്‍ വിഷയത്തില്‍ തമിഴ്‌നാടിനെ നിര്‍ത്തിപ്പൊരിച്ച് മദ്രാസ് ഹൈക്കോടതി; സ്റ്റാലിന് തിരിച്ചടിയായത് എന്ത്? നിയമത്തില്‍ ഗുരുതര വീഴ്ച; യൂണിവേഴ്‌സിറ്റി വിസി നിമയനത്തില്‍ പ്രതിസന്ധി
ചെന്നൈ: സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ വിവാദങ്ങള്‍ക്കു വഴി വച്ചിരുന്നു. കേരളത്തില്‍ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ എടുത്തുമാറ്റുന്ന നിയമ നിര്‍മാണം നിയമസഭ പാസാക്കിയിരുന്നു. കഴിഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബില്ല് പിടിച്ചുവച്ച നടപടി വലിയ വിവാദമായിരുന്നു. എന്നാല്‍, കഴിഞ്ഞ സുപ്രീം കോടതി വിധിയോടെ, ഈ കേസ് പിന്‍വലിക്കുകയും എല്ലാവര്‍ക്കും വിധി ബാധകമാണെന്ന നിഗമനത്തില്‍ എത്തുകയും ചെയ്തു. എന്നാല്‍, തമഴ്‌നാട്ടില്‍ പാസാക്കിയ നിയമം കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇടക്കാല വിധിയാണു പുറപ്പെടുവിച്ചതെങ്കിലും ഇതു സംബന്ധിച്ച ഗൗരവമേറിയ ചര്‍ച്ചയ്ക്ക് ഇടയാക്കുകയും ചെയ്തു. പ്രത്യേകിച്ച് ഇത്തരം വിഷയങ്ങളില്‍ അടുത്തിടെ കേരള ഹൈക്കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍. തമിഴ്‌നാട്ടില്‍ ചാന്‍സലര്‍ പദവി എടുക്കു കളയുന്നതിനു പകരം വൈസ് ചാന്‍സലര്‍മാര്‍രെ നിയമിക്കാനുള്ള അവധികാരം എടുത്തുകളയുകയാണു ചെയ്തത്. ഗവര്‍ണര്‍ ബില്ലുകള്‍ ദീര്‍ഘകാലം പിടിച്ചുവച്ചു. 2025 ഏപ്രില്‍ 8 ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ച് ഭരണഘടനാപരമായ ഉത്തരവ് നേടി.…
Read More » -
Kerala
ബിജെപി ആഭിമുഖ്യമുള്ള ക്രൈസ്തവരെ ലക്ഷ്യമാക്കി പുതിയ രാഷ്ട്രീയ പാര്‍ട്ടി; പ്രഖ്യാപനം ഇന്നുതന്നെ
കോട്ടയം: ബിജെപി അനുകൂല മനസുള്ള ക്രൈസ്തവരെ അണിനിരത്തി പുതിയ രാഷ്ട്രീയ പാര്‍ട്ടി കോട്ടയത്ത് ഒരുങ്ങുന്നു. കേരള ഫാര്‍മേഴ്സ് ഫെഡറേഷന്‍ എന്ന സംഘടനയാണ് രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കോട്ടയം ഈരയില്‍കടവ് ആന്‍സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പാര്‍ട്ടി പ്രഖ്യാപന ചടങ്ങില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഉദ്ഘാടകന്‍. ബിജെപി ആഭിമുഖ്യമുള്ളവരെ ലക്ഷ്യമിടുന്ന സംഘടനാ രൂപീകരണ ചടങ്ങില്‍ ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പങ്കെടുക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് മുന്‍ ചെയര്‍മാന്‍ ജോര്‍ജ് ജെ.മാത്യുവിന്റെ നേതൃത്വത്തിലാണ് കേരള ഫാര്‍മേഴ്സ് ഫെഡറേഷന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ മുനമ്പം വിഷയമടക്കം ഉയര്‍ത്തി ന്യൂനപക്ഷവോട്ടുകള്‍ സമാഹരിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇതും. ഇതിനിടെ പാര്‍ട്ടി നേതൃത്വങ്ങളോട് ഇടഞ്ഞുനില്‍ക്കുന്ന യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ നേതാക്കള്‍ കഴിഞ്ഞദിവസങ്ങളില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. യൂത്ത്കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയും കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായിരുന്ന അഡ്വ.ഷൈന്‍ലാലും 20 കെ.എസ്.യു,യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമാണ്…
Read More » -
India
ആകാശച്ചുഴിയില്‍പ്പെട്ട ഇന്ത്യന്‍ വിമാനത്തോട് പ്രതികാരം; വ്യോമാതിര്‍ത്തി ഉപയോഗിക്കാനുള്ള പൈലറ്റിന്റെ അപേക്ഷ പാക്കിസ്ഥാന്‍ നിരസിച്ചു
ന്യൂഡല്‍ഹി: ബുധനാഴ്ച ആകാശച്ചുഴിയില്‍ അകപ്പെട്ട ഇന്ത്യന്‍ വിമാനത്തിനു സഹായം നിഷേധിച്ച് പാക്കിസ്ഥാന്‍. ഡല്‍ഹി-ശ്രീനഗര്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനമാണ് (6E 2142) അപ്രതീക്ഷിതമായി ആകാശച്ചുഴിയില്‍പ്പെട്ടത്. തൊട്ടുപിന്നാലെ പൈലറ്റ് ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി ഉപയോഗിക്കാന്‍ അനുമതി തേടി. അതുവഴി പ്രതികൂല കാലാവസ്ഥ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഈ അപേക്ഷ നിരസിക്കപ്പെട്ടുവെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് നിശ്ചയിച്ച പാതയിലൂടെ തന്നെ യാത്ര തുടരുകയായിരുന്നു. 227 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ശക്തമായ ആലിപ്പഴ പെയ്ത്തും വിമാനത്തെ പ്രതിസന്ധിയിലാക്കിയെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. വിമാനത്തിലെ ജീവനക്കാര്‍ കൃത്യമായ പ്രോട്ടോക്കോള്‍ പാലിച്ചിരുന്നു. വിമാനം ആവശ്യമായ പരിശോധനയ്ക്കും അറ്റകുറ്റപ്പണികള്‍ക്കും വിധേയമാക്കിയിരിക്കുകയാണ്. വിമാനം ശക്തമായി കുലുങ്ങിയപ്പോള്‍ യാത്രക്കാര്‍ നിലവിളിക്കുകയും കരയുകയും ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തങ്ങള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ക്യാപ്റ്റനും ക്യാബിന്‍ ക്രൂവിനും പ്രത്യേക നന്ദിയെന്നുമാണ് വിഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്ത് യാത്രക്കാര്‍…
Read More » -
Kerala
പാട്ടിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു; വേടനെതിരെ എന്‍ഐഎയ്ക്ക് പരാതി, പരാതിക്കാരി ബി.ജെ.പി കൗണ്‍സിലര്‍
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് റാപ്പര്‍ വേടന് എതിരെ എന്‍ഐഎയ്ക്ക് പരാതി. ബിജെപി പാലക്കാട് നഗരസഭാ കൗണ്‍സിലറാണ് പരാതി നല്‍കിയത്. വേടന്‍ പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി കൗണ്‍സിലര്‍ മിനി കൃഷ്ണ കുമാറാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കപട ദേശീയ വാദിയെന്ന് വേടന്‍ അവഹേളിച്ചുവെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. എന്‍ഐഎയ്ക്ക് പുറമെ ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് മിനി കൃഷ്ണ കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. പരാതിയുടെ പകര്‍പ്പ് ഉള്‍പ്പെടെ പങ്കുവച്ചാണ് മിനിയുടെ പ്രതികരണം. ഹിന്ദു ഐക്യ വേദി, ആര്‍എസ്എസ് നേതാക്കള്‍ വേടന് എതിരെ നിരന്തരം ആധിക്ഷേപങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഗായകന് എതിരെ പരാതി സമര്‍പ്പിക്കപ്പെടുന്നത്. കഴിഞ്ഞ ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികല, ആര്‍എസ്എസ് നേതാവ് എന്‍ ആര്‍ മധു എന്നിവരായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വേടനെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാലക്കാട്…
Read More » -
Crime
വിവാഹവാഗ്ദാനം നല്‍കി പീഡനം; ഗര്‍ഭം അലസിപ്പിച്ചു, പിന്നാലെ ഭീഷണിയും: സിനിമ റിലീസിന്റെ തലേന്ന് ഹാസ്യതാരം അറസ്റ്റില്‍
ബെംഗളൂരു: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയില്‍ കന്നഡ ഹാസ്യതാരം മദേനൂര്‍ മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 33 കാരിയായ നടി നല്‍കിയ പരാതിയിലാണ് മനു അറസ്റ്റിലായത്. മനു നായകനായ ‘കുലദള്ളി കീല്യവുഡോ’ എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുന്‍പാണ് അറസ്റ്റ്. പൊലീസില്‍ യുവതി പരാതി നല്‍കിയതിനു പിന്നാലെ മനു ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച ഹാസന്‍ ജില്ലയിലെ സ്വന്തം നാടായ മദേനൂരില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കന്നഡ റിയാലിറ്റി ഷോയായ ‘കോമഡി ഖിലാഡിഗലു’ സീസണ്‍ 2 ലെ പ്രകടനത്തിലൂടെയാണ് മനു അറിയപ്പെട്ടു തുടങ്ങിയത്. മനുവും പരാതിക്കാരിയും ചില റിയാലിറ്റി ഷോകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2022 നവംബര്‍ മുതല്‍ 2025 മേയ് വരെയുള്ള സമയങ്ങളില്‍ വിവാഹ വാഗ്ദാനം നല്‍കി മനു തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. മാനസികമായും ശാരീരികമായും തന്നെ ചൂഷണം ചെയ്തതായും യുവതി ആരോപിക്കുന്നു. മനു വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. 2022 നവംബര്‍…
Read More » -
Crime
പേമെന്റിന് സ്വന്തം ക്യുആര്‍ കോഡ്; ടയര്‍ ഷോപ്പില്‍നിന്ന് ജീവനക്കാരി തട്ടിയത് 11 ലക്ഷം!
ഇടുക്കി: കട്ടപ്പന നഗരത്തിലെ ടയര്‍ ഷോപ്പില്‍നിന്ന് 11.23 ലക്ഷം രൂപ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റില്‍. അമ്പലക്കവല വെളളൂക്കര ശാലിനി (35) ആണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്. ടയറുകടയില്‍നിന്ന് സാധനം വാങ്ങുന്നവര്‍ക്ക് പണം സ്വന്തം ക്യുആര്‍ കോഡ് നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബാസില്‍ ടയേഴ്‌സ് എന്ന സ്ഥാപനത്തിലെ ബില്ലിങ് ആന്‍ഡ് അക്കൗണ്ടിങ് വിഭാഗത്തിലായിരുന്നു ശാലിനി ജോലിചെയ്തിരുന്നത്. ഇതിനിടെയാണ് സ്വന്തം ക്യുആര്‍ കോഡ് നല്‍കി തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക വര്‍ഷാവസാനത്തെ ഓഡിറ്റിങ്ങിലാണ് തട്ടിപ്പുകണ്ടെത്തിയത്. സംഭവത്തില്‍ സ്ഥാപനത്തിലെ ജനറല്‍ മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കട്ടപ്പന പോലീസ് അറസ്റ്റുചെയ്തത്.
Read More » -
Breaking News
അഭിനയിക്കാന്‍ 2 കോടി; രാത്രി പാര്‍ട്ടിക്ക് 35 ലക്ഷം; നാഷണല്‍ ക്രഷ് കയാദു ലോഹര്‍ ഇഡി നിരീക്ഷണത്തില്‍; റെയ്ഡില്‍ പിടിയിലായ മദ്യ വില്‍പന കമ്പനിയുടെ വ്യക്തികള്‍ പേരു വെളിപ്പെടുത്തിയെന്ന് സൂചന
കൊച്ചി: ഡ്രാഗണ്‍, ഒരു ജാതി ജാതകം, പത്തൊമ്പതാം നൂറ്റാണ്ട്, തുടങ്ങിയ സിനിമകളിലെ നായികയും നാഷണല്‍ ക്രഷ് എന്ന് അറിയപ്പെടുന്ന കയാദു ലോഹര്‍ ഇഡി നിരീക്ഷണത്തില്‍. തമിഴ്നാട്ടിലെ സര്‍ക്കാറിന്റെ മദ്യവില്‍പന കമ്പനിയായ ടാസ്മാക്കുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കേസിലെ ഇഡി അന്വേഷണത്തില്‍ കയാദു ലോഹറിന്റെ പേരും ഉണ്ടെന്നാണ് വിവരം. ടാസ്മാക് കേസില്‍ ഇഡി റെയ്ഡില്‍ പിടിക്കപ്പെട്ട വ്യക്തികള്‍ നടിയുടെ പേര് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഇവര്‍ നടത്തിയ നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കയാദു 35 ലക്ഷം രൂപ വാങ്ങിയെന്നാണ് വിവരം. തമിഴ്നാടിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്യ വില്‍പ്പന കമ്പനിയായ ടാസ്മാക്കുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിയാണ് ടാസ്മാക് അഴിമതി എന്ന പേരില്‍ അറിയിപ്പെടുന്നത്. 2021ല്‍ ‘മുഗില്‍പേട്ടെ’ എന്ന കന്നഡ സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് കയാദു. 2022ല്‍ ‘പത്തൊമ്പതാം നൂറ്റാണ്ടി’ല്‍ അഭിനയിച്ചതോടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ‘അല്ലുരി’ എന്ന തെലുങ്ക് സിനിമയിലും അഭിനയിച്ചു. ഈ വര്‍ഷം പുറത്തിറങ്ങിയ ‘ഡ്രാഗണ്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി ഏറെ പ്രശസ്തി നേടുന്നത്.…
Read More »


