Month: April 2025
-
Breaking News
കെ.എം. എബ്രഹാമിന് എതിരായ സിബിഐ അന്വേഷണം: തട്ടിപ്പുകള്‍ നടന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്; പ്രതിഷേധങ്ങളില്ലാതെ പ്രതിപക്ഷം; ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹര്‍ജി നല്‍കിയത് ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയതോടെ; പ്രമുഖ മാധ്യമ കുടുംബാംഗത്തിന്റെ വാദങ്ങള്‍ കോടതിയില്‍ തകര്‍ന്നത് ഇങ്ങനെ
കൊച്ചി: വരവില്‍ കവിഞ്ഞു സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരേ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടും കാര്യമായ പ്രതികരങ്ങളില്ലാതെ പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറിയും സ്വര്‍ണക്കടത്തു കേസില്‍ പ്രതിയുമായ എം. ശിവശങ്കറിന്റെ കേസ് വിവാദമാക്കിയ പ്രതിപക്ഷം എന്തുകൊണ്ടു മൗനത്തിലായെന്ന ചോദ്യമുന്നയിക്കുകയാണു സോഷ്യല്‍ മീഡിയ. ഇന്നലെ ഹൈക്കോടതി എബ്രഹാമിനെതിരേ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നിലവില്‍ കിഫ്ബിയുടെ സിഇഒ ആണ്. ഇതിനു പുറമേ, പ്രമുഖ മാധ്യമ കുടുംബത്തിലെ അംഗം കൂടിയാണ് കണ്ടത്തില്‍ മാത്യു എബ്രഹാം എന്ന കെ.എം. എബ്രഹാം. 2011 മുതല്‍ 2016 വരെ ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് സര്‍ക്കാരാണു ഭരിച്ചത്. ഇക്കാലത്താണു കേസിന് ആസ്പദമായ സ്വത്തു സമ്പാദനം നടന്നത്. ഇപ്പോഴത്തെ ബിജെപി നേതാവും അന്നത്തെ വിജിലന്‍സ് ഡയറക്ടറുമായിരുന്ന ജേക്കബ് തോമസ് ആണു കേസ് അന്വേഷിച്ചു തെളിവില്ലെന്നു കണ്ടെത്തിയത്. ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ച് നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണ മുന നീട്ടുകയാണു മാധ്യമങ്ങളെന്നും സോഷ്യല്‍…
Read More » -
Breaking News
ധോണി ക്യാപ്റ്റനായി എത്തിയ മത്സരത്തില്‍ ചെന്നൈയ്ക്ക് ദയനീയ തോല്‍വി; റണ്‍റേറ്റില്‍ കുതിച്ച് കൊല്‍ക്കത്ത; 12 ഓവറില്‍ കളിപിടിച്ചു; സിഎസ്‌കെയ്ക്കു നാണക്കേടിന്റെ റെക്കോഡുകളും സ്വന്തം
CSK vs KKR IPL 2025: ധോണി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റനായി മടങ്ങി എത്തിയ ആദ്യ മത്സരത്തിൽ സിഎസ്കെയ്ക്ക് ദയനീയ തോൽവി. ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്സിനെ 103 റൺസിൽ ഒതുക്കിയതിന് ശേഷം 10 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ജയം പിടിച്ചു. ചെന്നൈയുടെ സീസണിലെ അഞ്ചാമത്തെ തോൽവിയാണ് ഇത്. ചെപ്പോക്കിലെ ചെന്നൈയുടെ തുടർച്ചയായ മൂന്നാമത്തെ തോൽവിയും. ആദ്യമായാണ് ചെപ്പോക്കിൽ ചെന്നൈ തുടരെ മൂന്ന് മത്സരങ്ങൾ തോൽക്കുന്നത്. 12 ഓവറിനുള്ളിൽ ജയം പിടിച്ചതോടെ നെറ്റ്റൺറേറ്റ് മെച്ചപ്പെടുത്തിയ കൊൽക്കത്ത പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് എത്തി. നിലവിൽ ആറ് പോയിന്റോടെ കൊൽക്കത്ത ഉൾപ്പെടെ നാല് ടീമുകളാണ് ഉള്ളത്. എന്നാൽ നെറ്റ്റൺറേറ്റിൽ കുതിപ്പ് നടത്തിയാണ് കൊൽക്കത്ത മൂന്നാം സ്ഥാനം പിടിച്ചത്. ചെറിയ വിജയ ലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് അഞ്ചാമത്തെ ഓവറിൽ 23 റൺസ് എടുത്ത ഡികോക്കിനെ നഷ്ടമായി. എന്നാൽ സുനിൽ നരെയ്ൻ തകർത്തടിച്ച് കൊൽക്കത്തയെ അതിവേഗം ജയത്തിലേക്ക് എത്തിച്ചു.…
Read More » -
Breaking News
ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം; പിടിവളളിയായി മുക്കൂത്തി; വ്യവസായിയായ ഭര്‍ത്താവ് അറസ്റ്റില്‍; സംശയം ഉയര്‍ത്തിയത് ഭാര്യ ഫോണെടുക്കാതെ ദൂരെയാത്ര പോയെന്ന മൊഴി; ശ്വാസംമുട്ടിച്ചു കൊന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അഴുക്കുചാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. 47 വയസ്സുകാരിയായ സീമ സിങ്ങിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസിലാണ് ഭര്‍ത്താവും വ്യവസായിയുമായ അനില്‍ കുമാറിനെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 15നാണ് സീമയുടെ മൃതദേഹം ഒരു അഴുക്കുചാലില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് കല്ലും സിമന്റ് ചാക്കും ഉപയോഗിച്ചത് കെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്. സീമ ധരിച്ചിരുന്ന മൂക്കുത്തിയാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്. തെക്കന്‍ ഡല്‍ഹിയിലെ ഒരു ജ്വല്ലറിയില്‍നിന്നാണ് മൂക്കുത്തി വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. ഗുരുഗ്രാം സ്വദേശിയായ വസ്തു ഇടപാടുകാരന്‍ അനില്‍ കുമാറാണ് ഇതു വാങ്ങിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് അനില്‍ കുമാറിനെ പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് അനില്‍കുമാര്‍ പറഞ്ഞത്. ഭാര്യ സീമ മൊബൈല്‍ ഫോണ്‍ എടുക്കാതെ ഒരു ദൂരയാത്രയ്ക്കു പോയിരിക്കുകയാണെന്നും അനില്‍കുമാര്‍ പൊലീസിനോട് പറഞ്ഞു. ഇതാണ് പൊലീസില്‍ സംശയം ഉണര്‍ത്തിയത്. തുടര്‍ന്ന് സീമയുടെ അമ്മയെ പൊലീസ് ബന്ധപ്പെട്ടു. മാര്‍ച്ച് 11നു ശേഷം സീമയുടെ…
Read More » -
Breaking News
‘തല’യെത്തിയിട്ടും തലവര മാറുന്നില്ല; പവര്‍പ്ലേയില്‍ ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന സ്വന്തം റെക്കോഡ് തിരുത്തി ചെന്നൈ; ടീം നൂറു കടന്നത് കഷ്ടിച്ച്; ഓള്‍ ഔട്ടായില്ലെന്നു മാത്രം
ചെന്നൈ: ഈ സീസണിലെ പവര്‍പ്ലേയില്‍ ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന സ്വന്തം റെക്കോഡ് തിരുത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ധോണിയുടെ മടങ്ങിവരവോടെ ഏറെ പ്രതീക്ഷയിലായ കാണികളെ സ്വന്തം ഗ്രൗണ്ടില്‍ തലതാഴ്ത്തിയിരുത്താന്‍ മാത്രമാണു ധോണിപ്പടയ്ക്കു കഴിഞ്ഞത്. പരുക്കേറ്റ ഋതുരാജ് ഗെയ്ക്വാദിനു പകരം നയിക്കാന്‍ സാക്ഷാല്‍ ധോണിയെത്തിയതോടെ വലിയ മാറ്റങ്ങള്‍ സ്വപ്നം കണ്ട ചെന്നൈ ആരാധകര്‍ക്ക്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈയുടെ ബാറ്റിങ് പ്രകടനം ബാക്കിയാക്കുന്നത് കൂടുതല്‍ കഠിനമായ നിരാശ. കൊല്‍ക്കത്തയ്ക്കെതിരെ എം.എ. ചിദംബരം സ്റ്റേഡിയത്തിലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഓള്‍ഔട്ടാകാതെ ‘രക്ഷപ്പെട്ടെങ്കിലും’ നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 103 റണ്‍സ്. ഈ സീസണില്‍ ഏതൊരു ടീമിന്റെയും ഏറ്റവും മോശം സ്‌കോറാണിത്. ഒരുവേള 100 കടക്കുമോ എന്നു സംശയിച്ച ചെന്നൈയെ, അവസാന ഘട്ടത്തില്‍ ശിവം ദുബെ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് രക്ഷപ്പെടുത്തിയത്. ദുബെ 29 പന്തില്‍…
Read More » -
Breaking News
വെള്ളാപ്പള്ളി പറഞ്ഞത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരേ; ചിലര്‍ അതിനെ മതത്തിനെതിരേ സംസാരിച്ചെന്ന നിലയിലാക്കി; അനാവശ്യ വിവാദം ഉണ്ടാക്കാതിരിക്കാന്‍ അദ്ദേഹം അവധാനത കാട്ടണം: പിണറായി വിജയന്‍; തുടര്‍ഭരണം ആശംസിച്ച് വെള്ളാപ്പള്ളി
ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഒരു മതത്തിനെതിരായ നിലപാട് സ്വീകരിച്ചെന്ന വിവാദത്തിന് അടിസ്ഥാനം ഇല്ലെന്നും ഒരു മതത്തിനെതിരെയും നിലകൊള്ളുന്ന ആളല്ല വെള്ളാപ്പള്ളി എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായി 30 വര്‍ഷം പിന്നിട്ടതിന്റെ ഭാഗമായി ചേര്‍ത്തല യൂണിയന്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്തിനെയും വക്രീകരിക്കാന്‍, തെറ്റായി വ്യാഖ്യാനിക്കാന്‍ ഉള്ള ശ്രമങ്ങളാണ് നടക്കുന്നത്. വെള്ളാപ്പള്ളി പറഞ്ഞത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരായാണ്. എന്നാല്‍ ചിലര്‍ അതിനെ ഒരു മതത്തിനെതിരെ സംസാരിച്ചെന്ന നിലയിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളാപ്പള്ളിയെ അറിയാവുന്നവര്‍ക്കെല്ലാം അറിയാം അദ്ദേഹം ഏതെങ്കിലും മതത്തിന് എതിരായി നിലപാട് സ്വീകരിച്ച ചരിത്രമുള്ള ആളല്ല എന്ന്. എല്ലാ ഘട്ടത്തിലും വിവിധ മതങ്ങളുമായി യോജിച്ചുകൊണ്ടുള്ള ഒട്ടേറെ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വ്യക്തിപരമായി തന്നെ നേതൃത്വം വഹിച്ച ആളാണ് വെള്ളാപ്പള്ളി. എന്നാലും തെറ്റിദ്ധാരണകള്‍ പരത്താനുള്ള അവസരം അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഭാഗമായി വന്നു. അത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും അവധാനതയും…
Read More » -
Breaking News
വിഷ്ണു മഞ്ചു കേന്ദ്ര കഥാപാത്രമായി എത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘കണ്ണപ്പ’ ജൂൺ 27ന് തിയേറ്ററുകളിൽ
വിഷ്ണു മഞ്ചു കേന്ദ്രകഥാപാത്രമായി എത്തുന്ന ബ്രഹ്‌മാണ്ഡചിത്രം ‘കണ്ണപ്പ’യുടെ പുതുക്കിയ റിലീസ് തീയതി പുറത്ത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സിനിമയുടെ റിലീസ് ഡേറ്റ് പോസ്റ്റർ പുറത്തിറക്കിയത്. ജൂൺ 27ന് ചിത്രം തിയേറ്ററുകളിലെത്തും. ഡോ. മോഹൻ ബാബു, വിഷ്ണു മഞ്ചു, പ്രഭുദേവ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് മഹേശ്വരി എന്നിവർ ചേർന്നാണ് യോഗി ആദിത്യനാഥിനെ സന്ദർശിച്ചത്. രാജ്യത്തുടനീളമുള്ള പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ചിത്രം ആഴത്തിൽ പതിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ഈ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി മുഴുവൻ ടീമിനും ആശംസകൾ നേരുകയുണ്ടായി. വിഷ്ണു മഞ്ചുവിനൊപ്പം മോഹൻലാൽ, പ്രഭാസ്, അക്ഷയ്കുമാർ, മോഹൻകുമാർ, ശരത്കുമാർ, കാജൽ അഗർവാൾ തുടങ്ങിയ വമ്പൻ താരനിര ഒരുമിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസിനെത്തുന്നത്. ‘കണ്ണപ്പ’യുടെ പോസ്റ്ററുകളും ടീസറും പാട്ടുകളും ഇതിനകം ഏറെ തരംഗമായി മാറിയിട്ടുണ്ട്. എവിഎ എൻറർടെയ്ൻമെൻറ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹൻ ബാബു നിർമിച്ച് മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ…
Read More » -
Kerala
കൊച്ചിയില്‍ അഭിഭാഷകരും എസ്.എഫ്.ഐക്കാരും തമ്മിലുളള സംഘര്‍ഷം രൂക്ഷം; കേസെടുത്ത് പൊലീസ്
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിന് മുന്നില്‍ അഭിഭാഷകരും എസ്.എഫ്.ഐക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കേസെടുത്ത് പൊലീസ്. അഭിഭാഷകര്‍ നല്‍കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാല്‍ അറിയാവുന്ന പത്ത് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കോടതിയിലെ ബാര്‍ അസോസിയേഷന്‍ നടത്തിയ പരിപാടിയില്‍ എസ്.എഫ്.ഐക്കാര്‍ നുഴഞ്ഞുകയറി പ്രശ്‌നം ഉണ്ടാക്കിയെന്നാണ് അഭിഭാഷകര്‍ ആരോപിക്കുന്നത്. ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ 12 പേര്‍ക്കാണ് പരിക്കേറ്റത്. ഇന്നും കോളേജിന് മുന്‍പില്‍ എസ്.എഫ്.ഐക്കാരും അഭിഭാഷകരും തമ്മില്‍ വാക്‌പ്പോര് ഉണ്ടായി. പരസ്പരം കല്ല് വലിച്ചെറിഞ്ഞാണ് ഇരുകൂട്ടരും ആക്ഷേപം നടത്തിയത്. അഭിഭാഷകര്‍ മഹാരാജാസ് കോളേജിലേക്ക് കല്ലെറിഞ്ഞെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പുറത്തുവിട്ടിട്ടുണ്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റ അഭിഭാഷകര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അഭിഭാഷകര്‍ കല്ലും ബിയര്‍ കുപ്പികളും കോളേജിലേക്ക് വലിച്ചെറിയുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുളളത്. സംഘര്‍ഷം ഒഴിവാക്കാനെത്തിയെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഭിഭാഷകര്‍ മദ്യപിച്ച് വിദ്യാര്‍ത്ഥിനികളോടടക്കം മോശമായി പെരുമാറിയതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് എസ്എഫ്‌ഐ…
Read More » -
Crime
പുലര്‍ച്ചെ രണ്ടുമണിയോടെ കാണാതായി; കണ്ണൂരില്‍ അമ്മയും രണ്ട് മക്കളും കിണറ്റില്‍ മരിച്ചനിലയില്‍
കണ്ണൂര്‍: കണ്ണൂരില്‍ അമ്മയെയും രണ്ടു മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ നഗരത്തിനടുത്തെ അഴിക്കോട് മീന്‍ കുന്നില്‍ ആണ് സംഭവം. മീന്‍കുന്ന് മമ്പറം പീടികയ്ക്ക് സമീപം മഠത്തിന്‍ ഹൗസില്‍ ഭാമ (45) മക്കളായ ശിവനന്ദ് (15) അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ മുതല്‍ ഇവരെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വളപട്ടണം പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ വളപട്ടണം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മക്കളെ കിണറ്റില്‍ എറിഞ്ഞതിനു ശേഷം അമ്മയും കിണറ്റില്‍ ചാടിയതാണെന്നാണ് സൂചന. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇവരെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാവിലെ അയല്‍വാസികളാണ് കിണറ്റില്‍ മൂന്നു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. എഎസ്പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Read More » -
Crime
അയല്‍വാസിയുടെ കൊലപാതകം; അച്ഛനും മകനും ജീവപര്യന്തം
തൃശ്ശൂര്‍: അയല്‍വാസിയായ യുവാവിനെ കൊലചെയ്ത കേസില്‍ പ്രതികളായ അച്ഛനും മകനും ജീവപര്യന്തം തടവിനൊപ്പം മറ്റു വകുപ്പുകളിലും ശിക്ഷ. മണലൂര്‍ ഉല്ലാസ് റോഡ് തിരുത്തിയില്‍ വേലുക്കുട്ടി(67), മകന്‍ അനില്‍കുമാര്‍(41) എന്നിവര്‍ക്കാണ് തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി ടി.കെ. മിനിമോള്‍ ശിക്ഷ വിധിച്ചത്. ജീവപര്യന്തം കഠിന തടവിനു പുറമേ, രണ്ടു ലക്ഷം രൂപ വീതം ഇരുവര്‍ക്കും ശിക്ഷ വിധിച്ചു. ആക്രമണത്തിന് പ്രതികള്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും മറ്റു വിവിധ വകുപ്പുകളിലായി 10 മാസം തടവും 10,000 രൂപ പിഴയും വേറെ വിധിച്ചിട്ടുണ്ട്. ജീവപര്യന്തം ഒഴികെയുള്ള ശിക്ഷ ആദ്യം അനുഭവിക്കാനും അതിനുശേഷം മാത്രം ജീവപര്യന്തം ശിക്ഷ തുടങ്ങാനും കോടതി പ്രത്യേകം നിര്‍ദേശിച്ചു. 2014 ഏപ്രില്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. അയല്‍വാസിയായ റബീഷ്, ശോഭിത് എന്നിവര്‍ പ്രതികളുടെ വീടിനു മുന്നിലൂടെ നടന്നുപോകുമ്പോള്‍ പ്രതികള്‍ ഇവരെ തടഞ്ഞുനിര്‍ത്തി അരിവാള്‍കൊണ്ട് വെട്ടിയും അടിച്ചും ചവിട്ടിയും ആക്രമിക്കുകയായിരുന്നു. ശോഭിത്തിന്റെ വീട്ടുകാരുമായുണ്ടായിരുന്ന വൈരമാണ് കാരണം. ആക്രമണത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി…
Read More »
