CrimeNEWS

പേമെന്റിന് സ്വന്തം ക്യുആര്‍ കോഡ്; ടയര്‍ ഷോപ്പില്‍നിന്ന് ജീവനക്കാരി തട്ടിയത് 11 ലക്ഷം!

ഇടുക്കി: കട്ടപ്പന നഗരത്തിലെ ടയര്‍ ഷോപ്പില്‍നിന്ന് 11.23 ലക്ഷം രൂപ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റില്‍. അമ്പലക്കവല വെളളൂക്കര ശാലിനി (35) ആണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്. ടയറുകടയില്‍നിന്ന് സാധനം വാങ്ങുന്നവര്‍ക്ക് പണം സ്വന്തം ക്യുആര്‍ കോഡ് നല്‍കിയാണ് തട്ടിപ്പ് നടത്തിയത്.

നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബാസില്‍ ടയേഴ്‌സ് എന്ന സ്ഥാപനത്തിലെ ബില്ലിങ് ആന്‍ഡ് അക്കൗണ്ടിങ് വിഭാഗത്തിലായിരുന്നു ശാലിനി ജോലിചെയ്തിരുന്നത്. ഇതിനിടെയാണ് സ്വന്തം ക്യുആര്‍ കോഡ് നല്‍കി തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.

Signature-ad

സാമ്പത്തിക വര്‍ഷാവസാനത്തെ ഓഡിറ്റിങ്ങിലാണ് തട്ടിപ്പുകണ്ടെത്തിയത്. സംഭവത്തില്‍ സ്ഥാപനത്തിലെ ജനറല്‍ മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കട്ടപ്പന പോലീസ് അറസ്റ്റുചെയ്തത്.

Back to top button
error: