Month: April 2025

  • Breaking News

    രംഗണ്ണനും അമ്പാനും ഇപ്പോഴും എവർഗ്രീൻ, എടാ മോനെ..!!” ‘ആവേശ’ത്തിൻറെ ഒന്നാം വാർഷികം

    ഒരു വർഷം പിന്നിടുമ്പോഴും ആവേശത്തിൻറെ അലയൊലികൾ അവസാനിക്കുന്നില്ല. നമുക്കിടയിൽ വെള്ളയും വെള്ളയും അണിഞ്ഞ് സ്വ‍ർണ്ണത്തിൽ കുളിച്ച് രംഗണ്ണനും അണ്ണൻറെ സ്വന്തം അമ്പാനും ഇപ്പോഴുമുണ്ട്. ഇല്ലുമിനാട്ടി കേൾക്കാത്ത ഒരു ദിവസം പോലുമുണ്ടാകില്ല. റിംഗ്ടോണായോ കോളർ ട്യൂണായോ ബസിലോ കവലയിലോ ടെലിവിഷനിലോ ഒക്കെ ഇല്ലുമിനാട്ടിയും ജാഡയും കാറ്റിലൂടെ കാതിലേക്ക് എത്തുന്നു. ഒരു വർഷം പിന്നിടുമ്പോഴും ആവേശം നിറച്ച ചിൽ മൂഡ് ഇപ്പോഴും എവർഗ്രീനായുണ്ട്. ബെംഗളൂരിൽ പഠനത്തിനായി എത്തിയ കുറച്ചു വിദ്യാർഥികൾ രംഗ എന്ന ഗ്യാങ്സ്റ്ററെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന കിടിലൻ സംഭവങ്ങളുമായെത്തിയ ചിത്രം ഒരേസമയം കോമഡിയും ആക്ഷനും ഇട കലർത്തി അവതരിപ്പിച്ചിരിക്കുന്നു എന്നതുകൊണ്ടുതന്നെ പ്രായഭേദമെന്യേ ഏവരും ഇരുകൈയ്യും നീട്ടി ഏറ്റെടുത്തിരുന്നു. Re-introducing FaFa എന്ന ടാഗ് ലൈനിൽ ഫഹദ് ഫാസിലിൻറെ അഴിഞ്ഞാട്ടം തന്നെയായിരുന്നു ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിലേത്. ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ ഒരേ എനർജിയിൽ അസാധ്യ അഭിനയം. ഒപ്പം എന്തിനും തയ്യാറായി അമ്പാനും പിള്ളേരും. ഫഹദ് ഫാസിലിനൊപ്പം…

    Read More »
  • Breaking News

    ഓടുന്ന ട്രെയിനിന് അടിയില്‍ കിടന്ന് റീല്‍സ്; ദൃശ്യങ്ങള്‍ വൈറലായതിനു പിന്നാലെ യുവാക്കള്‍ അറസ്റ്റില്‍; സമൂഹ മാധ്യമങ്ങളിലും വന്‍ വിമര്‍ശനം; രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടെന്ന് അധികൃതര്‍

    റീല്‍സെടുക്കാനും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാനും അതിസാഹസിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മടിക്കാറില്ല ഇപ്പോഴത്തെ ചെറുപ്പക്കാര്‍. ഇതിനിടെ നിരവധി അപകടങ്ങള്‍ സംഭവിക്കുന്നതും പതിവാണ്. അത്തരത്തില്‍ റീലെടുക്കാന്‍ വേണ്ടി ഓടുന്ന ട്രെയിനിനടിയില്‍ കിടന്നുകൊണ്ടുള്ള രണ്ട് യുവാക്കളുടെ അഭ്യാസ പ്രകടനങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. https://twitter.com/i/status/1909612318062760437 ഉത്തര്‍ പ്രദേശിയെ ഉന്നാവോയില്‍ കുസുംഭി റെയില്‍വേ സ്റ്റേഷന് സമീപം ദിവസങ്ങള്‍ക്ക് മുന്‍പാണ് ആദ്യ സംഭവം. ഷാരൂഖ് ഖാന്റെ ബാദ്ഷാ എന്ന ചിത്രത്തിലെ സംഗീതത്തിന്റെ പശ്ചാത്തലത്തിലാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെടുന്നത്. ട്രെയിന്‍ എത്തുന്നതിന് മുന്‍പ് ട്രാക്കില്‍ മൊബൈലുമായി കിടക്കുന്ന യുവാവിനെ ആദ്യം കാണാം. പിന്നാലെ ട്രെയിന്‍ വരുന്നു. യുവാവിന് മുകളിലൂടെ കടന്നുപോകുന്നു. ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്ന യുവാവ് ട്രെയിന്‍ പോയി നിമിഷങ്ങള്‍ക്ക് ശേഷം ട്രാക്കില്‍ നിന്ന് എഴുന്നേല്‍ക്കുകയും നടന്നുപോകുകയും ചെയ്യുന്നു. വിഡിയോ വൈറലായതിന് പിന്നാലെ റെയില്‍വേ പൊലീസ് ഇടപെടുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉന്നാവോയിലെ ഹസന്‍ഗഞ്ചിലെ രഞ്ജിത് ചൗരസ്യയാണ് അറസ്റ്റിലായത്. https://twitter.com/i/status/1909481789518704927 സമാനമായ രണ്ടാമത്തെ സംഭവം അരങ്ങേറുന്നത്…

    Read More »
  • Breaking News

    ഛത്തീസ്ഗഡിലെ കത്തോലിക്ക സഭയുടെ നഴ്‌സിംഗ് കോളജ് അടച്ചുപൂട്ടണമെന്ന്; സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരേ കേസെടുത്തതിനു പിന്നാലെ കോളജിലേക്ക് മാര്‍ച്ചുമായി ഹിന്ദുത്വ സംഘടന: മുഖ്യമന്ത്രിക്കും പരാതി

    റായ്പൂര്‍: ഛത്തീസ്ഗഡിലെ കുംക്രിയില്‍ കത്തോലിക്കാ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോളിക്രോസ് നഴ്സിങ് കോളേജിലേക്ക് വി.എച്ച്.പി മാര്‍ച്ച്. കോളേജ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് വി.എച്ച്.പിയുടെ മാര്‍ച്ച്. ആവശ്യം ചൂണ്ടിക്കാട്ടി ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്ക്ക് വി.എച്ച്.പി പരാതി നല്‍കി. നേരത്തെ കോളേജിലെ മലയാളി അധ്യാപികക്കെതിരെ മതപരിവര്‍ത്തനത്തിന് കേസെടുത്തിരുന്നു. കോട്ടയം സ്വദേശിനിയും കോളേജ് പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെയാണ് കേസെടുത്തിരുന്നത്. ഭീഷണിപ്പെടുത്തി മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ബിന്‍സി ജോസഫിനെതിരെ പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 299, 351 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് വി.എച്ച്.പി പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം കോളേജ് വിദ്യാര്‍ത്ഥിയെ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഹോളിക്രോസ് കോളേജ് അധികൃതര്‍ പ്രതികരിച്ചിരുന്നു. കേസെടുത്ത പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. പരാതി നല്‍കിയ വിദ്യാര്‍ത്ഥിക്ക് മതിയായ ഹാജര്‍ ഇല്ലായിരുന്നു. ജനുവരി മുതല്‍ ക്ലാസുകളില്‍ നിന്നും ആശുപത്രി ജോലികളില്‍ നിന്നും വിദ്യാര്‍ത്ഥി വിട്ട് നില്‍ക്കുകയായിരുന്നു.…

    Read More »
  • Breaking News

    കോടതി കുടഞ്ഞു; കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ക്രൈംബ്രാഞ്ചിന്റെ ആദ്യ കുറ്റപത്രം ഉടന്‍; വായ്പ അപേക്ഷകളിലെ ഒപ്പും കൈയക്ഷരവും വ്യാജമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്; ജീവനക്കാര്‍ കുടുങ്ങും; നടപടി വേഗത്തിലാക്കി ഇഡിയും

      കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാത്തട്ടിപ്പുകേസില്‍ ക്രൈം ബ്രാഞ്ചിന്റെ ആദ്യ കുറ്റപത്രം അടുത്തയാഴ്ച സമര്‍പ്പിക്കും. മറ്റു കുറ്റപത്രങ്ങള്‍ മൂന്നു മാസത്തിനകം. ആകെ എട്ടു കുറ്റപത്രമാണുള്ളത്. വ്യാജ വായ്പകള്‍ നല്‍കിയെന്ന പരാതികളിലാണു കേസ്. എന്‍ഫോഴ്‌സസ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ച് ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് നല്‍കിയതിന്റെ ഫലം ലഭിച്ചിട്ടുണ്ട്. ഒപ്പ്, കൈയക്ഷരം തുടങ്ങിയവ വ്യാജമാണോ എന്നറിയുന്നതിനാണു എഫ്.എസ്.എല്ലിനു കൈമാറിയത്. പരാതിയുള്ള വായ്പാ അപേക്ഷകളിലെ ഒപ്പും കൈയക്ഷരവും വ്യാജമാണെന്നാണു തെളിഞ്ഞിരിക്കുന്നത്. ഇതോടെ വ്യാജ വായ്പ നല്‍കിയ ജീവനക്കാര്‍ കുടുങ്ങും. അന്വേഷണം ഏറ്റെടുക്കുന്നതില്‍ സി.ബി.ഐയും കുറ്റപത്രം സമര്‍പ്പിക്കുന്നതു സംബന്ധിച്ചു എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും ഇന്നു മറുപടി നല്‍കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജീവനക്കാര്‍ കുറവാണെങ്കിലും കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാമെന്നു സി.ബി.ഐ. അറിയിക്കാനാണു സാധ്യത. ക്രൈംബ്രാഞ്ച് അന്വേഷണം വൈകുന്നതിനാല്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു ബാങ്കില്‍നിന്നു പുറത്താക്കപ്പെട്ട ജീവനക്കാരന്‍ എം.വി. സുരേഷാണു ഹൈക്കോടതിയെ സമീപിച്ചത്. തട്ടിപ്പിനു കൂട്ടുനില്‍ക്കാത്തതിനാണു തന്നെ പുറത്താക്കിയതെന്നു പരാതിയില്‍ പറയുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ…

    Read More »
  • Crime

    മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകം; വെട്ടേറ്റ പാടുകള്‍ കണ്ടെത്തി

    കാസര്‍കോട്: മഞ്ചേശ്വരത്ത് ആള്‍മറയില്ലാത്ത കിണറ്റിനകത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. മൃതദേഹത്തില്‍ വെട്ടേറ്റ പാടുകള്‍ കണ്ടെത്തി. മംഗളൂരുവിലെ ഓട്ടോ ഡ്രൈവറായ മുഹമ്മദ് ഷെരീഫിനെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കര്‍ണ്ണാടക, മുല്‍ക്കി, കൊളനാട് സ്വദേശിയും മംഗ്‌ളൂരുവിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷെരീഫി (52)നെ ഇന്നലെ രാത്രിയോടെയാണ് മഞ്ചേശ്വരം അടുക്കപ്പള്ളയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, ബേഡകത്ത് യുവതിയെ കടക്കുള്ളില്‍ വച്ച് ടിന്നര്‍ ഒഴിച്ച് തീകൊളുത്തി. പലചരക്ക് കട നടത്തുന്ന രമിതയ്ക്കാണ് (27) പൊള്ളലേറ്റത്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമിതയുടെ കടയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഫര്‍ണീച്ചര്‍ കട നടത്തിപ്പുകാരനായ തമിഴ്‌നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം (57) ആണ് കഴിഞ്ഞ ദിവസം യുവതിയെ ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാമാമൃതം മദ്യപിച്ച് കടയില്‍ വന്ന പ്രശ്‌നമുണ്ടാക്കുന്നത് രമിത…

    Read More »
  • Kerala

    അനധികൃത സ്വത്ത് സമ്പാദനം; മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരേ CBI അന്വേഷണം

    കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. നിലവില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമാണ് കെ.എം. എബ്രഹാം. കെ.എം. എബ്രഹാം 2015-ല്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി ആയിരുന്ന കാലഘട്ടത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വാദം പൂര്‍ത്തിയാക്കിയത്. കൊച്ചി സിബിഐ യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാനുള്ള നിര്‍ദേശം ഹൈക്കോടതി നല്‍കിയത്. സംസ്ഥാന വിജിലന്‍സ് കെ.എം. എബ്രഹാമിനെതിരായ പരാതി നേരത്തെ അന്വേഷിച്ച് തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018-ലാണ് ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് കെ. ബാബു അടങ്ങുന്ന സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ശമ്പളത്തെക്കാള്‍ കൂടുതല്‍ തുക എല്ലാ മാസവും ലോണ്‍ അടയ്ക്കുന്നത് എങ്ങനെയെന്ന് കെ.എം. എബ്രഹാം മറുപടി പറയണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. കൂടാതെ ഒട്ടനവധി സ്ഥലങ്ങളില്‍ കോടികള്‍…

    Read More »
  • Crime

    കോവിഡ് ബാധിച്ച ദളിത് യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു; പ്രതിക്ക് ജീവപര്യന്തം

    പത്തനംതിട്ട: കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. 108 ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടില്‍ നൗഫലിനാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 1,08,000 രൂപ പിഴയും അടയ്ക്കണം. നൗഫല്‍ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ബലാത്സംഗം , തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളും തെളിയിക്കപ്പെട്ടു. പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമവും ചുമത്തിയിട്ടുണ്ട്. നാലര വര്‍ഷമായി വിചാരണത്തടവിലുള്ള ഇയാള്‍ മുന്‍പും വധശ്രമക്കേസില്‍ പ്രതിയാണ്. 2020 സെപ്റ്റംബര്‍ 5ന് അര്‍ധരാത്രിയിലായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം. അടൂര്‍ ജനറല്‍ ആശുപത്രിയില്‍നിന്ന് പന്തളത്തെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടെ ആറന്മുളയില്‍ വച്ചാണ് യുവതിയെ ഡ്രൈവര്‍ പീഡിപ്പിച്ചത്. കോവിഡ് പോസിറ്റീവായ മറ്റൊരു സ്ത്രീയും ആംബുലന്‍സിലുണ്ടായിരുന്നു. പന്തളത്ത് പെണ്‍കുട്ടിയെ ഇറക്കിയശേഷം ഇവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വിടാനായിരുന്നു നിര്‍ദേശം. എന്നാല്‍, നൗഫല്‍ ആദ്യം കോഴഞ്ചേരിയില്‍ സ്ത്രീയെ ഇറക്കി. തുടര്‍ന്ന് ആറന്മുള നാല്‍ക്കാലിക്കല്‍ പാലത്തിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക്…

    Read More »
  • India

    പരിശോധനയില്‍ അധ്യാപകരടക്കം ഞെട്ടി; എട്ടാം ക്ലാസുകാരുടെ ബാഗില്‍നിന്ന് പിടിച്ചെടുത്തത് കോണ്ടം മുതല്‍ ഇടിക്കട്ട വരെ…

    മുംബയ്: സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് കോണ്ടം ഉള്‍പ്പടെയുളള സാധനങ്ങള്‍ പിടിച്ചെടുത്തു. മഹാരാഷ്ട്ര നാസിക്കിലെ ഘോട്ടിയിലുളള സ്വകാര്യ സ്‌കൂളില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിദ്യാര്‍ത്ഥികളുടെ ബാഗുകളില്‍ നിന്ന് കോണ്ടം, കത്തികള്‍, പ്ലേയിംഗ് കാര്‍ഡുകള്‍, ഇടിക്കട്ടകള്‍, സൈക്കിള്‍ ചെയിനുകള്‍ തുടങ്ങിയവയാണ് അദ്ധ്യാപകര്‍ കണ്ടെടുത്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സ്‌കൂളിന്റെ രീതിക്കനുസരിച്ചല്ലാതെ ചില വിദ്യാര്‍ത്ഥികള്‍ എത്തിയതോടെയാണ് അദ്ധ്യാപകര്‍ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തിയത്. മാദ്ധ്യമപ്രവര്‍ത്തകനായ രാജ് മാജിയാണ് ചിത്രങ്ങളും വീഡിയോകളും എക്‌സിലൂടെ പങ്കുവച്ചത്. കുട്ടികളില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങള്‍ മേശപ്പുറത്ത് നിരത്തി വച്ചിരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുളളത്. ഇത് രക്ഷിതാക്കളിലും അദ്ധ്യാപകരിലും വലിയ തരത്തിലുളള ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. അദ്ധ്യാപകരുടെ ശ്രദ്ധയില്ലായ്മയാണ് ഇത്തരത്തിലുളള പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നാണ് ആരോപണം ഉയരുന്നത്. പ്രാദേശിക മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നാണ് സാധനങ്ങള്‍ പിടികൂടിയതെന്നാണ് വിവരം. ചില വിദ്യാര്‍ത്ഥികളില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. സ്‌കൂള്‍ പരിസരത്ത് വച്ച് വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്ന്…

    Read More »
  • Kerala

    കള്ളിന്റെ കാലം തെളിഞ്ഞു; ത്രീസ്റ്റാര്‍ റെസ്റ്റോറന്റുകളില്‍ കള്ളുഷാപ്പ് തുടങ്ങാം, അറിയാം പുതിയ മദ്യനയം

    തിരുവനന്തപുരം: വിനോദസഞ്ചാരമേഖലകളിലെ ത്രീ സ്റ്റാറോ അതിനു മുകളിലോ ക്ലാസിഫിക്കേഷനുള്ള റെസ്റ്റോറന്റുകളില്‍ കള്ളുഷാപ്പ് തുടങ്ങാന്‍ അനുവദിച്ച് പുതിയ മദ്യനയം. ഇവിടെ കള്ളു വ്യവസായ വികസന ബോര്‍ഡിന്റെ നേതൃത്വത്തില്‍ ടോഡി പാര്‍ലര്‍ തുടങ്ങാം. സംസ്ഥാന ടൂറിസം വകുപ്പാണു റെസ്റ്റോറന്റുകള്‍ക്കു ക്ലാസിഫിക്കേഷന്‍ നല്‍കുന്നത്. ഇതും വിനോദസഞ്ചാര മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്ന ഇളവുകളും അടക്കം നിരവധി മാറ്റങ്ങളുമായി 2025-26 സാമ്പത്തിക വര്‍ഷത്തെ മദ്യനയ ഉത്തരവായി. കേന്ദ്ര ടൂറിസം മന്ത്രാലയം നല്‍കുന്ന ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്കും വിനോദസഞ്ചാര മേഖലയിലെ റിസോര്‍ട്ടുകള്‍ക്കും പുറത്തുനിന്നു കള്ളെത്തിച്ചു വിളമ്പാനും അനുമതി നല്‍കി. ലീറ്ററിനു 2 രൂപ വീതം പെര്‍മിറ്റ് ഫീസ് നല്‍കണം. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും അവരുടെ വളപ്പിലെ തെങ്ങു ചെത്തിയെടുക്കുന്ന കള്ള് അതിഥികള്‍ക്കു വിളമ്പാന്‍ കഴിഞ്ഞ മദ്യനയത്തില്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു പുറത്തുനിന്നു കള്ളെത്തിച്ചു വിളമ്പാനുള്ള അനുമതിയും നല്‍കിയത്. വിറ്റുപോകാത്ത കള്ളുഷാപ്പുകള്‍ കള്ളു വ്യവസായവികസന ബോര്‍ഡിനോ, കള്ളുഷാപ്പു തൊഴിലാളികളുടെ സഹകരണ സംഘത്തിനോ ഏറ്റെടുത്തു നടത്താവുന്നതാണ്. മുന്‍വര്‍ഷങ്ങളിലെപോലെ ലഹരിക്കെതിരെ…

    Read More »
  • Kerala

    ‘ബഡ്‌സ് സ്‌കൂളിന്’ ആര്‍.എസ്.എസ്. ആചാര്യന്റെ പേര്: പാലക്കാട്ട് വന്‍ പ്രതിഷേധം, തറക്കല്ലിട്ട സ്ഥലത്ത് വാഴനട്ടു

    പാലക്കാട്: ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ കീഴിലുള്ള ബഡ്‌സ് സ്‌കൂളിന് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കിയതില്‍ പ്രതിഷേധം. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ബഡ്‌സ് സ്‌കൂളിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടെയായായിരുന്നു പ്രതിഷേധം. തറക്കല്ലിട്ടസ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴനട്ടു. ശിലാഫലകം തകര്‍ത്തിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കുള്ള പദ്ധതി സ്വാഗതാര്‍ഹമാണെന്നും എന്നാല്‍, ഇവിടെ ബിജെപി രാഷ്ട്രീയമാണ് കളിച്ചതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ആര്‍എസ്എസ് സ്ഥാപകന്റെ പേരിട്ടത് വളരെ മോശമാണ്. നിയമപ്രകാരം തെറ്റാണ്. കൗണ്‍സിലില്‍ ചര്‍ച്ചയ്ക്ക് വെക്കാതെയാണ് പേര് നല്‍കിയിരിക്കുന്നത്. പാലക്കാട് നഗരസഭാ സെക്രട്ടറി പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. വ്യാഴാഴ്ച വൈകിട്ടാണ് പേര് തീരുമാനിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. പ്രതിഷേധം അവസാനിക്കുന്നില്ലെന്നും തുടരുമെന്നും ഡിവൈഎഫ്‌ഐയും അറിയിച്ചു. ബിജെപി ഭരിക്കുന്ന നഗരസഭ ആര്‍എസ്എസ് വത്കരിക്കാനുള്ള ബിജെപി ശ്രമത്തെ എന്തുവിലകൊടുത്തും ഡിവൈഎഫ്‌ഐ നേരിടും. കോണ്‍ഗ്രസിന്റെകൂടി ഒത്താശ ഇതിന് പിന്നിലുണ്ടോ എന്ന് പരിശോധിക്കണം. ആര്‍എസ്എസ് ആയി ജീവിച്ച് ആര്‍എസ്എസ് ആയി മരിച്ച, രാജ്യത്തിനുവേണ്ടി ഒരു സംഭാവനയും ചെയ്യാത്ത, രാജ്യത്തെ…

    Read More »
Back to top button
error: