Month: April 2025
-
Crime
തടിയനെന്നും കറുമ്പനെന്നും പറഞ്ഞു റാഗ് ചെയ്തു; പ്ലസ്ടു വിദ്യാര്‍ഥി അമ്മയുടെ കണ്‍മുന്നില്‍ ജീവനൊടുക്കി
ചെന്നൈ: ശരീരഭാരത്തെയും നിറത്തെയും കുറിച്ച് സഹപാഠികള്‍ നിരന്തരം പരിഹസിച്ചതിലും റാഗ് ചെയ്തതിലും മനംനൊന്ത് പ്ലസ്ടു വിദ്യാര്‍ഥി അമ്മയുടെ കണ്‍മുന്നില്‍ അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍നിന്നു ചാടി ജീവനൊടുക്കി. ചെത്‌പെട്ട് മഹര്‍ഷി വിദ്യാ മന്ദിര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി കിഷോര്‍ (17) ആണ് മരിച്ചത്. തടി കൂടുതലാണെന്നും കറുപ്പ് നിറമാണെന്നും പറഞ്ഞ് 3 മാസമായി സഹപാഠികളുടെ തുടര്‍ച്ചയായ കളിയാക്കലും റാഗിങ്ങും നേരിട്ട കിഷോര്‍ വലിയ വിഷമത്തിലായിരുന്നെന്നും സഹപാഠികളുടെ പെരുമാറ്റത്തെക്കുറിച്ചു പരാതി നല്‍കിയിട്ടും സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്നും പൊലീസ് പറഞ്ഞു. ഫോണ്‍ ചെയ്യാനെന്ന പേരില്‍ മുകളിലെത്തിയ വിദ്യാര്‍ഥി മാതാവു നോക്കി നില്‍ക്കെ താഴേക്കു ചാടുകയായിരുന്നു. പരാതിയില്‍ കേസെടുത്ത പൊലീസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, അധ്യാപകര്‍ അടക്കമുള്ളവരെ ചോദ്യം ചെയ്തു. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാലാവകാശ സംരക്ഷണ കമ്മിഷനും അന്വേഷണം ആരംഭിച്ചു.
Read More » -
Breaking News
കള്ളനും പോലീസും കളി വീണ്ടും; ആദ്യ സംരംഭം ഗംഭീരമാക്കി കലൂര്‍ ഡെന്നിസിന്റെ മകന്‍; ഓണ്‍ലൈന്‍ ഗെയിമുകളുടെ വിശാല പശ്ചാത്തലം ഒരുക്കി മമ്മൂട്ടിയുടെ ബസൂക്ക; റിവ്യൂ
അവധിക്കാലമല്ലേ, കുട്ടികള്‍ കള്ളനും പോലീസും കളിക്കുന്ന കാലം. കുട്ടികള്‍ക്കൊപ്പം മമ്മൂട്ടിയും കൂട്ടരും കള്ളനും പോലീസും കളിക്കാന്‍ എത്തിയിരിക്കുന്നു. ബസുക്കയുമായി. വര്‍ഷങ്ങള്‍ക്കു മുന്‍പിറങ്ങിയ സത്യന്‍ അന്തിക്കാട് മമ്മൂട്ടി ടീമിന്റെ കളിക്കളം എന്ന സിനിമയില്‍ മുന്‍കൂട്ടി സൂചനകള്‍ നല്‍കി മോഷണം നടത്തി പോലീസിനെ വെട്ടിലാക്കുന്ന കള്ളന്റെ കഥ പറയുന്നുണ്ട്. ഏതാണ്ട് അതേ പാറ്റേണിലാണ് ബസുക്കയും മുന്നോട്ടുപോകുന്നത്. കളിക്കളത്തില്‍ കള്ളന്‍ ആരാണെന്ന് പ്രേക്ഷകര്‍ക്ക് അറിയാം, പക്ഷേ ബസൂക്കയില്‍ കള്ളന്‍ അജ്ഞാതനാണ്. ആ കള്ളനെ തേടിയുള്ള മമ്മൂട്ടിയുടെയും കൂട്ടരുടെയും യാത്രയാണ് ബസൂക്ക.പുതിയ സംവിധായകരോട് മമ്മൂട്ടി എന്നാല്‍ നടന്‍ എന്തുകൊണ്ട് താല്പര്യം കാണിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണു സിനിമ. സ്ഥിരം പറഞ്ഞു പഴകിയ കഥയാണെങ്കില്‍ പോലും പുതിയ സംവിധായകര്‍ ആ സിനിമയെ പ്ലെയ്‌സ് ചെയ്യുന്നതിലെ പുതുമ – അതു തന്നെയാണ് ബസൂക്കാ എന്ന സിനിമയിലേക്ക് മമ്മൂട്ടി എന്ന നടനെയും താരത്തെയും ആകര്‍ഷിച്ചിട്ടുണ്ടാവുക. കൊച്ചി നഗരത്തില്‍ നടക്കുന്ന വ്യത്യസ്തമായ മൂന്നു മോഷണങ്ങള്‍. പോലീസ് സംഘത്തിന് മുന്‍കൂട്ടി സൂചനകള്‍ നല്‍കി നടത്തുന്ന…
Read More » -
Breaking News
വില്ലന്മാർ ട്രംപും ചൈനയുംതന്നെ!! കേരളത്തിൽ ചരിത്രത്തിലാദ്യമായി സ്വർണവില 69,000 കടന്നു, ഇനി ഒരു പവൻ വാങ്ങാൻ പണിക്കൂലിയടക്കം നൽകേണ്ടിവരിക മുക്കാൽ ലക്ഷത്തിനു മുകളിൽ
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില അതിന്റെ എല്ലാ സീമകളും മറികടന്നു കുതിച്ചുപായുകയാണ്. സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലാദ്യമായി പവന് 69,000 രൂപ കടന്നു. 70,000 എന്ന മാർജനിലേക്കെത്താൻ വെറും 40 രൂപയുടെ കുറവേയുള്ളു. ഇന്നു വില പവന് 1,480 രൂപ കുതിച്ചുയർന്ന് 69,960 രൂപയായി. ഗ്രാം വില 185 രൂപ മുന്നേറി 8,745 രൂപയിലുമെത്തി. ഇതോടെ ഇന്നലത്തെ റെക്കോർഡ് പഴങ്കഥയായി. കഴിഞ്ഞ 3 ദിവസത്തിനിടെ കേരളത്തിൽ പവനു കൂടിയത് 4,160 രൂപയാണ്. യുഎസ്- ചൈന വ്യാപാരയുദ്ധം അനുദിനം വഷളാവുകയും യുഎസ് ഡോളർ 2022നു ശേഷമുള്ള ഏറ്റവും കനത്ത മൂല്യത്തകർച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്തതോടെ രാജ്യാന്തരവില കത്തിക്കയറിയതാണ് കേരളത്തിലും വില കൂടാൻ ഇടയാക്കുന്നത്. ഓഹരി, കടപ്പത്ര വിപണികൾ ഇടിയുന്നതിനാൽ ‘സുരക്ഷിത നിക്ഷേപം’ എന്നോണം സ്വർണനിക്ഷേപ പദ്ധതികളിലേക്ക് ചുവടുമാറ്റുകയാണ് നിക്ഷേപകർ. അന്താരാഷ്ട്ര സ്വർണവില 3,218 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.20 ആണ്. വ്യാപാരയുദ്ധത്തോട് ഒപ്പം ചൈനയുടെ പക്കൽ ഉള്ള 760 ബില്യൺ ഡോളർ ട്രഷറി ബോണ്ടുകൾ…
Read More » -
Kerala
എറണാകുളം ജില്ലാ കോടതിയില്‍ അഭിഭാഷകരും മഹാരാജാസ് കോളജ് വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടല്‍
കൊച്ചി: എറണാകുളം ജില്ലാ കോടതി വളപ്പില്‍ അഭിഭാഷകരും വിദ്യാര്‍ഥികളും തമ്മില്‍ അര്‍ധരാത്രി ഏറ്റുമുട്ടി. 12 വിദ്യാര്‍ഥികള്‍ക്ക് പരിക്കുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. 8 അഭിഭാഷകര്‍ക്കും, 2 പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബിയര്‍ ബോട്ടിലും കമ്പിവടികളും ഉപയോഗിച്ച് ആക്രമിച്ചെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. എന്നാല്‍ പ്രശ്‌നം ഉണ്ടാക്കിയത് വിദ്യാര്‍ത്ഥികളാണെന്ന് അഭിഭാഷകര്‍ പറഞ്ഞു. ബാര്‍ കൌണ്‍സില്‍ പരിപാടി കഴിഞ്ഞിറങ്ങിയ അഭിഭാഷകരും മഹാരാജാസിലെ വിദ്യാര്‍ഥികളും തമ്മിലാണ് സംഘര്‍ഷം. അഭിഭാഷകരുടെ വൈദ്യ പരിശോധന നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ത്ഥികള്‍. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. സംഭവത്തില്‍ ഇതുവരെ കേസ് എടുത്തിട്ടില്ല. ബാര്‍ അസോസിയേഷന്‍ പരിപാടിക്കിടെ മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പ്രശ്‌നം ഉണ്ടാക്കിയെന്ന് അഭിഭാഷകര്‍ ആരോപിച്ചു. വനിതാ അഭിഭാഷകരെയും അഭിഭാഷകരുടെ കുടുംബാംഗങ്ങളെയും ഉപദ്രവിക്കാന്‍ ശ്രമിച്ചു. അഭിഭാഷകര്‍ മദ്യപിച്ചിരുന്നില്ല എന്നും ബാര്‍ അസോസിയേഷന്‍ പ്രതിനിധി പറഞ്ഞു. കോളേജ് ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് അഭിഭാഷകര്‍ വന്ന് പ്രശ്‌നമുണ്ടാകുകയായിരുന്നുവെന്ന് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭിനന്ദ് ആരോപിച്ചു. പെണ്‍കുട്ടികളെ കടന്നുപിടിച്ചു, വിദ്യാര്‍ഥികളുടെ…
Read More » -
Crime
ഏറ്റുമാനൂരില്‍ കാമുകിക്കൊപ്പം ചേര്‍ന്ന് ഭാര്യയെ മര്‍ദ്ദിച്ചു, കിണറ്റില്‍ തള്ളിയിട്ടു; കലിതീരാതെ കിണറ്റിലേക്ക് ചാടിയും ഭര്‍ത്താവിന്റെ പരാക്രമം
കോട്ടയം: ഏറ്റുമാനൂരില്‍ യുവാവും പെണ്‍സുഹൃത്തും ചേര്‍ന്നു ഭാര്യയെ മര്‍ദിച്ചു കിണറ്റില്‍ തള്ളിയിട്ടതായി പരാതി. പിന്നാലെ കിണറ്റില്‍ ചാടിയ യുവാവ് കിണറ്റിനുള്ളില്‍ വച്ചു വീണ്ടും മര്‍ദിച്ചെന്നും ഭാര്യ പരാതിയില്‍ പറയുന്നു. ഏറ്റുമാനൂര്‍ പൊലീസും അഗ്നിരക്ഷാസേനയുമെത്തി ഭാര്യയെയും ഭര്‍ത്താവിനെയും കിണറ്റില്‍നിന്നു കയറ്റി. ഏറ്റുമാനൂര്‍ പുന്നത്തുറയില്‍ വാടകയ്ക്കു താമസിക്കുന്ന 37 വയസ്സുള്ള യുവാവിനെതിരെയാണ് 35 വയസ്സുള്ള ഭാര്യ പരാതി നല്‍കിയത്. കിണറ്റില്‍ വീണ് കാലിനും കൈയ്ക്കും പരിക്കേറ്റ ഭാര്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിനും പരിക്കുണ്ട്. ദമ്പതികള്‍ തമ്മില്‍ വര്‍ഷങ്ങളായി വഴക്കും കുടുംബപ്രശ്നങ്ങളുമുണ്ടെന്ന് പൊലീസ് പറയുന്നു. മദ്യപിച്ചെത്തി ഭര്‍ത്താവ് തന്നെ മര്‍ദിക്കുന്നതായി യുവതി ഏറ്റുമാനൂര്‍ പൊലീസിലും വനിതാ സെല്ലിലും മുന്‍പേ തന്നെ പരാതി കൊടുത്തിട്ടുണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെയും മക്കളെയും ഉപേക്ഷിച്ചു പോയെന്നും പിന്നീട് വാര്‍ഡ് കൗണ്‍സിലര്‍ ഇടപെട്ടു തനിക്കും മക്കള്‍ക്കുമായി വാടകവീട് എടുത്തു നല്‍കിയെന്നും യുവതി പറയുന്നു. പ്രശ്നങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ച് യുവാവ് വീണ്ടും കുടുംബത്തോടൊപ്പം താമസം തുടങ്ങിയെങ്കിലും പ്രശ്നങ്ങള്‍…
Read More » -
Crime
കഴുത്തില്‍ തുണിമുറുക്കി ഭാര്യയെ കൊലപ്പെടുത്തി; വിമുക്തഭടന്‍ അറസ്റ്റില്‍, ചുരുളഴിച്ചത് അജ്ഞാത ഫോണ്‍വിളി
ആലപ്പുഴ: കഴുത്തില്‍ തുണിമുറുക്കി സ്ത്രീയെ ശ്വാസംമുട്ടിച്ചു കൊന്നു. ഇതുമായി ബന്ധപ്പെട്ട് വിമുക്തഭടനായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. ചേര്‍ത്തല കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് ‘ഹരിതശ്രീ’യില്‍ സുമി (58) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഹരിദാസ് പണിക്കരെ (68) ആണ് പട്ടണക്കാട് പോലീസ് അറസ്റ്റുചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സുമി മരിച്ചത്. നടന്നതു മറച്ചുവെച്ച് മരണവിവരം ഹരിദാസാണ് എല്ലാവരെയും അറിയിച്ചത്. അയല്‍വാസികള്‍ വീട്ടിലെത്തുമ്പോള്‍ സുമി മൂക്കില്‍നിന്നു രക്തംവാര്‍ന്നു സെറ്റിയില്‍ കിടക്കുകയായിരുന്നു. ആശുപത്രിയിലേക്കു മാറ്റാന്‍ പറഞ്ഞെങ്കിലും മരിച്ചതിനാല്‍ അതുവേണ്ടെന്ന നിലപാടിലായിരുന്നു ഹരിദാസ്. ആര്‍ക്കും സംശയം തോന്നാത്ത വിധമായിരുന്നു ഇയാള്‍ ഇടപെട്ടത്. രാവിലെ മരണത്തില്‍ ദുരൂഹതയുള്ളതായി പോലീസിനു വിവരം കിട്ടി. ഒന്‍പതു മണിയോടെ പോലീസ് വീട്ടിലെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ബലപ്രയോഗം നടന്നതായും കൊന്നതാണെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. രാത്രിയോടെ ഹരിദാസ് പണിക്കരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ പ്രകോപനത്തില്‍ തുണികൊണ്ട് കഴുത്തുമുറുക്കി കൊന്നുവെന്നാണ് ഇയാളുടെ മൊഴി. ഇരുവരുടെയും പുനര്‍വിവാഹമാണ്.…
Read More » -
Crime
പരീക്ഷയില്‍ ജയിച്ചെന്ന് കള്ളം പറഞ്ഞു; ഏക മകളെ കുത്തിക്കൊന്ന് അമ്മ, ജീവപര്യന്തം തടവും പിഴയും
ബംഗളൂരു: പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ വിജയിച്ചെന്ന് കള്ളം പറഞ്ഞതിന് ഏക മകളെ കൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു. ബനശങ്കരി സ്വദേശി ഭീമനേനി പത്മിനി റാണി (59) യെയാണ് സിറ്റി കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 29നാണ് പത്മിനി മകള്‍ സാഹിതി ശിവപ്രിയയെ കുത്തിക്കൊന്നത്. പരീക്ഷാഫലം വന്നപ്പോള്‍ ശിവപ്രിയ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇത് മറച്ചുവച്ച് തനിക്കു 95% മാര്‍ക്കുണ്ടെന്ന് അമ്മയെ വിശ്വസിപ്പിച്ചു. മകളുടെ വിജയം ആഘോഷിക്കാന്‍ ബന്ധുക്കള്‍ക്കു വിരുന്ന് ഉള്‍പ്പെടെ പത്മിനി നല്‍കി. ഡിഗ്രിക്ക് വിദേശത്ത് പഠിക്കാന്‍ വേണ്ട ക്രമീകരണം ചെയ്യുന്നതിനിടെയാണ് മകള്‍ പരാജയപ്പെട്ട കാര്യം പത്മിനി അറിയുന്നത്. ഇത് സംബന്ധിച്ച് തര്‍ക്കത്തിനിടെയാണ് അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് ശിവപ്രിയയെ കുത്തിയത്. മകള്‍ മരിച്ചെന്ന് ഉറപ്പായപ്പോള്‍ പത്മിനി ജീവനൊടുക്കാന്‍ ശ്രമിച്ചെങ്കിലും അയല്‍ക്കാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു.
Read More » -
Kerala
പുത്തന്‍കുരിശില്‍ കാര്‍ വര്‍ക്ക്ഷോപ്പില്‍ തീപിടിത്തം; പന്ത്രണ്ട് കാറുകള്‍ കത്തിനശിച്ചു; തീ അണച്ചത് മൂന്ന് മണിക്കൂര്‍കൊണ്ട്
എറണാകുളം: കാര്‍ വര്‍ക് ഷോപ്പില്‍ തീപിടിത്തം. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ പുത്തന്‍കുരിശ് മാനന്തടത്തുള്ള എസ്.എം. ഓട്ടോമൊബൈല്‍സ് എന്ന കാര്‍ വര്‍ക്ഷോപ്പിലാണ് തീപിടിത്തം നടന്നത്. തീപിടിത്തത്തില്‍ നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം നടന്നത്. വര്‍ക്ഷോപ്പിന്റെ അകത്ത് പാര്‍ക്ക് ചെയ്തിരുന്ന പന്ത്രണ്ടോളം കാറുകള്‍ തീയില്‍ കത്തിനശിച്ചു. അതേസമയം, തീ പടരുന്നതിന് മുമ്പ് അഗ്നിശമനസേനയുടെ സമയോജിതമായ പ്രവര്‍ത്തനം മൂലം പത്തോളം കാറുകള്‍ സുരക്ഷിതമായി പുറത്തേക്കെത്തിക്കാന്‍ കഴിഞ്ഞു. തീപിടിത്തം നിയന്ത്രണത്തിലാക്കുന്നതിനായി പട്ടിമറ്റം, തൃപ്പൂണിത്തുറ, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലുള്ള അഗ്നിശമന നിലയങ്ങളില്‍ നിന്ന് അഞ്ച് യൂണിറ്റുകള്‍ എത്തി. മുപ്പത് അഗ്നിശമന സേനാംഗങ്ങളാണ് മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെ തീ അണച്ചത്. സ്റ്റേഷന്‍ ഓഫീസര്‍മാരായ എന്‍.എച്ച്. അസൈനാറും കെ.വി. മനോഹരനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. തീപിടിത്തത്തിന് കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Read More » -
Breaking News
ബൗണ്ടറികള്‍ മാത്രമായി ആയിരം! അപൂര്‍വ നേട്ടത്തില്‍ കോഹ്ലി; 721 ഫോറുകള്‍, 280 സിക്‌സറുകള്‍; ചരിത്രത്തിലെ ആദ്യ താരം
ഐ.പി.എല്‍ ചരിത്രത്തില്‍ ആയിരം ബൗണ്ടറികള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടവുമായി സൂപ്പര്‍ താരം വിരാട് കോഹ്ലി. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ നടക്കുന്ന മത്സരത്തിലാണ് വിരാട് ഈ നേട്ടം സ്വന്തമാക്കിയത്. രണ്ട് സിക്സറും ഒരു ഫോറുമായി മൂന്ന് ബൗണ്ടറികളാണ് വിരാട് ദല്‍ഹിക്കെതിരെ നേടിയത്. ഇതോടെയാണ് ഐ.പി.എല്‍ ചരിത്രത്തില്‍ വിരാട് കോഹ്ലിയുടെ ബൗണ്ടറികളുടെ എണ്ണം ആയിരമായി ഉയര്‍ന്നത്. ഈ നേട്ടത്തിലെത്തുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടവും ഇതോടെ മുന്‍ ആര്‍.സി.ബി നായകന്റെ പേരില്‍ കുറിക്കപ്പെട്ടു. തന്റെ കരിയറിലെ 249ാം ഇന്നിങ്സിലാണ് വിരാട് ഈ നേട്ടത്തിലെത്തിയത്. ഐ.പി.എല്‍ കരിയറില്‍ 721 ഫോറുകളും 280 സിക്സറുകളുമാണ് വിരാട് അടിച്ചെടുത്തത്. ഐ.പി.എല്ലില്‍ ഏറ്റവുമധികം ബൗണ്ടറികള്‍ നേടിയ താരങ്ങള്‍: വിരാട് കോഹ്ലി: 1001 ശിഖര്‍ ധവാന്‍: 920 ഡേവിഡ് വാര്‍ണര്‍: 899 രോഹിത് ശര്‍മ: 855
Read More » -
LIFE
ഓർമകൾക്കെന്തു സുഗന്ധം… ഗൃഹാതുരത്വം ഉണർത്തുന്ന ചില ഓർമച്ചെപ്പുകൾ
ചിത്രം കാണുമ്പോൾ…എന്താണ് താങ്കളുടെ മനസ്സിൽ ഉണ്ടായ വികാരം…. നമ്മുടെ…. ആ…. പഴയ കാലം… ഓർമ്മയിൽ തെളിഞ്ഞു വരുന്നു… അല്ലേ… അതേ…. മിക്സിയും ഗ്രൈൻഡറും വന്നതോടെ.. വീടുകളിൽ നിന്നും അപ്രത്യക്ഷമായ ഒരു വീട്ടുപകരണം… വീടിന്റെ അടുക്കള ഭാഗത്തുള്ള വരാന്തകളിലോ… ചായ്പ്പിലോ…. കളിയിലിലോ… കിടന്നിരുന്ന ഈ ആട്ടുകല്ലിനെ ഉപേക്ഷിച്ചുള്ള ഒരു ജീവിതം… അന്നാർക്കും ചിന്തിക്കാൻ കഴിയില്ലായിരുന്നു… വല്ലപ്പോഴും ഒരിക്കൽ… രാവിലെ കാപ്പികുടിക്കാൻ…. പലഹാരം കിട്ടണമെങ്കിൽ… ഇവൻ കറങ്ങണമായിരുന്നു… ഉഴുന്നും അരിയും വെള്ളത്തിലിട്ടു കുതിർത്തു… സന്ധ്യയാകുമ്പോൾ അമ്മയോ… സഹോദരിയോ…. ആട്ടുകല്ലിനടുത്തേയ്ക്ക് പോകുന്നത് കാണുമ്പോഴോ… അവർ ആ കുഴവിയിൽ ഒരു കൈകൊണ്ട് പിടിച്ചു കറക്കുന്നത് കാണുമ്പോഴോ… കുട്ടികളായ നമ്മുടെ മനസ്സിൽ… ലഡു പൊട്ടും…. ‘നാളെ രാവിലെ ദോശയോ… ഇഡലിയോ…. ഉറപ്പായും ഉണ്ടാകും…’ എന്ന ചിന്ത…. ഉറങ്ങുമ്പോഴും നമ്മുടെ മനസ്സിനെ മദിച്ചുകൊണ്ടിരിക്കും… ആട്ടുകല്ലിൽ അരച്ചെടുക്കുന്ന മാവിൽ… രാവിലെ അമ്മയുണ്ടാക്കി തന്ന ഇഡ്ഡലിയും…. അമ്മിക്കല്ലിൽ അരച്ചെടുത്ത…. തേങ്ങയിൽ ഉണ്ടാക്കിയ…. കടുകുവറുത്ത ആ ചമ്മന്തിക്കറിയും…. നാലഞ്ചു ഇഡ്ഡലി എടുത്ത് പ്ളേറ്റിൽ ഇട്ട്….…
Read More »