Month: May 2025
-
Kerala
ദീപ്തിയുടെ ജീവനെടുത്തത് പഴയ ചൂരക്കറിയല്ല; മരണത്തിന് കാരണം മറ്റൊന്ന്
കൊല്ലം: സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചത് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ശേഷം ചൂടാക്കിയ ചൂരക്കറി കഴിച്ചല്ലെന്ന് പ്രാഥമിക നിഗമനം. ബ്രെയിന്‍ ഹെമറേജാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലം കാവനാട് മീനത്തുചേരി ദിനേശ് ഭവനില്‍ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭയാണ് (45) മരിച്ചത്. ദീപ്തിപ്രഭയുടെ ആന്തരികാവയവങ്ങള്‍ കെമിക്കല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാലേ മരണകാരണം പൂര്‍ണമായും വ്യക്തമാകൂ. ദീപ്തിപ്രഭയുടെ ഭര്‍ത്താവ് ശ്യാംകുമാറിനും മകന്‍ അര്‍ജ്ജുന്‍ ശ്യാമിനും ഛര്‍ദ്ദിയുണ്ടായത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ്. എന്നാല്‍ ഭക്ഷ്യവിഷബാധയാണോ ബ്രെയിന്‍ ഹെമറേജിലേക്ക് നയിച്ചതെന്ന് പരിശോധനാഫലങ്ങള്‍ ലഭിച്ചാലേ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് 4.30നാണ് ദീപ്തിപ്രഭ കുഴഞ്ഞുവീണത്. കഴിഞ്ഞ ശനിയാഴ്ച വാങ്ങിയ ചൂര മത്സ്യം പാകം ചെയ്ത് ഫ്രിഡ്ജില്‍ വച്ച ശേഷം കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കഴിച്ചിരുന്നു. ബുധനാഴ്ച ഓഫീസില്‍ പോയ ദീപ്തിപ്രഭയും വീട്ടിലായിരുന്ന ഭര്‍ത്താവും മകനും ചൂരക്കറി കഴിച്ചു. അതിന് പിന്നാലെ ഭര്‍ത്താവിനും മകനും ഛര്‍ദ്ദിയുണ്ടായി. ഓഫീസില്‍ നിന്ന് മടങ്ങിയെത്തിയ ദീപ്തിപ്രഭ ഭര്‍ത്താവിനെയും മകനെയും…
Read More » -
NEWS
ബോറടി മാറ്റാന്‍ കാപിറ്റോള്‍ ഹിയറിങ് റൂമില്‍ ലൈംഗികബന്ധം; വീഡിയോ പുറത്തായി, ഖേദമില്ലെന്ന് ഉദ്യോഗസ്ഥന്റെ പ്രതികരണം
വാഷിങ്ടണ്‍: യു.എസ് പാര്‍ലമെന്റായ കാപിറ്റോള്‍ മന്ദിരത്തിലെ ഹിയറിങ് റൂമില്‍ വെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. എയ്ഡന്‍ മേസ്-ചെറോപ്സ്‌കി എന്ന യു.എസ് സെനറ്റ് ഓഫീസര്‍ക്കാണ് ജോലി നഷ്ടമായത്. അതേസമയം ബോറടിച്ചതിനാലാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം. സംഭവത്തില്‍ തനിക്ക് യാതൊരുവിധ ഖേദവുമില്ലെന്നും അദ്ദേഹം പറയുന്നു. ഒരു ദിവസം ഒമ്പത് മണിക്കൂറാണ് ജോലിയെന്നും ബോറടിച്ചതിനാല്‍ അത് മാറ്റാനാണ് ഹിയറിങ് റൂമില്‍ വെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്നും എയ്ഡന്‍ പ്രതികരിച്ചു. എന്നാല്‍ സെനറ്റില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ഒട്ടേറെപേരുണ്ടെന്നും അവരെ അറിയാമെന്നും എയ്ഡന്‍ പറയുന്നു. മറ്റൊരു പുരുഷനുമായാണ് എയ്ഡന്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്നാണ് സൂചന. ഇതിന്റെ വീഡിയോ ഇയാള്‍ ചിത്രീകരിച്ചിരുന്നു. അത് ഒരു ഗ്രൂപ്പ് ചാറ്റിനിടെ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇയാളെ പുറത്താക്കിയെങ്കിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. നിയമവിരുദ്ധമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് പോലീസ് പറയുന്നത്. അന്വേഷണത്തില്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നുമാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. കുറ്റം ചെയ്തതായുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല.
Read More » -
Kerala
പരീക്ഷാ ഫലം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അപകടം; കാറിടിച്ച് അമ്മയുടെ മുന്നില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു
കോട്ടയം: അമ്മയ്‌ക്കൊപ്പം നടന്നു പോകുമ്പോള്‍ മകള്‍ കാറിടിച്ചു മരിച്ചു. തോട്ടയ്ക്കാട് മാടത്താനി വടക്കേമുണ്ടയ്ക്കല്‍ വി.ടി.രമേശിന്റെ മകള്‍ ആര്‍.അഭിദ പാര്‍വതി (18) ആണ് മരിച്ചത്. തൃക്കോതമംഗലം ഗവ. വിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്ന അഭിതയുടെ പരീക്ഷാ ഫലം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് മരണം. അമ്മ കുറുമ്പനാടം സെന്റ് ആന്റണീസ് അധ്യാപിക കെ.ജി.നിഷയെ (47) ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് ഏഴോടെ ചന്തക്കവല ഭാഗത്തായിരുന്നു അപകടം. റോഡ് മുറിച്ചുകടന്ന് ബസ് സ്റ്റോപ്പിലേയ്ക്ക് വരികയായിരുന്നു ഇരുവരും. കലക്ടറേറ്റ് ഭാഗത്തുനിന്ന് എത്തിയ കാര്‍ ഇരുവരെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. നാട്ടുകാര്‍ അമ്മയെയും മകളെയും ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിദയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ നിഷയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സഹോദരി: അഭിജ.
Read More » -
Breaking News
പഹല്‍ഗാം ആക്രമണത്തിന് ഒരുമാസം; ഭീകരര്‍ കാണാമറയത്ത്; രേഖാ ചിത്രം പുറത്തുവിട്ടിട്ടും ഫലമില്ല; സുരക്ഷാ വീഴ്ചയെക്കുറിച്ച് വിശദീകരിക്കാതെ കേന്ദ്ര സര്‍ക്കാര്‍; റെയ്ഡുകള്‍ തുടര്‍ന്ന് എന്‍ഐഎ
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണത്തിന് ഒരു മാസം പിന്നിട്ടിട്ടും 26 പേരുടെ ജീവനെടുത്ത ഭീകരരെ പിടികൂടാനായില്ല. ഭീകരരിലേക്ക് നയിക്കുന്ന വിവരങ്ങളൊന്നും എൻഐഎയ്‌ക്ക് ലഭിച്ചിട്ടില്ല. കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്‌മീരിൽ ഗുരുതര സുരക്ഷാവീഴ്‌ച മുതലെടുത്ത് ഏപ്രിൽ 22നാണ് ഭീകരാക്രമണമുണ്ടായത്. പാകിസ്ഥാനിലെ ഭീകരക്യാമ്പുകൾ തകർത്ത് ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം ഭീകരാക്രമണത്തിന് മറുപടി നൽകിയെങ്കിലും ആക്രമണം നടത്തിയവർ കാണാമറയത്താണ്. സുരക്ഷാവീഴ്‌ച എങ്ങനെയുണ്ടായി എന്നും എന്ത് നടപടിയെടുത്തെന്നും വിശദീകരിക്കാനും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. മൂന്ന് പാക് പൗരന്മാരുൾപ്പെടെ അഞ്ചുപേരാണ് ബൈസരൺ താഴ്‌വരയിൽ ആക്രമണം നടത്തിയതായി തിരിച്ചറിഞ്ഞത്. മൂന്നുപേരുടെ രേഖാചിത്രം പുറത്തുവിട്ട് വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു. ജമ്മു കശ്‌മീർ പൊലീസിൽനിന്ന് അന്വേഷണം ഏറ്റെടുത്ത എൻഐഎ പ്രദേശവാസികളുൾപ്പെടെ 150ഓളം പേരെ ചോദ്യംചെയ്‌തു. പഹൽഗാമിൽ 15 ദിവസം മുമ്പ് കച്ചവടം തുടങ്ങുകയും ആക്രമണം നടന്ന ദിവസം കച്ചവടം അവസാനിപ്പിക്കുകയും ചെയ്‌തയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. വിനോദസഞ്ചാരികൾ നൽകിയ വിവരമനുസരിച്ച് ഭീകരവാദികളോട് സാമ്യമുള്ള മൂന്നുപേരെ ബാതേബ് താഴ്‌വരയിൽനിന്ന്…
Read More » -
Breaking News
ഓപ്പറേഷന്‍ സിന്ദൂര്‍ നൂറു ശതമാനം ലക്ഷ്യം നേടി; പാകിസ്താന്‍ പുറത്തുവിട്ടത് വ്യാജ വിവരങ്ങള്‍; റഷ്യന്‍ പ്രതിരോധ ഏജന്‍സിയുടെ റിപ്പോര്‍ട്ട്; ‘അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യാജ റിപ്പോര്‍ട്ടുകള്‍ ഏറ്റുപിടിച്ചു; 1971ലെ യുദ്ധത്തിനു ശേഷം പാകിസ്താനുണ്ടായ വന്‍ തിരിച്ചടി; ദക്ഷിണേഷ്യയില്‍ ഇന്ത്യയുടെ സൈനിക ശേഷി വര്‍ധിപ്പിച്ചു’
കീവ്: ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്നു പാകിസ്താന്റെ നേതൃത്വത്തില്‍ പ്രരിപ്പിച്ച വ്യാജ വിവരങ്ങളുടെ ഉള്ളുകള്ളികള്‍ പുറത്തെത്തിച്ച് റഷ്യന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. പ്രമുഖ ആഗോള പ്രതിരോധ ഇന്‍സ്റ്റിറ്റ്യൂട്ടായ റായല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ആര്‍എസ്‌യുഐ) റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ നിയന്ത്രിത നടപടികള്‍ നൂറു ശതമാനം ലക്ഷ്യം കണ്ടെന്നു വ്യക്തമാക്കുന്നു. പാക് അധിനിവേശ കശ്മീരിലെ (pok) അതിര്‍ത്തിക്കപ്പുറത്തുള്ള ഒമ്പത് തീവ്രവാദ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ കൃത്യമായ ആക്രമണം ആരംഭിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷം, അന്താരാഷ്ട്ര മാധ്യമങ്ങള്‍ പാകിസ്ഥാന്റെ സ്ഥിരീകരിക്കാത്ത അവകാശവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. മെയ് 7 ന് ഇന്ത്യ നടത്തിയ കൃത്യമായ ആക്രമണത്തിനിടെ, മൂന്ന് ഫ്രഞ്ച് നിര്‍മ്മിത റാഫേല്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ചൈനീസ് ജെ-10 വിമാനങ്ങള്‍ ഉപയോഗിച്ച് വെടിവച്ചതായി പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. സൈനിക നടപടികളില്‍ ഇത്തവം ആഖ്യാനങ്ങള്‍ രൂപപ്പെടുത്തുന്നത് യുദ്ധക്കളത്തില്‍ വിജയം നേടുന്നതുപോലെ നിര്‍ണായകമാണെന്നും ഇന്ത്യ ഇക്കാര്യത്തില്‍ കൃത്യമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാതിരുന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍…
Read More » -
Kerala
‘പരിഹസിച്ചോളൂ, റീല്‍സ് തുടരും; സര്‍ക്കാരിന്റെ വികസന നേട്ടം ജനങ്ങളിലേയ്ക്കെത്തിക്കും’
തിരുവനന്തപുരം: വികസപ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാന്‍ പുതിയ കാലത്ത് സോഷ്യല്‍ മീഡിയയെ ഉപോയിക്കേണ്ടതായി വരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. എത്ര വിമര്‍ശനം ഉണ്ടായാലും റീല്‍സ് തുടരുമെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മന്ത്രിമാര്‍ അവരുടെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കണമെന്നാണ് പ്രസ്ഥാനം പറഞ്ഞിട്ടുള്ളത്. എല്ലാവരും അത് ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. റീല്‍സ് ജനങ്ങളേറ്റെടുക്കുന്നു, സോഷ്യല്‍ മീഡിയയിലൂടെ ലക്ഷക്കണക്കിന് ജനങ്ങളിലേയ്ക്കെത്തുന്നുവെന്നത് നിങ്ങള്‍ക്ക് തലവേദനയാണെന്നറിയാം. അതുകൊണ്ട് നിങ്ങള്‍ എത്ര പരിഹസിച്ചാലും ഇനിയുള്ള ഒരു വര്‍ഷം വികസന പ്രവര്‍ത്തനത്തിന്റെ റീല്‍സ് ഇടല്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണം ഞങ്ങള്‍ അവസാനിപ്പിക്കും എന്ന് നിങ്ങള്‍ വ്യാമോഹിക്കണ്ട. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ എന്‍എച്ച് 66 കേരളത്തില്‍ ഇന്നും സ്വപ്നങ്ങളില്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു. എന്‍എച്ച് 66 ന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിച്ച് യാഥാര്‍ഥ്യമാക്കുമെന്നതില്‍ തര്‍ക്കമില്ല. കേരളത്തിലെ സര്‍ക്കാര്‍ ഇതിന് പണം മുടക്കിയിട്ടുണ്ട്. ഇല്ലെന്ന് പറയാന്‍ വിമര്‍ശിക്കുന്ന ബിജെപി…
Read More » -
Breaking News
‘ബലൂചില്‍ തീവ്രവാദം സ്‌പോണ്‍സര്‍ ചെയ്യുന്നത് ഇന്ത്യ’; ഭീകര ക്യാമ്പുകള്‍ തകര്‍ത്തതിന്റെ നാണക്കേട് തീര്‍ക്കാര്‍ ആരോപണം കടുപ്പിച്ച് പാകിസ്താന്‍; ‘പിടിയിലായ അബ്ദുള്‍ മജീദിന് പരിശീലനം നല്‍കി, പിന്നില്‍ മേജര്‍ സന്ദീപ് അടക്കം നാലുപേര്‍’; ജാഫര്‍ എക്‌സ്പ്രസ് അട്ടിമറിയുടെ ഉത്തരവാദിത്വവും ഇന്ത്യയുടെ തലയില്‍!
ഇസ്ലാമാബാദ്: പാകിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തതിനു പിന്നാലെ ലോകത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഇന്ത്യക്കെതിരേ ആരോപണങ്ങളുമായി സൈനിക വക്താവ് ലഫ്. ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി. ബലൂചിസ്താനില്‍ പാക്ക് സൈന്യത്തിന്റെ നിരന്തര പരാജയത്തിനു പിന്നാലെയാണ് ഇന്ത്യക്കെതിരേ വിമര്‍ശനം കടുപ്പിക്കുന്നത്. ഇന്ത്യ പാകിസ്താനില്‍ ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുകയാണെന്നും ആരോപിക്കുന്നു. പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്താനെതിരേ തെളിവുകളൊന്നുമില്ലെന്നും മറിച്ച് ഇന്ത്യ പാകിസ്താനില്‍ ‘ടെറര്‍ നെറ്റ് വര്‍ക്ക്’ സജീവമാക്കുകയാണെന്നും പാക് സുരക്ഷാ ഏജന്‍സി ഇതിനുള്ള തെളിവുകള്‍ കൈമാറിയെന്നും ചൗധരി പറഞ്ഞു. ബലൂചിസ്താനില്‍ തീവ്രവാദം നടത്തുന്നവര്‍ക്ക് ഇന്ത്യ സര്‍വ പിന്തുണയും നല്‍കുകയാണെന്നും തെഹ്രീക്-ഇ-താലിബാന്‍, മറ്റ് സ്വതന്ത്ര ഭീകരവാദികള്‍ക്കും സഹായം നല്‍കുന്നതിന്റെ തെളിവുകള്‍ പക്കലുണ്ടെന്നും ചൗധരി പറയുന്നു. അഫ്ഗാനില്‍നിന്ന് അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനിടെ 54 ടിടിപി പോരാളികളെ പാക് സൈന്യം കൊലപ്പെടുത്തി. ഇവര്‍ക്ക് ഇന്ത്യയാണു പ്രോത്സാഹനം നല്‍കുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ അബ്ദുള്‍ മജീദിനു പരിശീലനം നല്‍കിയത് ഇന്ത്യയാണ്. ഇവര്‍ക്കുള്ള സ്‌ഫോടക വസ്തുക്കള്‍, ഐഇഡികള്‍ എന്നിവ നല്‍കുന്നത് ഇന്ത്യയാണ്. ഇവര്‍…
Read More » -
Breaking News
ദേശീയപതാ നിര്‍മാണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ദേശീയപാത അതോറിട്ടിക്ക്; പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ തലയില്‍ ഇടാന്‍ ശ്രമമെന്ന് പിണറായി വിജയന്‍; റീല്‍സ് ഇടുന്നത് നിര്‍ത്തില്ലെന്ന് മന്ത്രി റിയാസും
തിരുവനന്തപുരം: ദേശീയപാതയുടെ നിര്‍മാണത്തിന്‍റെ പൂര്‍ണനിയന്ത്രണം കേന്ദ്രത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാതയില്‍ വന്ന ചില പ്രശ്നങ്ങള്‍ എല്‍ഡിഎഫിന്‍റെ തലയില്‍ ഇടാന്‍ ശ്രമിക്കുന്നുണ്ട്. എല്‍ഡിഎഫിന് ഒരു പ്രശ്നവുമില്ലെന്നും വീഴ്ചകള്‍ പരിഹരിച്ച് പോകണമെന്നും മുഖ്യമന്ത്രി. പിഴവുകളുടെ പേരില്‍ തടസം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലത്ത് എല്‍ഡിഎഫ് റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം, ദേശീയപാതയിലെ മണ്ണിടിച്ചിലില്‍ വീണ്ടും പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. രാഷ്ട്രീയ ലാഭം നേടാനായി യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നുവെന്നും യു.ഡി.എഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണം മുടങ്ങിയ പദ്ധതിയാണെന്നും ഫെയ്സ്ബുക്കിലൂടെ മന്ത്രി പ്രതികരിച്ചു. 5,560 കോടി സംസ്ഥാനം ചെലവിട്ടു, കേരളത്തിന്റെ റോള്‍ ജനം മനസിലാക്കിയിട്ടുണ്ട്. കീഴാറ്റൂരിലെ മഴവില്‍ മുന്നണി സമരത്തെയും അതിജീവിച്ചു, മന്ത്രി പറഞ്ഞു. റീല്‍സ് ഇടുന്നത് അവസാനിപ്പിക്കില്ല അത് തുടരുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് റീല്‍സ് ഇടുന്നത്. ദേശീയപാത വികസനത്തില്‍ കേരളത്തിന്റെ റോള്‍ പറഞ്ഞുകൊണ്ടേ ഇരിക്കും അദ്ദേഹം പറയുന്നു. നിര്‍മാണം നാഷണല്‍ ഹൈവേ അതോറിറ്റി…
Read More » -
Breaking News
മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; നിര്‍മാതാക്കള്‍ക്ക് കോടതിയില്‍ തിരിച്ചടി; 40 കോടിയുടെ അര്‍ഹത; മുടക്കിയ ഏഴുകോടി പോലും തിരിച്ചു നല്‍കാതെ പറ്റിച്ചു; നടന്‍ സൗബിന്‍ ഷാഹിര്‍ അടക്കമുള്ളവര്‍ക്ക് എതിരേ അന്വേഷണം തുടരാമെന്നും കോടതി
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. ഈ ഘട്ടത്തില്‍ കേസ് റദ്ദാക്കാനാവില്ലെന്നും കേസില്‍ അന്വേഷണം തുടരാമെന്നും ജസ്റ്റിസ് വി.ജി.അരുണ്‍ വ്യക്തമാക്കി. സിനിമയുടെ ലാഭവിഹിതം നല്‍കിയില്ലെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദിന്റെ പരാതിയിലാണ് ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സിനിമയ്ക്കായി പലപ്പോഴായി മുടക്കിയ 7 കോടി രൂപയോ ലാഭവിഹിതമോ തിരിച്ചുനല്‍കിയില്ലെന്നായിരുന്നു സിറാജിന്റെ പരാതി. തുടര്‍ന്ന് ഇതില്‍ അന്വേഷണത്തിന് എറണാകുളം മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് നിര്‍മാതാക്കള്‍ക്കെതിരെ ചുമത്തിയത്. 2022 നവംബര്‍ 30ന് 5.99 കോടി രൂപ പറവ ഫിലിംസിന്റെ കടവന്ത്രയിലെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. പിന്നീട് 50 ലക്ഷം രൂപ ഷോണ്‍ ആന്റണിയുടെ കടവന്ത്രയിലെ ബാങ്ക്…
Read More »
