CrimeNEWS

വിവാഹവാഗ്ദാനം നല്‍കി പീഡനം; ഗര്‍ഭം അലസിപ്പിച്ചു, പിന്നാലെ ഭീഷണിയും: സിനിമ റിലീസിന്റെ തലേന്ന് ഹാസ്യതാരം അറസ്റ്റില്‍

ബെംഗളൂരു: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയില്‍ കന്നഡ ഹാസ്യതാരം മദേനൂര്‍ മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 33 കാരിയായ നടി നല്‍കിയ പരാതിയിലാണ് മനു അറസ്റ്റിലായത്. മനു നായകനായ ‘കുലദള്ളി കീല്യവുഡോ’ എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുന്‍പാണ് അറസ്റ്റ്. പൊലീസില്‍ യുവതി പരാതി നല്‍കിയതിനു പിന്നാലെ മനു ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച ഹാസന്‍ ജില്ലയിലെ സ്വന്തം നാടായ മദേനൂരില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

കന്നഡ റിയാലിറ്റി ഷോയായ ‘കോമഡി ഖിലാഡിഗലു’ സീസണ്‍ 2 ലെ പ്രകടനത്തിലൂടെയാണ് മനു അറിയപ്പെട്ടു തുടങ്ങിയത്. മനുവും പരാതിക്കാരിയും ചില റിയാലിറ്റി ഷോകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2022 നവംബര്‍ മുതല്‍ 2025 മേയ് വരെയുള്ള സമയങ്ങളില്‍ വിവാഹ വാഗ്ദാനം നല്‍കി മനു തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. മാനസികമായും ശാരീരികമായും തന്നെ ചൂഷണം ചെയ്തതായും യുവതി ആരോപിക്കുന്നു. മനു വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.

Signature-ad

2022 നവംബര്‍ 29ന് കോമഡി ഷോയില്‍ പങ്കെടുക്കുന്നതിനിടെ ശിവമോഗയില്‍ വച്ചാണ് മനു യുവതിയെ ആദ്യം പീഡിപ്പിച്ചതെന്നാണ് ആരോപണം. തുടര്‍ന്ന് വസതിയില്‍ വച്ച് പലതവണ പീഡിപ്പിച്ചു. ഗര്‍ഭിണിയായപ്പോള്‍ പ്രതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഗര്‍ഭഛിദ്ര ഗുളികകള്‍ കഴിച്ചുവെന്നും യുവതി ആരോപിക്കുന്നു. ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും പീഡനവിവരം പുറത്തു പറഞ്ഞാല്‍ അത് പരസ്യമാക്കുമെന്നും മനു യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മനു തന്നെ മര്‍ദിച്ചിരുന്നതായും യുവതി ആരോപിക്കുന്നുണ്ട്.

Back to top button
error: