
മുംബയ്: സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് കോണ്ടം ഉള്‍പ്പടെയുളള സാധനങ്ങള്‍ പിടിച്ചെടുത്തു. മഹാരാഷ്ട്ര നാസിക്കിലെ ഘോട്ടിയിലുളള സ്വകാര്യ സ്‌കൂളില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിദ്യാര്‍ത്ഥികളുടെ ബാഗുകളില്‍ നിന്ന് കോണ്ടം, കത്തികള്‍, പ്ലേയിംഗ് കാര്‍ഡുകള്‍, ഇടിക്കട്ടകള്‍, സൈക്കിള്‍ ചെയിനുകള്‍ തുടങ്ങിയവയാണ് അദ്ധ്യാപകര്‍ കണ്ടെടുത്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
സ്‌കൂളിന്റെ രീതിക്കനുസരിച്ചല്ലാതെ ചില വിദ്യാര്‍ത്ഥികള്‍ എത്തിയതോടെയാണ് അദ്ധ്യാപകര്‍ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തിയത്. മാദ്ധ്യമപ്രവര്‍ത്തകനായ രാജ് മാജിയാണ് ചിത്രങ്ങളും വീഡിയോകളും എക്‌സിലൂടെ പങ്കുവച്ചത്. കുട്ടികളില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങള്‍ മേശപ്പുറത്ത് നിരത്തി വച്ചിരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുളളത്. ഇത് രക്ഷിതാക്കളിലും അദ്ധ്യാപകരിലും വലിയ തരത്തിലുളള ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്.

അദ്ധ്യാപകരുടെ ശ്രദ്ധയില്ലായ്മയാണ് ഇത്തരത്തിലുളള പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നാണ് ആരോപണം ഉയരുന്നത്. പ്രാദേശിക മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നാണ് സാധനങ്ങള്‍ പിടികൂടിയതെന്നാണ് വിവരം. ചില വിദ്യാര്‍ത്ഥികളില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. സ്‌കൂള്‍ പരിസരത്ത് വച്ച് വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്ന് ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
ഇത്തരം സംഭവം നടക്കുന്നത് ഇതാദ്യമല്ല. അടുത്തിടെ ബംഗളൂരുവിലെ ഒരു സ്‌കൂളില്‍ മിന്നല്‍ പരിശോധന നടത്തിയപ്പോള്‍ അതിശയിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. വിദ്യാര്‍ത്ഥികളില്‍ ചിലര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് അദ്ധ്യാപകര്‍ പരിശോധന നടത്തിയത്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗില്‍ നിന്ന് കോണ്ടത്തിന്റെ കവറുകള്‍, ഗര്‍ഭനിരോധന ഗുളികകള്‍, സിഗരറ്റുകള്‍, ലൈ?റ്ററുകള്‍ എന്നിവയും കണ്ടെത്തിയിരുന്നു.