ഓടുന്ന ട്രെയിനിന് അടിയില്‍ കിടന്ന് റീല്‍സ്; ദൃശ്യങ്ങള്‍ വൈറലായതിനു പിന്നാലെ യുവാക്കള്‍ അറസ്റ്റില്‍; സമൂഹ മാധ്യമങ്ങളിലും വന്‍ വിമര്‍ശനം; രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടെന്ന് അധികൃതര്‍

റീല്‍സെടുക്കാനും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാനും അതിസാഹസിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മടിക്കാറില്ല ഇപ്പോഴത്തെ ചെറുപ്പക്കാര്‍. ഇതിനിടെ നിരവധി അപകടങ്ങള്‍ സംഭവിക്കുന്നതും പതിവാണ്. അത്തരത്തില്‍ റീലെടുക്കാന്‍ വേണ്ടി ഓടുന്ന ട്രെയിനിനടിയില്‍ കിടന്നുകൊണ്ടുള്ള രണ്ട് യുവാക്കളുടെ അഭ്യാസ പ്രകടനങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.
https://twitter.com/i/status/1909612318062760437

ഉത്തര്‍ പ്രദേശിയെ ഉന്നാവോയില്‍ കുസുംഭി റെയില്‍വേ സ്റ്റേഷന് സമീപം ദിവസങ്ങള്‍ക്ക് മുന്‍പാണ് ആദ്യ സംഭവം. ഷാരൂഖ് ഖാന്റെ ബാദ്ഷാ എന്ന ചിത്രത്തിലെ സംഗീതത്തിന്റെ പശ്ചാത്തലത്തിലാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെടുന്നത്. ട്രെയിന്‍ എത്തുന്നതിന് മുന്‍പ് ട്രാക്കില്‍ മൊബൈലുമായി കിടക്കുന്ന യുവാവിനെ ആദ്യം കാണാം. പിന്നാലെ ട്രെയിന്‍ വരുന്നു. യുവാവിന് മുകളിലൂടെ കടന്നുപോകുന്നു. ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്ന യുവാവ് ട്രെയിന്‍ പോയി നിമിഷങ്ങള്‍ക്ക് ശേഷം ട്രാക്കില്‍ നിന്ന് എഴുന്നേല്‍ക്കുകയും നടന്നുപോകുകയും ചെയ്യുന്നു. വിഡിയോ വൈറലായതിന് പിന്നാലെ റെയില്‍വേ പൊലീസ് ഇടപെടുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉന്നാവോയിലെ ഹസന്‍ഗഞ്ചിലെ രഞ്ജിത് ചൗരസ്യയാണ് അറസ്റ്റിലായത്.
https://twitter.com/i/status/1909481789518704927
സമാനമായ രണ്ടാമത്തെ സംഭവം അരങ്ങേറുന്നത് അസാമിലെ സില്‍ച്ചാറിലാണ്. ഉത്തര്‍ പ്രജേശിലെ സംഭവം റെയില്‍വേ സ്റ്റേഷന് സമീപമാണെങ്കില്‍ രണ്ടാമത്തെ സംഭവം പ്ലാറ്റ്‌ഫോമുകള്‍ക്കിടയില്‍ നിന്നു തന്നെയാണ് ചിത്രീകരിച്ചതെന്ന് വിഡിയോയില്‍ വ്യക്തമാണ്. തിങ്കളാഴ്ച ലാല റെയില്‍വേ സ്റ്റേഷന് സമീപമുള്ള രംഗ്പൂരിലാണ് സംഭവം. ഹെയ്ല്‍കണ്ടിയില്‍ നിന്നുള്ള 27കാരന്‍ പാപ്പുല്‍ ആലം ബര്‍ഭൂയയാണ് ട്രെയിനെത്തുന്നതിന് തൊട്ടുമുന്‍ര് ട്രാക്കില്‍ കിടന്ന് സമാനരീതിയില്‍ അപകടകരമായി റീല്‍ ചിത്രീകരിച്ചത്. സംഭവം വൈറലായിരിക്കെ കടുത്ത നിയമനടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.