Month: May 2025
-
Breaking News
കാട്ടാളൻറെ വേട്ടയ്‍ക്കൊപ്പം അജനീഷ് ലോക്നാഥും; ‘കാന്താര’യുടെ സംഗീത സംവിധായകനെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച് ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ്
ബ്രഹ്മാണ്ഡ ചിത്രം ‘കെജിഎഫി’ൻറെ സംഗീത സംവിധായകൻ രവി ബസ്രൂറിനെ ‘മാർക്കോ’യിലൂടെ മലയാളത്തിൽ അവതരിപ്പിച്ച ക്യൂബ്സ് എൻറർടെയ്ൻമെൻറ്സും ഷെരീഫ് മുഹമ്മദും വീണ്ടും ഞെട്ടിക്കാനൊരുങ്ങുന്നു. ‘കാന്താര’യുടെ സംഗീത സംവിധായകൻ ബി. അജനീഷ് ലോക്നാഥ്, ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിൻറെ രണ്ടാമത്തെ സിനിമയായ ‘കാട്ടാളനി’ലൂടെ തൻറെ മലയാളത്തിലെ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. കാട്ടാളൻറെ വേട്ടയ്‍ക്കൊപ്പം അജനീഷ് ലോക്നാഥ് ഉണ്ടാകുമെന്ന് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അറിയിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘കാട്ടാളനി’ൽ ആൻറണി വർഗീസ് പെപ്പെയാണ് നായകൻ. കൂടാതെ വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമയുടേതായി പുറത്തിറങ്ങിയ മനുഷ്യനും കാട്ടാനയും തമ്മിലുള്ള ശക്തമായ ഒരു സംഘട്ടനത്തെ സൂചിപ്പിക്കുന്ന പോസ്റ്റർ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ കൂടി ജോയിൻ ചെയ്യുന്നതോടെ പ്രേക്ഷകർ ഏറെ ആകാംക്ഷയിലാണ്. ‘ശിശിര’ എന്ന കന്നഡ ചിത്രത്തിലൂടെ 2009-ൽ സിനിമാലോകത്തെത്തിയ…
Read More » -
Kerala
ഓടിക്കൊണ്ടിരിക്കെ പുത്തന്‍ കാറിന് തീപിടിച്ചു; യാത്രികരായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
കാസര്‍കോട്: ചെര്‍ക്കളയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 ഓടെ ചെര്‍ക്കള പുലിക്കുണ്ട് ഭാഗത്തുവച്ചായിരുന്നു അപകടം. കാര്‍ യാത്രികരായ അഞ്ചംഗ കുടുംബം അപകടത്തില്‍ നിന്നും അത്ഭുകരമായി രക്ഷപ്പെട്ടു. ഇക്ബാല്‍ മുഹമ്മദ് കുട്ടി എന്നയാളുടെ കാറിനാണ് തീപിടിച്ചത്. മുംബൈയില്‍ നിന്നും കണ്ണൂര്‍ കണ്ണപുരത്തെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ എര്‍ട്ടിഗ കാറാണ് കത്തിയെരിഞ്ഞത്. കാറിലുണ്ടായിരുന്നവര്‍ക്ക് ഡോര്‍ തുറന്ന് പുറത്തിറങ്ങാനായത് വലിയ അപകടം ഒഴിവാക്കി. ബോണറ്റില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെടുകയും തല്‍ക്ഷണം തീപിടിക്കുകയുമായിരുന്നുവെന്ന് ഫയര്‍സര്‍വീസ് അധികൃതര്‍ പറഞ്ഞു. യാത്രക്കാര്‍ തന്നെയാണ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ തീയണച്ചു. ഒരുമാസം മാത്രമാണ് വാഹനത്തിന്റെ പഴക്കമെന്ന് ഉടമ ഇക്ബാല്‍ മുഹമ്മദ് കുട്ടി പറഞ്ഞു. ഭാര്യ റുബീന, മക്കള്‍ നൗഫ്, അസീസ, ഉമര്‍ എന്നിവരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹനം പൂര്‍ണമായും കത്തിനശിച്ചു. 25000 രൂപ 5 പവന്‍ സ്വര്‍ണം, ഐഡി കാര്‍ഡുകള്‍, രണ്ട് മൊബൈല്‍ ഫോണ്‍, ഡ്രസ്സ്,…
Read More » -
Crime
കാറുകളുടെ അകമ്പടിയില്‍ പാട്ട്, കൂത്ത്, മേളം; ജാമ്യം ആഘോഷമാക്കി കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍
ബെംഗളൂരു: ഇരുപത്താറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തിലറങ്ങിയ പ്രതികള്‍ ഉച്ചത്തില്‍ പാട്ടുവച്ച് നഗരത്തില്‍ ആഘോഷ പ്രകടനം നടത്തി. ഹാവേരിയിലെ അക്കി ആലൂര്‍ പട്ടണത്തിലാണ് വിജയാഘോഷം നടന്നത്. നഗരത്തിലെ റോഡുകളില്‍ നടന്ന ആഘോഷത്തില്‍ ബൈക്കുകളുടെയും കാറുകളുടെയും സംഘം പ്രതികളെ അനുഗമിച്ചു. പുഞ്ചിരിച്ചും വിജയ ചിഹ്നങ്ങള്‍ കാണിച്ചും ആയിരുന്നു പ്രതികളുടെ ആഘോഷം. 16 മാസം മുന്‍പ് കര്‍ണാടകയിലെ ഹാവേരിയിലെ ഹോട്ടലില്‍ പങ്കാളിക്കൊപ്പം യുവതി മുറിയെടുത്തിരുന്നു. ഇവിടേക്ക് അതിക്രമിച്ചു കയറിയാണ് നിരവധി പുരുഷന്മാര്‍ സ്ത്രീയെ അടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. ഇവരില്‍ ഏഴു പേര്‍ക്കാണ് ഹാവേരി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് ആകെ 19 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ പന്ത്രണ്ട് പേരെ 10 മാസം മുന്‍പ് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. പ്രധാന പ്രതികളായി കണക്കാക്കപ്പെടുന്ന ബാക്കിയുള്ള ഏഴു പേര്‍ക്കാണ് ഏറ്റവും ഒടുവില്‍ ജാമ്യം ലഭിച്ചത്. പൊലീസ് സ്റ്റേഷനില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ യുവതി പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, കോടതിയില്‍…
Read More » -
Breaking News
സെറിബ്രൽ പാൾസി കായികതാരങ്ങൾക്കുള്ള ജേഴ്സി വിതരണവും സോണൽതല മത്സരവും
കൊടുങ്ങല്ലൂർ: സെറിബ്രൽ പാൾസി ബാധിച്ച് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി സാമൂഹ്യ സംഘടന ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷന്റെ സഹകരണത്തോടെ സെറിബ്രൽ പാൾസി സ്‌പോർട്‌സ് അസോസിയേഷൻ ഓഫ് കേരള സംഘടിപ്പിച്ച ജേഴ്സി വിതരണവും സോണൽ തല മത്സരവും കൊടുങ്ങല്ലൂർ എംഎൽഎ അഡ്വ വി ആർ സുനിൽകുമാർ വ്യാഴാഴ്ച കൊടുങ്ങല്ലൂർ പിബിഎം ജി എച്ച് എസ് എസിൽ വെച്ച് നിർവഹിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന ഈ വിദ്യാർത്ഥികൾക്ക് അവരുടെ കായിക സ്വപനം യാഥാർഥ്യമാക്കുന്നതിനായി പ്രവർത്തിക്കുന്ന പാൾസി സ്‌പോർട്‌സ് അസോസിയേഷൻ ഓഫ് കേരളയുടെയും ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷന്റെയും ശ്രമങ്ങൾ ശ്ലാഘനീയമാണെന്ന് എംഎൽഎ പറഞ്ഞു. ഏറെ പ്രയാസങ്ങൾ നേരിട്ടാണ് സെറിബ്രൽ പാൾസി സ്‌പോർട്‌സ് അസോസിയേഷൻ ഓഫ് കേരള ഈ കുട്ടികൾക്ക് അവരുടെ കായികമായ കഴിവുകൾ വികസിപ്പിച്ചു കൊണ്ട് ദേശീയ അന്തർദേശീയ വേദികളിലെ മികച്ച പ്രകടനത്തിന് സന്നദ്ധരാക്കുന്നത്. ഈ ശ്രമങ്ങൾ ഒരു കൈത്താങ്ങാകുക എന്ന ലക്ഷ്യമാണ് ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനുള്ളതെന്ന് ചെയർമാൻ ആർ ബാലചന്ദ്രൻ പറഞ്ഞു. ഫൗണ്ടേഷനുമായി…
Read More » -
Breaking News
സൈന്യത്തിനും ഇടക്കാല സര്‍ക്കാരിനും ഇടയില്‍ ആടിയുലഞ്ഞ് ബംഗ്ലാദേശ് തെരഞ്ഞെടുപ്പ്; വെവ്വേറെ അടിയന്തര യോഗങ്ങള്‍ ചേര്‍ന്ന് സര്‍ക്കാരും സൈന്യവും; എല്ലാം ഇട്ടെറിഞ്ഞു പോകുമെന്ന് പ്രഫ. മുഹമ്മദ് യൂനുസ്; മ്യാന്‍മറിലേക്കുള്ള ‘മാനുഷിക ഇടനാഴി’യിലും എതിര്‍പ്പ് രൂക്ഷം
ധാക്ക: സൈന്യത്തിന്റെയും ഇടക്കാല സര്‍ക്കാരിന്റെയും അധികാരത്തര്‍ക്കത്തില്‍ പെട്ട് ബംഗ്ലാദേശിലെ തെഞ്ഞെടുപ്പ് പ്രതിസന്ധിയിലേക്ക്. നിവൃത്തിയില്ലെങ്കില്‍ എല്ലാം ഇട്ടെറിഞ്ഞിട്ടു പോകുമെന്ന ഇടക്കാല പ്രസിഡന്റ് പ്രഫ. മുഹമ്മദ് യൂനിസിന്റെ പ്രസ്താവന അധികാരത്തര്‍ക്കം അടുത്ത പടിയിലേക്കു കടന്നതിന്റെ സൂചനയായിട്ടാണ് രാജ്യാന്തര സമൂഹം വിലയിരുത്തുന്നത്. ഡിസംബറില്‍ തെരഞ്ഞെടുപ്പുണ്ടാകുമെന്ന് ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപിച്ചത് രണ്ടുമാസം മുമ്പാണ്. നിലവിലെ സാഹചര്യത്തില്‍ സൈന്യത്തിന്റെ സഹകരണം ഇക്കാര്യത്തിലുണ്ടാകില്ലെന്നും വ്യക്തമായി. മേയ് 21ന് സൈനിക മേധാവി വക്കര്‍ ഉസ് സമാന്‍ കമാന്‍ഡിംഗ് ഓഫീസര്‍മാരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം ഇടക്കാല സര്‍ക്കാരിന്റെ പ്രസിഡന്റ് മുഹമ്മദ് യൂനിസും മറ്റ് ഉപദേശക സമിതി അംഗങ്ങളുമായും നടത്തി കൂടിക്കാഴ്ചയില്‍ ഡിസംബറില്‍ തെരഞ്ഞെടുപ്പു വേണമെന്നു വ്യക്തമാക്കിയിരുന്നു. ഇടക്കാല സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ സൈനിക മേധാവി, ‘ഡിസംബറോടെ തിരഞ്ഞെടുപ്പ് നടത്തണം, തിരഞ്ഞെടുക്കപ്പെടാത്ത ഭരണകൂടമല്ല, തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ മാത്രമേ രാജ്യത്തിന്റെ ഗതി നിര്‍ണ്ണയിക്കാവൂ’ എന്നു വ്യക്തമാക്കുകയും ചെയ്തു. കമാന്‍ഡിംഗ് ഓഫീസര്‍മാരുമായി നടത്തിയ യോഗത്തില്‍ സര്‍ക്കാരിന്റെ പ്രവൃത്തികളില്‍ സൈനിക മേധാവി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.…
Read More » -
Kerala
കൊല്ലത്ത് ‘പാകിസ്ഥാന്‍ മുക്ക്’ വേണ്ട, പേരു മാറ്റാന്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത്
കൊല്ലം: കുന്നത്തൂര്‍ പഞ്ചായത്തിലെ പാകിസ്ഥാന്‍മുക്ക് എന്ന സ്ഥലപ്പേര് മാറ്റുന്നു. പ്രദേശത്തിന് ഐവര്‍കാല എന്ന പേര് നല്‍കാനാണ് ധാരണ. ചരിത്രപരമായി ഈ പ്രദേശം അറിയപ്പെട്ടിരുന്ന പേരാണ് ഐവര്‍കാല. സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് കുന്നത്തൂര്‍. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തുണ്ടായ വികാരം ഉള്‍പ്പെടെ കണക്കിലെടുത്താണ് പേരുമാറ്റം എന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് പ്രതികരിച്ചു. ‘പാകിസ്ഥാന്‍ മുക്ക്’ എന്ന പേര് മാറ്റണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവും ഗ്രാമപഞ്ചായത്ത് അംഗവുമായ കെ ജി അനീഷ്യ കുന്നത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഭരണസമിതി ചേര്‍ന്ന് നിവേദനം ചര്‍ച്ചചെയ്തു. ഇതിന് പിന്നാലെ ഭരണസമിതിയിലെ 17 അംഗങ്ങളും ഏകകണ്ഠമായി പേര് മാറ്റണമെന്ന ആവശ്യം അംഗീകരിക്കുകയായിരുന്നു’- ബിനേഷ് കടമ്പനാട് പ്രതികരിച്ചു. ഭരണസമിതി തീരുമാനം ബന്ധപ്പെട്ട വകുപ്പു മേലധികാരികള്‍ക്കും സര്‍ക്കാരിനും സമര്‍പ്പിക്കുമെന്നും തുടര്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പാകിസ്ഥാന്‍ മുക്ക് എന്ന പേര് മാറ്റാന്‍ നേരത്തെ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ ശ്രമം…
Read More » -
Crime
കുട്ടി പീഡനത്തിന് ഇരയായത് അറിഞ്ഞിരുന്നില്ല, ഭര്‍തൃവീട്ടില്‍ നേരിട്ടത് കടുത്ത ഒറ്റപ്പെടല്‍; അമ്മയുടെ മൊഴി പുറത്ത്
എറണാകുളം: മൂഴിക്കുളത്ത് മൂന്നു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍, കുട്ടി ലൈംഗിക പീഡനത്തിന് ഇരയായ വിവരം അറിഞ്ഞിരുന്നില്ലെന്ന് അമ്മയുടെ മൊഴി. ഭര്‍തൃ വീട്ടിലെ ഒറ്റപ്പെടുത്തല്‍ മൂലമാണ് കുട്ടിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ വലിയ ഒറ്റപ്പെടലാണ് അനുഭവിച്ചിരുന്നത്. സ്വന്തം കുട്ടികളെപ്പോലും ഭര്‍തൃവീട്ടുകാര്‍ തന്നില്‍ നിന്നും അകറ്റാന്‍ ശ്രമിച്ചുവെന്നും ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. എല്ലാക്കാര്യങ്ങളില്‍ നിന്നും ഭര്‍തൃവീട്ടുകാര്‍ തന്നെ ഒഴിവാക്കി മാറ്റിനിര്‍ത്തിയിരുന്നു. ഒറ്റപ്പെടുത്തല്‍ മൂലം വലിയ മാനസിക പിരിമുറുക്കമാണ് നേരിട്ടിരുന്നത്. ഭര്‍ത്താവ് തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ ആലോചിക്കുന്നതായും അറിഞ്ഞു. അങ്ങനെ ചെയ്താല്‍ തന്റെ പെണ്‍കുഞ്ഞ് ഇനി എങ്ങനെ ജീവിക്കുമെന്ന ആശങ്കയുണ്ടായി. ഇതും കുട്ടിയെ ഇല്ലാതാക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. മകള്‍ ശാരീരികമായ പീഡനത്തിന് ഇരയായ സംഭവം താന്‍ അറിഞ്ഞിരുന്നില്ലെന്നും യുവതി പറഞ്ഞു. പൊലീസ് പറഞ്ഞപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്ന് അമ്മ മൊഴി നല്‍കിയെന്നാണ് സൂചന. കുട്ടിയുടെ അമ്മയെ പുഴയിലെറിഞ്ഞ മൂഴിക്കുളം ഭാഗത്തെത്തിച്ച് പൊലീസ് തെളിവെടുക്കും. കുട്ടിയെ ലൈംഗികമായി…
Read More » -
Crime
നീ ഒഴിഞ്ഞാലേ അവളെ കല്യാണം കഴിക്കാനാകൂ, നീ എന്ന് ചാകുമെന്ന് സുകാന്ത്; ഓഗസ്റ്റ് 9 നെന്ന് പെണ്‍കുട്ടി: നിര്‍ണായക ചാറ്റ് പൊലീസിന്
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതിയായ സഹപ്രവര്‍ത്തകന്‍ സുകാന്തിനെതിരേ നിര്‍ണായക തെളിവുകള്‍ വീണ്ടെടുത്ത് പോലീസ്. സുകാന്തും ഐബി ഉദ്യോഗസ്ഥയും തമ്മിലുള്ള ടെലഗ്രാം ചാറ്റിന്റെ വിവരങ്ങളാണ് പോലീസ് വീണ്ടെടുത്തത്. യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് സുകാന്താണെന്നതിന്റെ ശക്തമായ തെളിവുകളാണ് ഈ ചാറ്റില്‍നിന്ന് പോലീസിന് കിട്ടിയത്. ടെലഗ്രാമില്‍ നടത്തിയ ചാറ്റിങ്ങിനിടെ യുവതിയോട് പോയി ചാവൂ എന്നാണ് സുകാന്ത് ആവശ്യപ്പെടുന്നത്. എന്നാണ് നീ മരിക്കുകയെന്നും സുകാന്ത് യുവതിയോട് ചോദിച്ചിരുന്നു. മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ നീ ഒഴിഞ്ഞുപോകണമെന്നും ഇയാള്‍ യുവതിയോട് ചാറ്റില്‍ പറയുന്നുണ്ട്. ചാറ്റുകള്‍ ഇങ്ങനെ: സുകാന്ത്- എനിക്ക് നിന്നെ വേണ്ട യുവതി- എനിക്ക് ഭൂമിയില്‍ ജീവിക്കാന്‍ താത്പര്യമില്ല സുകാന്ത്- നീ ഒഴിഞ്ഞാലേ എനിക്ക് അവളെ കല്യാണം കഴിക്കാന്‍ പറ്റൂ യുവതി- അതിന് ഞാന്‍ എന്ത് ചെയ്യണം സുകാന്ത്- നീ പോയി ചാകണം. നീ എന്ന് ചാകും? യുവതി- ഓഗസ്റ്റ് 9-ന് മരിക്കും ഐബി ഉദ്യോഗസ്ഥയും സുകാന്തും തമ്മില്‍ ടെലഗ്രാമില്‍ നടത്തിയ ചാറ്റിങ്ങിന്റെ ഏതാനുംഭാഗങ്ങളാണ് ഇയാളുടെ ഫോണ്‍…
Read More » -
Crime
തൃശ്ശൂര്‍ സ്വദേശിനിയായ യുവതി ബെംഗളൂരുവിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍
തൃശ്ശൂര്‍: ബെംഗളൂരുവിലെ ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന മാള സ്വദേശിനിയായ യുവതിയെ ബെംഗളൂരുവിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാള വട്ടക്കോട്ട സ്വദേശി വെളിയംപറമ്പില്‍ അച്യുതന്റെയും ശ്രീദേവിയുടെയും മകള്‍ അനുശ്രീ (29) ആണ് മരിച്ചത്. കാരണം വ്യക്തമല്ല. സഹോദരങ്ങള്‍: അമല്‍ശ്രീ, ആദിദേവ്. സംസ്‌കാരം കൊരട്ടി ശ്മശാനത്തില്‍ നടത്തി.
Read More »
