Breaking NewsLead NewsSportsTRENDING

ചടപടാ അടിക്കിടെ ക്രുണാലിന്റെ അപ്രതീക്ഷിത ബൗണ്‍സര്‍; വില്‍ ജാക്‌സ് കോഹ്ലിയുടെ കൈയില്‍! മുംബൈയുടെ അടിത്തൂണിളക്കിയ തന്ത്രം; വേറെ ലെവലാണു ചേട്ടന്‍ പാണ്ഡ്യ!

ബംഗളുരു: മുംബൈയ്‌ക്കെതിരായ തീപ്പൊരി മത്സരത്തില്‍ ആര്‍സിബിക്കു വേണ്ടി കോഹ്ലിപ്പട വെടിക്കെട്ടു ബാറ്റിംഗാണു കാഴ്ചവച്ചത്. 120 ബോളില്‍ 221 റണ്‍സ് നേടിയെങ്കിലും വാങ്കടെയിലെ റണ്ണൊഴുകുന്ന പിച്ചില്‍ ഇതൊന്നും ഒരു സ്‌കോറേയല്ല എന്നതാണു വാസ്തവം.

തുടക്കംമുതല്‍ ആര്‍സിബി ബാറ്റ്‌സ്മാന്‍മാര്‍ മുംബൈയെ തലങ്ങുംവിലങ്ങും തല്ലിയെങ്കിലും ഇതേ നാണയത്തിലായിരുന്നു ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള മുംബൈയുടെ മറുപടി. ഒരുവേള ആര്‍സിബിയുടെ കൂറ്റന്‍ സ്‌കോര്‍ മറികടക്കുമെന്ന തോന്നല്‍പോലുമുണ്ടായി.

Signature-ad

എപ്പോഴും ഐപിഎല്‍ എന്നതു സര്‍പ്രൈസ് ആണ്. ഒരാള്‍ ഫോമായാല്‍ കളിയുടെ ഗതിതന്നെ മാറും. അപ്പോഴാണ് സ്പിന്നര്‍ വേഷത്തില്‍ ആര്‍സിബിക്കുവേണ്ടിയിറങ്ങിയ ക്രുണാല്‍ പാണ്ഡ്യയുടെ കറക്കുവിദ്യയില്‍ മുംബൈയുടെ അടിത്തൂണ്‍ ഇളകിയത്. അപകടരമായി കളിക്കുന്ന വില്‍ ജാക്‌സിനെ പുറത്താക്കിയ ക്രുണാലിന്റെ തന്ത്രമാണ് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്. പതിഞ്ഞ സ്‌റ്റെപ്പുമായെത്തി തിരിപ്പന്‍ പന്തെറിയുന്നതിനിടെ അപ്രതീക്ഷിതമായാണു ക്രുണാണില്‍നിന്ന് ബൗണ്‍സര്‍ വന്നത്.

വില്‍ അതിനെ ബൗണ്ടറിയിലേക്കു ഉയര്‍ത്തിയെങ്കിലും കോഹ്ലിയുടെ കൈകളില്‍ സുരക്ഷിതമായതോടെ കളിയുടെ ഗതിതന്നെ മാറി! സ്പിന്നറായിവന്ന് അവസാന നിമിഷം ഫാസ്റ്റ് നമ്പര്‍ പുറത്തിറിക്കിയ ക്രുണാലിന്റെ തന്ത്രത്തില്‍ കമന്റേറ്റര്‍മാര്‍ പോലും മൂക്കത്തു വിരല്‍വച്ചു!

ക്രുണാല്‍ ഒരിക്കലും ഒരു ഓര്‍ത്തഡോക്‌സ് സ്പിന്നര്‍ ആയിട്ടില്ല. ചില പന്തുകള്‍ തിരിക്കാന്‍ പോലും അദ്ദേഹം മെനക്കെടാറില്ല. ഇത്തരം സര്‍പ്രൈസുകള്‍ അദ്ദേഹത്തിന്റെ വിക്കറ്റ് വേട്ടയ്ക്കു നിര്‍ണായകമാകുകയും ചെയ്യാറുണ്ട്.

മുംബൈയ്‌ക്കെതിരേ ആദ്യ ബാറ്റിംഗ് കിട്ടിയപ്പോള്‍തന്നെ ആര്‍സിബി അല്‍പം സമ്മര്‍ദത്തിലായിരുന്നു. ബാറ്റ്‌സ്മാന്‍മാര്‍ 221/5 എന്ന നിലയില്‍ കളിയവസാനിപ്പിച്ചെങ്കിലും അതൊന്നും വാങ്കടെയില്‍ ഒരു സ്‌കോര്‍ അല്ല. ചേസിംഗ് ഹെവന്‍ എന്നാണ് വാങ്കഡെയിലെ പിച്ചിനെ വിശേഷിപ്പിക്കുക.

ആദ്യ നാല് ഓവര്‍ കഴിഞ്ഞപ്പോള്‍ 38 റണ്‍സിനു രണ്ടു വിക്കറ്റുകള്‍ നഷ്ടമായെങ്കിലും വില്‍ ജാക്‌സും സൂര്യകുമാര്‍ യാദവും ചേര്‍ന്നു മുംബൈയെ മികച്ച പൊസിഷനിലെത്തിച്ചു. 9.3 ഓവറില്‍ 79/2 എന്ന നിലയില്‍ അവര്‍ ടീമിനെ എത്തിച്ചു. എന്നാല്‍, പാണ്ഡെയുടെ സര്‍പ്രൈസ് ബൗണ്‍സില്‍ വില്ലിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. പന്തു കൃത്യം കോഹ്‌ളിയുടെ കൈകളില്‍. മുംബൈയുടെ താളം തെറ്റിക്കാന്‍ ഈ കളി മതിയായിരുന്നു. പിന്നീട് ഹര്‍ദിക് പാണ്ഡ്യ വെടിക്കെട്ടു പുറത്തിറക്കിയെങ്കിലും ആര്‍സിബി പിടിച്ചുകെട്ടുന്ന കാഴ്ചയാണു കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: