Month: April 2025

  • Crime

    മകനെ കാണാന്‍ വീട്ടിലെത്തിപ്പോള്‍ കണ്ടത് ഭാര്യയെയും കാമുകനെയും; ജീവനുംകൊണ്ടോടി കയറിയത് പോലീസ് സ്‌റ്റേഷനില്‍; യുവാവ് ആവശ്യപ്പെട്ടത് ഒറ്റക്കാര്യം മാത്രം!

    ലഖ്‌നൗ: മീററ്റിലെ ജനങ്ങളെ ഒന്നടങ്കം ഞെട്ടിച്ച വര്‍ത്തയായിരുന്നു മുസ്‌കാന്‍ എന്ന യുവതി ലഹരിക്ക് അടിമപ്പെട്ട് സ്വന്തം ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്. അതിനുശേഷം ഭര്‍ത്താക്കന്മാര്‍ തെല്ലൊരു ഭയം ഉദിച്ചിരിക്കുകയാണ്.അതുപോലൊരു സംഭവമാണ് ഇപ്പോള്‍ വീണ്ടും ഉത്തര്‍പ്രദേശില്‍ നടന്നിരിക്കുന്നത്. സ്വന്തം ഭാര്യയെ വീട്ടില്‍ കാമുകനോടൊപ്പം കണ്ടെത്തിയ ഭര്‍ത്താവ് വീട്ടില്‍ നിന്നും ഇറങ്ങിയോടി പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ചു. മീററ്റ് കൊലപാതക കേസിലെ അതേ വിധി തന്നെയായിരിക്കും നിങ്ങള്‍ക്കും ഉണ്ടാവുക എന്ന് ഭാര്യയും കാമുകനും നിരന്തരമായി തന്നെ ഭീഷണിപ്പെടുത്തുന്നതായും പോലീസിനോട് യുവാവ് തുറന്നുപറഞ്ഞു. ഝാന്‍സിയിലാണ് സംഭവം നടന്നത്. നിന്നുള്ള പവന്‍ എന്ന യുവാവാണ് ഭാര്യയില്‍ നിന്നും അവരുടെ കാമുകനില്‍ നിന്നും തന്നെ രക്ഷിക്കണമെന്ന സഹായാഭ്യര്‍ത്ഥനയുമായി പോലീസില്‍ അഭയം തേടിയത്. സ്വന്തം വീട്ടില്‍ ഭാര്യ കാമുകനോടൊപ്പം ഇരിക്കുന്നത് ഇയാള്‍ കണ്ടെത്തിയെങ്കിലും അവരെ ഒറ്റയ്ക്ക് നേരിടാന്‍ ഭയമായതിനെ തുടര്‍ന്നാണ് ഇയാള്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചത്. സ്ഥലത്ത് എത്തിയത് പോലീസ് ഭാര്യാകാമുകനെ വീട്ടില്‍നിന്നു പിടിച്ച് പുറത്തിറക്കി. നാഷണല്‍ ഹെല്‍ത്ത് മിഷനില്‍…

    Read More »
  • Crime

    റോഷ്ണി വീട്ടില്‍നിന്ന് ഇറങ്ങിയത് കൂട്ടുകാരിക്ക് യൂണിഫോം വാങ്ങാനെന്ന് പറഞ്ഞ്; പത്തനംതിട്ടയിലെ പതിനേഴുകാരിയെ കാണാതായിട്ട് രണ്ട് ദിവസം, അന്വേഷണം ഊര്‍ജിതമാക്കി പോലിസ്

    പത്തനംതിട്ട: വെണ്ണിക്കുളത്ത് നിന്നു പതിനേഴുകാരിയെ കാണാതായിട്ട് രണ്ട് ദിവസം പിന്നിടുന്നു. മധ്യപ്രദേശ് സ്വദേശി ഗംഗാറാം റാവത്തിന്റെ മകളായ റോഷ്ണി റാവത്തിനെയാണ് കാണാതായത്. റോഷ്ണിയെ കണ്ടെത്തുന്നതിനായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. വ്യാഴാഴ്ച രാവിലെ പത്തുമണി മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. കൂട്ടുകാരിക്ക് യൂണിഫോം വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. കാണാതാകുന്ന സമയം കറുത്ത ചെക്ക് ഷര്‍ട്ട് ആണ് ധരിച്ചിരുന്നത്. മധ്യപ്രദേശ് സ്വദേശിയായ ഗംഗാറാമും കുടുംബവും വര്‍ഷങ്ങളായി കേരളത്തിലാണ് ജോലി ചെയ്യുന്നത്. വര്‍ഷങ്ങളായി ഗംഗാറാം കുടുംബസമേതം പത്തനംതിട്ടയിലാണ് താമസം. വെണ്ണിക്കുളത്ത് തന്നെയാണ് റോഷ്നി പഠിച്ചതും വളര്‍ന്നതും. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതാവുന്നത്. ഹിന്ദി, മലയാളം, ഇംഗ്ലീഷ് എന്നിവ സംസാരിക്കും. വ്യാഴാഴ്ച രാവിലെ മുതലാണ് പെണ്‍കുട്ടിയെ കാണാതായതെന്ന് ഗംഗാറാം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കാണാതാകുമ്പോള്‍ കറുപ്പില്‍ വെളുത്ത കള്ളികളുള്ള ഷര്‍ട്ടാണ് ധരിച്ചിരുന്നത്. കുട്ടി തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ കയറി പോയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പെണ്‍കുട്ടിയെ…

    Read More »
  • Breaking News

    തൊട്ടാൽ പൊള്ളും പൊന്ന്, 70,000 പിന്നിട്ട റെക്കോർഡ് കുതിപ്പുമായി സ്വർണവില, വെള്ളിവിലയും കൂടി

    കൊച്ചി: അക്ഷയതൃതീയ, വിവാഹ ആഘോഷങ്ങൾ അടുത്തെത്തിയിരിക്കെ സ്വർണ്ണവില മൂന്നാം ദിവസവും അതിന്റെ റെക്കോർഡ് കുതിപ്പ് തുടരുന്നു. സ്വർണ്ണവില ഇന്ന് ഗ്രാമിന് 25രൂപയും, പവന് 200 രൂപയും വർദ്ധിച്ച്, 8770 രൂപ ഗ്രാമിനും 70,160 രൂപ പവനും വിലയായി. അന്താരാഷ്ട്ര സ്വർണ്ണവില 3237 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86.10 ആണ്. അതേപോലെ 18 കാരറ്റ് സ്വർണം ​ഗ്രാമിന് 7,220 രൂപയായി. അതേസമയം വെള്ളിവിലയിലും വർദ്ധനവുണ്ടായി. വെള്ളി ​ഗ്രാമിന് 107 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇതോടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 76000 രൂപയെങ്കിലും നൽകണം. അതേസമയം ജനങ്ങളുടെ കൈവശമുള്ള സ്വർണ്ണത്തിനും മൂല്യം വർധിക്കുകയാണ്. സ്വർണ്ണവില കൂടുന്നതിന് ആധാരമായ ഭൗമ രാഷ്ട്ര സംഘർഷങ്ങളും വ്യാപാരയുദ്ധങ്ങളും, അതേപടി തുടരുകയാണ്. തീരുവ കൂട്ടിയത് സംബന്ധിച്ച് ചൈനീസ് നടപടികൾ ഇതുവരെ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ 4 ദിവസത്തിനിടെ കേരളത്തിൽ പവനു കൂടിയത് 4,360 രൂപയാണ്. യുഎസ്- ചൈന വ്യാപാരയുദ്ധം അനുദിനം വഷളാവുകയും യുഎസ്…

    Read More »
  • Social Media

    ജുവലറി ഉദ്ഘാടനത്തിന് എത്തിയ അമലാ പോളിന് ബോചെ നല്‍കിയത് നാലുകോടിയുടെ ഡയമണ്ട് നെക്ലസോ?

    കഴിഞ്ഞ ദിവസമായിരുന്നു ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണലിന്റെ ഏറ്റവും പുതിയ ഷോറൂം കാസര്‍കോട് ഉദ്ഘാടനം ചെയ്യത്. ബോചെ , സിനിമാതാരം അമല പോള്‍, സോഷ്യല്‍ മീഡിയ വൈറല്‍ താരം ഡോളി ചായ്വാല എന്നിവര്‍ ചേര്‍ന്നായിരുന്നു ജുവലറി ഉദ്ഘാടനം ചെയ്തത്. ആരോഗ്യ പ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടുന്ന സിനിമാതാരം മോളി കണ്ണമാലിക്ക് ഉദ്ഘാടനവേളയില്‍ ബോചെ അഞ്ച് ലക്ഷം രൂപ നല്‍കി ആദരിക്കുകയും ചെയ്തു. ഇപ്പോഴിതാ ഉദ്ഘാടന ചടങ്ങില്‍ നിന്നുള്ള അമലാ പോളിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഭര്‍ത്താവ് ജഗത് ദേശായിയുടെ ഒപ്പമാണ് അമല പോള്‍ എത്തിയത്. മലയാളത്തിലെക്കാ& തമിഴിലും അന്യഭാഷകളിലും ആരാധകരുള്ള താരമാണ് അമല,. ഒരു സിനിമയ്ക്ക് ഒന്നു മുതല്‍ രണ്ടുകോടി രൂപ വരെയാണ് അമല പോളിന്റെ പ്രതിഫലം. ആഡംബര കാറിന്റെ കമനീയ ശേഖരം തന്നെ താരത്തിനുണ്ട്. ഇതിനിടെയാണ് ജുവലറി ഉദ്ഘാടനത്തിന് അമല പോള്‍ ബോചെയുടെ പക്കല്‍ നിന്നും ഡയമണ്ട് നെക്ലസ് ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്. ഈ നെക്ലസിന് നാലു കോടി രൂപയാണ്…

    Read More »
  • Kerala

    എടപ്പാളില്‍ നിര്‍ത്തിയിട്ട കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ ദേഹത്ത് കയറി നാലു വയസുകാരിക്ക് ദാരുണാന്ത്യം

    മലപ്പുറം: എടപ്പാളില്‍ വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ ദേഹത്ത് കയറി നാലു വയസുകാരി മരിച്ചു. മുറ്റത്തുണ്ടായിരുന്ന സ്ത്രീക്ക് ഗുരുതര പരിക്കേറ്റു. മഠത്തില്‍ വീട്ടില്‍ ജാബിറിന്റെ മകള്‍ അംറുബിന്‍ദ് ജാബിര്‍ ആണ് മരിച്ചത്. കാറില്‍ രണ്ട് സ്ത്രീകളുണ്ടായിരുന്നു. ഇവര്‍ക്കും പരിക്കുണ്ടെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഓട്ടോമാറ്റിക് കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ വേഗത്തില്‍ വന്ന് മറ്റുത്ത് നില്‍ക്കുകയായിരുന്ന കുഞ്ഞിന്റെ ദേഹത്തിലൂടെ കയറുകയും ബന്ധുവായ സ്ത്രീയെ ഇടിക്കുകയുമായിരുന്നു. കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.  

    Read More »
  • Crime

    അദാനിയുടെ തുറമുഖത്ത് മോഷണം? ഒമ്പത് കോടിയുടെ ‘വെള്ളി ബാറു’കള്‍ കാണാനില്ലെന്ന് പരാതി

    ചെന്നൈ: അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തുറമുഖത്ത് എത്തിയ കണ്ടെയ്നറിലെ സാധനങ്ങള്‍ കാണാനില്ലെന്ന് പരാതി. തമിഴ്നാട്ടിലെ കാട്ടുപള്ളിയിലുള്ള അദാനി തുറമുഖത്ത് എത്തിയ കണ്ടെയ്നറില്‍ നിന്ന് ഒമ്പത് കോടി രൂപ വില വരുന്ന വെള്ളി ബാറുകളാണ് മോഷണം പോയത്. 922 കിലോഗ്രാം ഭാരം വരുന്ന വെള്ളിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ലണ്ടനില്‍ നിന്ന് എത്തിച്ച സാധനമാണ് കാണാതായത്. രണ്ട് കണ്ടെയ്നറുകളിലാണ് സാധനം എത്തിച്ചത്. ഒന്നില്‍ 20 ടണ്ണും മറ്റൊന്നില്‍ 19 ടണ്ണും. കണ്ടെയ്നറില്‍ നിന്ന് ഇറക്കിയ സാധനം ലോറിയില്‍ കമ്പനിയുടെ വെയര്‍ഹൗസിലേക്ക് കൊണ്ട് പോയ ശേഷം നടത്തിയ പതിവ് പരിശോധനയിലാണ് തൂക്കത്തില്‍ കുറവുള്ളതായി കണ്ടെത്തിയത്. ലണ്ടനില്‍ നിന്ന് സാധനം ഇറക്കുമതി ചെയ്ത ശേഷം ലോറിയില്‍ കയറ്റി വിടുന്നതിന് മുമ്പ് രണ്ട് തവണ കണ്ടെയ്നര്‍ തുറന്നതായി പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ശ്രീപെരുമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ലണ്ടനില്‍ നിന്ന് സാധനം ഇറക്കുമതി ചെയ്തത്. ജിപിഎസ് സംവിധാനം വഴി പരിശോധിച്ചപ്പോഴാണ് ഒരു തവണ രണ്ട് മിനിറ്റും രണ്ടാമത്തെ തവണ 16 മിനിറ്റും…

    Read More »
  • Kerala

    ദേവീ വിഗ്രഹത്തില്‍ നനവില്ല; മേല്‍ശാന്തിക്ക് സ്ഥലം മാറ്റം, വിഷയം ഹൈക്കോടതിയില്‍

    കൊല്ലം: ദേവീവിഗ്രഹത്തില്‍ അഭിഷേകം നടത്തിയില്ലെന്നാരോപിച്ച് ചെറുവക്കല്‍ കുമ്പല്ലൂര്‍ക്കാവ് ദേവസ്വം ക്ഷേത്രത്തിലെ മേല്‍ശാന്തി കൃഷ്ണകുമാറിനെ ദേവസ്വം ബോര്‍ഡ് നെയ്യാറ്റിന്‍കര ഗ്രൂപ്പിലേക്ക് സ്ഥലം മാറ്റി. താന്‍ ക്ഷേത്രത്തിലെത്തിയപ്പോള്‍ സംശയം തോന്നിയതിനാല്‍ ഉടയാട മാറ്റാന്‍ നിര്‍ദേശിക്കുകയും വിഗ്രഹത്തില്‍ നനവില്ലെന്നു കണ്ടെത്തുകയും ചെയ്തെന്നാണ് സ്ഥലംമാറ്റത്തിനു കാരണമായി അസിസ്റ്റന്റ് കമ്മിഷണര്‍ പറയുന്നത്. എന്നാല്‍, തെറ്റിദ്ധാരണമൂലമാണ് നടപടിയെന്നും ശാന്തിക്കാരനെന്നനിലയിലുള്ള തന്റെ അന്തസ്സിനെയും സത്യസന്ധതയെയും അധിക്ഷേപിക്കുന്നതാണു നടപടിയെന്നും കാട്ടി കൃഷ്ണകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ഫെബ്രുവരി 12ന് രാവിലെ 6.30നാണ് അസിസ്റ്റന്റ് കമ്മിഷണര്‍ സൈനുരാജ് ക്ഷേത്രം സന്ദര്‍ശിച്ചത്. ദേവീനടയില്‍ അഭിഷേകം ചെയ്യാതെ, തലേദിവസത്തെ ഉടയാടയും മുഖംചാര്‍ത്തും വച്ച് പൂജ ചെയ്യുന്നതായി ബോധ്യപ്പെട്ടെന്നും ഉടയാട മാറ്റിനോക്കിയപ്പോള്‍ ബിംബത്തില്‍ അഭിഷേകം ചെയ്തതിന്റെ നനവ് കണ്ടില്ലെന്നുമാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നത്. അഭിഷേകവും കഴിഞ്ഞു മുഖംചാര്‍ത്തിയ വിഗ്രഹത്തിലെ ഉടയാട മാറ്റാനാവശ്യപ്പെടാന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് അധികാരമില്ലെന്നാണ് തന്ത്രിമാര്‍ പറയുന്നത്. കൂടാതെ, വിഗ്രഹത്തില്‍ നനവുണ്ടോയെന്നു തൊട്ടുനോക്കാതെ പറയാന്‍ കഴിയില്ല. ശ്രീകോവിലിനു പുറത്തുനില്‍ക്കുന്ന ആള്‍ക്ക് ഇതെങ്ങനെ കഴിയും എന്ന ചോദ്യവും…

    Read More »
  • India

    കൊച്ചിയില്‍ താമസിച്ചത് ഭാര്യയ്ക്കൊപ്പം, 13 ഫോണ്‍നമ്പറുകള്‍; തഹാവൂര്‍ റാണയുടെ കേരള യാത്രയില്‍ വിശദമായ അന്വേഷണം

    ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണ കേരളത്തിലെത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണം. കഴിഞ്ഞദിവസം ഇന്ത്യയിലെത്തിച്ച തഹാവൂര്‍ റാണയെ എന്‍ഐഎ ആസ്ഥാനത്ത് ചോദ്യംചെയ്യുന്നത് തുടരുകയാണ്. ഇതിനിടെയാണ് റാണയുടെ ദക്ഷിണേന്ത്യന്‍ ബന്ധത്തെക്കുറിച്ചും, പ്രത്യേകിച്ച് കേരളത്തിലെത്തിയത് സംബന്ധിച്ചും ഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തുന്നത്. നിലവില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ഐബിയും റാണയെ ചോദ്യംചെയ്യുന്നുണ്ട്. 2008-ലെ ബെംഗളൂരു സ്ഫോടനത്തിലും കേരളത്തില്‍നിന്ന് ഭീകരരെ റിക്രൂട്ട് ചെയ്തകേസിലും റാണയുടെ പങ്ക് വിശദമായി അന്വേഷിക്കാനാണ് ഏജന്‍സികളുടെ തീരുമാനം. 2008 നവംബര്‍ 16-നാണ് തഹാവൂര്‍ റാണ കേരളത്തിലെത്തിയത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭാര്യയ്ക്കൊപ്പമായിരുന്നു ഇയാളുടെ താമസം. കൊച്ചിയില്‍ താമസിച്ചവേളയില്‍ 13 ഫോണ്‍നമ്പറുകളിലാണ് റാണ ബന്ധപ്പെട്ടിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച് നേരത്തേ അന്വേഷണം നടത്തിയിരുന്നെങ്കിലും ആ നമ്പറുകളെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. നിലവില്‍ റാണ കസ്റ്റഡിയിലുള്ളതിനാല്‍ ഈ നമ്പറുകളെക്കുറിച്ചും കേരളത്തിലെ സന്ദര്‍ശനത്തെക്കുറിച്ചും ചോദ്യംചെയ്യാനും വിശദമായ അന്വേഷണം നടത്താനുമാണ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കുന്നത്. 2007-08 കാലഘട്ടത്തില്‍ ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറുമായുള്ള റാണയുടെ ബന്ധം, അക്കാലത്ത്…

    Read More »
  • Crime

    ചാമ്പയ്ക്ക് തരാമെന്ന് പ്രലോഭിപ്പിച്ചു; കുളത്തിലേക്ക് ചവിട്ടിത്താഴ്ത്തി, മാളയില്‍ ആറുവയസ്സുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

    തൃശൂര്‍: മാള കുഴൂരില്‍ ആറു വയസ്സുകാരന്‍ ഏബലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി കുളത്തില്‍ ചവിട്ടിത്താഴ്ത്തി. പ്രതി ജോജോ കുളത്തിലേക്കു തള്ളിയിട്ട ഏബല്‍ രണ്ടു തവണ കയറി വന്നെങ്കിലും പ്രതി വീണ്ടും തള്ളിയിട്ടു. പിന്നീട് മരണമുറപ്പാക്കും വരെ വെള്ളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും ചെയ്തു. സംഭവത്തില്‍ കൈതാരത്ത് ജോജോയെ (19) പൊലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ലൈംഗികപീഡന ശ്രമം ഏബല്‍ ചെറുത്തതിലെ ദേഷ്യമാണ് കൊലപാതകത്തിനു കാരണമായതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മഞ്ഞളി അജീഷിന്റെയും നീതുവിന്റെയും മകനാണ് യുകെജി വിദ്യാര്‍ഥിയായ ഏബല്‍. 10ന് വൈകിട്ട് 6.08ന് ജോജോയുടെ ഒപ്പം വീടിനു സമീപത്തുള്ള പാടശേഖരത്തിലേക്ക് പോയ ഏബല്‍ തിരിച്ചുവരാതായതോടെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജോജോയുടെ ഒപ്പം കുട്ടി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനിടെ നാട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. ഈ സമയത്തെല്ലാം തിരച്ചില്‍ നടത്തുന്നവര്‍ക്കൊപ്പം ജോജോയും ഉണ്ടായിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. ചാമ്പയ്ക്ക തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ജോജോ…

    Read More »
  • Breaking News

    ചില നിര്‍മാതാക്കള്‍ സമരം പ്രഖ്യാപിച്ചത് എംപുരാന്റെ കഥ മനസിലാക്കിയിട്ട് എന്നു സംശയം; അവര്‍ക്ക് ആരെയൊക്കെയോ പ്രീണിപ്പിക്കേണ്ടതുണ്ട് എന്നു തിരിച്ചറിഞ്ഞത് തിയേറ്ററില്‍ കണ്ടപ്പോള്‍; സിനിമക്കാര്‍ നൂറുമുഴം മുമ്പേ എറിയാന്‍ അറിയാവുന്നവര്‍; സുരേഷ് ഗോപിക്കു പിന്നാലെ നിര്‍മാതാവിനെ ഉന്നമിട്ട് ഗണേഷ് കുമാര്‍

    കൊച്ചി: എമ്പുരാന്‍ സിനിമയ്‌ക്കെതിരായ ചില നിര്‍മാതാക്കളുടെ സമരം ചിലരുടെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാനായിരുന്നെന്നും സിനിമയുടെ കഥ അവര്‍ക്കു നേരത്തേ ചോര്‍ന്നുകിട്ടിയെന്നു സംശയിക്കുന്നെന്നും മന്ത്രി ഗണേഷ് കുമാര്‍. രാഷ്ട്രീയക്കാര്‍ ഒരുമുഴം മുമ്പേ കാണുന്നവരാണെന്നാണു പറയുന്നത്. എന്നാല്‍, സിനിമക്കാര്‍ നൂറുമുഴും മുമ്പേമുന്‍കൂട്ടി എറിയാന്‍ അറിയാവുന്നവരാണ്. അവര്‍ക്കിടയില്‍ ജീവിച്ചതുകൊണ്ട് എനിക്കറിയാവുന്നതുപോലെ ഇക്കാര്യം മറ്റാര്‍ക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമാ മേഖലയെ തന്നെ പിടിച്ചു കുലുക്കാന്‍ തക്ക ആരോപണങ്ങളാണ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്. അഭിമുഖത്തിന്റെ പൂര്‍ണരൂപം ഉടന്‍ പുറത്തിറങ്ങും. എമ്പുരാന്‍ സിനിമയ്‌ക്കെതിരേ രാജ്യവ്യാപകമായ പ്രതിഷേധമാണ് ആര്‍എസ്എസിന്റെ നേതൃത്വത്തിലുണ്ടായത്. ഇതിനു പിന്നാലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ എഡിറ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സിനിമയുടെ കഥ ചിലര്‍ക്കു മുന്‍കൂട്ടി അറിയാമായിരുന്നു എന്ന ആരോപണം അദ്ദേഹം ഉന്നയിക്കുന്നത്. അവര്‍ക്കു കാര്യം സാധിക്കാനുള്ള, അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്പാര്‍ട്ടിക്കു മുന്നില്‍ മിടുക്കനാകാനാണ് ഇക്കാര്യം ചെയ്തതെന്നു താന്‍ സംശയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. സിനിമയ്ക്കു ജി.എസ്.ടിക്ക്…

    Read More »
Back to top button
error: