കോടതി കുടഞ്ഞു; കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ക്രൈംബ്രാഞ്ചിന്റെ ആദ്യ കുറ്റപത്രം ഉടന്‍; വായ്പ അപേക്ഷകളിലെ ഒപ്പും കൈയക്ഷരവും വ്യാജമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്; ജീവനക്കാര്‍ കുടുങ്ങും; നടപടി വേഗത്തിലാക്കി ഇഡിയും

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാത്തട്ടിപ്പുകേസില്‍ ക്രൈം ബ്രാഞ്ചിന്റെ ആദ്യ കുറ്റപത്രം അടുത്തയാഴ്ച സമര്‍പ്പിക്കും. മറ്റു കുറ്റപത്രങ്ങള്‍ മൂന്നു മാസത്തിനകം. ആകെ എട്ടു കുറ്റപത്രമാണുള്ളത്. വ്യാജ വായ്പകള്‍ നല്‍കിയെന്ന പരാതികളിലാണു കേസ്.

എന്‍ഫോഴ്‌സസ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ച് ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് നല്‍കിയതിന്റെ ഫലം ലഭിച്ചിട്ടുണ്ട്. ഒപ്പ്, കൈയക്ഷരം തുടങ്ങിയവ വ്യാജമാണോ എന്നറിയുന്നതിനാണു എഫ്.എസ്.എല്ലിനു കൈമാറിയത്. പരാതിയുള്ള വായ്പാ അപേക്ഷകളിലെ ഒപ്പും കൈയക്ഷരവും വ്യാജമാണെന്നാണു തെളിഞ്ഞിരിക്കുന്നത്. ഇതോടെ വ്യാജ വായ്പ നല്‍കിയ ജീവനക്കാര്‍ കുടുങ്ങും. അന്വേഷണം ഏറ്റെടുക്കുന്നതില്‍ സി.ബി.ഐയും കുറ്റപത്രം സമര്‍പ്പിക്കുന്നതു സംബന്ധിച്ചു എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും ഇന്നു മറുപടി നല്‍കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ജീവനക്കാര്‍ കുറവാണെങ്കിലും കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാമെന്നു സി.ബി.ഐ. അറിയിക്കാനാണു സാധ്യത. ക്രൈംബ്രാഞ്ച് അന്വേഷണം വൈകുന്നതിനാല്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു ബാങ്കില്‍നിന്നു പുറത്താക്കപ്പെട്ട ജീവനക്കാരന്‍ എം.വി. സുരേഷാണു ഹൈക്കോടതിയെ സമീപിച്ചത്. തട്ടിപ്പിനു കൂട്ടുനില്‍ക്കാത്തതിനാണു തന്നെ പുറത്താക്കിയതെന്നു പരാതിയില്‍ പറയുന്നു.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുകേസില്‍, 2021 നാണു ക്രൈംബ്രഞ്ച് അന്വേഷണം തുടങ്ങിയത്. മൂന്നുവര്‍ഷം അന്വേഷണം പാതിവഴിയില്‍ നിലച്ചു. ഇതുവരെ കുറ്റപത്രം നല്‍കാന്‍ ക്രൈംബ്രാഞ്ചിനു കഴിഞ്ഞി ട്ടില്ല. പിടിച്ചെടുത്ത രേഖകള്‍ ഏറെയും ഇ.ഡിയ്ക്കു കൈമാറേണ്ടി വന്നതാണു കാരണമെന്നു ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. അതിനിടെ കേ സന്വേഷിച്ചിരുന്ന എസ്.പി. വി.എ. ഉല്ലാസ് പ്രമോഷന്‍ ലഭിച്ചു മാറിപ്പോയി.
2021 ജൂലൈയിലാണ് ഇരിങ്ങാലക്കുട പോലീസ് കരുവന്നൂര്‍ സഹകര ണ ബാങ്കിലെ വായ്പാ തട്ടിപ്പില്‍ കേസെടുത്തത്. ഒരാഴ്ച കഴിഞ്ഞപ്പോഴേ ക്കും കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ബാങ്ക് ജീവനക്കാര്‍, ഭരണസമിതി അംഗങ്ങള്‍ തുടങ്ങി ഇരുപത്തി മൂന്നു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തവരില്‍ ഭൂരിഭാഗംപേരും ഏറെക്കാ ലം റിമാന്‍ഡില്‍ കഴിഞ്ഞു. വ്യാജ രേഖ ചമച്ചു വായ്പ തട്ടിയെടുത്തതിന്റെ രേ ഖകളും ക്രൈംബ്രാഞ്ചിനു ലഭിച്ചിരു ന്നു. ഇല്ലാത്ത വിലാസത്തില്‍ വായ്പ അനുവദിച്ചതായും കണ്ടെത്തി. ഇത്തരം ഇടപാടുകളുടെ രേഖകളാണു ക്രൈംബ്രാഞ്ചിന് കരുവന്നൂര്‍ ബാ ങ്കില്‍ നിന്നു കിട്ടിയത്. ഇവയെല്ലാം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു.